
ഇസ്‌റാഈല്‍- ഇറാന്‍ സംഘര്‍ഷം: അടിയന്തര യാത്രാ മുന്നറിയിപ്പുമായി യുഎഇ | Travel Advisory

ദുബൈ: ഇറാനെതിരായ ഇസ്‌റാഈല്‍ ആക്രമണത്തെത്തുടര്‍ന്ന് സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഏറ്റവും പുതിയ വിമാന ഷെഡ്യൂളുകള്‍ക്കായി എയര്‍ലൈനുകളുമായി പരിശോധിക്കാന്‍ യു.എ.ഇ അടിയന്തര യാത്രാ നിര്‍ദേശം നല്‍കി. നിലവിലെ സുരക്ഷാ സാഹചര്യത്തിന്റെ വെളിച്ചത്തില്‍ യാത്രക്കാര്‍ ജാഗ്രത പാലിക്കാനും, അതിവേഗം മാറിക്കൊണ്ടിരിക്കുന്ന വിമാന സ്റ്റാറ്റസുകളെക്കുറിച്ച് അറിഞ്ഞിരിക്കാനും ജോര്‍ദാന്‍, ഇറാഖ്, ലബനാന്‍, സിറിയ, ഇറാന്‍, ഇസ്‌റാഈല്‍ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്ന യു.എ.ഇ പൗരന്മാരെയും യു.എ.ഇയില്‍ താമസിക്കുന്നവരെയും സന്ദര്‍ശനത്തിലുള്ളവരെയും ഉദ്ദേശിച്ചാണ് വിദേശ കാര്യ മന്ത്രാലയം ശനിയാഴ്ച ട്രാവല്‍ അഡ്വൈസറി പുറത്തിറക്കിയത്.
'നിലവിലെ സംഭവ വികാസങ്ങളുടെയും അവ യാത്രാ രംഗത്ത് സൃഷ്ടിച്ച ആഘാതത്തിന്റെയും വെളിച്ചത്തില്‍, യു.എ.ഇ പൗരന്മാരോടും താമസക്കാരോടും സന്ദര്‍ശകരോടും വിമാന ഷെഡ്യൂളുകളെക്കുറിച്ചുള്ള ഏറ്റവും പുതിയ അപ്‌ഡേറ്റുകള്‍ക്കായി നേരിട്ട് വിമാന കമ്പനികളുമായി ബന്ധപ്പെടാന്‍ വിദേശ കാര്യ മന്ത്രാലയം ആവശ്യപ്പെടുന്നു'' പ്രസ്താവനയില്‍ പറഞ്ഞു. സംഘര്‍ഷ ബാധിത രാജ്യങ്ങളിലെ ഇമാറാത്തികള്‍ 'തവാജുദി' സേവനത്തില്‍ രജിസ്റ്റര്‍ ചെയ്യാന്‍ മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.
അതേസമയം, സംഘര്‍ഷം രൂക്ഷമാകുന്നതിനാല്‍ യു.എ.ഇയിലെ വിമാന കമ്പനികളായ എമിറേറ്റ്‌സ്, ഇത്തിഹാദ്, ഫ്‌ലൈ ദുബൈ, എയര്‍ അറേബ്യ എന്നിവയുടെ ഷെഡ്യൂളുകളില്‍ മാറ്റം വരുത്തി. റദ്ദാക്കലുകളും റൂട്ട് മാറ്റലും ഉള്‍പ്പെടെയുള്ള ഈ മാറ്റങ്ങള്‍ക്ക് കാരണം നിലവിലുള്ള പ്രാദേശിക സാഹചര്യവും തുടര്‍ന്നുള്ള വ്യോമാതിര്‍ത്തി നിയന്ത്രണങ്ങളുമാണ്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുന്നത് കൊണ്ടാണെന്നു വിമാനക്കമ്പനികള്‍ അറിയിച്ചു. യാത്രക്കാരെ അവരുടെ ഫ്‌ലൈറ്റ് സ്റ്റാറ്റസിനെക്കുറിച്ച് അപ്‌ഡേറ്റ് ആയിരിക്കാന്‍ അധികൃതര്‍ പ്രേരിപ്പിക്കുന്നു.
13നും 15നുമിടയില്‍ ഇറാഖ്, ഇറാന്‍, ജോര്‍ദാന്‍, ലബനാന്‍ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള ഒന്നിലധികം വിമാനങ്ങള്‍ എമിറേറ്റ്‌സ് റദ്ദാക്കി. ബസ്ര, ബാഗ്ദാദ്, ടെഹ്‌റാന്‍, അമ്മാന്‍, ബെയ്‌റൂത്ത് എന്നിവ ബാധിച്ച റൂട്ടുകളില്‍ ഉള്‍പ്പെടുന്നു. ഫ്‌ലൈ ദുബൈ കണക്ഷനുകള്‍ ഉള്‍പ്പെടെ ദുബൈ വഴി ഈ സ്ഥലങ്ങളിലേക്ക് പോകുന്ന യാത്രക്കാരെ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ യാത്രയ്ക്ക് സ്വീകരിക്കില്ല.
ഫ്‌ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കാനും റീബുക്കിംഗിനായി എമിറേറ്റ്‌സ് ഓഫിസുകളെയോ ട്രാവല്‍ ഏജന്റുമാരെയോ ബന്ധപ്പെടാനും സമയ ബന്ധിത അറിയിപ്പുകള്‍ക്കായി സൈറ്റില്‍ യാത്രക്കാരുടെ കോണ്‍ടാക്റ്റ് വിശദാംശങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാനും യാത്രക്കാര്‍ക്ക് നിര്‍ദേശമുണ്ട്.
വ്യോമ ഗതാഗത നിയന്ത്രണങ്ങള്‍ കാരണം ഇത്തിഹാദ് റദ്ദാക്കലുകള്‍ നടപ്പിലാക്കിയിട്ടുണ്ട്. അബൂദബിടെല്‍ അവീവ്, അബൂദബിഅമ്മാന്‍ സെക്ടറിലേക്കുള്ള സര്‍വിസുകള്‍ ജൂണ്‍ 14 മുതല്‍ 16 വരെ റദ്ദാക്കി. 14ന്റെ അബൂദബിബെയ്‌റൂത്ത് (ഇവൈ583/ഇവൈ584) വിമാന സര്‍വിസുകള്‍ റദ്ദാക്കിയിട്ടുണ്ട്. മറ്റ് നിരവധി വിമാന സര്‍വിസുകള്‍ വഴിതിരിച്ചു വിടുന്നുണ്ട്. അബൂദബി വഴി ബാധിത സ്ഥലങ്ങളിലേക്ക് പോകുന്ന അതിഥികളെ അവരുടെ എംബാര്‍കേഷന്‍ പോയിന്റില്‍ കയറാന്‍ അനുവദിക്കില്ല.
The UAE has issued an urgent travel advisory to check with airlines for the latest flight schedules amid tensions following the Israeli attack on Iran.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

2024 ഫെബ്രുവരിയില്‍ കൊല്ലപ്പെട്ട ഫലസ്തീന്‍ ബാലന്റെ മൃതദേഹം വെച്ച് ഹമാസുമായി വിലപേശാന്‍ സയണിസ്റ്റ് സേന; നീക്കം അംഗീകരിച്ച് ഇസ്‌റാഈല്‍ സുപ്രിം കോടതി
International
• 14 days ago
സിപിഎമ്മിലെ കത്ത് ചോര്‍ച്ചയില്‍ ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങള്‍; ആരോപണവിധേയന് സിപിഎമ്മുമായി അടുത്ത ബന്ധമെന്ന് വി.ഡി സതീശന്‍
Kerala
• 14 days ago
കുറ്റിപ്പുറത്ത് വിവാഹ സംഘം സഞ്ചരിച്ച് ബസ് മറിഞ്ഞു, ആറ് പേര്‍ക്ക് പരുക്ക്, ഒരു കുട്ടിയുടെ നില ഗുരുതരം
Kerala
• 14 days ago
''നിന്റെ പൂര്‍വ്വികര്‍ ബ്രിട്ടീഷുകാരുടെ ഷൂ നക്കുമ്പോള്‍ എന്റെ പൂര്‍വ്വികര്‍ സ്വാതന്ത്ര്യത്തിനായി രക്തസാക്ഷികളാവുകയായിരുന്നു' വിദ്വേഷ കമന്റ് ഇട്ടയാള്‍ക്ക് വായടപ്പിക്കുന്ന മറുപടി നല്‍കി ജാവേദ് അക്തര്‍
National
• 14 days ago
