
കുതിപ്പ് തുടര്‍ന്ന് കെഫോണ്‍; എങ്ങനെയെടുക്കാം കണക്ഷന്‍?

തിരുവനന്തപുരം, ഏപ്രില്‍ 29, 2025: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി കൂടുതല്‍ പ്രാദേശിക കണക്ഷനുകളുമായി കെഫോണ്‍ കുതിക്കുന്നു. കെഫോണ്‍ ഏറ്റവുമധികം കണക്ഷനുകള്‍ നല്‍കിയിരിക്കുന്നത് മലപ്പുറം ജില്ലയിലാണ്. 14735 കണക്ഷനുകളാണ് മലപ്പുറം ജില്ലയില്‍ വീടുകളില്‍ നല്‍കിയിരിക്കുന്നത്. 2433 സര്‍ക്കാര്‍ ഓഫീസുകളിലും ജില്ലയില്‍ കണക്ഷന്‍ നല്‍കിയിട്ടുണ്ട്. ആകെ 17168 കണക്ഷനുകള്‍ മലപ്പുറം ജില്ലയില്‍ കെഫോണ്‍ മുഖേനെ നല്‍കിയിട്ടുണ്ട്.
ഇന്റര്‍നെറ്റ് സാക്ഷരതയില്‍ മുന്നില്‍ നില്‍ക്കുന്ന കേരളത്തില്‍ എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് എത്തിക്കുകയെന്ന പ്രഖ്യാപിത ലക്ഷ്യം പൂര്‍ത്തീകരിക്കാനാണ് കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റായ കെഫോണ്‍ പരിശ്രമിക്കുന്നത്. നഗര കേന്ദ്രീകൃതമായി വന്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ ഇന്റര്‍നെറ്റ് കണക്ഷനുകള്‍ വ്യാപിപ്പിക്കുമ്പോള്‍ നഗരങ്ങള്‍ക്കൊപ്പം ഗ്രാമപ്രദേശങ്ങളും ഇന്റര്‍നെറ്റ് സാക്ഷരതയുടെ പരിധിയില്‍ വരണമെന്ന ഉദ്ദേശത്തോടെയാണ് കെഫോണ്‍ നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരുപോലെ സേവനം നല്‍കുന്നത്. ഇന്റര്‍നെറ്റ് കടന്നുചെല്ലാത്ത ആദിവാസി ഊരുകളിലും ദ്വീപ് പ്രദേശങ്ങളിലും കെഫോണ്‍ കണക്ഷന്‍ നല്‍കുന്നുണ്ട്. ഗ്രാമപ്രദേശങ്ങളില്‍ കൂടുതല്‍ കണക്ഷന്‍ നല്‍കിയാണ് നിലവില്‍ കെഫോണിന്റെ കുതിപ്പ്.
സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴില്‍ നടപ്പാക്കുന്ന ഡിജി കേരളം എന്ന ഒരു പദ്ധതി പ്രകാരം 2025 നവംബര്‍ ഒന്നാം തീയ്യതിയോടെ കേരളത്തിലെ കുടുംബങ്ങളെ സമ്പൂര്‍ണമായും ഡിജിറ്റലി സാക്ഷരരാക്കുക എന്ന ലക്ഷ്യവും കെഫോണിന് മുന്നിലുണ്ട്. റൂറല്‍ ഏരിയ എന്ന് തരംതിരിക്കാനാവത്തവിധം അര്‍ബന്‍-റൂറല്‍ സ്വഭാവത്തോടെയാണ് കേരളത്തിലെ സ്ഥലങ്ങളുള്ളത്. വളരെയേറെ ജനസാന്ദ്രതയുള്ള പ്രദേശങ്ങളാണ് സംസ്ഥാനത്ത് ഭൂരിഭാഗവും. അതിന് ആനുപാതികമായി കെഫോണ്‍ നെറ്റുവര്‍ക്കും എല്ലായിടത്തേക്കും വ്യാപിച്ചിട്ടുണ്ട്. ഗ്രാമ-നഗര വ്യത്യാസമില്ലാതെ എല്ലായിടത്തും ഇന്റര്‍നെറ്റ് എത്തിക്കാന്‍ കെഫോണിന് സാധിക്കും. ആകെ 59816 റീട്ടയില്‍ എഫ്ടിടിഎച്ച് കണക്ഷനുകളാണ് നിലവില്‍ കെഫോണ്‍ സംസ്ഥാനത്താകെ നല്‍കിയിരിക്കുന്നത്. ഇതില്‍ 42143 കണക്ഷനുകളും ഗ്രാമപ്രദേശങ്ങളിലാണ് നല്‍കിയിരിക്കുന്നത് നഗര പ്രദേശങ്ങളിലായി 14902 കണക്ഷനുകള്‍ കെഫോണ്‍ നല്‍കിയിട്ടുണ്ട്.
