HOME
DETAILS

ചന്ദ്ര​ഗഹണത്തിന് ശേഷമിതാ സൂര്യ​ഗ്രഹണം; കാണാം സെപ്തംബർ 21ന്

  
September 10 2025 | 13:09 PM

solar eclipse on september 21st

ദുബൈ: ആകാശ നിരീക്ഷകരെ സംബന്ധിച്ചിടത്തോളം 2025 ഒരു പ്രധാന വർഷമാണ്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട മാസമാണ് സെപ്തംബർ. രണ്ട് ​ഗ്രഹണങ്ങളാണ് ഈ സെപ്തംബറിൽ അരങ്ങേറുന്നത്. സെപ്റ്റംബർ 7-ന് നടന്ന ചന്ദ്രഗ്രഹണം ലോകമെമ്പാടുമുള്ള ആകാശ നിരീക്ഷകർക്ക് രക്തചന്ദ്രനെ കാണാനുള്ള അവസരമൊരുക്കി. 

15 ദിവസങ്ങൾക്കിപ്പുറം, മറ്റൊരു അപൂർവ പ്രതിഭാസത്തിന് കൂടി സാക്ഷ്യം വഹിക്കാനിരിക്കുകയാണ് ശാസ്ത്രലോകം. 2025 സെപ്റ്റംബർ 21-ന് നടക്കുന്ന സൂര്യ​ഗ്രഹണമാണ് ഇനി ആകാശ നിരീക്ഷകർ കാത്തിരിക്കുന്ന പ്രധാന സംഭവം. 

ഇത് ഒരു ഭാഗിക സൂര്യഗ്രഹണമാണ്, ഇതിൽ ചന്ദ്രൻ സൂര്യനെ ഭാഗികമായി മറച്ച്, ആകാശത്ത് അർദ്ധചന്ദ്രാകൃതി സൃഷ്ടിക്കും. ‘വിഷുവ ഗ്രഹണം’ എന്നാണ് ഈ ​ഗ്രഹണം അറിയപ്പെടുന്നത്. 

ഗ്രഹണം എവിടെ കാണാം

നിങ്ങൾ ദക്ഷിണാർദ്ധഗോളത്തിലാണെങ്കിൽ നിങ്ങൾക്ക് ഈ ​ഗ്രഹണം ഒരു മികച്ച അനുഭവമായിരിക്കും. ന്യൂസിലാൻഡ്, കിഴക്കൻ ഓസ്‌ട്രേലിയ, ദക്ഷിണ പസഫിക്കിന്റെ ചില ഭാഗങ്ങൾ തുടങ്ങിയ പ്രദേശങ്ങളിൽ സൂര്യോദയ സമയത്താണ് ഈ ഗ്രഹണം ദൃശ്യമാകുക. ഡ്യൂനെഡിനെ പോലുള്ള പ്രദേശങ്ങളിൽ, സൂര്യന്റെ 72 ശതമാനം വരെ മറയ്ക്കപ്പെടും. അന്റാർട്ടിക്കയിലെ നിരീക്ഷകർക്കും മികച്ച ദൃശ്യം പ്രതീക്ഷിക്കാം.

യുഎഇയിലെ അവസ്ഥ?

നിർഭാഗ്യമെന്തെന്നാൽ, യുഎഇയിലും വടക്കൻ അർധഗോളത്തിലെ മിക്ക പ്രദേശങ്ങളിലും സൂര്യഗ്രഹണം ദൃശ്യമാകില്ല. അടുത്തിടെ നടന്ന ചന്ദ്രഗ്രഹണത്തിന് വിപരീതമായി, ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ, അഫ്ഗാനിസ്ഥാൻ, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക എന്നിവിടങ്ങളിൽ ഈ സൂര്യഗ്രഹണത്തിന്റെ ഒരു ഘട്ടവും കാണാൻ സാധിക്കില്ല.

ഗ്രഹണ സമയം

സെപ്റ്റംബർ 21-ന് ