
പുതിയ ഡി.ജി.പി; സംസ്ഥാനത്തെ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ചുമതലയേറ്റു

തിരുവനന്തപുരം: സംസ്ഥാനത്തെ ഡി.ജി.പി പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ചുമതലയേറ്റു. 2026 വരെയാണ് സര്‍വിസ് കാലാവധിയുള്ളത്. എന്നാല്‍, സംസ്ഥാന പൊലിസ് മേധാവി ആകുന്നതോടെ ഒരുവര്‍ഷം കൂടി അധിക സര്‍വിസ് ലഭിക്കും. റവാഡ ഇന്ന് കണ്ണൂരിൽ നടക്കുന്ന മുഖ്യമന്ത്രിയുടെ യോഗത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പുതിയ പൊലിസ് മേധാവി ചുമതലയേറ്റെടുക്കുന്നതുവരെ ഡി.ജി.പിയുടെ താൽക്കാലിക ചുമതല ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എച്ച്. വെങ്കിടേഷിനാണ് നൽകിയിരിക്കുന്നത്. സംസ്ഥാന പൊലിസ് മേധാവി സ്ഥാനത്തേക്ക് യു.പി.എസ്.സി സംസ്ഥാന സർക്കാരിന് കൈമാറിയ ചുരുക്കപ്പട്ടികയിൽ റവാഡയ്ക്ക് പുറമെ റോഡ് സുരക്ഷാ കമ്മിഷണർ നിതിൻ അഗർവാൾ, ഫയർഫോഴ്‌സ് ഡയരക്ടർ യോഗേഷ് ഗുപ്ത എന്നിവരായിരുന്നു ഉൾപ്പെട്ടിരുന്നത്. ആദ്യഘട്ടത്തിൽ പട്ടിക മറികടന്ന് മനോജ് എബ്രഹാമിനെയോ എം.ആർ അജിത് കുമാറിനെയോ ഡി.ജി.പി ഇൻ ചാർജ് എന്ന തസ്തികയിലേക്ക് നിയമിക്കാൻ സംസ്ഥാന സർക്കാർ നീക്കം നടത്തിയെങ്കിലും നിയമ പ്രശ്‌നങ്ങളുണ്ടാകുമെന്ന നിയമോപദേശത്തെ തുടർന്ന് പിന്മാറുകയായിരുന്നു. തുടർന്നാണ് റവാഡയ്ക്ക് നറുക്കുവീണത്. അഞ്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ രക്തസാക്ഷിത്വത്തിന് ഇടയാക്കിയ കൂത്തുപറമ്പ് വെടിവയ്പ്പിന് നേതൃത്വം നൽകിയ ഐ.പി.എസ് ഓഫിസർ റവാഡ ചന്ദ്രശേഖറിനെ ഇടത് സർക്കാരിന്റെ കീഴിൽ പൊലിസ് മേധാവിയായി കഴിഞ്ഞ ദിവസമാണ് നിയമിച്ചത്. സി.പി.എമ്മിലെ ഒരുവിഭാഗത്തിന്റെ പ്രതിഷേധത്തെ അവഗണിച്ചാണ് യു.പി.എസ്.സി പട്ടികയിലെ രണ്ടാമനായ ഇന്റലിജൻസ് ബ്യൂറോ സ്‌പെഷൽ ഡയരക്ടർ റവാഡയെ ഇന്നലെ ചേർന്ന പ്രത്യേക മന്ത്രിസഭായോഗം പുതിയ പൊലിസ് മേധാവിയായി തെരഞ്ഞെടുത്തത്.
ആന്ധ്രാപ്രദേശ് വെസ്റ്റ് ഗോദാവരി സ്വദേശിയായ റവാഡ ചന്ദ്രശേഖർ 1991 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. 1994ലെ കൂത്തുപറമ്പ് വെടിവയ്പ്പിന് ഉത്തരവിടുകയും പിന്നാലെ കൊലപാതകക്കുറ്റം ചുമത്തപ്പെട്ട് പ്രതിചേർക്കപ്പെടുകയും ചെയ്ത റവാഡയെ സംസ്ഥാന പൊലിസ് മേധാവി സ്ഥാനത്തേക്ക് പരിഗണിച്ചതിനെതിരേ സി.പി.എമ്മിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്. സർക്കാർ തീരുമാനത്തെ പിന്തുണച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും ഇ.പി ജയരാജനും രംഗത്തെത്തിയെങ്കിലും പി. ജയരാജൻ പരോക്ഷ വിമർശനം നടത്തി. റവാഡയ്ക്ക് അന്ന് ഒന്നും അറിയില്ലായിരുന്നുവെന്നും പ്രതിസ്ഥാനത്തുനിന്ന് കോടതി നീക്കിയിരുന്നുവെന്നും ഡി.ജി.പിയാകാൻ പറ്റിയ ആളായതിനാലാണ് സർക്കാർ തെരഞ്ഞെടുത്തതെന്നുമാണ് എം.വി ഗോവിന്ദന്റെ നിലപാട്. ഇ.പി ജയരാജനാകട്ടെ നിയമങ്ങളും ചട്ടങ്ങളും പാലിച്ചാണ് നിയമനമെന്നും കൂത്തുപറമ്പ് സംഭവം കഴിഞ്ഞിട്ട് കാലമെത്രയായെന്നുമായിരുന്നു പ്രതികരിച്ചത്. പി. ജയരാജനാകട്ടെ കൂത്തുപറമ്പ് സംഭവം ഓർമിപ്പിച്ച് നിയമനത്തിൽ വിശദീകരണം നൽകേണ്ടത് സർക്കാരാണെന്നും വ്യക്തമാക്കി. അതേസമയം, റവാഡ ചന്ദ്രശേഖറിന്റെ നിയമനത്തെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും സ്വാഗതം ചെയ്തു. ഒരു മന്ത്രിയുടെ ജീവൻ അപകടത്തിൽപ്പെടുമെന്ന ഘട്ടമെത്തിയപ്പോഴാണ് വെടിവയ്പ് ഉണ്ടായതെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
യു.പി.എസ്.സി സംസ്ഥാനത്തിന് കൈമാറിയ ചുരുക്കപ്പട്ടികയിൽ ഒന്നാമനായ നിതിൻ അഗർവാളിനെ മറികടന്നാണ് രണ്ടാംസ്ഥാനത്തുള്ള റവാഡ ചന്ദ്രശേഖറിനെ മന്ത്രിസഭായോഗം തെരഞ്ഞെടുത്ത്. കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള റവാഡയ്ക്ക് ഇന്നലെ തന്നെ കേന്ദ്ര ആഭ്യന്തര വകുപ്പ് വിടുതൽ നൽകി ഉത്തരവിറക്കി. നിലവിലുണ്ടായിരുന്ന പൊലിസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് ഇന്നലെ സ്ഥാനമൊഴിഞ്ഞു.
മുഖ്യമന്ത്രി മറന്നോ 'കൂത്തുപറമ്പ് ഓര്‍മകള്‍'?
കണ്ണൂര്‍: സംസ്ഥാന പൊലിസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ എത്തുമ്പോള്‍ 'കൂത്തുപറമ്പ് ഓര്‍മകള്‍' സി.പി.എമ്മിനെ തിരിഞ്ഞുകുത്തുന്നു. അതിന്റെ ആദ്യ വെടിയാണ് ഇന്നലെ മുതിര്‍ന്ന നേതാവ് പി. ജയരാജന്‍ പൊട്ടിച്ചത്. എന്നാല്‍ പ്രായോഗിക രാഷ്ട്രീയത്തില്‍ നിത്യവൈരികളില്ലെന്ന ഓര്‍മപ്പെടുത്തലാണ് കൂത്തുപറമ്പില്‍ അഞ്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ വെടിവച്ചുകൊല്ലാന്‍ ഉത്തരവിട്ട ഉദ്യോഗസ്ഥനെത്തന്നെ ഡി.ജി.പിയായി നിയോഗിക്കുന്നതിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ പാര്‍ട്ടിക്കു നല്‍കുന്നത്.
ഇന്നലത്തെ മന്ത്രിസഭാ യോഗത്തിലെ ആദ്യ അജണ്ടയായിരുന്നു പൊലിസ് മേധാവിയുടെ നിയമനം. യു.പി.എസ്.സി നല്‍കിയ ചുരുക്കപ്പട്ടികയില്‍ ഇടംനേടിയ യോഗേഷ് ഗുപ്ത, റവാഡ ചന്ദ്രശേഖര്‍, നിധിന്‍ അഗര്‍വാള്‍ എന്നിവരുടെ പേരുകള്‍ മുഖ്യമന്ത്രി വായിച്ചു. പിന്നാലെ ഇവരുടെ സര്‍വിസ് ചരിത്രവും പറഞ്ഞു. റവാഡയുടെ പൊലിസ് ചരിത്രം പറയുമ്പോള്‍ കൂത്തുപറമ്പ് വെടിവയ്പ് പരാമര്‍ശിക്കാതിരിക്കാന്‍ പിണറായി പ്രത്യേകം ശ്രദ്ധിച്ചു. ലിസ്റ്റിലെ രണ്ടാമനായിരുന്നിട്ടുകൂടി റവാഡ ചന്ദ്രശേഖറിനോടായിരുന്നു പിണറായിക്കു മമത. മന്ത്രിസഭയിലെ ഒരാള്‍ക്കു പോലും വിയോജിപ്പില്ലാതിരുന്നതോടെ സര്‍ക്കാര്‍ ഉത്തരവ് ചീഫ് സെക്രട്ടറി പുറപ്പെടുവിച്ചു.