വളരെ വിപുലമായ നെറ്റുവര്‍ക്ക് സംവിധാനങ്ങള്‍ കെഫോണിനുണ്ട്. മറ്റ് ഐസ്പികളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ ഏറ്റവും വലിയ നെറ്റുവര്‍ക്കാണ് കെഫോണിന്റേത്. 31153 കിലോ മീറ്ററുകള്‍ ഫൈബര്‍ ഒപ്റ്റിക് കേബിള്‍ പൂര്‍ത്തീകരിച്ച് കെഫോണ്‍ നിലവില്‍ പൂര്‍ണസജ്ജമാണ്. ഐഎസ്പി ലൈസന്‍സും ഒപ്പം ഐപി ഇന്‍ഫ്രസ്ട്രക്ചര്‍ ലൈസന്‍സും എന്‍എല്‍ഡി (നാഷണല്‍ ലോങ്ങ് ഡിസ്റ്റന്‍സ്സ്) ലൈസന്‍സും കെ ഫോണിന് സ്വന്തമാണ്. കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ സജ്ജമാക്കിയ നെറ്റുവര്‍ക്ക് ഓപ്പറേറ്റിങ്ങ് സെന്ററാണ് കെഫോണിന്റെ തലച്ചോര്‍. ഇവിടെ നിന്നും 375 കെ.എസ്.ഇ.ബി സബ് സ്റ്റേഷനുകളിലായുള്ള പോയിന്റ് ഓഫ് പ്രസന്‍സ് (POP) കേന്ദ്രങ്ങള്‍ വഴിയാണ് കേരളത്തിലുടനീളമുള്ള വിവിധ സ്ഥാപനങ്ങളിലേക്കും വീടുകളിലേക്കും ഇന്റര്‍നെറ്റ് ലഭ്യമാകുന്നത്. നെറ്റുവര്‍ക്ക് ഓപ്പറേറ്റിംഗ് സെന്ററില്‍ (NOC) നിന്ന് 14 കോര്‍ പോപ്പ് കേന്ദ്രങ്ങളിലേക്കും അവിടെ നിന്ന് 94 റിങ്ങ് അഗ്രിഗേഷന്‍ നെറ്റുവര്‍ക്ക് വഴി 186 പ്രീ അഗ്രിഗേഷന്‍ റിങ്ങ് നെറ്റുവര്‍ക്കിലേക്കും അവിടെ നിന്ന് 81 സ്പര്‍ കേബിള്‍ കണക്ഷന്‍ കേന്ദ്രങ്ങളിലേക്കും വിന്യസിച്ചിരുക്കുന്ന വിപുലമായ നെറ്റുവര്‍ക്ക് സിസ്റ്റം വഴിയാണ് കെഫോണ്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കുന്നത്. ഈ നെറ്റുവര്‍ക്കിന്റെ സാധ്യതകളെല്ലാം പരമാവധി പ്രയോജനപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കെ ഫോണ്‍ നടത്തുന്നുണ്ട്.
ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതിനാല്‍ നെറ്റുവര്‍ക്ക് സജ്ജീകരണത്തില്‍ ചെറിയൊരു വേഗതക്കുറവുണ്ടെങ്കില്‍പ്പോലും ഇതിനോടകം 23,961 സര്‍ക്കാര്‍ ഓഫീസുകളില്‍ കെഫോണ്‍ കണക്ഷനുകള്‍ നല്‍കിക്കഴിഞ്ഞു. ഇനിയും ബാക്കിയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കണക്ഷന്‍ നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുവരികയാണ്. ഫൈബര്‍ ടു ഓഫീസ് കണക്ഷനുകള്‍ 2412 ആണ്. കൊമേഴ്‌സ്യല്‍ എഫ്.ടി.ടി.എച്ച് കണക്ഷനുകള്‍ 59816 എണ്ണവും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന 8477 കുടുംബങ്ങളില്‍ സൗജന്യ കണക്ഷനുകളും ലൈവായി ഉപയോഗിക്കുന്നുണ്ട്.
