
കനത്ത മഴ; ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (27-6-2025) അവധി

എറണാകുളം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (27-6-2025) അവധി പ്രഖ്യാപിച്ചു. തൃശ്ശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, വയനാട്, പാലക്കാട് ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്കാണ് അതത് ജില്ലാ കലക്ടർമാർ അവധി പ്രഖ്യാപിച്ചത്.
എറണാകുളം
ശക്തമായ കാറ്റും മഴയും കണക്കിലെടുത്ത് എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച്ച ( ജൂൺ 27) അവധിയായിരിക്കും. അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്.
തൃശ്ശൂര്‍
തൃശ്ശൂര്‍ ജില്ലയില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുകയും ശക്തമായ മഴ തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി നാളെ (ജൂൺ 27) ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. സി.ബി.എസ്.സി, ഐ.സി.എസ്.സി, കേന്ദ്രീയ വിദ്യാലയം, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല.
പാലക്കാട്
പാലക്കാട് ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ, മുൻകരുതൽ നടപടിയുടെ ഭാഗമായി നാളെ ജൂൺ 27ന് ജില്ലയിലെ അംഗണവാടികൾ, നഴ്സറികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സി.ബി.എസ്.ഇ. ഐ.സി.എസ്.ഇ. സ്‌കൂളുകൾ, ട്യൂഷൻ സെൻ്ററുകൾ, മദ്രസകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കുന്നു.
പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള കോളേജുകൾക്ക് ഈ അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റം ഉണ്ടായിരിക്കില്ല.
കോട്ടയം
മഴ തുടരുന്നതിനാലും അതിശക്തമായ മഴ സാധ്യതാ മുന്നറിയിപ്പ് ലഭിച്ചിട്ടുള്ളതിനാലും കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച (2025 ജൂൺ 27) അവധി പ്രഖ്യാപിച്ച് ഉത്തരവായി. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.
ഖനനം നിരോധിച്ചു
അതിശക്തമായ മഴ തുടരുന്നതിനാൽ കോട്ടയം ജില്ലയിലെ എല്ലാ വിധ ഖനന പ്രവർത്തനങ്ങളും 2025 ജൂൺ 30 വരെ നിരോധിച്ച് ഉത്തരവായി.
Due to heavy rainfall, educational institutions in four districts of Kerala, including Idukki, Thrissur, Wayanad, and Ernakulam, have been declared closed for tomorrow, June 27, 2025. The district collectors have announced holidays for all schools, colleges, and other educational institutions as a precautionary measure to ensure public safety ¹ ².
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'എന്റെ രാജ്യത്തിന്റെ പതാക ഞാൻ അഭിമാനത്തോടെ എന്റെ തോളിൽ വഹിക്കുന്നു'; ശുഭാൻഷു ശുക്ലയുടെ ആദ്യ പ്രതികരണം
International
• 2 hours ago
ബഖാലകളിൽ (ചെറിയ പലചരക്ക് കടകൾ) പുകയില, ഈത്തപ്പഴം, മാംസം, പഴങ്ങൾ, പച്ചക്കറികൾ എന്നിവയുടെ വിൽപ്പന നിരോധിച്ച് സഊദി അറേബ്യ
