HOME
DETAILS

തിരുവനന്തപുരത്ത് വീണ്ടും ബോംബ് ഭീഷണി: സെക്രട്ടേറിയറ്റിനും ക്ലിഫ് ഹൗസിനും രാജ്ഭവനും ഉച്ചയ്ക്ക് 2.30ന് സ്ഫോടനമെന്ന് സന്ദേശം

  
Sabiksabil
April 28 2025 | 08:04 AM

Bomb Threat in Thiruvananthapuram Again Secretariat Cliff House and Raj Bhavan Targeted for Explosion at 230 PM Says Message

 

തിരുവനന്തപുരം: സംസ്ഥാന തലസ്ഥാനത്ത് വീണ്ടും ബോംബ് ഭീഷണി. സെക്രട്ടേറിയറ്റ്, മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ്, ​ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവൻ എന്നിവിടങ്ങളിൽ ഇന്ന് ഉച്ചയ്ക്ക് 2.30ന് ബോംബ് സ്ഫോടനം നടക്കുമെന്നാണ് ഭീഷണി സന്ദേശം. ഇ-മെയിൽ വഴി ലഭിച്ച സന്ദേശത്തിൽ, ലഹരി വിരുദ്ധ നടപടികളിൽനിന്ന് മുഖ്യമന്ത്രി പിന്മാറണമെന്നും ആവശ്യപ്പെടുന്നു. വഴുതക്കാട്ടെ ഗതാഗത കമ്മീഷണർ ഓഫീസിലും സ്ഫോടനമുണ്ടാകുമെന്ന് സന്ദേശം വ്യക്തമാക്കുന്നു.

ഇന്ന് രാവിലെ ലഭിച്ച ഭീഷണി സന്ദേശത്തെ തുടർന്ന് പൊലീസ് വിപുലമായ പരിശോധന ആരംഭിച്ചു. തലസ്ഥാനത്ത് ഇതിനകം 17 ഓളം ബോംബ് ഭീഷണി സന്ദേശങ്ങൾ ലഭിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവളത്തിൽ ചാവേർ ആക്രമണ ഭീഷണി ലഭിച്ചിരുന്നു. രാജ്ഭവൻ, ധനകാര്യ സെക്രട്ടറിയുടെ ഓഫീസ്, നെടുമ്പാശ്ശേരി വിമാനത്താവളം, വഞ്ചിയൂർ കോടതി, തിരുവനന്തപുരം കലക്ടറേറ്റ് എന്നിവിടങ്ങളിലും നേരത്തെ സമാന ഭീഷണികൾ ഉയർന്നിരുന്നു.

വിഴിഞ്ഞം തുറമുഖ കമ്മീഷനിങ് ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി തിരുവനന്തപുരം സന്ദർശിക്കാനിരിക്കെ, തുടർച്ചയായ ഭീഷണികളെ സംസ്ഥാന ഇന്റലിജൻസ് അതീവ ഗൗരവത്തോടെ കാണുന്നു. വിഷയത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ പൊലീസ് നിയോഗിച്ചിട്ടുണ്ട്. എന്നാൽ, ഭീഷണി സന്ദേശങ്ങൾ അയക്കുന്ന ഇ-മെയിൽ ഉറവിടങ്ങൾ കണ്ടെത്താനാകാത്തതിൽ കേന്ദ്ര ഇന്റലിജൻസ് അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താമസിക്കാന്‍ വേറെ ഇടം നോക്കണം; ഇറാന്റെ തിരിച്ചടിയില്‍ വീടുകള്‍ തകര്‍ന്ന് ഹോട്ടലുകളില്‍ അഭയം തേടിയ ഇസ്‌റാഈലികളെ ഒഴിപ്പിക്കാന്‍ ഹോട്ടലുടമകള്‍ 

International
  •  a day ago
No Image

യുഎഇയില്‍ കൈനിറയെ തൊഴിലവസരങ്ങള്‍; വരും വര്‍ഷങ്ങളില്‍ ഈ തൊഴില്‍ മേഖലയില്‍ വന്‍കുതിപ്പിന് സാധ്യത

uae
  •  a day ago
No Image

 അതിവേഗതയില്‍ വന്ന ട്രക്കിടിച്ചു, കാര്‍ കത്തി  യു.എസില്‍ നാലംഗ ഇന്ത്യന്‍ കുടുംബത്തിന് ദാരുണാന്ത്യം; മരിച്ചത് അവധിക്കാലം ആഘോഷിക്കാനെത്തിയ ഹൈദരാബാദ് സ്വദേശികള്‍ 

National
  •  a day ago
No Image

ചെങ്കടലില്‍ ബ്രിട്ടീഷ് ചരക്ക് കപ്പലിന് നേരെ ഹൂതി വിമതരുടെ ആക്രമണം; കപ്പല്‍ ജീവനക്കാരെ രക്ഷപ്പെടുത്തി യുഎഇ

uae
  •  a day ago
No Image

ജിസിസി രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന റെയില്‍ പാതയ്ക്ക് അംഗീകാരം നല്‍കി ഖത്തര്‍ മന്ത്രിസഭ

qatar
  •  a day ago
No Image

വ്യാജ തൊഴില്‍ വാര്‍ത്തകള്‍; ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി സപ്ലൈക്കോ

Kerala
  •  a day ago
No Image

ജിസിസി രാജ്യങ്ങളില്‍ ഏറ്റവും കുറവ് ജീവിതച്ചെലവ് ഉള്ളത് ഈ രാജ്യത്തെന്ന് റിപ്പോര്‍ട്ട്

oman
  •  a day ago
No Image

ഇസ്‌റാഈലിനെ ഞെട്ടിച്ച് വീണ്ടും ഹമാസ്;  വടക്കന്‍ ഗസ്സയില്‍ ബോംബാക്രമണം, അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു, 14 പേര്‍ക്ക് പരുക്ക്

International
  •  a day ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ശാരീരികബന്ധം; ജയിലിലായിരുന്ന ബ്രിട്ടീഷ് കൗമാരക്കാരനെ വിട്ടയച്ച് ദുബൈ

uae
  •  a day ago
No Image

കമ്പനി തുണച്ചു; അഞ്ച് വര്‍ഷത്തിലേറെയായി സഊദി ജയിലില്‍ കഴിയുകയായിരുന്ന കുന്ദമംഗലം സ്വദേശി ഷാജു ജയില്‍മോചിതനായി

Saudi-arabia
  •  a day ago