അംഗൻവാടി ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമം: സിപിഎം പഞ്ചായത്ത് മെമ്പർക്കെതിരെ പരാതി; ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്
കോഴിക്കോട്: പെരുവയൽ പഞ്ചായത്തിൽ അംഗൻവാടിയിൽ അതിക്രമിച്ചു കയറി ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമം. സിപിഎം വാർഡ് മെമ്പറാണ് ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. സംഭവത്തിൽ പെരുവയൽ പഞ്ചായത്ത് അംഗവും സിപിഎം പൂവാട്ടുപറമ്പ് മുൻ ലോക്കൽ സെക്രട്ടറിയുമായ എം. എം. പ്രസാദിനെതിരെ കുന്ദമംഗലം പൊലിസിൽ പരാതി നൽകി. സംഭവം വിവാദമായതോടെ പ്രസാദിനെ സിപിഎമ്മിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. മെമ്പർ സ്ഥാനം അടിയന്തരമായി രാജിവെക്കാനും പാർട്ടി നേതൃത്വം ഇയാളോട് നിർദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ മെയ് ഏഴിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. അംഗൻവാടിയിൽ അതിക്രമിച്ചു കയറി ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് പരാതി. എന്നാൽ, ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതിക്കെതിരെ കേസെടുക്കാൻ കുന്ദമംഗലം പൊലിസ് തയ്യാറായിട്ടില്ലെന്ന് ആക്ഷേപമുണ്ട്. പൊലിസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
പ്രതിയായ എം. എം. പ്രസാദിന്റെ രാജി ആവശ്യപ്പെട്ട് പെരുവയൽ പഞ്ചായത്ത് ഓഫീസിനു മുന്നിൽ അംഗൻവാടി ജീവനക്കാർ കൂട്ടായ്മ രൂപീകരിച്ച് പ്രതിഷേധിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് യുഡി വൈഎഫ് (UDYF) പ്രവർത്തകർ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും നടത്തി. പ്രതിയെ അറസ്റ്റ് ചെയ്യുന്നത് വരെ സമരം ശക്തമാക്കാനാണ് പ്രതിഷേധക്കാരുടെ തീരുമാനം.
A police complaint has been filed against M. M. Prasad, a CPM ward member and former Poovattuparamba local secretary, for allegedly attempting to sexually assault an Anganwadi worker inside the Anganwadi premises on May 7.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."