ഡാര്‍ക് ഫൈബര്‍, ഫൈബര്‍ ടു ദ ഹോം, ഇന്റര്‍നെറ്റ് ലീസ് ലൈന്‍ എന്നിങ്ങനെയുള്ള മോണിറ്റൈസേഷന്‍ പ്രവര്‍ത്തനങ്ങളും കെ ഫോണ്‍ പ്രൊജക്ടില്‍ ഉള്‍പ്പെടുന്നു. ഏകദേശം 7,000 കിലോ മീറ്റര്‍ ഇപ്പോള്‍ത്തന്നെ ഡാര്‍ക്ക് ഫൈറര്‍ ലീസിന് നല്‍കിക്കഴിഞ്ഞു. വിവിധ മുന്‍നിര ഇന്റര്‍നെറ്റ് സേവനദാതാക്കളും ഇക്കാര്യത്തില്‍ കെഫോണിനെ സമീപിക്കുന്നുണ്ട്. ഇതിന് പുറമേ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കും, സ്‌മോള്‍ & മീഡിയം എന്റര്‍പ്രൈസസുകള്‍ക്കുമായി 220 ഇന്റര്‍നെറ്റ് ലീസ് ലൈന്‍ കണക്ഷനുകളും 265 എസ്.എം.ഇ ബ്രോഡ്ബാന്‍ഡ് കണക്ഷനുകളും നിലവിലുണ്ട്. 5173 കിലോമീറ്റര്‍ ഡാര്‍ക്ക് ഫൈബര്‍ വാണിജ്യ അടിസ്ഥാനത്തില്‍ ഒന്‍പത് ഉപഭോക്താക്കള്‍ക്കായി നല്‍കിയിട്ടുണ്ട്. ആകെ 94263 സബ്‌സ്‌ക്രൈബേഴ്‌സാണ് കെഫോണിന് ഉള്ളത്. 3,773 ലോക്കല്‍ നെറ്റുവര്‍ക്ക് പ്രൊവൈഡര്‍മാരാണ് കെഫോണുമായി എഗ്രിമെന്റിലേര്‍പ്പെട്ട് പ്രവര്‍ത്തിക്കുന്നത്.
കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി സെക്രട്ടറിയേറ്റിലെ എല്ലാ ഓഫീസുകളിലും, 2024 ജൂണ്‍ മുതല്‍ നിയമസഭയിലും കെഫോണ്‍ കണക്ഷനാണ് ഉപയോഗിക്കുന്നത്. വിവിധ സര്‍ക്കാര്‍ വകുപ്പ് ഓഫീസുകള്‍ക്ക് പുറമേ സംസ്ഥാനത്തെ ആരോഗ്യ, വിദ്യാഭ്യാസ, വ്യവസായ, ധനകാര്യ മേഖലകളിലെ വിവിധ മുന്‍നിര സ്ഥാപനങ്ങള്‍, സ്റ്റാര്‍ട്ട് അപ്പുകള്‍ തുടങ്ങി വ്യത്യസ്ത മേഖലകളില്‍ മികച്ച സേവനം കെ ഫോണ്‍ നല്‍കി വരുന്നു. 2025ഓടെ രണ്ടര ലക്ഷത്തിലധികം കണക്ഷനുകള്‍ പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിട്ടാണ് കെഫോണ്‍ പ്രവര്‍ത്തനം പുരോഗമിക്കുന്നത്.
