HOME
DETAILS

പേരില്‍ ഗദ്ദാഫി, സഊദിയിലേക്കുള്ള വിമാനത്തില്‍ കയറ്റിയില്ല; ലിബിയന്‍ യുവാവിനെ കയറ്റാതെ പറന്ന വിമാനത്തിന് പിന്നീട് സംഭവിച്ചത്

  
May 28 2025 | 07:05 AM

Why Gaddafi Was Denied a Flight to Saudi Arabia  The Mysterious Fate of the Plane Without a Libyan Youth

റിയാദ്: ഹജ്ജ് യാത്രക്കായി അമര്‍ അല്‍ മഹ്ദി മന്‍സൂര്‍ അല്‍ ഗദ്ദാഫി എന്ന ലിബിയന്‍ യുവാവ് നടത്തിയ അചഞ്ചലമായ നിശ്ചയദാര്‍ഢ്യത്തിന്റെ വാര്‍ത്ത വൈറലാകുന്നു. 

അന്തരിച്ച ലിബിയന്‍ ഭരണാധികാരി മുഅമ്മര്‍ ഗദ്ദാഫിയുമായി ബന്ധപ്പെട്ട അല്‍ ഗദ്ദാഫി എന്ന കുടുംബപ്പേരിനെ ചൊല്ലി ഉദ്യോഗസ്ഥര്‍ സുരക്ഷാപ്രശ്‌നം ഉന്നയിച്ച് വിമാനത്താവളത്തില്‍ ഇമിഗ്രേഷന്‍ ഏരിയയില്‍ അമറിനെ തടഞ്ഞുവച്ചു. ഇതോടെയാണ് വിമാനത്താവളത്തിലെ യുവാവിന്റെ ദുരിതം ആരംഭിച്ചത്.

അദ്ദേഹത്തിന്റെ കൂടെയുള്ളവര്‍ വിമാനത്തിൽ കയറുമ്പോഴും അമർ കൗണ്ടറിൽ തന്നെ നില്‍ക്കുകയായിരുന്നു. ആവര്‍ത്തിച്ച് അപേക്ഷിച്ചിട്ടും യുവാവിനെ കടത്തിവിടാന്‍ അധികൃതര്‍ തയ്യാറായില്ല. സുരക്ഷാ പ്രോട്ടോക്കോളുകള്‍ ചൂണ്ടിക്കാട്ടി ഫ്‌ലൈറ്റ് ക്യാപ്റ്റന്‍ അമറിനെ കൂടാതെ പോകാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് സംഭവിച്ചത് യുവാവിന്റെ നിശ്ചയദാര്‍ഢ്യത്തെയും ഹജ്ജ് കര്‍മം നിര്‍വഹിക്കാനുള്ള തീവ്രതയെയും അടിവരയിടുന്നതായിരുന്നു. ഹജ്ജിനുള്ള യാത്രക്കായി മുന്നോട്ടല്ലാതെ ഞാന്‍ ഇവിടെ നിന്ന് മാറില്ലെന്ന് പ്രഖ്യാപിച്ച് അമര്‍ അവിടെ തന്നെ നില്‍പ്പുറപ്പിച്ചു.

 പറന്നുയര്‍ന്ന് അല്‍പ്പസമയത്തിനുള്ളില്‍ വിമാനത്തിന് ഒരു സാങ്കേതിക തകരാര്‍ സംഭവിച്ചതിനെത്തുടര്‍ന്ന് വിമാനത്താവളത്തിലേക്ക് തിരികെ പറക്കാന്‍ ഫ്‌ലൈറ്റ് ക്യാപ്റ്റന്‍ നിര്‍ബന്ധിതനായി. അറ്റകുറ്റപ്പണികള്‍ക്ക് ശേഷം, വിമാനം വീണ്ടും പറന്നുയര്‍ന്നു. എന്നാല്‍ രണ്ടാമത്തെ തകരാര്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് വീണ്ടും അടിയന്തരമായി തിരിച്ചിറക്കേണ്ടി വന്നു.

