HOME
DETAILS

സ്ത്രീധന പീഡനം: തിരുപ്പൂരില്‍ നവവധു കാറില്‍ മരിച്ച നിലയില്‍; ഭര്‍ത്താവ് പൊലിസ് കസ്റ്റഡിയില്‍

  
Web Desk
June 30 2025 | 10:06 AM

Newlywed Woman Found Dead in Car in Tiruppur

ചെന്നൈ: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കിയ നിലയില്‍. തമിഴ്‌നാട് തിരുപ്പൂരിലാണ് സംഭവം. തിരുപ്പൂര്‍ സ്വദേശിനിയായ റിധന്യയാണ് ജീവനൊടുക്കിയത്. 

ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും പീഡനം സഹിക്കവയ്യാതെയാണ് റിധന്യ ജീവനൊടുക്കിയത്. ഞായറാഴ്ച ക്ഷേത്രത്തിലേക്കാണെന്ന് പറഞ്ഞ് പുറത്തുപോയ റിധന്യ വഴിയോരത്ത് കാര്‍ നിര്‍ത്തി കീടനാശിനി ഗുളികകള്‍ കഴിക്കുകയായിരുന്നു. ഏറെ നേരം കാര്‍ വഴിയില്‍ കണ്ട് ദുരൂഹത തോന്നിയ നാട്ടുകാരാണ് വിവരം പൊലിസില്‍ അറിയിച്ചത്.

ഭര്‍തൃവീട്ടുകാരുടെ സ്ത്രീധന പീഡനത്തെക്കുറിച്ച് മരിക്കുന്നതിന് മുമ്പ് റിധന്യ പിതാവ് അണ്ണാദുരൈക്ക് സന്ദേശം അയച്ചിരുന്നു. ഭര്‍ത്താവ് തന്നെ ശാരീരികമായി ഉപദ്രവിക്കുന്നുണ്ടെന്നും ഇതിനു പുറമേ ഭര്‍തൃ വീട്ടുകാര്‍ മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്നും യുവതി സന്ദേശത്തില്‍ പറയുന്നു. മാതാപിതാക്കള്‍ക്ക് ഒരു ഭാരമാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും അതിനാല്‍ ജീവനൊടുക്കുകയാണെന്നും യുവതി സന്ദേശത്തില്‍ പറയുന്നു.

'എനിക്ക് ഭര്‍തൃവീട്ടുകാരുടെ മാനസിക പീഡനം സഹിക്കാനാകുന്നില്ല, ഇതിനെക്കുറിച്ച് ആരോടാണ് പറയേണ്ടതെന്ന് എനിക്കറിയില്ല, ജീവിതം ഇങ്ങനെയൊക്കെത്തന്നെയായിരിക്കുമെന്നും വീട്ടുവീഴ്ച ചെയ്യണമെന്നും പലരും പറയുന്നു, എന്റെ പ്രയാസം അവര്‍ക്ക് മനസ്സിലാകുന്നില്ല. എന്തിനാണ് ഞാന്‍ നിശബ്ദനായിരിക്കുന്നതെന്ന് എനിക്കറിയില്ല, ജീവിതകാലം മുഴുവന്‍ മാതാപിതാക്കള്‍ക്ക് ഭാരമായി ജീവിക്കാന്‍ എനിക്കാഗ്രഹമില്ല.' ശബ്ദ സന്ദേശത്തില്‍ റിധന്യ പറഞ്ഞു.

ഈ വര്‍ഷം ഏപ്രില്‍ മാസത്തിലായിരുന്നു 28 കാരനായ കവിന്‍ കുമാറുമായുള്ള റിധന്യയുടെ വിവാഹം. നൂറ് പവന്‍ സ്വര്‍ണവും 70 ലക്ഷം വില വരുന്ന ആഡംബരക്കാറും റിധന്യയുടെ മാതാപിതാക്കള്‍ വിവാഹസമ്മാനമായി നല്‍കിയിരുന്നു. മകള്‍ക്ക് നീതി ലഭിക്കണമെന്ന ആവശ്യവുമായി റിധന്യയുടെ മാതാപിതാക്കളും ബന്ധുക്കളും രംഗത്തെത്തി. റിധന്യയുടെ ഭര്‍ത്താവ് കവിന്‍കുമാര്‍, മാതാപിതാക്കളായ ഈശ്വര മൂര്‍ത്തി, ചിത്രാദേവി എന്നിവരെ പൊലിസ് അറസ്റ്റു ചെയ്തു.

A tragic case in Tiruppur as a newly married woman is found dead inside a car. Police suspect dowry-related abuse; husband taken into custody for further investigation.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോറിത്താനിയൻ തീരത്ത് അഭയാർത്ഥികൾ സഞ്ചരിച്ച ബോട്ട് മുങ്ങി; 49 ആളുകൾ മരിച്ചു, നൂറിലധികം ആളുകളെ കാണാതായി

International
  •  a day ago
No Image

പരിശീലകനായുള്ള അരങ്ങേറ്റം കളറാക്കി ഖാലിദ് ജമീൽ; കാഫ നേഷൻസ് കപ്പിൽ ഇന്ത്യക്ക് വിജയത്തുടക്കം

Football
  •  a day ago
No Image

വാതിലുകൾ തുറന്നിട്ട് ബസുകളുടെ യാത്ര; ഒരാഴ്ചക്കിടെ മാത്രം പിടിയിലായത് 4099 ബസുകൾ

Kerala
  •  a day ago
No Image

വിസ തട്ടിപ്പും അനധികൃത പണമിടപാടും; മൂന്ന് ക്രിമിനൽ ശൃംഖലകളെ തകർത്ത് കുവൈത്ത്

Kuwait
  •  a day ago
No Image

താമസക്കാരുടെ ശ്രദ്ധയ്ക്ക്, അജ്ഞാത നമ്പറുകളില്‍ നിന്നുള്ള ഫോണ്‍ കോളുകള്‍ക്കെതിരെ മുന്നറിയിപ്പുമായി യുഎഇ മാനവ വിഭവശേഷി മന്ത്രാലയം

uae
  •  a day ago
No Image

ഓണത്തിന് കേരളത്തിലൂടെ സ്പെഷ്യൽ ട്രെയിൻ; മംഗളൂരു - ബെംഗളൂരു റൂട്ടിൽ ബുക്കിംഗ് നാളെ രാവിലെ 8 മുതൽ

Kerala
  •  a day ago
No Image

കോഴിക്കോട് കുറുക്കന്റെ ആക്രമണം; ഗൃഹനാഥന് പരുക്ക്

Kerala
  •  a day ago
No Image

സംസ്ഥാനത്ത് മഴ തുടരും; ഡാമുകളിൽ ജലനിരപ്പ് ഉയർന്നു, റെഡ് അലർട്ട്

Weather
  •  a day ago
No Image

500 ദിർഹം നൽകിയാൽ ബുക്കിങ്; ഐ ഫോൺ 17 സ്വന്തമാക്കാൻ യുഎഇയിൽ വൻതിരക്ക് 

uae
  •  a day ago
No Image

പാലക്കാട് അ​ഗളിയില്‍ ഓണാഘോഷത്തിനിടെ വിദ്യാര്‍ഥി കുഴഞ്ഞുവീണു മരിച്ചു

Kerala
  •  2 days ago