സംസ്ഥാനത്തെ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് സൗജന്യനിരക്കില്‍ ഇന്റര്‍നെറ്റ് കണക്ഷനുകള്‍ സംസ്ഥാന സര്‍ക്കാര്‍ കെഫോണ്‍ മുഖേന നല്‍കിവരുന്നുണ്ട്. അതിന് പുറമേ കമ്പനികളുടെ സിഎസ്ആര്‍ ഫണ്ടുകള്‍ ഉപയോഗപ്പെടുത്തി ട്രൈബല്‍ മേഖലയിലെ കുടുംബങ്ങള്‍ക്കായി സൗജന്യ ഇന്റര്‍നെറ്റ് നല്‍കുന്ന കണക്ടിംഗ് ദി അണ്‍കണക്ടഡ് എന്ന പദ്ധതിയും കെ ഫോണിന്റെ ഭാഗമായി നടപ്പിലാക്കിവരുന്നു. നിലവില്‍ ഈ പദ്ധതി മുഖേന കോട്ടൂരില്‍ 103 കുടുംബങ്ങളിലും അട്ടപ്പാടിയില്‍ 300 കുടുംബങ്ങളിലും ഇതിനോടകം കണക്ടിവിറ്റി നല്‍കിക്കഴിഞ്ഞു. സംസ്ഥാനത്തെ മറ്റ് ആദിവാസി മേഖലകളിലും ഇത്തരത്തില്‍ കണക്ഷനുകള്‍ ലഭ്യമാക്കി എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനു പുറമേ വാഹന ഗതാഗതം പോലും വെല്ലുവിളി നേരിടുന്ന എറണാകുളം ജില്ലയിലെ വളന്തക്കാട് ദ്വീപിലും കെഫോണ്‍ ബിപിഎല്‍ കണക്ഷനുകള്‍ നല്‍കുന്നുണ്ട്.
കുറഞ്ഞ നിരക്കില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള സേവനങ്ങളാണ് കെ ഫോണ്‍ ഉപഭോക്താക്കള്‍ക്കായി ഉറപ്പുനല്‍കുന്നത്. 99.9 ശതമാനമാണ് ലഭ്യതാ നിരക്ക് കണക്കാക്കിയിരിക്കുന്നത്. നിലവില്‍ കെ ഫോണ്‍ നല്‍കിവരുന്ന കണക്ഷനുകള്‍ സ്ഥിരതയുള്ളതും ഗുണമേന്മയുള്ളതുമയ ഇന്റര്‍നെറ്റ് സേവനമാണ് ഉപഭോക്താക്കള്‍ക്ക് ഉറപ്പുനല്‍കുന്നത്. ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങളുണ്ടായാല്‍ ഉടനടി അവ പരിഹരിക്കുവാനുള്ള സംവിധാനവും കെ ഫോണിനുണ്ട്. എന്തെങ്കിലും കാരണത്താല്‍ നെറ്റുവര്‍ക്കില്‍ തടസ്സങ്ങള്‍ സംഭവിച്ചാല്‍ പരമാവധി നാല് മണിക്കൂറിനുള്ളില്‍ കണക്ടിവിറ്റി റീസ്റ്റോര്‍ ചെയ്യും. വന്‍കിട കമ്പനികളേക്കാളും ഒട്ടും പുറകിലല്ല കെ ഫോണിന്റെ സേവനങ്ങള്‍. സേവനങ്ങളില്‍ തടസ്സങ്ങളുണ്ടാകുന്നത് ഒഴിവാക്കാന്‍ റിഡന്റന്‍സി സംവിധാനവും കെ ഫോണ്‍ സജ്ജീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ ഏത് ഭാഗത്തും കണക്ടിവിറ്റി സൗകര്യം ലഭ്യമാക്കുവാനുള്ള നെറ്റുവര്‍ക്ക് ശേഷി കെഫോണിനുണ്ട്. അതിനാവശ്യമായ ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങള്‍, വൈദഗ്ധ്യമുള്ള ജീവനക്കാര്‍ തുടങ്ങിയവയെല്ലാം കെഫോണില്‍ പൂര്‍ണ സജ്ജമാണ്.
സാധാരണക്കാര്‍ക്കും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്കും ഏറ്റവും കുറഞ്ഞ ചെലവില്‍ മികച്ച ഇന്റര്‍നെറ്റ് ഒരുക്കാന്‍ ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ കെഫോണ്‍ പദ്ധതി ഇന്റര്‍നെറ്റ് സേവനത്തിനൊപ്പം വാല്യൂ ആഡഡ് സര്‍വീസുകള്‍ കൂടി നല്‍കി വിപുലീകരണത്തിലേക്കും കടക്കുകയാണ്. കൂടുതല്‍ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് മറ്റ് ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാരോടു കിടപിടിക്കുന്ന സേവനം നല്‍കാനാണ് കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റ് കണക്ഷനായ കെഫോണും ലക്ഷ്യമിടുന്നത്. സാധാരണക്കാര്‍ക്ക് താങ്ങാവുന്ന നിരക്കില്‍ ദക്ഷിണേന്ത്യന്‍ ടി.വി ചാനലുകളും സിനിമകളും ഉള്‍പ്പെടുത്തുന്ന ഒടിടി പ്ലാറ്റ്‌ഫോം ഏപ്രിലോടെ യാഥാര്‍ത്ഥ്യമാക്കും. ഒ.ടി.ടിയുമായി ബന്ധപ്പെട്ട ടെന്‍ഡര്‍ നടപടികള്‍ അന്തിമ ഘട്ടത്തിലാണ്. ഐപിടിവി, വിഎന്‍ഒ ലൈസന്‍സ് തുടങ്ങിയവയാണ് കെഫോണിന്റെ അടുത്ത ഘട്ട നടപടികള്‍. ഇതിന് പുറമേ സംസ്ഥാനത്തിന് പുറത്ത് ഇന്റര്‍നെറ്റ് നല്‍കുന്നതിനായുള്ള ലൈസന്‍സിനുള്ള കെഫോണിന്റെ ശ്രമങ്ങളും തുടരുകയാണ്. 5ജിയും 6ജിയും ഒക്കെ വന്നാലും ഫൈബര്‍ ഇന്റര്‍നെറ്റിനെ മാറ്റി നിര്‍ത്തിക്കൊണ്ട് നമുക്ക് കണക്ടിവിറ്റിയെക്കുറിച്ച് ചിന്തിക്കാനാവില്ല. നെറ്റുവര്‍ക്ക് എന്നത് ഒരു അടിസ്ഥാന സൗകര്യമാണ്. അതിലൂന്നിക്കൊണ്ട് വിദ്യാഭ്യാസ, വിനോദം, ആരോഗ്യം, എന്നിങ്ങനെ സകല മേഖലകളിലും നെറ്റുവര്‍ക്ക് കണക്ടിവിറ്റിയിലൂടെ വലിയ മാറ്റങ്ങളും വളര്‍ച്ചയും സാധ്യമാണ്.
എങ്ങനെയെടുക്കാം കെഫോണ്‍ കണക്ഷന്‍?
മൂന്ന് രീതിയില്‍ കെഫോണ്‍ കണക്ഷന്‍ ലഭ്യമാകും.
1. 18005704466 എന്ന ടോള്‍ ഫ്രീ നമ്പരില്‍ വിളിച്ച് കണക്ഷനായി അപേക്ഷിക്കാം.
2. പ്ലേ സ്റ്റോറില്‍ നിന്നോ ആപ്പ് സ്റ്റോറില്‍ നിന്നോ EnteKFON ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ഫോണ്‍ നമ്പരും പേരും നല്‍കി രജിസ്റ്റര്‍ ചെയ്ത് കണക്ഷനായി അപേക്ഷിക്കാം.
3. www.kfon.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച ശേഷം രജിസ്റ്റര്‍ ഐക്കണില്‍ ക്ലിക്ക് ചെയ്ത് സബ്‌സ്‌ക്രൈബര്‍ രജിസ്റ്റര്‍ എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്ത ശേഷം പേരും മൊബൈല്‍ ഫോണ്‍ നമ്പരും കെ.എസ്.ഇ.ബി കണ്‍സ്യൂമര്‍ നമ്പര്‍, വിലാസം തുടങ്ങിയവ നല്‍കി കണക്ഷനായി അപേക്ഷിക്കാം.
