ആരോഗ്യത്തോടെയുള്ള മുടി വളരാന്‍ ബയോട്ടിന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ശീലമാക്കൂ
വെള്ളത്തില്‍ ലയിക്കുന്ന, വിറ്റാമിന്‍ ബി7 അല്ലെങ്കില്‍ വിറ്റാമിന്‍ എച്ച് എന്നറിയപ്പെടുന്ന ബയോട്ടിന്‍ നല്ല ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു. സൗന്ദര്യ വിറ്റാമിന്‍ എന്നറിയപ്പെടുന്ന ബയോട്ടിന്‍ ആരോഗ്യമുള്ള മുടി, ചര്‍മം, നഖങ്ങള്‍ എന്നി നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു.
മുട്ടകള്‍
മുട്ടയില്‍ ധാരാളം ബയോട്ടിന്‍ അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് മഞ്ഞക്കരുവില്‍. അതുകൊണ്ട് മുട്ട വേവിച്ചു കഴിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നു. ബി വിറ്റാമിനുകളും പ്രോട്ടീനും ഇരുമ്പും ഫോസ്ഫറസുമെല്ലാം മുട്ടയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.

കരള്‍
ബയോട്ടിന്റെ ഉപഭോഗം വര്‍ധിപ്പിക്കാന്‍ ചിക്കന്റെയും ബീഫിന്റെയും കരള്‍ മകിച്ചവയാണ്.
പരിപ്പും വിത്തുകളും
പോഷകസമൃദ്ദമാണ് പരിപ്പും നട്‌സുകളും. ഇവയില്‍ അവശ്യ വിറ്റാമിനുകള്‍, ധാതുക്കള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവയും നല്ല അളവില്‍ ബയോട്ടിനും നല്‍കുന്നു. ബദാം വാല്‍നട്ട്, നിലക്കടല, സൂര്യകാന്തി വിത്തുകള്‍ ,ചണവിത്ത് എന്നിവയും മികച്ച് ഓപ്ഷനുകളാണ്.
പാലുല്‍പ്പന്നങ്ങള്‍
പാലിലും തൈരിലും ചീസിലും മിതമായ അളവില്‍ ബയോട്ടിന്‍ അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ചും ഗ്രീക്ക് തൈരില്‍.
പയര്‍വര്‍ഗങ്ങള്‍
പ്രോട്ടീനും നാരുകളും ധാതുക്കളാലും സമ്പന്നമായ പയര്‍വര്‍ഗങ്ങള്‍ മുടിയുടെ വളര്‍ച്ച വേഗത്തിലാക്കുന്നു.

കൂണ്‍
ആന്റിഓക്‌സിഡന്റുകളും മെഗ്നീഷ്യവും സെലിനിയവും ധാതുക്കളും ധാരാളമായി കൂണിലടങ്ങിയിട്ടുണ്ട്. ഓരോ കപ്പ് പുതിയ ബട്ടണ്‍ കൂണിലും 5.6 മൈക്രോഗ്രാം ബയോട്ടിന്‍ അടങ്ങിയിട്ടുണ്ട്.
മധുരക്കിഴങ്ങ്
മധുരക്കിഴങ്ങില്‍ വിറ്റാമിനുകളും ധാതുക്കളും നാരുകളും കരോട്ടിനോയിഡുകളും ആന്റിഓക്‌സിഡന്റുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്.
സാല്‍മണ്‍ ഫിഷിലും മറ്റു കൊഴുപ്പുള്ള മത്സ്യങ്ങളിലും ധാരാളമായി കാണപ്പെടുന്ന ഒമേഗ- ഫാറ്റി ആസിഡുകള്‍ ആരോഗ്യമുള്ള ചര്‍മത്തിനും മുടിക്കും സഹായിക്കുന്നു.

സീഡുകള്‍
വിറ്റാമിനുകള്‍ ധാതുക്കള്‍ ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവയാല്‍ സമ്പന്നമാണ് വിത്തുകള്‍. ഫഌക്‌സീഡ് ചിയ സീഡുപോലുള്ളവ മുടിയെകരുത്തുള്ളതാക്കുന്നതാണ്.
ബദാം
മുടിയെ കൂടുതല്‍ കരുത്തുള്ളതാക്കുന്നു. ദിവസവും ഒരുപിടി കുതിര്‍ത്ത ബദാം കഴിക്കുന്നത് മുടികൊഴിച്ചില്‍ കുറയ്ക്കുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."