HOME
DETAILS

യുഎഇ പൗരന്മാർക്കായി ഏകീകൃത ദേശീയ ആരോഗ്യ ഇൻഷുറൻസ് സംവിധാനം; അംഗീകാരം നൽകി പ്രസിഡന്റ്

  
May 19, 2026 | 1:47 PM

uae approves unified national health insurance system for citizens

അബുദബി: യുഎഇയിലെ എല്ലാ സ്വദേശി പൗരന്മാർക്കുമായി പുതിയ ഏകീകൃത ദേശീയ ആരോഗ്യ ഇൻഷുറൻസ് സംവിധാനം വരുന്നു. പദ്ധതിക്ക് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അംഗീകാരം നൽകി. രാജ്യത്തെ എല്ലാ ഇമാറാത്തുകളെയും പൂർണ്ണമായി ബന്ധിപ്പിച്ചുകൊണ്ട് രൂപകൽപ്പന ചെയ്ത ഒരു സംയോജിത ദേശീയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണിത്. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ യുഎഇയിലുടനീളമുള്ള എല്ലാ പൗരന്മാർക്കും എമിറേറ്റ് വ്യത്യാസമില്ലാതെ മികച്ചതും സമഗ്രവുമായ വൈദ്യസഹായം ഉറപ്പുവരുത്താൻ സാധിക്കും.

ഉയർന്ന നിലവാരമുള്ള ആരോഗ്യ സേവനങ്ങൾ സാർവത്രികമായി എല്ലാ പൗരന്മാരിലേക്കും എത്തിക്കുക എന്ന യുഎഇ ഭരണകൂടത്തിന്റെ പ്രതിബദ്ധതയാണ് ഈ പ്രഖ്യാപനത്തിലൂടെ വ്യക്തമാകുന്നത്. രോഗങ്ങൾ വരാതെ തടയുന്നതിനുള്ള 'പ്രതിരോധ പരിചരണം' ശക്തമാക്കുക, വരുംതലമുറയ്ക്കായി സുസ്ഥിരമായ ഒരു ദേശീയ ആരോഗ്യ സംരക്ഷണ മാതൃക സൃഷ്ടിക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.

യുഎഇയുടെ ആരോഗ്യമേഖല നിലവിൽ തന്നെ അന്താരാഷ്ട്രതലത്തിൽ മികച്ച കാര്യക്ഷമതയ്ക്ക് പേരുകേട്ടതാണെങ്കിലും, പുതിയ ഏകീകൃത ഇൻഷുറൻസ് സംവിധാനം വഴി ഈ മേഖലയിലെ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യവും ആധുനികവുമാകും. നൂതന സാങ്കേതികവിദ്യകളുടെയും ഡിജിറ്റലൈസേഷന്റെയും സഹായത്തോടെ ചികിത്സാ നടപടികളും രോഗികളുടെ അനുഭവങ്ങളും മെച്ചപ്പെടുത്താൻ ആരോഗ്യ മേഖലയ്ക്ക് ഇതിലൂടെ സാധിക്കും.

മനുഷ്യന്റെ ആരോഗ്യത്തിനും ജീവിത നിലവാരത്തിനുമാണ് യുഎഇയുടെ വികസന മുൻഗണനകളിൽ എപ്പോഴും ഒന്നാം സ്ഥാനമെന്ന് പുതിയ തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ട് ആരോഗ്യ-പ്രതിരോധ മന്ത്രി അഹമ്മദ് ബിൻ അലി അൽ സയേഗ് പറഞ്ഞു. കേന്ദ്ര-പ്രാദേശിക തലങ്ങളെ ഒന്നിപ്പിക്കുന്ന ശക്തമായ ഒരു ഡിജിറ്റൽ ഹെൽത്ത് പ്ലാറ്റ്‌ഫോമിന്റെയും മികച്ച അടിസ്ഥാന സൗകര്യങ്ങളുടെയും പിന്തുണയോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇത് എല്ലാ ഇമാറാത്തുകളിലുമുള്ള സ്വദേശികൾക്ക് ആരോഗ്യ സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

UAE President approves a unified national health insurance system for Emirati citizens, aiming to enhance healthcare access, improve service quality, and strengthen the country’s public health infrastructure.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര: ഓർഡിനറിക്കു പുറമെ ഫാസ്റ്റ് പാസഞ്ചറുകളിലും അനുമതിക്ക് സാധ്യത

Kerala
  •  an hour ago
No Image

തമിഴ്‌നാട്ടിൽ വ്യാഴാഴ്ച മന്ത്രിസഭാ വിപുലീകരണം; 59 വർഷങ്ങൾക്ക് ശേഷം കോൺഗ്രസിന് മന്ത്രിസ്ഥാനം; എഐഎഡിഎംകെ വിമതരുടെ കാര്യത്തിൽ സസ്പെൻസ്!

National
  •  2 hours ago
No Image

ഭക്ഷ്യസുരക്ഷാ ശേഷിയിൽ പശ്ചിമേഷ്യയിൽ ഒന്നാമതായി ഖത്തർ

qatar
  •  2 hours ago
No Image

ഒരു വർഷത്തിനിടെ രണ്ടാം തവണ; ബ്രിക്സ് ഉച്ചകോടിക്കായി പുടിൻ വീണ്ടും ഡൽഹിയിലേക്ക്, സന്ദർശനം സ്ഥിരീകരിച്ച് റഷ്യൻ എംബസി

International
  •  2 hours ago
No Image

ഹോര്‍മുസ് പ്രതിസന്ധി; ഡോ.എസ് ജയശങ്കറുമായി ചര്‍ച്ച നടത്തി ഒമാന്‍ വിദേശകാര്യ മന്ത്രി

oman
  •  2 hours ago
No Image

13 എന്ന 'വില്ലൻ'; യുഡിഎഫ് മന്ത്രിമാർക്ക് ഭയം രാഷ്ട്രീയമോ അതോ അന്ധവിശ്വാസമോ? പിന്നിലെ കാരണം അറിയാം; In-Depth Story

Kerala
  •  2 hours ago
No Image

ജൈവവൈവിധ്യ സംരക്ഷണത്തിന് പുതിയ നീക്കം; ഒമാനില്‍ അധിനിവേശ പക്ഷികളെ നിരീക്ഷിക്കാന്‍ ഇലക്ട്രോണിക് ഇന്‍ഡക്‌സ് സംവിധാനം

oman
  •  2 hours ago
No Image

നോർവേയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് മുഖംതിരിച്ച് മോദി; "ഒന്നും മറച്ചുവെക്കാനില്ലെങ്കിൽ പിന്നെ എന്തിനാണ് ഭയം?": മോദിയുടെ വിഡിയോ പങ്കുവെച്ച്കൊണ്ട് രാഹുൽ ഗാന്ധി

International
  •  2 hours ago
No Image

40 ദിർഹത്തിൽ നിന്ന് സിഇഒ പദവിയിലേക്ക്; അലി അൽ നജ്ജാറിന്റെ വിസ്മയിപ്പിക്കുന്ന വിജയഗാഥ

uae
  •  2 hours ago
No Image

അംഗൻവാടി ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമം: സിപിഎം പഞ്ചായത്ത് മെമ്പർക്കെതിരെ പരാതി; ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്

crime
  •  2 hours ago