299 രൂപമുതല്‍ വിവിധ പ്ലാനുകള്‍ നിലവില്‍ കെഫോണില്‍ ലഭ്യമാണ്. താല്‍പര്യമുള്ള പ്ലാനുകള്‍ തിരഞ്ഞെടുത്ത് ഇന്റര്‍നെറ്റ് സേവനം ആസ്വദിക്കാം. വിപണിയിലെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ഹൈസ്പീഡ് ഇന്റര്‍നെറ്റ് പ്ലാനുകള്‍ക്ക് പുറമേ അധിക നേട്ടങ്ങളും ഉപഭോക്താക്കള്‍ക്കായി കെ ഫോണ്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. പുതുതായെത്തുന്ന ഉപഭോക്താക്കള്‍ക്ക് ആദ്യ ടേം റീച്ചാര്‍ജിനൊപ്പം അഡീഷണല്‍ വാലിഡിറ്റി കൂടാതെ ബോണസ് വാലിഡിറ്റി കൂടി ലഭിക്കും. ഏപ്രില്‍ 10 മുതല്‍ നിലവില്‍ വന്ന ഓഫറുകള്‍ എല്ലാ പുതിയ ഉപഭോക്താക്കള്‍ക്കും ലഭ്യമാകും. 90 ദിവസത്തെ ക്വാട്ടര്‍ലി പ്ലാനിനായി റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് 15 ദിവസത്തെ അഡീഷണല്‍ വാലിഡിറ്റിക്കൊപ്പം അഞ്ചു ദിവസം ബോണസ് വാലിഡിറ്റി ഉള്‍പ്പടെ വെല്‍ക്കം ഓഫര്‍ വഴി 110 ദിവസം വാലിഡിറ്റി ലഭിക്കും. 180 ദിവസത്തെ ആറുമാസത്തെ പ്ലാനിനായി റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്ക് 30 ദിവസത്തെ അഡീഷണല്‍ വാലിഡിറ്റിക്കൊപ്പം 15 ദിവസത്തെ ബോണസ് വാലിഡിറ്റിയുള്‍പ്പടെ വെല്‍ക്കം ഓഫറിലൂടെ 225 ദിവസം വാലിഡിറ്റി ലഭിക്കും. ഒരു വര്‍ഷത്തേക്കുള്ള പ്ലാനിനായി റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് 45 ദിവസം അഡീഷണല്‍ വാലിഡിറ്റിയും 30 ദിവസം ബോണസ് വാലിഡിറ്റിയും ഉള്‍പ്പടെ 435 ദിവസം വാലിഡിറ്റിയും വെല്‍ക്കം ഓഫര്‍ വഴി നേടാനാകും. കെ ഫോണ്‍ പ്ലാനുകളെയും ഓഫറുകളേയും കുറിച്ച് കൂടുതല്‍ അറിയുവാന്‍ കെ ഫോണ്‍ ഔദ്യോഗിക വെബ്സൈറ്റായ https://kfon.in/ ല്‍ സന്ദര്‍ശിക്കുകയോ 90616 04466 എന്ന വാട്സ്ആപ്പ് നമ്പരില്‍ KFON Plans എന്ന് ടൈപ്പ് ചെയ്ത് മെസേജ് ചെയ്താലും കെഫോണ്‍ പ്ലാനുകള്‍ അറിയാനാവും. ഏറ്റവും കുറഞ്ഞ നിരക്കില്‍ മികച്ച സേവനം നല്‍കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് കെഫോണിന്റെ പ്രവര്‍ത്തനം. സാധാരണക്കാര്‍ക്ക് പ്രാപ്യമാകുന്ന നിരക്കുകളിലൂടെയും ആകര്‍ഷകമായ ഓഫറുകളിലൂടെയും കെഫോണ്‍ കൂടുതല്‍ ജനകീയമാകുകയാണ്.
സൗജന്യ ബി.പി.എല്‍ കണക്ഷനുകള്‍ക്കായും അപേക്ഷിക്കാം
സൗജന്യ ബി.പി.എല്‍ കണക്ഷനായി https://selfcare.kfon.co.in/ewsenq.php എന്ന ലിങ്കിലൂടെ അപേക്ഷകന്റെ വിവരങ്ങളും ആവശ്യമായ രേഖകളും സമര്‍പ്പിച്ചുകൊണ്ട് സൗജന്യ ബിപിഎല്‍ കണക്ഷനായി അപേക്ഷിക്കാവുന്നതാണ്. റേഷന്‍ കാര്‍ഡ് ഉടമയുടെ പേരിലാണ് അപേക്ഷ നല്‍കുവാന്‍ സാധിക്കുക. കണക്ഷന്‍ ആവശ്യമുള്ള സ്ഥലം കൃത്യമായി മാപ്പില്‍ മാര്‍ക്ക് ചെയ്യുവാനുള്ള സൗകര്യവും നല്‍കിയിട്ടുണ്ട്. കൂടാതെ 9061604466 എന്ന വാട്‌സാപ്പ് നമ്പറിലേക്ക് 'KFON BPL' എന്ന് ടൈപ്പ് ചെയ്ത് അയച്ചാല്‍ തുടര്‍ നടപടികള്‍ വാട്‌സാപ്പിലൂടെയും ലഭ്യമാകും. അപേക്ഷകള്‍ ഓണ്‍ലൈനില്‍ കൂടി മാത്രമേ സ്വീകരിക്കുകയുള്ളൂ.