Saudi-arabia
• 3 hours ago
കേന്ദ്ര മന്ത്രി പങ്കെടുത്ത പരിപാടിക്കിടെ പൊലിസുകാരിയോട് ലൈംഗികാതിക്രമം; ബിജെപി നേതാവിനെതിരെ കേസ്
National
• 3 hours ago
അടിസ്ഥാന സൗകര്യ വികസനം: ഷാർജയിലെ അൽ ഇൻതിഫാദ സ്ട്രീറ്റ് മുതൽ കോർണിഷ് സ്ട്രീറ്റ് വരെയുള്ള പ്രധാന റോഡ് ഒരു മാസത്തേക്ക് അടച്ചിടും
uae
• 3 hours ago
'അമേരിക്കയുടെ മുഖത്തേറ്റ കനത്ത പ്രഹരം'; വെടിനിർത്തലിന് ശേഷം ആദ്യമായി പ്രതികരിച്ച് ആയത്തുല്ലാ ഖാംനഇ
International
• 3 hours ago
സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്; ഈ അഞ്ച് ആവശ്യങ്ങൾ നടപ്പിലായില്ലെങ്കിൽ ജൂലൈ 22 മുതൽ അനിശ്ചിതകാലത്തേക്ക് സമരമെന്ന് ബസുടമകൾ
Kerala
• 3 hours ago
ഇറാൻ അന്താരാഷ്ട്ര ആണവോർജ ഏജൻസിയുമായുള്ള സഹകരണം അവസാനിപ്പിച്ചു; പാർലമെന്റ് തീരുമാനം ഗാർഡിയൻ കൗൺസിൽ അംഗീകരിച്ചു
International
• 3 hours ago
കേരള സാഹിത്യ അക്കാദമി പുരസ്‌കാരം സ്വീകരിക്കില്ലെന്ന് എം സ്വരാജ്
Kerala
• 3 hours ago
തോരാമഴ; ഏഴ് ജില്ലകളിലെയും, നിലമ്പൂർ, കുട്ടനാട്, ചേർത്തല താലൂക്കുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• 3 hours ago
അഭ്യൂഹങ്ങൾക്ക് വിരാമം, പോരാട്ടങ്ങൾ തുടരും; അൽ നാസറിനൊപ്പം കരാർ നീട്ടി റൊണാൾഡോ
Football
• 4 hours ago
ജമ്മു കശ്മീരിലെ ഉദ്ധംപൂരിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു, നാല് ജെയ്ഷെ മുഹമ്മദ് ഭീകരർ ഒളിവിൽ
National
• 4 hours ago
അപൂർവ താരങ്ങളിലൊരാൾ, അവനെ കോഹ്ലിയുമായി താരതമ്യം ചെയ്യണം: അശ്വിൻ
Cricket
• 4 hours ago
2024ൽ മാത്രം യുഎഇയിൽ പിടിച്ചെടുത്തത് 12 ടണ്ണിലധികം മയക്കുമരുന്ന്; 13,000ത്തിലധികം പ്രതികളെയും പിടികൂടി
uae
• 5 hours ago
പഹൽഗാം ഭീകരാക്രമണം പരാമർശിച്ചില്ല: ചൈന-പാക് ധാരണ പൊളിച്ച് ഇന്ത്യ, ഷാങ്ഹായ് സഹകരണ സംഘടന യോഗത്തിൽ സംയുക്ത പ്രസ്താവന ഇല്ല
National
• 5 hours ago
ഫേസ്ബുക്ക് ലൈവിൽ ആത്മഹത്യ; സോളനിൽ 20-കാരി തൂങ്ങിമരിച്ചു, ഒരു മണിക്കൂർ ലൈവ് തുടർന്നു; പൊലീസ് അന്വേഷണം ആരംഭിച്ചു
National
• 6 hours ago
ഹിജ്റ പുതുവർഷം: ദുബൈയിൽ വാഹനങ്ങൾക്ക് സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ച് പാർക്കിൻ
uae
• 6 hours ago
കോഴിക്കോട് വെർച്വൽ അറസ്റ്റ് തട്ടിപ്പ്; 18 ലക്ഷം രൂപ തട്ടിയ കേസിൽ രണ്ട് പേർ പിടിയിൽ
Kerala
• 6 hours ago
ഇന്ത്യയെ വീഴ്ത്താൻ രാജസ്ഥാൻ സൂപ്പർതാരത്തെ കളത്തിലിറക്കി ഇംഗ്ലണ്ട്; രണ്ടാം ടെസ്റ്റ് തീപാറും!
Cricket
• 7 hours ago
പഴയ ടീമിനെ മാത്രമല്ല, റൊണാൾഡോയെയും വീഴ്ത്താം; വമ്പൻ നേട്ടത്തിനരികെ മെസി
Football
• 5 hours ago
കൊക്കെയ്ൻ കേസ്: ശ്രീകാന്തിന് പുറകെ നടൻ കൃഷ്ണയും അറസ്റ്റിൽ; രണ്ട് നടിമാർ പോലീസ് നിരീക്ഷണത്തിൽ
National
• 5 hours ago
ഭാരതാംബ വിവാദം; മുഖ്യമന്ത്രിയുടെ കത്തിന് മറുപടി നല്കി ഗവര്‍ണര്‍
Kerala
• 5 hours ago