
എല്ലാ പൗരന്‍മാര്‍ക്കും ഡിജിറ്റല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കല്‍ ഭരണഘടനാപരമായ അവകാശം: സുപ്രിംകോടതിയുടെ സുപ്രധാന ഉത്തരവ്

ന്യൂഡല്‍ഹി: ഡിജിറ്റല്‍ സേവനങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കേണ്ടത് ഭരണഘടന പൗരന് ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളില്‍പ്പെട്ടതാണെന്ന് സുപ്രിംകോടതി. കാഴ്ച പരിമിതിയുള്ളവര്‍ക്കും ആസിഡ് ആക്രമണത്തിന് ഇരയായതിനെത്തുടര്‍ന്ന് മുഖത്ത് രൂപമാറ്റംവന്നവര്‍ക്കും കെ.വൈ.സി പുതുക്കല്‍ പോലുള്ള നടപടിക്രമങ്ങള്‍ എളുപ്പമാക്കുന്നതിന് സുപ്രധാന നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചാണ് സുപ്രിംകോടതിയുടെ നിര്‍ണായക ഉത്തരവ്. സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും ദുര്‍ബലര്‍ക്കും അംഗപരിമിതിര്‍ക്കും മറ്റുമെല്ലാം സമഗ്ര ഡിജിറ്റല്‍ സൗകര്യം ലഭ്യമാക്കേണ്ടത് രാജ്യത്തിന്റെ ബാധ്യതയാണെന്ന് ജസ്റ്റിസുമാരായ ജെ.ബി പര്‍ദിവാലയും ആര്‍. മഹാദേവനും അടങ്ങിയ രണ്ടംഗ സുപ്രിംകോടതി ബെഞ്ച് വ്യക്തമാക്കി.
മുഖത്ത് വൈകല്യങ്ങളുള്ളവര്‍ക്കും മറ്റ് ബുദ്ധിമുട്ടുകളുള്ളവര്‍ക്കും കെ.വൈ.സി പോലുള്ള ഡിജിറ്റല്‍ കാര്യങ്ങള്‍ ഒരുപോലെ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 (ജീവിക്കാനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശം), 14 (സമത്വത്തിനുള്ള അവകാശം), 15 (വിവേചനത്തില്‍നിന്ന് സംരക്ഷണം) എന്നിവ ഉറപ്പാക്കുന്നതിന്റെ ഭാഗമാണിത്. ഡിജിറ്റല്‍ സേവനങ്ങള്‍ ലഭ്യമാക്കാനുള്ള അവകാശം ജീവിക്കാനുള്ള അവകാശത്തിന്റെ പ്രധാന ഭാഗമാണെന്നും കോടതി വ്യക്തമാക്കി.
മുറിവോ വൈകല്യമോ രോഗമോ ജന്‍മനാ ഉള്ള മറ്റോ പ്രശ്‌നങ്ങള്‍മൂലം തല ചലിപ്പിക്കാനോ, കണ്ണുചിമ്മാനോ, കാഴ്ച നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാനോ, സ്‌ക്രീനില്‍ നല്‍കിയ നിര്‍ദ്ദിഷ്ട ഫ്രെയിമുകള്‍ക്കുള്ളില്‍ മുഖം വയ്ക്കാനോ പോലും എല്ലാവര്‍ക്കും കഴിയണമെന്നില്ലെന്നും, ഇക്കാരണത്താല്‍ ഡിജിറ്റല്‍ സേവനങ്ങളില്‍നിന്ന് അത്തരക്കാരെ മാറ്റിനിര്‍ത്താനാകില്ലെന്നും ജസ്റ്റിസ് മഹാദേവന്‍ ചൂണ്ടിക്കാട്ടി. ഇത്തരക്കാര്‍ക്ക് അവരുടെ സ്വത്വം ഡിജിറ്റലായി സ്ഥാപിക്കാനാകില്ല. അതിനാല്‍ ബാങ്ക് അക്കൗണ്ട് തുറക്കാനും അവശ്യ സേവനങ്ങളും സര്‍ക്കാര്‍ ക്ഷേമ പദ്ധതികളും ലഭ്യമാക്കാനും വലിയ കാലതാമസം നേരിടേണ്ടിവരുന്നുണ്ട്. എല്ലാവരെയും ഉള്‍പ്പെടുത്തിയുള്ള ഡിജിറ്റല്‍ അന്തരീക്ഷം ഈ ജനവിഭാഗങ്ങളെ മുഖ്യധാരയിലേക്ക് തിരികെ കൊണ്ടുവരുന്നതിനുപകരം കൂടുതല്‍ തളര്‍ത്തുകയാണ് ചെയ്യുന്നതെന്നും ജഡ്ജി ഓര്‍മിപ്പിച്ചു.