മഞ്ഞ, പിങ്ക് കാര്‍ഡ് ഉടമകള്‍ക്കാണ് സൗജന്യ കണക്ഷനുവേണ്ടി അപേക്ഷിക്കാന്‍ സാധിക്കുക. ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യം എന്ന രീതിയിലായിരിക്കും സേവനങ്ങള്‍ നല്‍കുക. നിലവില്‍ കെഫോണ്‍ സേവനങ്ങള്‍ ലഭ്യമായിട്ടുള്ള പ്രദേശങ്ങള്‍ക്ക് മുന്‍ഗണനയുണ്ടാകും. ഇന്റര്‍നെറ്റ് മൗലിക അവകാശമായി പ്രഖ്യാപിച്ച നമ്മുടെ നാട്ടില്‍ എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് ലഭ്യമാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കാനാണ് ഇതിലൂടെ കെഫോണ്‍ പരിശ്രമിക്കുന്നത്. അപേക്ഷകരുടെ വിവരങ്ങളിലുണ്ടായ അപൂര്‍ണത കാരണം നേരത്തേ കണക്ഷന്‍ നല്‍കാന്‍ സാധിക്കാതിരുന്ന ബിപിഎല്‍ കുടുംബങ്ങളിലുള്ളവര്‍ക്കും നേരിട്ട് കണക്ഷന് വേണ്ടി അപേക്ഷിക്കാനും കെഫോണ്‍ കണക്ഷന്‍ ലഭ്യമാക്കാനും ഓണ്‍ലൈന്‍ അപേക്ഷയിലൂടെ കഴിയും. അപേക്ഷ ലഭിക്കുന്ന ഉടന്‍ തന്നെ കണക്ഷന്‍ നല്‍കാനുള്ള നടപടികള്‍ ആരംഭിക്കുമെന്നും സര്‍ക്കാരിന്റെ പിന്തുണയോടെ പദ്ധതി പ്രകാരം അര്‍ഹരായ എല്ലാവര്‍ക്കും ഘട്ടം ഘട്ടമായി ഇന്റര്‍നെറ്റ് ലഭ്യമാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഹജ്ജ് തീർത്ഥാടകരുടെ സംതൃപ്തി വിലയിരുത്താൻ ഇ-സർവേ ആരംഭിച്ച് സഊദി അറേബ്യ
Saudi-arabia
• 19 hours ago
കന്യാകുമാരിയിൽ ദളിത് യുവാവിനെ പെൺസുഹൃത്തിന്റെ വീടിന്റെ മുകൾ നിലയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ദുരഭിമാനക്കൊലയെന്ന് ആരോപണം
National
• 20 hours ago
നിലമ്പൂരിലേക്ക് ആരെയും പ്രത്യേകം ക്ഷണിച്ചിട്ടില്ല; ശശി തരൂർ സ്റ്റാർ ക്യാമ്പയിനർ ലിസ്റ്റിൽ ഉള്ള വ്യക്തി: സണ്ണി ജോസഫ്
Kerala
• 20 hours ago
ദുബൈ-ഇന്ത്യ യാത്രക്കാർക്ക് തിരിച്ചടി: ഒന്നിലധികം ആഭ്യന്തര, അന്തർദേശീയ വിമാന സർവിസുകൾ റദ്ദാക്കി എയർ ഇന്ത്യ
uae
• 20 hours ago
കൊട്ടാരക്കരയിൽ പൊലിസുകാർക്ക് നേരെ ട്രാൻസ്ജെൻഡേഴ്സിന്റെ ആക്രമണം; 20 പേരെ റിമാൻഡ് ചെയ്തു
Kerala
• 20 hours ago
ഇസ്‌റാഈലിൽ നിന്ന് പൗരന്മാരെ ഒഴിപ്പിക്കാൻ ഒരുങ്ങി ഇന്ത്യ ഉൾപ്പെടെയുള്ള ലോക രാജ്യങ്ങൾ; ഇറാൻ - ഇസ്‌റാഈൽ സംഘർഷം ശക്തം
National
• 21 hours ago
