
ഇറാൻ അന്താരാഷ്ട്ര ആണവോർജ ഏജൻസിയുമായുള്ള സഹകരണം അവസാനിപ്പിച്ചു; പാർലമെന്റ് തീരുമാനം ഗാർഡിയൻ കൗൺസിൽ അംഗീകരിച്ചു

തെഹ്‌റാൻ: ഇറാൻ അന്താരാഷ്ട്ര ആണവോർജ ഏജൻസി (IAEA)യുമായുള്ള സഹകരണം ഔദ്യോഗികമായി അവസാനിപ്പിച്ചു. ഇറാൻ പാർലമെന്റിന്റെ ഈ തീരുമാനം ഗാർഡിയൻ കൗൺസിൽ അംഗീകരിച്ചതോടെ, അന്താരാഷ്ട്ര ആണവോർജ ഏജൻസി പ്രതിനിധികൾക്ക് ഇനി രാജ്യത്ത് പ്രവേശിക്കാനോ ആണവ കേന്ദ്രങ്ങളിൽ പരിശോധന നടത്താനോ അനുമതിയില്ല. ആണവോർജ കേന്ദ്രങ്ങളിൽ സ്ഥാപിച്ചിട്ടുള്ള മോണിറ്ററിംഗ് ക്യാമറകൾ നീക്കം ചെയ്യാനും തീരുമാനമായി. അന്താരാഷ്ട്ര ആണവോർജ ഏജൻസി-യുമായുള്ള സഹകരണം നിർത്തലാക്കിയതായി ഗാർഡിയൻ കൗൺസിൽ വക്താവ് ഹാദി തഹാൻ-നാസിഫ് വ്യക്തമാക്കി.
പശ്ചാത്തലം
ഇസ്റാഈലുമായുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, അന്താരാഷ്ട്ര ആണവോർജ ഏജൻസി-യുടെ പക്ഷപാതപരമായ നിലപാടിനെതിരെ ഇറാൻ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ഇറാൻ അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കുന്ന രാഷ്ട്രമാണെന്നും, അന്താരാഷ്ട്ര ആണവോർജ ഏജൻസി ഇസ്റാഈലിന്റെ താൽപ്പര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്നുവെന്നും ഇറാൻ ആരോപിച്ചു. 2025 ജൂൺ 13-ന് ഇറാന്റെ ആണവ സമ്പുഷ്ടീകരണ കേന്ദ്രങ്ങൾക്ക് നേരെ ഇസ്റാഈൽ നടത്തിയ ആക്രമണത്തിൽ, മേജർ ജനറൽ മുഹമ്മദ് ബാഖിരി ഉൾപ്പെടെ ആറ് മുതിർന്ന ഉദ്യോഗസ്ഥരും ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടിരുന്നു.
തിരിച്ചടി
ഈ ആക്രമണത്തിന് മറുപടിയായി, ഇറാൻ-ഇസ്റാഈലിന്റെ ഹൈഫ തുറമുഖ നഗരത്തിനും വീസ്മാൻ ഇൻസ്റ്റിറ്റ്യൂട്ടിനും നേരെ ശക്തമായ ആക്രമണങ്ങൾ നടത്തി. സംഘർഷം രൂക്ഷമായതോടെ, അമേരിക്ക ഇറാനെ ആക്രമിച്ചതിനെ തുടർന്ന് ഖത്തറിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ ആക്രമണം നടത്തി.അതോടെ ഇറാൻ-ഇസ്റാഈൽ വെടിനിർത്തലിന് അമേരിക്ക മധ്യസ്ഥത വഹിച്ചു.എന്നാൽ അമേരിക്കയുടെ ആക്രമണത്തെ ലോക രാജ്യങ്ങൾ വിമർശിച്ചു.
പാർലമെന്റിന്റെ തീരുമാനം
ഇസ്റാഈലുമായുള്ള വെടിനിർത്തലിന് തൊട്ടുമുമ്പ്, അന്താരാഷ്ട്ര ആണവോർജ ഏജൻസി-യുമായുള്ള സഹകരണം അവസാനിപ്പിക്കാൻ ഇറാൻ പാർലമെന്റ് തീരുമാനിച്ചിരുന്നു. ജൂൺ 25-ന് പാർലമെന്റ് ഈ ബിൽ ഏകകണ്ഠമായി പാസാക്കി, എല്ലാ 290 അംഗങ്ങളും അനുകൂലമായി വോട്ട് ചെയ്തു. ഈ ബിൽ ഗാർഡിയൻ കൗൺസിലിന്റെ അംഗീകാരത്തിനായി അയച്ചു, തുടർന്ന് കൗൺസിൽ ജൂൺ 26-ന് ഇത് അംഗീകരിച്ചു.അന്താരാഷ്ട്ര ആണവോർജ ഏജൻസിയുമായുള്ള സഹകരണം അവസാനിപ്പിക്കാനുള്ള ഇറാന്റെ തീരുമാനം, ഈ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, അന്താരാഷ്ട്ര സമ്മർദ്ദത്തിനെതിരായ ശക്തമായ നിലപാടായാണ് വിലയിരുത്തപ്പെടുന്നത്.
