HOME
DETAILS

വോട്ടര്‍പ്പട്ടിക ക്രമക്കേട്; പ്രതിപക്ഷ ആരോപണങ്ങളോട് പ്രതികരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

  
Web Desk
August 16 2025 | 17:08 PM

Election Commission responds to oppositions allegations on vote chori

ന്യൂഡല്‍ഹി: വോട്ടര്‍പട്ടിക ക്രമക്കേടില്‍ പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. പട്ടികയിലെ തെറ്റുകള്‍ വോട്ടെടുപ്പിന് മുന്‍പ് ചൂണ്ടിക്കാണിക്കണമെന്നാണ് കമ്മീഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. തെറ്റുകള്‍ യഥാര്‍ഥമാണെങ്കില്‍ തെരഞ്ഞെടുപ്പുകള്‍ക്ക് മുന്‍പേ തിരുത്താന്‍ സാധിക്കുമായിരുന്നെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൂട്ടിച്ചേര്‍ത്തു. 

'അടുത്തിടെ, ചില രാഷ്ട്രീയ പാർട്ടികളും വ്യക്തികളും, മുൻകാലത്ത് തയ്യാറാക്കിയവ ഉൾപ്പെടെ, വോട്ടർ പട്ടികകളിലെ പിഴവുകളെ കുറിച്ച് പ്രശ്നങ്ങൾ ഉയർത്തിത്തുടങ്ങിയിരിക്കുന്നു. 

തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കുന്ന മാർഗ്ഗനിർദേശങ്ങൾ പ്രകാരം സബ്-ഡിവിഷണൽ മജിസ്‌ട്രേറ്റ് (SDM) തലത്തിലുള്ള തെരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഓഫീസർമാരാണ് (EROs) ബൂത്ത് ലെവൽ ഓഫീസർമാരുടെ (BLOs) സഹായത്തോടെ വോട്ടർ പട്ടികകൾ (Electoral Rolls) തയ്യാറാക്കുകയും അന്തിമ രൂപം നൽകുകയും ചെയ്യുന്നത്. വോട്ടർ പട്ടികകളുടെ കൃത്യതയ്ക്ക് ഉത്തരവാദിത്തം ERO, BLO എന്നിവർക്കാണ്. ചില രാഷ്ട്രീയ പാർട്ടികളും അവരുടെ ബൂത്ത് ലെവൽ ഏജന്റുമാരും കാര്യമായ രീതിയിൽ വോട്ടർ പട്ടിക പരിശോധിച്ചില്ലെന്ന് തോന്നുന്നു. 
 
അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ച ശേഷം, രണ്ട് ഘട്ടത്തിലുള്ള അപ്പീൽ സംവിധാനം നിലവിലുണ്ട്. ആദ്യ അപ്പീൽ ജില്ലാ മജിസ്‌ട്രേറ്റിനോടും (DM) രണ്ടാമത്തെ അപ്പീൽ സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ചീഫ് ഇലക്ടറൽ ഓഫീസറോടും (CEO) നൽകാം. വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉന്നയിക്കാനുള്ള ശരിയായ സമയം ‘ക്ലെയിംസ് ആൻഡ് ഒബ്ജക്ഷൻസ്’ കാലയളവാണ്. അതുകൊണ്ടാണ് രാഷ്ട്രീയപാർട്ടികൾക്കും, സ്ഥാനാർഥികൾക്കും പട്ടിക കെെമാറുന്നത്. അന്നുതന്നെ ശരിയായ മാർഗ്ഗത്തിലൂടെ വിഷയങ്ങൾ ഉയർത്തിയിരുന്നെങ്കിൽ, ബന്ധപ്പെട്ട SDM/EROകൾക്കു അവ പരിഹരിക്കാൻ സാധിക്കുമായിരുന്നു,' തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസ്താവനയില്‍ പറയുന്നു.

അതേസമയം ‌വോട്ട് കൊള്ളക്കെതിരെ കോൺഗ്രസ് ആഹ്വാനം ചെയ്ത 'വോട്ടർ അധികാർ യാത്ര' നാളെ തുടങ്ങും. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന യാത്ര ബിഹാറിലെ സാസാരാമിൽ നിന്ന് ആരംഭിക്കും. വിവിധ ജില്ലകളിൽ പര്യടനം പൂർത്തിയാക്കി 30ാം തീയതി യാത്ര സമാപിക്കുമെന്നും കോൺഗ്രസ് അറിയിച്ചിട്ടുണ്ട്. 