ഗ്രാമങ്ങളിലെ ഇന്റര്‍നെറ്റ് കണക്ടിവിറ്റിയും ഡിജിറ്റല്‍സൗകര്യങ്ങള്‍ ഉപയോഗിക്കുമ്പോള്‍ നേരിടുന്ന പ്രാദേശികഭാഷാ പ്രശ്‌നവും ഉത്തരവില്‍ കോടതി എടുത്തു പറഞ്ഞു. ഗ്രാമീണ ഇന്ത്യയിലെ മോശം കണക്റ്റിവിറ്റിയും പ്രാദേശിക ഭാഷകളിലെ ഉള്ളടക്കത്തിന്റെ ദൗര്‍ലഭ്യവും നേരിടുന്നത് അവര്‍ക്ക് ഇഗവേണന്‍സിലേക്കും ക്ഷേമ നടപടികളിലേക്കുമുള്ള പ്രവേശനം നിഷേധിക്കപ്പെടുകയാണെന്നും കോടതി വ്യക്തമാക്കി.
ഇതുസംബന്ധിച്ച ചട്ടങ്ങള്‍ പരിഷ്‌കരിക്കേണ്ടതിന്റെ ആവശ്യം ഓര്‍മിപ്പിച്ച കോടതി, കെ.വൈ.സി പുതുക്കല്‍ നടപടികള്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വിധത്തില്‍ ക്രമീകരിക്കുന്നതിന് 20 നിര്‍ദ്ദേശങ്ങളും പുറപ്പെടുവിച്ചു. ആസിഡ് ആക്രമണത്തിന് ഇരയായവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ദൃശ്യപരമായ ജോലികള്‍ ഉള്‍പ്പെടെയുള്ള കെ.വൈ.സി പ്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നത് അസാധ്യമാണെന്ന് ചൂണ്ടിക്കാട്ടി പ്രഗ്യ പ്രസൗണ്‍ സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രിംകോടതിയുടെ സുപ്രധാന ഉത്തരവ്.
Access to digital facilities is a constitutional right for all citizens: Important order of the Supreme Court
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വിഴിഞ്ഞം തുറമുഖം ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും; കനത്ത സുരക്ഷയില്‍ നഗരം
Kerala
• 3 hours ago
മംഗളുരുവില്‍ കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു; കൊലപ്പെടുത്തിയത് ആറംഗ സംഘം
National
• 3 hours ago
മീന അബ്ദുള്ള റിഫൈനറിയിൽ തീപിടുത്തം: ഒരാള്‍ക്ക് ദാരുണാന്ത്യം, നാലുപോര്‍ക്ക് പരുക്കേറ്റു
latest
• 4 hours ago
കൊച്ചി കോർപ്പറേഷൻ ഉദ്യോഗസ്ഥയുടെ കള്ളക്കളികളെല്ലാം പുറത്ത്; മേലുദ്യോഗസ്ഥർക്കിടയിൽ 'പ്രിയ' ഉദ്യോഗസ്ഥ
Kerala
• 12 hours ago
കണ്ണൂരിൽ അമിത വേഗതയിൽ വന്ന കാറിടിച്ച് മൂന്നുവയസ്സുകാരിക്ക് ദാരുണാന്ത്യം
Kerala
• 12 hours ago
ഗസ്സയിൽ വിശപ്പിനാൽ കടലാമകളെ പോലും ഭക്ഷിക്കേണ്ട ഗതികേട്; ഭക്ഷ്യക്ഷാമം തീവ്രം, കൊള്ളകളും വർധിക്കുന്നു
International
• 13 hours ago
