HOME
DETAILS

അൽ ഫുർജാനിൽ 210 മില്യൺ ദിർഹമിന്റെ സിംബോളിക് സെൻ പദ്ധതി അവതരിപ്പിച്ചു 

  
Web Desk
May 29 2025 | 13:05 PM

Symbolic Developments Unveils AED 210 Million Zen Residences in Al Furjan

ദുബൈ: ദുബൈ അൽ ഫുർജാനിൽ സിംബോളിക് ഡെവലപ്മെൻറ്സ് പുതിയ ഇക്കോ-ലക്ഷ്വറി റെസിഡൻഷ്യൽ പ്രോജക്ടായ 'സിംബോളിക് സെൻ റെസിഡൻസസ്' പദ്ധതി അവതരിപ്പിച്ചു. ദുബൈ ഗവണ്മെന്റിന്റെ നിർദേശങ്ങൾക്ക് അനുസൃതമായുള്ളതാണ് പദ്ധതിയെന്ന് അധികൃതർ സമാരംഭ ചടങ്ങിൽ പറഞ്ഞു. 210 ദിർഹം മില്യൺ മൂല്യമുള്ള ഈ ലോ ഡെൻസിറ്റി വികസന പദ്ധതി 2.5, 3.5 ബെഡ്‌റൂം റസിഡൻസുകളായി രൂപകൽപന ചെയ്‌തതാണ്. ഫുൾ ഫർണിഷ്ഡ് ഫ്ളാറ്റുകൾ ആണ് ഭൂരിഭാഗവും. വാസ്തു ശിൽപ ഭംഗിയോടെയുള്ള ഈ വീടുകൾ 12 അടി ഉയരമുള്ള സ്മാർട്ട് ഹോമിന് ഓട്ടോമേഷൻ സംവിധാനം ഉണ്ട്. പ്രൈവറ്റ് ഗാർഡനുകൾ, പനോരമിക് ഗാർഡനുകൾ എന്നിവയോടെയാണ് ഇവ നിർമിച്ചിട്ടുള്ളത്. യോഗ ഡെക്ക്, ജോഗിങ് ട്രാക്ക്, ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷനുകൾ, താപ നിയന്ത്രിത പൂളുകൾ എന്നിവ അടങ്ങിയ ആധുനിക സൗകര്യങ്ങളുമുണ്ട്. ഡിസ്കവറി ഗാർഡൻസ് മെട്രോ സ്റ്റേഷന് സമീപത്തായതിനാൽ ഇവിടെയുള്ള താമസക്കാർക്ക് നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലേക്ക് എളുപ്പത്തിൽ എത്താനും സാധിക്കും. ഡിസ്കവറി ഗാർഡൻസ് മെട്രോ സ്റ്റേഷനിൽ നിന്ന് വെറും 2 മിനുട്ട് അകലെ സ്ഥിതി ചെയ്യുന്ന സിംബോളിക് സെൻ ദുബൈ മറീന, ഡൗൺ ടൗൺ ദുബൈ, ഡി.ഐ.എഫ്‌.സി, എക്‌സ്‌പോ സിറ്റി, ദുബൈ എയർപോർട്സ് എന്നിവിടങ്ങളിലേയ്ക്ക് തടസ്സമില്ലാത്ത പ്രവേശനം പ്രദാനം ചെയ്യുന്നു. കുടുംബങ്ങൾക്കും പ്രൊഫഷണലുകൾക്കും അനുയോജ്യമാണീ പദ്ധതി. താഴത്തെ നിലയിൽ റീട്ടെയിൽ ഷോറൂമുകൾ ഉണ്ടാകും. അതേസമയം, ഉയർന്ന പോഡിയം ലെവൽ നഗരത്തിലെ തിരക്കിന് മുകളിൽ സ്വകാര്യതയും നിശബ്ദതയും ഉറപ്പാക്കുന്നു.

സിംബോളിക് ഓറയും മുൻ‌കൂട്ടി പൂർത്തിയാക്കിയ സിംബോളിക് ആൽഫയും വിജയകരമായി നടപ്പാക്കിയ ശേഷം സിംബോളിക് ഡെവലപ്പ്മെൻറ്സിന്റെ ദുബൈയിലെ മൂന്നാമത്തെ പ്രധാന പദ്ധതിയാണ് സിംബോളിക് സെൻ.

സിംബോളിക് ഡവലപ്മെന്റ്സ്, സ്പീഡെക്സ് ഗ്രൂപ് എന്നിവയുടെ വൈസ് ചെയർമാൻ മുർതസ മുഇസ്, സെയിൽസ് ഹെഡ് കരൺ അറോറ തുടങ്ങിയവർ സമാരംഭ ചടങ്ങിൽ സംബന്ധിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

12 ഇനം സാധനങ്ങൾക്ക് ഈ വിമാനത്താവളത്തിൽ വിലക്ക്; നാട്ടിൽ നിന്നുള്ള ല​ഗേജ് സൂക്ഷിച്ചില്ലെങ്കിൽ, ചിലപ്പോൾ പണികിട്ടും

Saudi-arabia
  •  15 hours ago
No Image

ഫുട്ബോളിൽ പുതിയ ചരിത്രമെഴുതി മെസി; ഇന്റർ മയാമിയും കീഴടക്കി അർജന്റൈൻ ഇതിഹാസം

Football
  •  15 hours ago
No Image

തിരക്കും അനാവശ്യമായ ധൃതിയും; വിമാനം നിര്‍ത്തുന്നതിന് മുമ്പേ എഴുന്നേറ്റാല്‍ പിഴ ചുമത്താന്‍ ഈ രാജ്യം

International
  •  15 hours ago
No Image

ഗൾഫ് സുപ്രഭാതം ഒന്നാം വാർഷികം: 'മീഡിയ ഡയലോഗ് 2025' ജൂൺ 1ന്

uae
  •  16 hours ago
No Image

കാലവർഷം വിഴുങ്ങുന്ന കേരളം: ഒരാഴ്ചയിൽ 27 ജീവനുകൾ പൊലിഞ്ഞു, ഇന്ന് 7 മരണം

Kerala
  •  16 hours ago
No Image

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം; എട്ട് ജില്ലകളിൽ റെഡ് അലേർട്ട് 

Kerala
  •  16 hours ago
No Image

സമൂഹ മാധ്യമത്തിലൂടെ വ്യാജ വിവരങ്ങള്‍ പ്രചരിപ്പിച്ചു; റാസല്‍ഖൈമയില്‍ ഏഴുപേര്‍ അറസ്റ്റില്‍

uae
  •  16 hours ago
No Image

കാസർകോട്ട് കനത്ത മഴയിൽ ദുരന്തം: ഒഴുക്കിൽപ്പെട്ട് പ്രവാസി യുവാവ് മരിച്ചു; ഭാര്യയുടെ സഹോദരൻ ഇലക്ട്രിക് പോസ്റ്റിൽ പിടിച്ചതിനാൽ രക്ഷപ്പെട്ടു

Kerala
  •  16 hours ago
No Image

അടിയന്തിര വാഹനങ്ങള്‍ക്ക് വഴി നല്‍കിയില്ല; യുഎഇയില്‍ 325 ഡ്രൈവര്‍മാര്‍ക്ക് 3,000 ദിര്‍ഹം പിഴ ചുമത്തി

uae
  •  16 hours ago
No Image

കോട്ടയത്ത് കനത്ത മഴയിൽ ദുരന്തം: മീൻപിടിക്കുന്നതിനിടെ വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചു; ഒരാൾ രക്ഷപ്പെട്ടു

Kerala
  •  16 hours ago