HOME
DETAILS

രാഹുല്‍ ഗാന്ധിയുടെ 'വോട്ട് അധികാര്‍' യാത്രയ്ക്ക് ഇന്ന് ബിഹാറില്‍ തുടക്കം, ഡല്‍ഹിയില്‍ ഇന്ന് തെര.കമ്മിഷന്‍ മാധ്യമങ്ങള്‍ക്ക് മുമ്പിലും; മുന്നോടിയായി രാഷ്ട്രീയപ്പാര്‍ട്ടികളെ കുറ്റപ്പെടുത്തി കമ്മിഷന്‍

  
Web Desk
August 17 2025 | 00:08 AM

Rahul Gandhis Vote Adhikar yatra begins in Bihar today

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മിഷന്‍ ബി.ജെ.പിയുടെ വിജയത്തിനായി ക്രമക്കേടിന് കൂട്ടുനില്‍ക്കുകയാണെന്ന് ആരോപിച്ചും ബിഹാറിലെ വിവാദമായ വോട്ടര്‍ പട്ടികയ്‌ക്കെതിരായ പ്രതിഷേധമായും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന 'വോട്ട് അധികാര്‍' യാത്രയ്ക്ക് ഇന്ന് തുടക്കമാകും. ബിഹാറിലെ സസാരാമില്‍ നിന്നാണ് യാത്ര തുടങ്ങുക. രാഹുല്‍ ഗാന്ധിക്കൊപ്പം ആര്‍.ജെ.ഡി നേതാവും ബിഹാറിലെ പ്രതിപക്ഷനേതാവുമായ തേജസ്വിയാദവും യാത്രയില്‍ ആദ്യാവസാനം വരെ പങ്കെടുക്കും.

ബിഹാറിലെ 30 ജില്ലകളിലൂടെ കടന്നുപോകുന്ന യാത്രയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ഉള്‍പ്പെടെ ഇന്‍ഡ്യാ മുന്നണിയിലെ വിവിധ കക്ഷി നേതാക്കളും സംബന്ധിക്കും. രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന യാത്ര, സെപ്റ്റംബര്‍ ഒന്നിന് പട്‌നയില്‍ മെഗാ വോട്ടര്‍ അധികാര്‍ റാലിയോടെയാകും സമാപിക്കുക. ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാനാണെന്ന് വ്യക്തമാക്കിയാണ് യാത്ര നടത്തുന്നതെങ്കിലും ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണമാക്കി പരിപാടിയെ ഇന്‍ഡ്യാ മുന്നണി മാറ്റും.

വോട്ടുകൊള്ള ആരോപണങ്ങള്‍ക്കിടെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇന്ന് മാധ്യമങ്ങളെ കാണും. വൈകിട്ട് മൂന്ന് മണിക്കാണ് മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ ഡല്‍ഹിയിലെ കമ്മീഷന്‍ ആസ്ഥാനമായ നിര്‍വചന്‍ സദനില്‍ പത്രസമ്മേളനം വിളിച്ചിരിക്കുന്നത്.

ഈ വര്‍ഷം ഫെബ്രുവരിയില്‍ ചുമതലയേറ്റ ശേഷം ആദ്യമായാണ് ഗ്യാനേഷ് കുമാര്‍ മാധ്യമങ്ങള്‍ക്കു മുന്നിലെത്തുന്നത്. വോട്ടര്‍പട്ടിക അട്ടിമറി സംബന്ധിച്ച രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍, ബിഹാറിലെ വിവാദ വോട്ടര്‍പട്ടിക പരിഷ്‌കരണം എന്നിവ സംബന്ധിച്ച് പ്രതികരിച്ചേക്കും.

