HOME
DETAILS
MAL
ഗ്യാസ് സിലിണ്ടറിനു തീപിടിച്ചു
backup
September 05 2016 | 00:09 AM
തളിപ്പറമ്പ്: ഗ്യാസ് സിലിണ്ടറിനു തീപിടിച്ചതു പരിഭ്രാന്തി പരത്തി.
ഇന്നലെ രാവിലെ 11 മണിയോടെയാണു പാലകുളങ്ങരയിലെ മുരളീധരന്റെ വീട്ടില്‍ ഉപയോഗിക്കുന്ന സിലിണ്ടറിനു തീപിടിച്ചത്. കത്തിക്കൊണ്ടിരിക്കുന്ന സിലിണ്ടര്‍ ഉടന്‍ വീടിനു പുറത്തെത്തിച്ചതിനാല്‍ തീ പടര്‍ന്നില്ല.
സ്ഥലത്തെത്തിയ തളിപ്പറമ്പ് ഫയര്‍ഫോഴ്സ് തീ അണച്ചു.
റഗുലേറ്ററില്‍ നിന്നു ഗ്യാസ് ലീക്കായാണു തീപിടിച്ചതെന്നും വീട്ടുകാര്‍ പൈപ്പ് വെള്ളം ഉപയോഗിച്ചു സിലിണ്ടര്‍ തണുപ്പിച്ചതിനാല്‍ പൊട്ടിത്തെറി ഒഴിവായെന്നും ഫയര്‍ഫോര്‍സ് അധികൃതര്‍ പറഞ്ഞു. ഗ്യാസ് സിലിണ്ടര്‍ മാറ്റിയെടുക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."