പ്രീമിയം പാക്കേജ് നിരക്കുകൾ വർധിപ്പിച്ച് സ്പോട്ടിഫൈ; ഇനിമുതൽ യുഎഇയിലെ ഉപയോക്താക്കൾ പ്രതിമാസം അടയ്ക്കേണ്ടി വരിക ഈ തുക
uae
• 14 days ago
ഷുഹൈബ് വധക്കേസ് പ്രതി ഉള്‍പെടെ ആറ് പേര്‍ കണ്ണൂരില്‍ എംഡിഎംഎയുമായി പിടിയില്‍
Kerala
• 14 days ago
ജമ്മു കശ്മീരിൽ വീണ്ടും മേഘവിസ്ഫോടനം; കത്വയിൽ 7 മരണം, ഹിമാചലിൽ മിന്നൽ പ്രളയം
International
• 14 days ago
'വേദനകളെ കരുത്തോടെ നേരിട്ട് ഗനീം': അപകടനില തരണം ചെയ്‌തെന്ന് സഹോദരന്‍; ലോകകപ്പ് വേദിയില്‍ മോര്‍ഗന്‍ ഫ്രീമാനൊപ്പം ഉയര്‍ന്ന ഖത്തറിന്റെ ശബ്ദം
qatar
• 14 days ago
ജാഗ്രത! വ്യാജ ക്യാപ്‌ച വഴി സൈബർ തട്ടിപ്പ്; വെബ്‌സൈറ്റുകളിൽ പ്രവേശിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
National
• 14 days ago
ഒത്തുകളി; ശ്രീലങ്കൻ ക്രിക്കറ്റ് താരത്തിന് അഞ്ച് വർഷത്തെ വിലക്ക് ഏർപ്പെടുത്തി ഐസിസി
Cricket
• 14 days ago
കുവൈത്ത് വിഷമദ്യ ദുരന്തത്തില്‍ അകപ്പെട്ടവരില്‍ സ്ത്രീകളും?, മരണസംഖ്യ ഉയരാന്‍ സാധ്യത
uae
• 14 days ago
നിക്ഷേപ തട്ടിപ്പ് കേസിൽ യുവാവിനോട് 160,000 ദിർഹം നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി
uae
• 14 days ago
പട്ടത്തിന്റെ ചൈനീസ് നൂൽ കഴുത്തിൽ കുരുങ്ങി യുവാവിന് ഗുരുതര പരുക്ക്; ഡൽഹി എയിംസിൽ അത്യാസന്ന നിലയിൽ
National
• 14 days ago
തീവ്രഹിന്ദുത്വ പ്രൊപ്പഗണ്ട ചിത്രം 'ദി ബംഗാള്‍ ഫയല്‍സ്' ട്രെയിലര്‍ ലോഞ്ച് തടഞ്ഞ് കൊല്‍ക്കത്ത പൊലിസ്
National
• 14 days ago
പാകിസ്ഥാനിൽ മിന്നൽ പ്രളയം; 307 മരണം, രക്ഷാപ്രവർത്തനത്തിനിടെ ഹെലികോപ്ടർ തകർന്നു
International
• 14 days ago
പുടിന്‍ - ട്രംപ് ചര്‍ച്ചയില്‍ സമവായമില്ല; തൊട്ടു പിന്നാലെ ഉക്രൈനില്‍ റഷ്യയുടെ മിസൈല്‍ മഴ, റഷ്യക്ക് വഴങ്ങാന്‍ ഉക്രൈന് യുഎസിന്റെ നിര്‍ദേശവും
International
• 14 days ago
കേരളത്തിൽ മൂന്ന് ദിവസം കൂടി ശക്തമായ മഴ; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്
Kerala
• 14 days ago
രാഹുല്‍ ഗാന്ധിയുടെ 'വോട്ട് അധികാര്‍' യാത്രയ്ക്ക് ഇന്ന് ബിഹാറില്‍ തുടക്കം, ഡല്‍ഹിയില്‍ ഇന്ന് തെര.കമ്മിഷന്‍ മാധ്യമങ്ങള്‍ക്ക് മുമ്പിലും; മുന്നോടിയായി രാഷ്ട്രീയപ്പാര്‍ട്ടികളെ കുറ്റപ്പെടുത്തി കമ്മിഷന്‍
National
• 14 days ago
പ്രീമിയർ ലീഗിൽ എട്ടുവർഷത്തിന് ശേഷം വിജയം നേടി സണ്ടർലാൻഡ്; സിറ്റിക്കും,സ്പർസിനും തകർപ്പൻ തുടക്കം
Football
• 14 days ago
ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ബിജെപി നേതാവും കാമുകിയും അറസ്റ്റിൽ
crime
• 14 days ago
വാഹനാപകടത്തില്‍ മരിച്ച മലയാളിയുടെ കുടുംബത്തിന് ഒരു കോടി രൂപയോളം നഷ്ടപരിഹാരം
uae
• 14 days ago