രണ്ടാമതും വിമാനത്തിന് തകരാര്‍ നേരിട്ടതോടെ ക്യാപ്റ്റന്‍ തന്റെ തീരുമാനം മാറ്റി. 'ഈ വിമാനത്തില്‍ അമര്‍ നമ്മോടൊപ്പം ഇല്ലെങ്കില്‍ ഈ വിമാനം പറത്തില്ലെന്ന് ഞാന്‍ സത്യം ചെയ്യുന്നു.' ക്യാപ്റ്റന്‍ പറഞ്ഞു.

ഇതിനെതുടര്‍ന്ന് പെട്ടെന്നുതന്നെ അധികൃതര്‍ യുവാവിന് യാത്രാനുമതി നല്‍കി. മൂന്നാമത്തെ ശ്രമത്തില്‍ വിമാനം അദ്ദേഹവുമായി പുറപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൻ ഡാറ്റാ ചോർച്ച: ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, സ്‌നാപ്ചാറ്റ് ഉപയോ​ക്താക്കളുടെ 184 ദശലക്ഷം പാസ്‌വേഡുകൾ പുറത്ത്, പാസ്‌വേഡുകൾ മാറ്റാൻ മുന്നറിയിപ്പ് 

National
  •  9 hours ago
No Image

സഊദി ജനസംഖ്യയുടെ എഴുപത് ശതമാനവും 35 വയസ്സിന് താഴെയുള്ളവര്‍

Saudi-arabia
  •  9 hours ago
No Image

'ഞങ്ങളെ സംരക്ഷിക്കാത്ത കോണ്‍ഗ്രസിനൊപ്പം എന്തിന് നില്‍ക്കണം ? അബ്ദുറഹീമിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കര്‍ണാടക കോണ്‍ഗ്രസില്‍ കൂട്ടരാജി; രാജിവച്ചവരില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും മുന്‍ മേയറും

National
  •  9 hours ago
No Image

ഹർവാർഡിനെതിരായ ട്രംപിന്റെ നടപടി തടഞ്ഞ് കോടതി: ഭീഷണിക്കിടയിലും ബിരുദദാനം ആഘോഷിച്ച് സർവകലാശാല വിദ്യാർഥികൾ

International
  •  9 hours ago
No Image

അമേരിക്കയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ഇന്ത്യൻ കുടുംബം തണുത്തുറഞ്ഞ് മരിച്ച സംഭവം; പ്രതികൾക്ക് തടവുശിക്ഷ

National
  •  10 hours ago
No Image

പുതിയ അധ്യയന വർഷം: സ്കൂൾ സുരക്ഷയ്ക്ക് കർശന മുൻകരുതലുകൾ നിർദേശിച്ച് സർക്കാർ; സ്കൂളുകൾ ജൂൺ 2-ന് തുറക്കും

Kerala
  •  10 hours ago
No Image

മക്കയിലെ നിര്‍ദ്ദിഷ്ട മേഖലകളില്‍ ഗ്യാസ് സിലിണ്ടറിന് നിരോധനം; നീക്കം സുരക്ഷാ നടപടികളുടെ ഭാഗമായി

Saudi-arabia
  •  10 hours ago
No Image

തോക്കുണ്ടായിട്ടെന്താ കാര്യം മുത്തശ്ശി വടിയെടുത്തപ്പോൾ പേടിച്ചോടി യുവാക്കൾ; സോഷ്യൽ മീഡിയ താരമായി ഉത്തർ പ്രദേശിൽ നിന്നൊരു മുത്തശ്ശി

latest
  •  10 hours ago
No Image

എത്രയും പെട്ടെന്ന് ഗൂഗിള്‍ ക്രോം അപ്ഡേറ്റ് ചെയ്യണം; അടിയന്തിര മുന്നറിയിപ്പുമായി യുഎഇ

uae
  •  10 hours ago
No Image

കുമളിയിൽ ലോറിക്ക് മുകളിൽ മരം വീണ് അപകടം: ഒരാൾ മരിച്ചു, രണ്ടുപേർക്ക് പരുക്ക്

Kerala
  •  11 hours ago