അതേസമയം, ഇന്ന് മാധ്യമങ്ങളെ കാണാനിരിക്കെ, പിഴവുകളുടെ ഉത്തരവാദിത്വം രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് മേല്‍ പഴിചാരി തെരഞ്ഞെടുപ്പ് കമ്മിഷന്‍ രംഗത്തുവന്നു. ഉചിതമായ സമയത്ത് ബന്ധപ്പെട്ട രാഷ്ട്രീയപ്പാര്‍ട്ടികള്‍ ആക്ഷേപങ്ങള്‍ ഉന്നയിക്കാത്തതാണ് പട്ടികയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും അതതു സമയത്ത് തന്നെ ചൂണ്ടിക്കാട്ടിയിരുന്നുവെങ്കില്‍ അവയെല്ലാം തിരുത്താന്‍ കഴിയുമായിരുന്നുവെന്നും ഇന്നലെ രാത്രി കമ്മിഷന്‍ 10 പോയിന്റുകളായി തയാറാക്കിയ വിശദീകരണത്തില്‍ പറയുന്നു.

വോട്ടര്‍ പട്ടികയെക്കുറിച്ചുള്ള ആക്ഷേപങ്ങള്‍ ഉന്നയിക്കാനുള്ള ഉചിതമായ സമയം, അതത് തെരഞ്ഞെടുപ്പിന്റെ ഭാഗമായ കാലയളവായിരുന്നു. എല്ലാ അംഗീകൃത പാര്‍ട്ടികളുമായും സ്ഥാനാര്‍ഥികളുമായും വോട്ടര്‍ പട്ടിക പങ്കുവയ്ക്കുന്നതിന്റെ ലക്ഷ്യം ഇത്തരത്തില്‍ പരാതികളും ആക്ഷേപങ്ങളും സ്വീകരിക്കുകയെന്നതാണ്. അതിനാല്‍ ഇപ്പോള്‍ ചര്‍ച്ചയാക്കപ്പെട്ട പ്രശ്‌നങ്ങള്‍ അതിന്റെതായ സമയത്ത് ശരിയായ മാര്‍ഗ്ഗങ്ങളിലൂടെ ഉന്നയിച്ചിരുന്നെങ്കില്‍, നിശ്ചിത തെരഞ്ഞെടുപ്പിന് മുമ്പായി തന്നെ ബോധ്യമാകുന്ന തെറ്റുകള്‍ തിരുത്താന്‍ കഴിയുമായിരുന്നു.

കരട് വോട്ടര്‍ പട്ടികകള്‍ ഡിജിറ്റല്‍, പേപ്പര്‍ ഫോര്‍മാറ്റുകളില്‍ പ്രസിദ്ധീകരിക്കുകയും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായി പങ്കിടുകയും ചെയ്യാറുണ്ട്. പൊതുജനങ്ങള്‍ക്കായി ഔദ്യോഗിക വെബ്‌സൈറ്റിലും കരട് പട്ടിക പ്രസിദ്ധീകരിക്കാറുണ്ട്.
ബൂത്ത് ലെവല്‍ ഓഫിസര്‍മാരുടെ (ബി.എല്‍.ഒ) സഹായത്തോടെ വോട്ടര്‍ പട്ടിക തയാറാക്കാനും അന്തിമരൂപം നല്‍കാനും സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് തലത്തിലുള്ള ഉദ്യോഗസ്ഥരായ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫിസര്‍മാരെയും (ഇ.ആര്‍.ഒ) ചുമതലപ്പെടുത്താറുണ്ട്. പട്ടികയുടെ കൃത്യതയുടെ ഉത്തരവാദിത്തം ബി.എല്‍.ഒ, ഇ.ആര്‍.ഒകള്‍ക്കാണ്. തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി രാഷ്ട്രീയ പാര്‍ട്ടികളും അവരുടെ ബൂത്ത് ഏജന്റുമാരും വോട്ടര്‍ പട്ടികകള്‍ സമയബന്ധിതമായി പരിശോധിക്കുകയോ പിഴവുകള്‍ ബന്ധപ്പെട്ടവര്‍ക്ക് മുമ്പാകെ അറിയിക്കുകയോ ചെയ്തില്ല. രാഷ്ട്രീയ പാര്‍ട്ടികളും വോട്ടര്‍മാരും വോട്ടര്‍ പട്ടിക സൂക്ഷ്മമായി പരിശോധിക്കുന്നതിനെ കമ്മിഷന്‍ സ്വാഗതം ചെയ്യുന്നുവെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി ഉന്നയിച്ച വിഷയങ്ങളില്‍ വിശദീകരണം നല്‍കാനായി കമ്മിഷന്‍ ഇന്ന് വാര്‍ത്താസമ്മേളനം നടത്താനിരിക്കെയാണ് വിശദീകരണക്കുറിപ്പ് ഇറക്കിയത്.