മുസ്‌ലിങ്ങളെയോ കശ്മീരികളെയോ ലക്ഷ്യം വയ്ക്കരുത്’: പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഹിമാൻഷി നർവാളിന്റെ അഭ്യർത്ഥന
National
• 14 hours ago
യുഎഇ സർക്കാരിൻറെ വിവിധ മന്ത്രാലയങ്ങളിലെ ഡിജിറ്റൽ സംഭരണ സംവിധാനങ്ങൾക്കായി പുതിയ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുമായി ലുലു
uae
• 14 hours ago
സഹചാരി ഖത്തർ കോഴിക്കോട് ജില്ലാ സർഗ്ഗലയം ; എടച്ചേരി മേഖല ജേതാക്കൾ
Kerala
• 14 hours ago
വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമർപ്പിക്കാൻ പ്രധാനമന്ത്രി; തിരുവനന്തപുരത്ത് കനത്ത സുരക്ഷ
Kerala
• 14 hours ago
മരിച്ചവരുടെ പേര് ഇനി വോട്ടർ പട്ടികയിൽ വേണ്ട: തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറ്റ് സുപ്രധാന മാറ്റങ്ങൾ
National
• 15 hours ago
സ്കൂളിലെ ഉച്ചഭക്ഷണത്തിൽ ചത്ത് ചീഞ്ഞ പാമ്പ്, ഭക്ഷ്യ വിഷബാധയേറ്റത് 100 ലധികം കുട്ടികൾക്ക്, കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
National
• 15 hours ago
എണ്ണ ഇതര വ്യാപാരത്തില്‍ കുതിച്ച് സഊദി അറേബ്യ; 2024ല്‍ രേഖപ്പെടുത്തിയത് 13% വര്‍ധനവ്
latest
• 15 hours ago
വഴിക്കടവിൽ കാട്ടാനയുടെ ആക്രമണം: ഒരാൾക്ക് ഗുരുതര പരിക്ക്
Kerala
• 16 hours ago
കുവൈത്തില്‍ ഗാര്‍ഹികപീഡന കേസുകള്‍ വര്‍ധിക്കുന്നു; അഞ്ചു വര്‍ഷത്തിനിടെ റിപ്പോര്‍ട്ടു ചെയ്തത് 9,100 കേസുകള്‍
Kuwait
• 18 hours ago
അജ്മീറില്‍ തീര്‍ഥാടകര്‍ താമസിച്ച ഹോട്ടലില്‍ തീപിടുത്തം; ഒരു കുട്ടിയുള്‍പ്പെടെ നാല് മരണം
National
• 18 hours ago
ബെംഗളുരുവില്‍ വിദേശ വനിതയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
National
• 18 hours ago
യുഎഇയിലെ സ്കൂള്‍ സമയം പുനഃക്രമീകരിച്ചു; മാറ്റത്തിനു പിന്നിലെ കാരണമിത്
uae
• 19 hours ago
എടിഎം ഇടപാട് നിരക്കുകള്‍ പരിഷ്കരിച്ച് ആര്‍ബിഐ; യുഎഇയിലെ പ്രവാസികളെയും ബാധിക്കും, എങ്ങനെയെന്നല്ലേ...
uae
• 16 hours ago
ലഹരിമരുന്ന് ഇടപാടെന്ന് രഹസ്യവിവരം; പൊലീസ് പരിശോധനയിൽ ഹോട്ടൽ അനാശാസ്യ കേന്ദ്രം, കൊച്ചിയിൽ 11 മലയാളി യുവതികൾ കസ്റ്റഡിയിൽ
Kerala
• 16 hours ago
മുസ്ലിം ജോലിക്കാര്‍ വേണ്ട; എസി നന്നാക്കാനെത്തിയ ടെക്നീഷ്യന്മാരെ പുറത്താക്കി ബിജെപി നേതാവ്
National
• 16 hours ago