HOME
DETAILS

കാവട് യാത്രാ റൂട്ടില്‍ അഹിന്ദുക്കള്‍ക്ക് കടകള്‍ വേണ്ട, ഹോട്ടലിലെ ഹിന്ദു ജീവനക്കാരന്റെ പാന്റഴിച്ച് പരിശോധിച്ച് ഹിന്ദുത്വ സംഘടനകള്‍ | Video

  
Web Desk
June 30 2025 | 05:06 AM

chaos during identification campaign before Kanwar yatra attempt to remove hotel employee to check is he muslim

ന്യൂഡല്‍ഹി: ശിവഭക്തരുടെ വാര്‍ഷിക തീര്‍ത്ഥാടനമായ കാവട് യാത്രയ്ക്ക് മുന്നോടിയായി യാത്രാ റൂട്ടില്‍ അഹിന്ദുക്കള്‍ക്ക് കടകള്‍ വേണ്ടെന്ന അപ്രഖ്യാപിത ഉത്തരവ് നടപ്പാക്കിക്കൊണ്ടിരിക്കുകയാണ് പ്രദേശത്തെ തീവ്ര ഹിന്ദുത്വ സംഘടനകള്‍. 'ശുദ്ധീകരണക്രിയ' എന്ന പേരില്‍ നടത്തുന്ന നടപടിക്കിടെ പുറത്തുവന്ന ഒരു വിഡിയോ, ഹിന്ദുത്വ സംഘടനകളുടെ പ്രവൃത്തിക്കെതിരേ വ്യാപക വിമര്‍ശനത്തിന് കാരണമായി. വയോധികനായ ജീവനക്കാരന്റെ വസ്ത്രമഴിച്ചു പരിശോധിക്കുന്നതാണ് വിഡിയോ.

ഡല്‍ഹി- ഡെറാഡൂണ്‍ ദേശീയപാത 58 ല്‍ പണ്ഡിറ്റ്ജി വൈഷ്‌നോ ധാബയില്‍ നടത്തിയ പരിശോധനയുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ധാബയില്‍ ജോലി ചെയ്യുന്ന ജീവനക്കാരില്‍ നിന്ന് ഹിന്ദുത്വസംഘം ആധാര്‍ കാര്‍ഡ് ആവശ്യപ്പെട്ടു. എന്നാല്‍ ജീവനക്കാര്‍ തങ്ങളുടെ ആധാര്‍ കാര്‍ഡുകള്‍ കാണിച്ചില്ല. കടയുടെ ഉടമ മുസ്ലിംസമുദായത്തില്‍പ്പെട്ടയാളാണെന്ന് ആരോപിച്ചായിരുന്നു നടപടി. ഹിന്ദുത്വ സംഘം ജീവനക്കാരുടെ മതം പരിശോധിക്കാനായി ജോലിക്കാരനായ ഗോപാലിനെ മുറിയിലേക്ക് കൊണ്ടുവന്ന് പാന്റ് അഴിപ്പിക്കുന്ന ദൃശ്യമാണ് വിഡിയോയിലുള്ളത്. ഹോട്ടല്‍ ജീവനക്കാര്‍ ബഹളംവച്ചതോടെ ആളുകള്‍ കൂടുകയും പൊലിസ് എത്തുകയുംചെയ്തു. പോലീസ് സ്ഥിതിഗതികള്‍ ശാന്തമാക്കി.

 

 

നേരത്തെ കാവട് യാത്രാ റൂട്ടില്‍ സ്ഥിതിചെയ്യുന്ന ഹോട്ടലുകള്‍, ധാബകള്‍, റെസ്റ്റോറന്റുകള്‍, കടകള്‍ എന്നിവിടങ്ങളിലേക്ക് പോയി അവിടെ ജോലി ചെയ്യുന്ന ജീവനക്കാര്‍ ആരാണെന്നും അതിന്റെ ഉടമ ആരാണെന്നും തിരിച്ചറിയാന്‍ തീവ്ര ഹിന്ദുത്വ നേതാവായ സ്വാമി യശ്വീര്‍ മഹാരാജ് ആഹ്വാനംചെയ്തിരുന്നു. ഇത്തരത്തില്‍ പരിശോധനയ്ക്കായി 500 പേരടങ്ങുന്ന സംഘത്തെയും അദ്ദേഹം വിന്യസിക്കുകയുണ്ടായി. ഈ സംഘമാണ് ധാബയിലെത്തി വയോധികന്റെ വസ്ത്രമഴിച്ച് പരിശോധിച്ചത്.

കടയിലെത്തി ഗൂഗിള്‍പേ/പേടിഎം/ ഫോണ്‍ പേ എന്നിവ സ്‌കാന്‍ ചെയ്ത് അതില്‍ പ്രത്യക്ഷപ്പെടുന്ന പേരുകളും ഹോട്ടല്‍ നെയിം ബോര്‍ഡിലെ പേരും ഒന്നാണോ എന്നെല്ലാം ആണ് സംഘം പരിശോധിക്കുന്നത്. ഗോപാല്‍ ജോലിചെയ്യുന്ന ഹോട്ടലിലെ ഗൂഗിള്‍ പേ സ്‌കാന്‍ ചെയ്തപ്പോള്‍ മുസ്ലിം പേര് കണ്ടതാണ് അക്രമികളെ പ്രകോപിപ്പിച്ചത്. ധാബ മുസ്ലിമിന്റെതാണെന്ന് ആരോപിച്ച് നേരത്തെ യശ്വീര്‍ മഹാരാജ് നേരിട്ട് ഇവിടെയെത്തി കടയുമടയെ ഭീഷണിപ്പെടുത്തിയിരുന്നു. 24 മണിക്കൂറിനുള്ളില്‍ പേര് മാറ്റണമെന്നും അല്ലെങ്കില്‍ ഹോട്ടലിന് പുറത്ത് ധര്‍ണ ആരംഭിക്കുമെന്നും അയാള്‍ ഭീഷണിമുഴക്കുകയും ചെയ്തു. 