റവാഡയെ പൊലിസ് മേധാവിയാക്കിയാല്‍ പാര്‍ട്ടിയില്‍നിന്നു തന്നെ കനത്ത എതിര്‍പ്പുയരാൻ ഇടയുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ചെറിയ വിമതസ്വരങ്ങളൊഴിച്ചാല്‍ കാര്യമായ വിയോജിപ്പുകളൊന്നുമുയര്‍ന്നില്ല. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ഉള്‍പ്പെടെ മുഖ്യമന്ത്രിയുടെ തീരുമാനത്തെ ന്യായീകരിക്കാന്‍ രംഗത്തെത്തി.
വി.എസ് അച്യുതാനന്ദന്റെ ഭരണകാലം വരെ സര്‍ക്കാരിനു മേലെയായിരുന്നു പാര്‍ട്ടി. എന്നാൽ പിണറായിക്കാലമായതോടെ പാര്‍ട്ടിക്കു മുകളില്‍ മുഖ്യമന്ത്രി വളര്‍ന്നു. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഡി.ജി.പി നിയമനത്തില്‍ കണ്ടത്. നിയമനത്തിനെതിരേ ആദ്യമെത്തിയത് സി.പി.എം സംസ്ഥാനസമിതി അംഗം പി.ജയരാജനാണ്. കൂത്തുപറമ്പ് വെടിവയ്പിന് ഉത്തരവിട്ട പൊലിസ് ഉദ്യോഗസ്ഥരില്‍ ഒരാളാണ് റവാഡ ചന്ദ്രശേഖര്‍ എന്നായിരുന്നു പി. ജയരാജന്റെ പ്രതികരണം. കൂത്തുപറമ്പ് വെടിവയ്പു കേസ് അന്വേഷിച്ച പത്മനാഭൻ നായര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് മറയാക്കിയാണ് റവാഡ ചന്ദ്രശേഖറിന് സി.പി.എം സംസ്ഥാന സെക്രട്ടറി ക്ലീന്‍ ചിറ്റ് നല്‍കുന്നത്. 'കൂത്തുപറമ്പ് വെടിവയ്പ് കേസില്‍നിന്ന് റവാഡ ചന്ദ്രശേഖറെ കോടതിയാണ് ഒഴിവാക്കിയത്. അദ്ദേഹം ശിക്ഷിക്കപ്പെട്ടിട്ടില്ല. പത്മനാഭന്‍ നായര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഒഴിവാക്കിയത്. കേസില്‍ വന്നതുകൊണ്ട് ശിക്ഷിക്കപ്പെടണമെന്നില്ല'- എന്നായിരുന്നു എം.വി ഗോവിന്ദന്‍ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്.
1994 നവംബര്‍ 25ന് അഞ്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയും പുഷ്പന്‍ ഉള്‍പ്പെടെ ആറുപേര്‍ക്ക് ഗുരുതര പരുക്കേല്‍ക്കുകയും ചെയ്ത വെടിവയ്പിന് ഉത്തരവിട്ടത് അന്നത്തെ തലശേരി എ.എസ്.പി റവാഡ ചന്ദ്രശേഖര്‍ ആയിരുന്നു.
അന്നത്തെ സഹകരണമന്ത്രി എം.വി രാഘവനെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചതിനു പിന്നാലെ ലാത്തിച്ചാര്‍ജ് ആരംഭിച്ച പൊലിസ് അധികം വൈകാതെ ആകാശത്തേക്ക് വെടിവച്ചു. എ.ഡി.എം ടി.ടി ആന്റണിയുടെ ഉത്തരവുപ്രകാരം പ്രതിഷേധക്കാര്‍ക്കുനേരെ വെടിയുതിര്‍ക്കാന്‍ ഡിവൈ.എസ്.പി ഹക്കിം ബത്തേരിയോട് പറഞ്ഞത് എ.എസ്.പി റവാഡ ചന്ദ്രശേഖര്‍ ആയിരുന്നു. 1996ല്‍ അധികാരത്തില്‍ വന്ന നായനാർ സര്‍ക്കാര്‍ റവാഡ ചന്ദ്രശേഖറിനെതിരേ കൊലക്കുറ്റത്തിന് കേസെടുത്തു. 2012ല്‍ കേരള ഹൈക്കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; രാമനാട്ടുകര സ്വദേശിനിക്കും മലപ്പുറം സ്വദേശിനിക്കും രോഗം സ്ഥിരീകരിച്ചു
Kerala
• 6 days ago
ഖത്തർ അമീറുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ബഹ്‌റൈൻ രാജാവുമായി കൂടിക്കാഴ്ച നടത്തി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ്
uae
• 6 days ago
