
കൊച്ചി കോർപ്പറേഷൻ ഉദ്യോഗസ്ഥയുടെ കള്ളക്കളികളെല്ലാം പുറത്ത്; മേലുദ്യോഗസ്ഥർക്കിടയിൽ 'പ്രിയ' ഉദ്യോഗസ്ഥ

കൊച്ചി: കൈക്കൂലി കേസിൽ കൊച്ചി കോർപ്പറേഷൻ വൈറ്റില സോണൽ ഓഫീസിലെ ഫസ്റ്റ് ഗ്രേഡ് ഓവർസിയർ സ്വപ്ന കഴിഞ്ഞ ദിവസമാണ് വിജിലൻസിന്റെ പിടിയിലായത്. അതേസമയം തന്നെ മേലധികാരികളുടെ വിശ്വാസം നേടി സുപ്രധാന ചുമതലകൾ കൈപ്പറ്റിയ സ്വപ്ന, അഴിമതിയിലൂടെ വരവിനു കവിഞ്ഞ് സ്വത്ത് സമ്പാദിച്ചതായി വിജിലൻസ് സംശയിക്കുന്നു. 2019ൽ തൃശൂർ കോർപ്പറേഷനിൽ ജോലിയിൽ പ്രവേശിച്ച സ്വപ്ന, 2023ൽ കൊച്ചി കോർപ്പറേഷൻ വൈറ്റില ഓഫീസിലേക്ക് സ്ഥലംമാറ്റം നേടി. സ്മാർട്ടായ പ്രവർത്തനത്തിലൂടെ ഉന്നത ഉദ്യോഗസ്ഥരുടെ പ്രീതി നേടിയ ഇവർ, ബിൽഡിംഗ് ഇൻസ്പെക്ടർ പദവിയും കരസ്ഥമാക്കി.
നഗരത്തിന്റെ ഹൃദയഭാഗത്തുള്ള വൈറ്റിലയിൽ കെട്ടിട പെർമിറ്റുമായി ബന്ധപ്പെട്ട നിരവധി അപേക്ഷകൾ സ്വപ്നയുടെ മേശപ്പുറത്തെത്തി. ഇവയിൽ അഴിമതി നടന്നിട്ടുണ്ടോ എന്ന് വിജിലൻസ് പരിശോധിക്കുകയാണ്. കോർപ്പറേഷൻ പരിധിയിലെ എല്ലാ ബിൽഡിംഗ് പെർമിറ്റ് രേഖകളും വിജിലൻസ് റെയ്ഡിൽ പിടിച്ചെടുത്തു. വരവിനു മീതെ സ്വത്ത് സമ്പാദിച്ചിട്ടുണ്ടോ എന്നതിലും അന്വേഷണം ആരംഭിച്ചു.
വൈറ്റില സ്വദേശിയുടെ അഞ്ച് നില കെട്ടിടത്തിന്റെ പ്ലാൻ അംഗീകരിക്കാൻ നാല് മാസം വൈകിപ്പിച്ച ശേഷം, ഓരോ നിലയ്ക്കും 5,000 രൂപ വീതം 25,000 രൂപ സ്വപ്ന ആവശ്യപ്പെട്ടു. സാമ്പത്തിക ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടിയപ്പോൾ 15,000 രൂപയായി കുറച്ചു. ഇത് കൈപ്പറ്റുന്നതിനിടെയാണ് ഇന്നലെ വിജിലൻസ് ഇവരെ കൈയോടെ പിടികൂടിയത്. തൃശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കിയ സ്വപ്നയെ റിമാൻഡ് ചെയ്തു.
മാസങ്ങളായി കൊച്ചി കോർപ്പറേഷൻ ഓഫീസുകൾ വിജിലൻസിന്റെ നിരീക്ഷണത്തിലാണ്. എന്നാൽ, ഏജന്റുമാർ വഴിയും രഹസ്യ കേന്ദ്രങ്ങളിലും കൈക്കൂലി കൈമാറിയിരുന്ന അഴിമതിക്കാർ ഇതുവരെ രക്ഷപ്പെട്ടിരുന്നു. നേരത്തെ സ്വപ്നയ്ക്കെതിരെ കൈക്കൂലി ആരോപണം ഉയർന്നിരുന്നെങ്കിലും, പരാതിക്കാരൻ തെളിവുകൾ കൈമാറിയതോടെയാണ് അറസ്റ്റ് സാധ്യമായത്.
അവധിക്കായി മക്കളുമൊത്ത് നാട്ടിലേക്ക് പോകാനിരുന്ന സ്വപ്ന, പൊന്നുരുന്നിയിൽ വഴിയരികിൽ പണവുമായി എത്താൻ അപേക്ഷകനോട് ആവശ്യപ്പെട്ടു. മൂന്ന് മക്കളുടെ മുന്നിൽവെച് വിജിലൻസ് ഇവരെ കസ്റ്റഡിയിലെടുത്തു. മക്കൾ മണിക്കൂറുകളോളം കാറിൽ കഴിച്ചുകൂട്ടി. പിന്നീട് അച്ഛൻ എത്തി മക്കളെ കൊണ്ടുപോയ ശേഷം വിജിലൻസ് അറസ്റ്റ് രേഖപ്പെടുത്തി. ആറ് വർഷത്തെ സർവീസിൽ സ്വപ്ന വരവിനു മീതെ സ്വത്ത് സമ്പാദിച്ചിട്ടുണ്ടോ എന്നതാണ് വിജിലൻസിന്റെ അടുത്ത പരിശോധന.