30,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന അവകാശവാദവുമായി പി.വി അൻവർ; സിപിഎം തകരും, പിണറായിസം കാൻസറാണെന്നും അൻവർ
Kerala
• 21 hours ago
കള്ളപ്പണം വെളുപ്പിക്കുന്നതും, ഭീകരവാദത്തിന് ധനസഹായം നൽകുന്നതും തടയാൻ കർശന നിയമവുമായി കുവൈത്ത്
Kuwait
• a day ago
വീടില്ലാത്തവർക്ക് വീടൊരുങ്ങും; ന്യൂനപക്ഷങ്ങൾക്കുള്ള ഭവന പദ്ധതി സംവരണം വർധിപ്പിച്ച് കർണാടക സർക്കാർ
National
• a day ago
ജൂലൈ ഒന്ന് മുതൽ സഊദിയിൽ പുതിയ ഭക്ഷ്യ ലേബലിംഗ് നിയമങ്ങൾ പ്രാബല്യത്തിൽ
Saudi-arabia
• a day ago
കണ്ണൂരിലെ റസീനയുടെ ആത്മഹത്യ: സദാചാര പൊലിസിങ് നടന്നെന്ന് പൊലിസ്, ഇല്ലെന്നും കാരണം ആൺസുഹൃത്തെന്നും കുടുംബം
Kerala
• a day ago
ദുബൈ നിരത്തുകളില്‍ ഇനി ഓടുക യൂറോപ്യന്‍ മാനദണ്ഡപ്രകാരമുള്ള പരിസ്ഥിതി സൗഹൃദ ബസ്സുകള്‍; 1.1 ബില്യണ്‍ ദിര്‍ഹമിന്റെ വമ്പന്‍ കരാറില്‍ ഒപ്പുവച്ച് ആര്‍ടിഎ
auto-mobile
• a day ago
ആക്സിയം 4; തുടരുന്ന അനിശ്ചിതത്വം; വിക്ഷേപണം വീണ്ടും മാറ്റി
National
• a day ago
സ്കൂൾ ഉച്ചഭക്ഷണ മെനു; അപ്രായോഗികമെന്ന് അധ്യാപകരും പാചകത്തൊഴിലാളികളും
Kerala
• a day ago
ഒറ്റപ്പെട്ട ജില്ലകളില്‍ മഴ കനക്കും; കേരളത്തില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തിപ്രാപിക്കാന്‍ സാധ്യത
Kerala
• a day ago
ഇറാന്-ഇസ്റാഈല്‍ സംഘര്‍ഷം: അമേരിക്ക ഇടപെടണോ എന്ന വിഷയത്തില്‍ തീരുമാനം രണ്ടാഴ്ചക്കകം; വൈറ്റ് ഹൗസ്
International
• a day ago
കോഴിക്കോട് ഈങ്ങാപ്പുഴയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; രണ്ട് പേർക്ക് പരുക്ക്
Kerala
• a day ago
അഹമ്മദാബാദ് വിമാനദുരന്തം; മരിച്ച 215 പേരെ ഡിഎൻഎ പരിശോധയിൽ തിരിച്ചറിഞ്ഞു; 198 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി
National
• a day ago
നിലമ്പൂരിൽ പ്രതീക്ഷപ്പുറമുള്ള പോളിങ്; വിജയ പ്രതീക്ഷ കണക്ക് കൂട്ടി മുന്നണികൾ
Kerala
• a day ago
ക്വാറികൾക്ക് അനുമതി നൽകിയത് കാലാവധി കഴിഞ്ഞ വന്യജീവി ബോർഡ്
Kerala
• a day ago
തിരൂരില്‍ കൈകുഞ്ഞിനെ ഒന്നര ലക്ഷത്തിന് വിറ്റ സംഭവം; അമ്മയുള്‍പ്പെടെ അഞ്ച് പ്രതികള്‍ റിമാന്‍ഡില്‍
Kerala
• a day ago