കുവൈത്ത്: ഒറ്റ ദിവസം കൊണ്ട് ആശുപത്രി പാർക്കിംഗ് ലോട്ടുകളിൽ രേഖപ്പെടുത്തിയത് റെക്കോർഡ് നിയമലംഘങ്ങൾ
latest
• 6 days ago
മുംബൈ നേവി നഗറിൽ വൻ സുരക്ഷാ വീഴ്ച; മോഷ്ടിച്ച റൈഫിളും വെടിക്കോപ്പുകളുമായി തെലങ്കാനയിൽ നിന്നുള്ള സഹോദരന്മാർ പിടിയിൽ
National
• 6 days ago
യുഎഇ പ്രസിഡന്റ് ഖത്തറിൽ; അമീർ നേരിട്ട് എത്തി സ്വീകരിച്ചു
uae
• 6 days ago
ഏഷ്യാ കപ്പ്: ഹെസ്സ സ്ട്രീറ്റിൽ ഗതാഗതക്കുരുക്കുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി ആർടിഎ
uae
• 6 days ago
ചന്ദ്രഗഹണത്തിന് ശേഷമിതാ സൂര്യഗ്രഹണം; കാണാം സെപ്തംബർ 21ന്
uae
• 6 days ago.png?w=200&q=75)
നേപ്പാളിൽ കുടുങ്ങിയ മലയാളി വിനോദസഞ്ചാരികൾ: സുരക്ഷ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി; കേന്ദ്രത്തിന് കത്ത്
National
• 6 days ago
തിരുവനന്തപുരം കഠിനംകുളത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു
Kerala
• 6 days ago
ജഗദീപ് ധന്‍കറിനെ ഇംപീച്ച് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിച്ചിരുന്നു; വെളിപ്പെടുത്തി ആര്‍എസ്എസ് സൈദ്ധാന്തികന്‍
National
• 6 days ago
ചരിത്രത്തിലാദ്യമായി കുവൈത്ത് കാസേഷൻ കോടതിയിൽ വനിതാ ജഡ്ജിമാരെ നിയമിച്ചു
Kuwait
• 6 days ago
സ്വന്തമായി ഡെലിവറി സംവിധാനമുള്ള റെസ്റ്റോറന്റുകൾക്ക് ആശ്വാസം: ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പുകൾക്ക് ജിഎസ്ടി വർധിപ്പിച്ചു
National
• 6 days ago
മട്ടൻ കിട്ടുന്നില്ല; വിവാഹങ്ങൾ മാറ്റിവെച്ച് ഇന്ത്യയിലെ ഈ ഗ്രാമം
Kerala
• 6 days ago
ഷെയ്ഖ് സായിദ് റോഡിൽ അപകടം: മോട്ടോർ സൈക്കിൾ യാത്രികൻ മരിച്ചു; ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി പൊലിസ്
uae
• 6 days ago
ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• 6 days ago
എന്തുകൊണ്ടാണ് ഹമാസിന്റെ ഓഫിസ് ഖത്തറില്‍ പ്രവര്‍ത്തിക്കുന്നത്- റിപ്പോര്‍ട്ട് / Israel Attack Qatar
International
• 6 days ago
ഓടുന്ന ഓട്ടോറിക്ഷയിൽ യുവതിക്ക് നേരെ കവർച്ചാ ശ്രമം: സഹായത്തിനായി തൂങ്ങിക്കിടന്നത് അര കിലോമീറ്ററോളം; രണ്ട് പ്രതികൾ പിടിയിൽ
National
• 6 days ago
മോദിയുടെ മാതാവിനെ കോണ്‍ഗ്രസ് പ്രവര്ത്തകന് അധിക്ഷേപിച്ചെന്ന്; രാഹുല്‍ ഗാന്ധിയുടെ വാഹനം തടഞ്ഞ് ബി.ജെ.പി പ്രതിഷേധം
National
• 6 days ago
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണ കേസ്; നിയമോപദേശം തേടി ക്രൈംബ്രാഞ്ച്; നിയമനടപടികൾക്ക് താൽപര്യമില്ലെന്ന് യുവനടി
Kerala
• 6 days ago
ഡൽഹി കലാപക്കേസ്: ഉമർ ഖാലിദ് സുപ്രീം കോടതിയിൽ ജാമ്യാപേക്ഷ നൽകി
National
• 6 days ago
പൊലിസ് മൂന്നാം മുറ സംസ്ഥാനത്ത് വ്യാപകമെന്ന് സന്ദീപ് വാര്യർ; ഇളനീര് വെട്ടി കേരള പൊലിസിന്റെ അടി, ദൃശ്യങ്ങൾ പുറത്ത്; ബിജെപി നേതാക്കൾ 10 ലക്ഷം വാങ്ങി കേസ് ഒത്തുതീർപ്പാക്കിയതായി ആരോപണം
crime
• 6 days ago