Swapna, a First Grade Overseer at Kochi Corporation's Vyttila Zonal Office, was arrested for accepting a bribe. Gaining her superiors' trust with smart work, she secured key roles, including Building Inspector. Vigilance is probing her alleged corruption, seizing permit records and investigating disproportionate assets. Caught demanding ₹15,000 for a building plan approval, Swapna was remanded after a dramatic arrest in front of her children.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പട്ടിണിക്കിട്ടും മിസൈല്‍ വര്‍ഷിച്ചും കൊന്നൊടുക്കുന്നു; 24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 31 ലേറെ മനുഷ്യരെ
International
• 7 hours ago
കുവൈത്തിലെ നഴ്‌സ് ദമ്പതികളുടെ മരണം; ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തതെന്ന് പൊലിസ് റിപ്പോര്‍ട്ട്
Kuwait
• 8 hours ago
മലപ്പുറത്ത് മണ്ണാര്‍മലയില്‍ വീണ്ടും പുലിയിറങ്ങി
Kerala
• 8 hours ago
ഡല്‍ഹിയില്‍ ശക്തമായ ഇടിമിന്നലും കനത്ത മഴയും; നിരവധി പ്രദേശങ്ങളില്‍ വെള്ളക്കെട്ട്
National
• 8 hours ago
വിഴിഞ്ഞം തുറമുഖം ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും; കനത്ത സുരക്ഷയില്‍ നഗരം
Kerala
• 9 hours ago
മംഗളുരുവില്‍ കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു; കൊലപ്പെടുത്തിയത് ആറംഗ സംഘം
National
• 9 hours ago
മീന അബ്ദുള്ള റിഫൈനറിയിൽ തീപിടുത്തം: ഒരാള്‍ക്ക് ദാരുണാന്ത്യം, നാലുപോര്‍ക്ക് പരുക്കേറ്റു
latest
• 10 hours ago
കണ്ണൂരിൽ അമിത വേഗതയിൽ വന്ന കാറിടിച്ച് മൂന്നുവയസ്സുകാരിക്ക് ദാരുണാന്ത്യം
Kerala
• 18 hours ago
ഗസ്സയിൽ വിശപ്പിനാൽ കടലാമകളെ പോലും ഭക്ഷിക്കേണ്ട ഗതികേട്; ഭക്ഷ്യക്ഷാമം തീവ്രം, കൊള്ളകളും വർധിക്കുന്നു
International
• 18 hours ago
മുസ്‌ലിങ്ങളെയോ കശ്മീരികളെയോ ലക്ഷ്യം വയ്ക്കരുത്’: പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഹിമാൻഷി നർവാളിന്റെ അഭ്യർത്ഥന
National
• 20 hours ago
സഹചാരി ഖത്തർ കോഴിക്കോട് ജില്ലാ സർഗ്ഗലയം ; എടച്ചേരി മേഖല ജേതാക്കൾ
Kerala
• 20 hours ago
വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമർപ്പിക്കാൻ പ്രധാനമന്ത്രി; തിരുവനന്തപുരത്ത് കനത്ത സുരക്ഷ
Kerala
• 20 hours ago
സിനിമാ നടിമാരുടെ മോര്‍ഫ് ചെയ്ത ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; ഡിഗ്രി വിദ്യാര്‍ഥി അറസ്റ്റില്‍
Kerala
• 20 hours ago
മരിച്ചവരുടെ പേര് ഇനി വോട്ടർ പട്ടികയിൽ വേണ്ട: തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറ്റ് സുപ്രധാന മാറ്റങ്ങൾ
National
• 20 hours ago
ലഹരിമരുന്ന് ഇടപാടെന്ന് രഹസ്യവിവരം; പൊലീസ് പരിശോധനയിൽ ഹോട്ടൽ അനാശാസ്യ കേന്ദ്രം, കൊച്ചിയിൽ 11 മലയാളി യുവതികൾ കസ്റ്റഡിയിൽ
Kerala
• a day ago
മുസ്ലിം ജോലിക്കാര്‍ വേണ്ട; എസി നന്നാക്കാനെത്തിയ ടെക്നീഷ്യന്മാരെ പുറത്താക്കി ബിജെപി നേതാവ്
National
• a day ago
പൊലീസ് ഉദ്യോഗസ്ഥരുടെ ആർഎസ്എസ് യോഗം: നടപടി സ്ഥലംമാറ്റത്തിൽ മാത്രം ഒതുക്കി, എന്തെല്ലാം ചർച്ച ചെയ്തുവെന്ന് അവ്യക്തം, സർക്കാർ വിശദമായ അന്വേഷണം നടത്തുമോ ?
Kerala
• a day ago
കുവൈത്തില്‍ ഗാര്‍ഹികപീഡന കേസുകള്‍ വര്‍ധിക്കുന്നു; അഞ്ചു വര്‍ഷത്തിനിടെ റിപ്പോര്‍ട്ടു ചെയ്തത് 9,100 കേസുകള്‍
Kuwait
• a day ago
സ്കൂളിലെ ഉച്ചഭക്ഷണത്തിൽ ചത്ത് ചീഞ്ഞ പാമ്പ്, ഭക്ഷ്യ വിഷബാധയേറ്റത് 100 ലധികം കുട്ടികൾക്ക്, കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
National
• 21 hours ago
എണ്ണ ഇതര വ്യാപാരത്തില്‍ കുതിച്ച് സഊദി അറേബ്യ; 2024ല്‍ രേഖപ്പെടുത്തിയത് 13% വര്‍ധനവ്
latest
• 21 hours ago
വഴിക്കടവിൽ കാട്ടാനയുടെ ആക്രമണം: ഒരാൾക്ക് ഗുരുതര പരിക്ക്
Kerala
• a day ago