സംഭവത്തില്‍ ഇതുവരെ ഗോപാല്‍ പൊലിസിന് പരാതി നല്‍കിയിട്ടില്ല. അക്രമികളുടെ നടപടി തന്നെ ഞെട്ടിച്ചെന്ന് അപമാനത്തിനിരയായ ഗോപാല്‍ പറഞ്ഞു. ഞാന്‍ ഹോട്ടലില്‍ താമസിക്കുന്നു. അവര്‍ എന്റെ പാന്റ് നീക്കം ചെയ്യാന്‍ ശ്രമിച്ചു. ആദ്യം എന്റെ ആധാര്‍ കാര്‍ഡ് പരിശോധിച്ചു. തുടര്‍ന്ന് നഗ്‌നനാക്കാന്‍ ശ്രമിച്ചു. എനിക്ക് ഹൃദയാഘാതം ഉണ്ടാകാന്‍ ഇത് കാരണമായി. ഞാന്‍ ഒരു ഹിന്ദുവാണ്, ഞാന്‍ കള്ളം പറഞ്ഞിട്ടില്ല, ഞാന്‍ ഇവിടെ ജോലി ചെയ്യുന്നു. ഈ ആളുകള്‍ കള്ളം പറയുകയാണ്. ഹോട്ടലിന്റെ രജിസ്‌ട്രേഷന്‍ ദീക്ഷാ ശര്‍മ്മയുടെ പേരിലാണ്. ഒരു മുസ്ലിമിന് ഒരു ഹിന്ദു ഹോട്ടലില്‍ ജോലി ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ ഞങ്ങള്‍ ഇത് പൂട്ടി വീട്ടിലേക്ക് പോകും- അദ്ദേഹം പറഞ്ഞു. 
കഴിഞ്ഞ നാലോ അഞ്ചോ ദിവസമായി താന്‍ ഹോട്ടലില്‍ ജോലി ചെയ്യുന്നുണ്ടെന്ന് മുസാഫര്‍നഗര്‍ സ്വദേശിയായ സുമന്‍ പറഞ്ഞു. ഹോട്ടല്‍ ഉടമ ഹിന്ദുവോ മുസ്ലിമോ എന്ന് പോലും എനിക്കറിയില്ലെന്നും സുമന്‍ പറഞ്ഞു.

chaos during identification campaign before Kanwar yatra attempt to remove hotel employee to check is he muslim

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോറിത്താനിയൻ തീരത്ത് അഭയാർത്ഥികൾ സഞ്ചരിച്ച ബോട്ട് മുങ്ങി; 49 ആളുകൾ മരിച്ചു, നൂറിലധികം ആളുകളെ കാണാതായി

International
  •  2 days ago
No Image

പരിശീലകനായുള്ള അരങ്ങേറ്റം കളറാക്കി ഖാലിദ് ജമീൽ; കാഫ നേഷൻസ് കപ്പിൽ ഇന്ത്യക്ക് വിജയത്തുടക്കം

Football
  •  2 days ago
No Image

വാതിലുകൾ തുറന്നിട്ട് ബസുകളുടെ യാത്ര; ഒരാഴ്ചക്കിടെ മാത്രം പിടിയിലായത് 4099 ബസുകൾ

Kerala
  •  2 days ago
No Image

വിസ തട്ടിപ്പും അനധികൃത പണമിടപാടും; മൂന്ന് ക്രിമിനൽ ശൃംഖലകളെ തകർത്ത് കുവൈത്ത്

Kuwait
  •  2 days ago
No Image

താമസക്കാരുടെ ശ്രദ്ധയ്ക്ക്, അജ്ഞാത നമ്പറുകളില്‍ നിന്നുള്ള ഫോണ്‍ കോളുകള്‍ക്കെതിരെ മുന്നറിയിപ്പുമായി യുഎഇ മാനവ വിഭവശേഷി മന്ത്രാലയം

uae
  •  2 days ago
No Image

ഓണത്തിന് കേരളത്തിലൂടെ സ്പെഷ്യൽ ട്രെയിൻ; മംഗളൂരു - ബെംഗളൂരു റൂട്ടിൽ ബുക്കിംഗ് നാളെ രാവിലെ 8 മുതൽ

Kerala
  •  2 days ago
No Image

കോഴിക്കോട് കുറുക്കന്റെ ആക്രമണം; ഗൃഹനാഥന് പരുക്ക്

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് മഴ തുടരും; ഡാമുകളിൽ ജലനിരപ്പ് ഉയർന്നു, റെഡ് അലർട്ട്

Weather
  •  2 days ago
No Image

500 ദിർഹം നൽകിയാൽ ബുക്കിങ്; ഐ ഫോൺ 17 സ്വന്തമാക്കാൻ യുഎഇയിൽ വൻതിരക്ക് 

uae
  •  2 days ago
No Image

പാലക്കാട് അ​ഗളിയില്‍ ഓണാഘോഷത്തിനിടെ വിദ്യാര്‍ഥി കുഴഞ്ഞുവീണു മരിച്ചു

Kerala
  •  2 days ago