വോട്ടർ അവകാശ യാത്രയുമായി ഞങ്ങൾ ജനങ്ങളിലേക്ക് ഇറങ്ങുകയാണെന്നും, ഭരണഘടനയെ സംരക്ഷിക്കാൻ യാത്രയിൽ അണിചേരണമെന്നും രാഹുൽ ഗാന്ധി പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. യാത്രയുടെ പൂർണ്ണ വിവരങ്ങൾ ഉൾപ്പെടുന്ന പട്ടികയും പ്രതിപക്ഷ നേതാവ് ഔദ്യോഗിക എക്‌സ് ഹാൻഡിലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

16 ദിവസത്തേക്ക്, ബിഹാറിലെ 20ലധികം ജില്ലകളിലായി 1300ലധികം കിലോമീറ്ററാണ് യാത്ര നടത്തുക. ജനാധിപത്യത്തിന്റെ ഏറ്റവും അടിസ്ഥാനമായ വോട്ടവകാശം സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കേവലം തെരഞ്ഞെടുപ്പ് വിഷയമല്ല, ജനാധിപത്യത്തെയും, ഭരണഘടനയെയും സംരക്ഷിക്കാനുള്ള വലിയ ദൗത്യമാണ് വോട്ട് മോഷ്ടാക്കളെ തുരത്തുക തന്നെ ചെയ്യുമെന്നും രാഹുൽ ഗാന്ധി അറിയിച്ചു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിക്ഷേപ തട്ടിപ്പ് കേസിൽ യുവാവിനോട് 160,000 ദിർഹം നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി

uae
  •  3 hours ago
No Image

പട്ടത്തിന്റെ ചൈനീസ് നൂൽ കഴുത്തിൽ കുരുങ്ങി യുവാവിന് ഗുരുതര പരുക്ക്; ഡൽഹി എയിംസിൽ അത്യാസന്ന നിലയിൽ

National
  •  3 hours ago
No Image

തീവ്രഹിന്ദുത്വ പ്രൊപ്പഗണ്ട ചിത്രം 'ദി ബംഗാള്‍ ഫയല്‍സ്' ട്രെയിലര്‍ ലോഞ്ച് തടഞ്ഞ് കൊല്‍ക്കത്ത പൊലിസ്

National
  •  3 hours ago
No Image

പ്രീമിയർ ലീഗിൽ എട്ടുവർഷത്തിന് ശേഷം വിജയം നേടി സണ്ടർലാൻഡ്; സിറ്റിക്കും,സ്പർസിനും തകർപ്പൻ തുടക്കം

Football
  •  4 hours ago
No Image

ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ബിജെപി നേതാവും കാമുകിയും അറസ്റ്റിൽ

crime
  •  4 hours ago
No Image

വാഹനാപകടത്തില്‍ മരിച്ച മലയാളിയുടെ കുടുംബത്തിന് ഒരു കോടി രൂപയോളം നഷ്ടപരിഹാരം 

uae
  •  5 hours ago
No Image

സ്കൂട്ടർ കൂട്ടിയിടിച്ച് ടിപ്പർ ലോറിക്കടിയിൽപ്പെട്ട് അധ്യാപകന് ദാരുണാന്ത്യം

Kerala
  •  5 hours ago
No Image

പാകിസ്ഥാനിൽ മിന്നൽ പ്രളയം; 307 മരണം, രക്ഷാപ്രവർത്തനത്തിനിടെ ഹെലികോപ്ടർ തകർന്നു

International
  •  5 hours ago
No Image

പുടിന്‍ - ട്രംപ് ചര്‍ച്ചയില്‍ സമവായമില്ല; തൊട്ടു പിന്നാലെ ഉക്രൈനില്‍ റഷ്യയുടെ മിസൈല്‍ മഴ, റഷ്യക്ക് വഴങ്ങാന്‍ ഉക്രൈന് യുഎസിന്റെ നിര്‍ദേശവും

International
  •  6 hours ago
No Image

കേരളത്തിൽ മൂന്ന് ദിവസം കൂടി ശക്തമായ മഴ; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  6 hours ago