Rahul Gandhi's 'Vote Adhikar' yatra begins in Bihar today

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുറ്റിപ്പുറത്ത് വിവാഹ സംഘം സഞ്ചരിച്ച് ബസ് മറിഞ്ഞു, ആറ് പേര്‍ക്ക് പരുക്ക്, ഒരു കുട്ടിയുടെ നില ഗുരുതരം

Kerala
  •  14 hours ago
No Image

''നിന്റെ പൂര്‍വ്വികര്‍ ബ്രിട്ടീഷുകാരുടെ ഷൂ നക്കുമ്പോള്‍ എന്റെ പൂര്‍വ്വികര്‍ സ്വാതന്ത്ര്യത്തിനായി രക്തസാക്ഷികളാവുകയായിരുന്നു'  വിദ്വേഷ കമന്റ് ഇട്ടയാള്‍ക്ക് വായടപ്പിക്കുന്ന മറുപടി നല്‍കി ജാവേദ് അക്തര്‍ 

National
  •  15 hours ago
No Image

പ്രീമിയം പാക്കേജ് നിരക്കുകൾ വർധിപ്പിച്ച് സ്പോട്ടിഫൈ; ഇനിമുതൽ യുഎഇയിലെ ഉപയോക്താക്കൾ പ്രതിമാസം അടയ്ക്കേണ്ടി വരിക ഈ തുക

uae
  •  15 hours ago
No Image

ഷുഹൈബ് വധക്കേസ് പ്രതി ഉള്‍പെടെ ആറ് പേര്‍ കണ്ണൂരില്‍ എംഡിഎംഎയുമായി പിടിയില്‍ 

Kerala
  •  16 hours ago
No Image

ജമ്മു കശ്മീരിൽ വീണ്ടും മേഘവിസ്ഫോടനം; കത്വയിൽ 7 മരണം, ഹിമാചലിൽ മിന്നൽ പ്രളയം

International
  •  16 hours ago
No Image

'വേദനകളെ കരുത്തോടെ നേരിട്ട് ഗനീം': അപകടനില തരണം ചെയ്‌തെന്ന് സഹോദരന്‍; ലോകകപ്പ് വേദിയില്‍ മോര്‍ഗന്‍ ഫ്രീമാനൊപ്പം ഉയര്‍ന്ന ഖത്തറിന്റെ ശബ്ദം

qatar
  •  16 hours ago
No Image

ജാഗ്രത! വ്യാജ ക്യാപ്‌ച വഴി സൈബർ തട്ടിപ്പ്; വെബ്‌സൈറ്റുകളിൽ പ്രവേശിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

National
  •  16 hours ago
No Image

ഒത്തുകളി; ശ്രീലങ്കൻ ക്രിക്കറ്റ് താരത്തിന് അഞ്ച് വർഷത്തെ വിലക്ക് ഏർപ്പെടുത്തി ഐസിസി

Cricket
  •  17 hours ago
No Image

'യുദ്ധം അവസാനിപ്പിക്കൂ...ബന്ദികളെ മോചിപ്പിക്കൂ'  സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം ആര്‍ത്തിരമ്പി ഇസ്‌റാഈല്‍ തെരുവുകള്‍ 

International
  •  17 hours ago
No Image

കുവൈത്ത് വിഷമദ്യ ദുരന്തത്തില്‍ അകപ്പെട്ടവരില്‍ സ്ത്രീകളും?, മരണസംഖ്യ ഉയരാന്‍ സാധ്യത

uae
  •  17 hours ago