HOME
DETAILS

മിനിറ്റുകള്‍ക്കുള്ളില്‍ അവധി; പ്രവാസികള്‍ക്ക് ആശ്വാസമായി യുഎഇയുടെ പുതിയ ഡിജിറ്റല്‍ സംവിധാനം

  
May 29 2025 | 13:05 PM

UAE Launches New Digital System to Instantly Approve Expatriate Holidays

ദുബൈ: യുഎഇയിലെ താമസക്കാര്‍ക്ക് മിനിറ്റുകള്‍ക്കുള്ളില്‍ മെഡിക്കല്‍ ലീവും മെഡിക്കല്‍ റിപ്പോര്‍ട്ടുകളും സാക്ഷ്യപ്പെടുത്തുന്നതിനുള്ള സേവനങ്ങള്‍ ലളിതമാക്കി യുഎഇ ആരോഗ്യമന്ത്രാലയം. സീറോ ഗവണ്‍മെന്റ് ബ്യൂറോക്രസി എന്ന യുഎഇയുടെ പ്രോഗ്രാമിന് കീഴില്‍ മെഡിക്കല്‍ ലീവിനുള്ള പേപ്പര്‍ വര്‍ക്കുകള്‍ കുറയ്ക്കാനും കാത്തിരിപ്പ് സമയം ചുരുക്കാനും സ്മാര്‍ട്ട് പ്ലാറ്റ്‌പോമുകള്‍ വഴി കൂടുതല്‍ മെച്ചപ്പെട്ട അനുഭവം പ്രദാനം ചെയ്യാനും ലക്ഷ്യമിട്ടാണ് ഡിജിറ്റല്‍ അറ്റസ്റ്റേഷന്‍ സേവനം കാര്യക്ഷമമാക്കിയിരിക്കുന്നത്. 

യുഎഇ പാസ് ഉപയോഗിച്ച് 50 ദിര്‍ഹം കൊണ്ട് വെബ്‌സൈറ്റ് വഴിയോ ആപ്പ് വഴിയോ മെഡിക്കല്‍ ലീവ് വേഗത്തില്‍ സാക്ഷ്യപ്പെടുത്താനാകും.

നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിലൂടെ ഉപഭോക്താക്കള്‍്കക് മെച്ചപ്പെട്ട അനുഭവം നല്‍കാനാണ് ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. സിക്ക് ലീവ് അറ്റസ്‌റ്റേഷനില്‍ പൂര്‍ണ ഡിജിറ്റല്‍ ലഭ്യതയും നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനും സാധിക്കും. അഞ്ച് ദിവസത്തില്‍ കുറഞ്ഞ സിക്ക് ലീവ് മതിയെങ്കില്‍ എളുപ്പത്തില്‍ സാക്ഷ്യപ്പെടുത്താവുന്നതാണ്. ഷാര്‍ജയിലോ മറ്റു വടക്കന്‍ എമിറേറ്റുകളിലോ ഉള്ള സ്വകാര്യ കേന്ദ്രമോ അല്ലെങ്കില്‍ സര്‍ക്കാര്‍ കേന്ദ്രമോ ആണ് സിക്ക് ലീവ് നല്‍കിയതെങ്കില്‍ ചികിത്സ ലഭിച്ച കേന്ദ്രത്തില്‍ വെച്ച് തന്നെ സാക്ഷ്യപ്പെടുത്തണം. 

ഇനി സിക്ക് ലീവ് അഞ്ച് ദിവസത്തില്‍ കൂടുലാണെങ്കില്‍ ഇലക്ടോണിക് ആയി ഫീസ് അടച്ച് സാക്ഷ്യപ്പെടുത്തേണ്ടതുണ്ട്. ഇതിനുശേഷം ബന്ധപ്പെട്ട എമിറേറ്റിലെ ംെഡിക്കല്‍ ഉപസമിതിയുടെ അംഗീകാരം നേടണം. ഉപസമിതിയുടെ തീരുമാനം ഒരു പ്രവൃത്തി ദിവസത്തിനുള്ളില്‍ അറിയിക്കും. 

ഇനി സിക്ക് ലീവ് ഒരു മാസത്തില്‍ അധികമാണെങ്കില്‍ ഇലക്ടോണിക് ആയി ഫീസടച്ച് സാക്ഷ്യപ്പെടുത്തിയ ശേഷം ഹയര്‍ മെഡിക്കല്‍ കമ്മിറ്റിയുടെ അംഗീകാരം നേടേണ്ടതുണ്ട്. 

