
കൊല്‍ക്കത്തയില്‍ നിയമ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവം; പ്രതികൾ കൃത്യം നടത്തിയത് മുൻകൂട്ടി ആസൂത്രണം ചെയ്തെന്ന് പൊലിസ്

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ നിയമ വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത് മുന്‍കൂട്ടി ആസൂത്രണം ചെയ്തെന്ന് പൊലിസ്. പ്രതികളില്‍ മൂന്ന് പേര് ഈ ക്രൂരകൃത്യം നേരത്തെ ആസൂത്രണം ചെയ്തിരുന്നുവെന്നാണ് പൊലിസ് വെളിപ്പെടുത്തിയിരിക്കുന്നത്.
മുന്‍പ് കോളേജിലെ മറ്റു വിദ്യാര്‍ത്ഥിനികളോടും പ്രതികള്‍ അപമര്യാദയായി പെരുമാറിയിരുന്നതായും, അവരെ ലൈംഗികമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്താറുണ്ടായിരുന്നതായും പൊലിസ് കണ്ടെത്തി.
കേസ് അന്വേഷണത്തിനായി എസിപി പ്രദീപ് ഗോസ്വാമിയുടെ നേതൃത്വത്തില്‍ ഒമ്പതംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
കഴിഞ്ഞ ബുധനാഴ്ചയായിരുന്നു വിദ്യാര്‍ത്ഥിനി പീഡനത്തിന് ഇരയായത്. തുടര്‍ന്ന്, പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്നാണ് പ്രതികള്‍ക്കെതിരെ നടപടി സ്വീകരിച്ചത്. സംഭവത്തില്‍ ഇതുവരെ നാല് പ്രതികളെ പൊലിസ് അറസ്റ്റ് ചെയ്തു. ഇവരില്‍ ഒരാള്‍ കോളേജിലെ മുന്‍ വിദ്യാര്‍ത്ഥിയും, രണ്ട് പേര് നിലവിലെ വിദ്യാര്‍ത്ഥികളും, ഒരാള്‍ കോളേജിലെ സുരക്ഷാ ജീവനക്കാരനുമാണ്.
മുഖ്യ പ്രതിയായ മനോജ് ശര്‍മയുടെ വിവാഹാഭ്യര്‍ത്ഥന താന്‍ നിരസിച്ചതിനെ തുടര്‍ന്ന്, ആണ് സുഹൃത്തിനെ ഉപദ്രവിക്കുമെന്നും, അവരുടെ മാതാപിതാക്കളെ കള്ളക്കേസില്‍ കുടുക്കുമെന്നും മനോജ് ഭീഷണിപ്പെടുത്തിയതായി വിദ്യാര്‍ത്ഥിനി ആരോപിച്ചു. പ്രതികള്‍ വിദ്യാര്‍ത്ഥിനിയെ ബലമായി കോളേജിലെ ഗാര്‍ഡ് റൂമിലെത്തിച്ചാണ് പീഡനത്തിനിരയാക്കിയത്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് കേസിലെ മുഖ്യ പ്രതിയായ മനോജ് ശര്‍മ തൃണമൂല്‍ കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നഅഭിഭാഷകനാണ്.
The Kolkata Police have revealed that the alleged gangrape of a law student at South Calcutta Law College was a pre-meditated crime. Three suspects, Monojit Mishra, Pramit Mukherjee, and Zaid Ahmed, allegedly planned the assault days in advance. The accused, who are current or former students of the college, reportedly targeted the victim since her first day at the institution. A security guard, Pinaki Banerjee, has also been arrested in connection with the crime. The police are investigating the case and have seized mobile phones for forensic analysis ¹ ².