Iran has officially ended its cooperation with the International Atomic Energy Agency (IAEA) after the Guardian Council approved the parliament’s unanimous decision on June 26, 2025. IAEA inspectors will no longer be allowed to enter Iran or inspect nuclear facilities, and monitoring cameras will be removed. The move follows Iran’s criticism of IAEA’s alleged bias towards Israel, especially after Israel’s June 13 attack on Iran’s nuclear sites, which killed six officials, including Major General Mohammad Baqiri. Iran retaliated against Israeli targets, escalating tensions before a US-mediated ceasefire.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കേരള സാഹിത്യ അക്കാദമി പുരസ്‌കാരം സ്വീകരിക്കില്ലെന്ന് എം സ്വരാജ്
Kerala
• 8 hours ago
തോരാമഴ; ഏഴ് ജില്ലകളിലെയും, നിലമ്പൂർ, കുട്ടനാട്, ചേർത്തല താലൂക്കുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• 8 hours ago
അഭ്യൂഹങ്ങൾക്ക് വിരാമം, പോരാട്ടങ്ങൾ തുടരും; അൽ നാസറിനൊപ്പം കരാർ നീട്ടി റൊണാൾഡോ
Football
• 8 hours ago
വിഎസിന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയെന്ന് മകന്‍; നാളെ രാവിലെയോടെ കൂടുതല്‍ വ്യക്തത വരുമെന്നും കുറിപ്പ്
Kerala
• 8 hours ago
ജമ്മു കശ്മീരിലെ ഉദ്ധംപൂരിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു, നാല് ജെയ്ഷെ മുഹമ്മദ് ഭീകരർ ഒളിവിൽ
National
• 9 hours ago
അപൂർവ താരങ്ങളിലൊരാൾ, അവനെ കോഹ്‌ലിയുമായി താരതമ്യം ചെയ്യണം: അശ്വിൻ
Cricket
• 9 hours ago
2024ൽ മാത്രം യുഎഇയിൽ പിടിച്ചെടുത്തത് 12 ടണ്ണിലധികം മയക്കുമരുന്ന്; 13,000ത്തിലധികം പ്രതികളെയും പിടികൂടി
uae
• 9 hours ago
പഹൽഗാം ഭീകരാക്രമണം പരാമർശിച്ചില്ല: ചൈന-പാക് ധാരണ പൊളിച്ച് ഇന്ത്യ, ഷാങ്ഹായ് സഹകരണ സംഘടന യോഗത്തിൽ സംയുക്ത പ്രസ്താവന ഇല്ല
National
• 9 hours ago
പഴയ ടീമിനെ മാത്രമല്ല, റൊണാൾഡോയെയും വീഴ്ത്താം; വമ്പൻ നേട്ടത്തിനരികെ മെസി
Football
• 9 hours ago
കൊക്കെയ്ൻ കേസ്: ശ്രീകാന്തിന് പുറകെ നടൻ കൃഷ്ണയും അറസ്റ്റിൽ; രണ്ട് നടിമാർ പോലീസ് നിരീക്ഷണത്തിൽ
National
• 10 hours ago
ലഹരിക്കെതിരെ ഒരുമിച്ച്: മൂന്ന് ദിവസത്തെ ബോധവൽക്കരണ പരിപാടിക്ക് തുടക്കമിട്ട് ദുബൈ പൊലിസ്
uae
• 10 hours ago
ഫേസ്ബുക്ക് ലൈവിൽ ആത്മഹത്യ; സോളനിൽ 20-കാരി തൂങ്ങിമരിച്ചു, ഒരു മണിക്കൂർ ലൈവ് തുടർന്നു; പൊലീസ് അന്വേഷണം ആരംഭിച്ചു
National
• 10 hours ago
ഹിജ്റ പുതുവർഷം: ദുബൈയിൽ വാഹനങ്ങൾക്ക് സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ച് പാർക്കിൻ
uae
• 11 hours ago
കോഴിക്കോട് വെർച്വൽ അറസ്റ്റ് തട്ടിപ്പ്; 18 ലക്ഷം രൂപ തട്ടിയ കേസിൽ രണ്ട് പേർ പിടിയിൽ
Kerala
• 11 hours ago
ജബൽ അലി മെട്രോ സ്റ്റേഷൻ ഇനി നാഷണൽ പെയിന്റ്സ് മെട്രോ സ്റ്റേഷൻ; പേര് മാറ്റം പത്ത് വർഷത്തേക്ക്
uae
• 11 hours ago
ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; രണ്ട് അധ്യാപകരെ കൂടി പുറത്താക്കി
Kerala
• 11 hours ago
2024 ടി-20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയുടെ കളി മാറ്റിമറിച്ചത് അവനാണ്: രോഹിത്
Cricket
• 11 hours ago
അബൂദബിയിലാണോ? ട്രാഫിക് പിഴകൾ നേരത്തെ അടച്ചോളൂ, 35ശതമാനം വരെ ഡിസ്കൗണ്ട് നേടാം
uae
• 12 hours ago
ഇന്ത്യയെ വീഴ്ത്താൻ രാജസ്ഥാൻ സൂപ്പർതാരത്തെ കളത്തിലിറക്കി ഇംഗ്ലണ്ട്; രണ്ടാം ടെസ്റ്റ് തീപാറും!
Cricket
• 11 hours ago
കനത്ത മഴ; ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (27-6-2025) അവധി
Kerala
• 11 hours ago
സമസ്ത സ്ഥാപക ദിന പരിപാടികൾ പ്രൗഢമായി
organization
• 11 hours ago