സിക്ക് ലീവ് എടുക്കുന്നത് സ്വകാര്യ ആരോഗ്യ കേന്ദ്രത്തില്‍ നിന്നാണെങ്കില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ലൈസന്‍സ് ഉള്ള സ്വകാര്യ കേന്ദ്രങ്ങളില്‍ നിന്നായിരിക്കണം സിക്ക് ലീവ് എടുക്കേണ്ടത്. എമിറേറ്റുകളിലെ മെഡിക്കല്‍ ഡിപ്പാര്‍ട്‌മെന്റ്/അതോറിറ്റി ഇതിനകം തന്നെ സിക്ക് ലീവ് സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെങ്കില്‍ മന്ത്രാലയത്തില്‍ നിന്ന് വീണ്ടും സാക്ഷ്യപ്പെടുത്തേണ്ടതില്ല.

The UAE has introduced a groundbreaking digital system that enables instant holiday approvals for employees. The streamlined platform aims to reduce paperwork, speed up approvals, and enhance workforce satisfaction, offering relief to thousands of foreign workers across the country.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാലവര്‍ഷം; കെ.എസ്.ഇ.ബി.ക്ക് 120 കോടിയിലേറെ നാശനഷ്ടം; പതിനായിരത്തിലധികം ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു

Kerala
  •  a day ago
No Image

ട്രംപിന് ആശ്വാസം; തീരുവ പിരിക്കാൻ അപ്പീൽ കോടതിയുടെ അനുമതി, ഫെഡറൽ കോടതി വിധിയ്ക്ക് സ്റ്റേ 

International
  •  a day ago
No Image

വെള്ളത്തില്‍ മുങ്ങി കേരളം; കക്കയംഡാമില്‍ ജലനിരപ്പുയരുന്നു, ജാഗ്രതാ നിര്‍ദ്ദേശം;  മൂവാറ്റുപുഴയാറും നിറഞ്ഞൊഴുകുന്നു 

Weather
  •  a day ago
No Image

'ഗസ്സയിലേക്കുള്ള ജാലകം'; ഫലസ്തീനികളുടെ ജീവിതം വരച്ചുകാട്ടി ഖത്തറില്‍ പ്രദര്‍ശനം

latest
  •  a day ago
No Image

ഭീകരരുടെ ലാഹോർ റാലി ദൃശ്യങ്ങൾ അന്താരാഷ്ട്ര വേദികളിൽ ഉന്നയിക്കാൻ ഇന്ത്യ; കശ്മീരിൽ സുരക്ഷാ അവലോകന യോഗം ഇന്ന്

Kerala
  •  a day ago
No Image

ഇസ്‌റാഈലിൽ സൈന്യത്തിൽ ചേരാൻ വിസമ്മതിക്കുന്നവർ വർധിക്കുന്നു; സർക്കാരിന് ഇനി യുദ്ധം തുടരാനാകില്ലെന്നാണ് മെനുച്ചിൻ

International
  •  a day ago
No Image

യുഎഇയിലെ സ്വകാര്യ മേഖലയ്ക്കും ബലി പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു; ആഘോഷിക്കാന്‍ ലഭിക്കുക നാലുദിവസം

latest
  •  a day ago
No Image

പി.വി അൻവറിനെ കൊള്ളണോ തള്ളണോ; യു.ഡി.എഫ് തീരുമാനം ഇന്ന്

Kerala
  •  a day ago
No Image

24 മണിക്കൂറിനിടെ മൂന്ന് പാക് ചാരന്‍മാര്‍ കൂടി അറസ്റ്റില്‍; അഭിഷേകിന്റെ ഫേസ്ബുക്കില്‍ പാക് ഭീകരനെ ടാഗ് ചെയ്ത് ഫോട്ടോ, ഒരാള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍, മറ്റൊരാള്‍ മെക്കാനിക്കല്‍ എന്‍ജിനീയര്‍

latest
  •  a day ago
No Image

ഗസ്സ വെടിനിര്‍ത്തല്‍: യുഎസ് നിര്‍ദേശം ഇസ്‌റാഈല്‍ അംഗീകരിച്ചു; ഫലസ്തീനികളുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതെങ്കില്‍ മാത്രം അംഗീകരിക്കുമെന്ന് ഹമാസ്

International
  •  a day ago