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ശസ്ത്രക്രിയ പിഴവ്: യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവം: ഡോക്ടർക്കെതിരെ കേസെടുത്ത് പൊലിസ്
Kerala
• 2 days ago
തൃശൂരിൽ എം.ഡി.എം.എയുമായി മൂന്ന് പേർ പിടിയിൽ; പിടിച്ചെടുത്തത് ബെംഗളൂരുവിൽ നിന്ന് ട്രെയിൻ വഴി എത്തിച്ച ലഹരിമരുന്ന്
Kerala
• 2 days ago
ശസ്ത്രക്രിയ പിഴവ്: യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവം: ഡോക്ടർക്കെതിരെ മൊഴി നൽകി
Kerala
• 2 days ago
വിദേശ മാധ്യമപ്രവര്‍ത്തകരുടേയും വിദ്യാര്‍ഥികളുടേയും വിസാ കാലയളവ് പരിമിതപ്പെടുത്താന്‍ ട്രംപ്
International
• 2 days ago
തോരാമഴ; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്, അഞ്ചിടത്ത് യെല്ലോ അലർട്; 40 - 50 കിലോമീറ്റർ വേഗത്തിലുള്ള കാറ്റിനും സാധ്യത
Kerala
• 2 days ago
യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ്: രാഹുലുമായി ബന്ധപ്പെട്ടവരുടെ വീടുകളില്‍ പരിശോധന
Kerala
• 2 days ago
മെഡിക്കൽ എമർജൻസി; ചിക്കാഗോ - അബൂദബി എത്തിഹാദ് എയർവേയ്സ് വിമാനം വിയന്നയിലേക്ക് വഴിതിരിച്ചുവിട്ടു
uae
• 2 days ago
ഗതാഗതം സുഗമമാവും; പുതിയ അഞ്ച് ബസ് റൂട്ടുകൾ ആരംഭിക്കുമെന്ന് ദുബൈ ആർടിഎ
uae
• 2 days ago
സാങ്കേതിക തകരാർ; 170 യാത്രക്കാരുമായി പറന്ന സൂറത്ത് - ദുബൈ വിമാനം അഹമ്മദാബാദിലേക്ക് വഴിതിരിച്ചുവിട്ടു
uae
• 2 days ago
'ഉമ്മയുടെ ഹൃദയവും ആത്മാവുമായവനേ...ഞാന്‍ മരിച്ചെന്നറിഞ്ഞാല്‍ നീ കരയരുത്, എനിക്കായി പ്രാര്‍ഥിക്കുക' ഗസ്സയില്‍ ഇസ്റാഈല്‍ കൊലപ്പെടുത്തിയ മാധ്യമപ്രവര്‍ത്തക മറിയം അബു ദഖ മകനായി കുറിച്ച അവസാന വാക്കുകള്‍
International
• 2 days ago
മാരക രാസലഹരിയുമായി യുവാക്കൾ അറസ്റ്റിൽ; ഒരാളെ പിടികൂടിയത് ലോഡ്ജിന്റെ വാഷ്റൂമിൽ നിന്ന്
crime
• 2 days ago
' ഗസ്സയില്‍ വംശഹത്യാ കൂട്ടക്കൊലക്ക് കൂട്ടു നില്‍ക്കരുത്, ഇസ്റാഈലിന് ആയുധങ്ങള്‍ നല്‍കരുത്' ട്രംപിനോട് 60 ശതമാനം അമേരിക്കക്കാരും ആവശ്യപ്പെടുന്നതിങ്ങനെ
International
• 2 days ago
ശരീരത്തില്‍ ആവശ്യത്തിനു വെള്ളമുണ്ടോ എന്നു എങ്ങനെയാണ് തിരിച്ചറിയുക...?
Kerala
• 2 days ago
മോഷ്ടാക്കളെന്ന് സംശയം; ഗൂഗിൾ മാപ് സർവേ സംഘത്തിന് നേരെ നാട്ടുകാരുടെ ആക്രമണം
National
• 2 days ago
വിശ്രമദിവസം ജോലി ചെയ്തു, സിംഗപ്പൂരില്‍ വീട്ടുജോലിക്കാരിക്ക് 8.8 ലക്ഷം രൂപ പിഴ
International
• 2 days ago
ധർമസ്ഥല കേസിൽ വീണ്ടും അട്ടിമറി ശ്രമം; ആക്ഷൻ കൗൺസിൽ മേധാവിക്കെതിരെ മൊഴി, അറസ്റ്റ് ചെയ്യാനും നീക്കം
crime
• 2 days ago
മയക്കുമരുന്നിന്റെ സ്വാധീനത്തിൽ ബ്യൂട്ടി സെന്ററിലേക്ക് കാർ ഇടിച്ചുകയറ്റി; ഡ്രൈവർക്ക് 10,000 ദിർഹം പിഴ, ലൈസൻസ് സസ്പെൻഡ് ചെയ്തു
uae
• 2 days ago
വീണ്ടും വിവാദ പ്രസ്താവനയുമായി മോഹൻ ഭാഗവത്; ഗ്യാൻവാപി പള്ളിയും മഥുര ഈദ്ഗാഹും ഹിന്ദുക്കൾക്ക് വിട്ടുനൽകണം, ആർഎസ്എസ് പിന്തുണയ്ക്കും
National
• 2 days ago
ഒമ്പതാം ക്ലാസ് വിദ്യാർഥിനി ശുചിമുറിയിൽ ആൺകുഞ്ഞിന് ജന്മം നൽകി; രണ്ട് അധ്യാപകർക്ക് സസ്പെൻഷൻ
National
• 2 days ago
ഇന്റർപോൾ റെഡ് നോട്ടീസ്: ദുബൈ പൊലിസ് പിടികൂടിയ പ്രതിയെ നെതർലാൻഡ്സിന് കൈമാറും
uae
• 2 days ago
സോഫ്റ്റ്വെയർ എഞ്ചിനീയറായ ശിൽപയുടെ മരണം: ഗർഭിണിയായ ഭാര്യയെ ഭർത്താവും കുടുംബവും കൊലപ്പെടുത്തിയെന്ന് ആരോപണം, ഭർത്താവ് അറസ്റ്റിൽ
crime
• 2 days ago