HOME
DETAILS

സംസ്ഥാനത്ത് കൊവിഡ് ജാഗ്രത: 727 പേർക്ക് രോഗം, മാസ്ക് നിർബന്ധമെന്ന് മുഖ്യമന്ത്രിയുടെ നിർദേശം

  
Web Desk
May 29 2025 | 14:05 PM

Kerala on COVID Alert 727 Cases Reported Mask Mandatory Says CM

 

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിക്കുന്നതിനാൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിൽ 727 ആക്ടീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോട്ടയം, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിൽ കേസുകൾ കൂടുതലാണ്. രോഗലക്ഷണമുള്ളവർ മാസ്ക് ധരിക്കണമെന്നും, മഴക്കാലത്ത് പകർച്ചവ്യാധി സാധ്യത കണക്കിലെടുത്ത് ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. 

ആരോഗ്യ വകുപ്പ് സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിക്കുന്നുണ്ട്. കൊവിഡ് ബാധിതർക്കായി സംസ്ഥാനത്തെമ്പാടും ചികിത്സാ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കേരളത്തിൽ സ്ഥിരീകരിച്ചത് ഒമിക്രോൺ ജെ വകഭേദമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ചൈനയിൽ കേസുകൾ വർധിച്ചതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ, തായ്‌ലൻഡ്, സിംഗപ്പൂർ എന്നിവിടങ്ങളിലും കൊവിഡ് കേസുകൾ കൂടുന്നുണ്ട്. ലോകാരോഗ്യ സംഘടനയും ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

അതിതീവ്ര മഴ: ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ ഭീഷണി

സംസ്ഥാനത്ത് തുടരുന്ന അതിതീവ്ര മഴ അപകടങ്ങൾക്ക് കാരണമാകുമെന്ന മുന്നറിയിപ്പും മുഖ്യമന്ത്രി നൽകി. ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത വേണം. അപകട ഭീഷണി മേഖലകളിലുള്ളവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം. പല നദികളിലും ജലനിരപ്പ് ഉയരുന്നുണ്ട്. ഇതുവരെ 59 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്ന് 1296 പേരെ മാറ്റിപ്പാർപ്പിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്ധ്യപ്രദേശിൽ ലാൻഡിങിനിടെ പരിശീലന വിമാനം അപകടത്തിൽപെട്ടു; പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു

National
  •  10 hours ago
No Image

സിറിയയിലേക്ക് സര്‍വീസ് ആരംഭിക്കുമെന്ന് സഊദി വിമാനക്കമ്പനിയായ ഫ്‌ലൈഡീല്‍

Saudi-arabia
  •  11 hours ago
No Image

യുഎഇയിൽ നാളെ താപനില കുറയും; ചില സമയങ്ങളിൽ പൊടി ഉയരുന്നത് ദൃശ്യപരത കുറക്കാം

uae
  •  11 hours ago
No Image

നാളെ വിരമിക്കാനിരിക്കെ വിജിലൻസ് റെയ്ഡ്; സംഭവം കോഴിക്കോട് കോർപറേഷൻ സൂപ്രണ്ടിങ് എഞ്ചിനീയറുടെ വീട്ടിൽ 

Kerala
  •  11 hours ago
No Image

'ഇങ്ങനെയാണ് ഞങ്ങള്‍ ആളുകളെ ബഹുമാനിക്കുന്നത്... ഇങ്ങനെയാണ് ഞങ്ങള്‍ സായിദിന്റെ പേരിനെ ആദരിക്കുന്നത്'; റെസിഡന്‍സി നിയമം ലംഘിച്ച പ്രവാസിക്കു വേണ്ടി 60,000 ദിര്‍ഹം പിഴ അടച്ച ജഡ്ജിയെ ആദരിച്ച് യുഎഇ പ്രസിഡന്റ്

uae
  •  11 hours ago
No Image

എട്ട് വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ ജേഴ്സിൽ മിന്നൽ സെഞ്ച്വറി; തിരിച്ചുവരവ് രാജകീയമാക്കി കരുൺ നായർ

Cricket
  •  12 hours ago
No Image

കുവ ഗ്രാൻഡ് കൺവെൻഷൻ നാളെ തിരൂരിൽ

Kerala
  •  12 hours ago
No Image

ഹജ്ജ് 2025: തീർത്ഥാടന തൊഴിൽ വിസകളിൽ കൃത്രിമം കാണിക്കുന്നവർ വലിയ വില നൽകേണ്ടി വരും; മുന്നറിയിപ്പുമായി സഊദി അറേബ്യ

Saudi-arabia
  •  12 hours ago
No Image

സൂര്യഗാഥ തുടരുന്നു, വീണ്ടും റെക്കോർഡ്; വമ്പൻ നേട്ടത്തിലേക്ക് നടന്നുകയറി സ്‌കൈ

Cricket
  •  12 hours ago
No Image

യുഎഇയില്‍ നിന്നും കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് നാലിരട്ടിയോളം; വലഞ്ഞ് പ്രവാസി മലയാളികള്‍, ചെലവ് ചുരുക്കാനൊരു മാര്‍ഗമിതാ

uae
  •  12 hours ago