HOME
DETAILS

ഡിജിപി നിയമനം; 'ഇഷ്ടക്കാരന്' വേണ്ടി അസാധാരണ നടപടിയുമായി സർക്കാർ

  
Web Desk
June 29 2025 | 02:06 AM

Kerala Government Takes Unusual Step to Appoint New DGP

തിരുവനന്തപുരം: നിലവിലെ പൊലിസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ് നാളെ വിരമിക്കാനിരിക്കെ തലപ്പത്ത് 'ഇഷ്ടക്കാരനെ' കൊണ്ടുവരാന്‍ അസാധാരണ നടപടിയുമായി സര്‍ക്കാര്‍. യു.പി.എസ്.സി നല്‍കിയ ചുരുക്കപ്പട്ടികയ്ക്ക് പുറത്തുള്ള ഉദ്യോഗസ്ഥനെ ഡി.ജി.പി ഇന്‍ ചാര്‍ജ് എന്ന തസ്തികയിലേക്ക് നിയമിക്കുന്നതില്‍ സര്‍ക്കാര്‍ നിയമോപദേശം തേടി. യു.പി.എസ്.സി തിരിച്ചയച്ച ചുരുക്കപ്പട്ടികയില്‍ സര്‍ക്കാരിന് താല്‍പ്പര്യമുണ്ടായിരുന്നവരുടെ പേരുകള്‍ ഒഴിവായതാണ് അസാധാരണ നീക്കത്തിന് പിന്നിലെന്നാണ് സൂചന. സര്‍ക്കാര്‍ നല്‍കിയ പാനലില്‍ നിന്ന് മൂന്നുപേരുടെ ചുരുക്കപ്പട്ടികയ്ക്കാണ് യു.പി.എസ്.സി അംഗീകാരം നല്‍കിയത്. ഐ.ബി സ്‌പെഷല്‍ (സെക്യൂരിറ്റി) ഡയരക്ടര്‍ റവാഡ ചന്ദ്രശേഖര്‍, റോഡ് സേഫ്റ്റി കമ്മിഷണര്‍ നിധിന്‍ അഗര്‍വാള്‍, ഫയര്‍ഫോഴ്‌സ് മേധാവി യോഗേഷ് ഗുപ്ത എന്നീ മൂന്നുപേരുടെ ചുരുക്കപ്പട്ടികയ്ക്കാണ് യു.പി.എസ്.സി അംഗീകാരം നല്‍കിയിരിക്കുന്നത്. എന്നാല്‍, ചുരുക്കപ്പട്ടികയിലുള്ള മൂന്നുപേരും സംസ്ഥാന സര്‍ക്കാരിന് താല്‍പ്പര്യമുള്ള ഉദ്യോഗസ്ഥരല്ല. 
ഡി.ജി.പി റാങ്കിലുള്ള വിജിലന്‍സ് മേധാവി മനോജ് എബ്രഹാം, എസ്.പി.ജി അഡിഷണല്‍ ഡയരക്ടര്‍ സുരേഷ് രാജ് പുരോഹിത്, ബറ്റാലിയന്‍ മേധാവി എം.ആർ അജിത് കുമാര്‍ എന്നിവരുടെ പേരുകളാണ് തള്ളിയത്. ഇതോടെയാണ് യു.പി.എസ്.സി ചുരുക്കപ്പട്ടികയ്ക്ക് പുറത്തുള്ള ഉദ്യോഗസ്ഥന് ചുമതല നല്‍കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നത്. 

ഇന്ത്യയിലെ ഏഴ് സംസ്ഥാനങ്ങളില്‍ ഡി.ജി.പി ഇന്‍ ചാര്‍ജുണ്ട്. സ്റ്റേറ്റ് പൊലിസ് ചീഫ് സ്ഥാനത്തേക്ക് നിയമനം നടത്താതെ ഡി.ജി.പിമാരില്‍ ഒരാള്‍ക്ക് ഇന്‍ ചാര്‍ജിന്റെ ചുമതല നല്‍കുകയാണ് അവിടങ്ങളിൽ ചെയ്തിരിക്കുന്നത്. ഡി.ജി.പി ഇൻ ചാർജിനെ നിയമിക്കുന്നതിനായി എ.ജിയോടും സുപ്രിം കോടതിയിലെ അഭിഭാഷകരോടുമാണ് സര്‍ക്കാര്‍ നിയമോപദേശം തേടിയിരിക്കുന്നത്. നിയമോപദേശം എതിരായാല്‍ നാളെയ്ക്കകം ചുരുക്കപ്പട്ടികയിലെ മൂന്നുപേരില്‍ നിന്ന് ഒരാളെ പൊലിസ് മേധാവിയായി തീരുമാനിക്കും.  

യു.പി.എസ്.സി തയാറാക്കിയ ചുരുക്കപ്പട്ടികയിലെ ആദ്യ രണ്ടു പേരും ദീര്‍ഘകാലമായി കേന്ദ്ര ഡെപ്യൂട്ടേഷനിലായിരുന്നു. സംസ്ഥാനത്ത് കൂടുതല്‍കാലം ക്രമസമാധാന ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥനെ പൊലിസ് മേധാവിയാക്കാനാണ് താല്‍പര്യമെന്ന് യു.പി.എസ്.സി യോഗത്തില്‍ ചീഫ് സെക്രട്ടറി അറിയിച്ചിരുന്നു.

The Kerala government is taking an unusual step to appoint a new Director General of Police (DGP) as the current DGP, Sheikh Darvesh Sahib, retires tomorrow. The government is seeking legal advice on appointing an officer outside the shortlist provided by the Union Public Service Commission (UPSC). The shortlisted candidates include Nidhin Agarwal, Ravatha Chandrasekhar, and Yogesh Gupta. The government might appoint an officer as DGP In-charge, sparking controversy over the nomination process ¹.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓണാഘോഷം അതിരുവിട്ടു; വിദ്യാർഥികൾ രൂപമാറ്റം വരുത്തിയ ആറ് കാറുകളുമായി ക്യാമ്പസിലെത്തി, പൊലിസ് കേസെടുത്തു

Kerala
  •  3 days ago
No Image

രാഹുലിനെതിരായ കേസന്വേഷണ സംഘത്തില്‍ സൈബര്‍ വിദഗ്ധരും

Kerala
  •  3 days ago
No Image

ഭക്ഷ്യ സുരക്ഷാ നിയമങ്ങൾ ലംഘിച്ചു, പൊതുജനാരോ​ഗ്യത്തിന് ഭീഷണി ഉയർത്തി; ബേക്കറി അടച്ചുപൂട്ടി ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം

qatar
  •  3 days ago
No Image

ഷാഫി പറമ്പിൽ എംപിയെ തടഞ്ഞ കേസ്: 11 ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ, സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു

Kerala
  •  3 days ago
No Image

'പൊലിസ് നിരത്തിലിറങ്ങി ഗതാഗതം നിയന്ത്രിക്കണം; തിരക്കുള്ളപ്പോള്‍ സിഗ്നല്‍ ഓഫ് ചെയ്യുക' കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ നിര്‍ദ്ദേശം മുന്നോട്ട് വെച്ച് ഹൈക്കോടതി

Kerala
  •  3 days ago
No Image

സുഗമമായ അറൈവലിന് യാത്രക്കാർക്ക് മാർ​ഗനിർദേശങ്ങളുമായി ഹമദ് അന്താരാഷ്ട്ര വിമാനത്താവളം

qatar
  •  3 days ago
No Image

വാട്ടർ പ്യൂരിഫയർ സർവീസിനായി ഓൺലൈൻ ടോൾ ഫ്രീ നമ്പറിൽ വിളിച്ചു; പത്തനംതിട്ട സ്വദേശിക്ക് നഷ്ടപ്പെട്ടത് 95,000 രൂപ

crime
  •  3 days ago
No Image

യുഎഇയിൽ ഇന്ന് എമിറാത്തി വനിതാ ദിനം; വനിതകൾക്ക് ആശംസകൾ നേർന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം

uae
  •  3 days ago
No Image

ജമ്മു-കശ്മീരിൽ വീണ്ടും നുഴഞ്ഞുകയറ്റ ശ്രമം; രണ്ട് ഭീകരരെ സൈന്യം വധിച്ചു; വ്യാപക തെരച്ചിൽ

National
  •  3 days ago
No Image

9 വയസുകാരനെ 26 നായ്ക്കൾക്കൊപ്പം വാടക വീട്ടിൽ ഉപേക്ഷിച്ച് അച്ഛൻ മുങ്ങി; രക്ഷകരായി പൊലിസ്

Kerala
  •  3 days ago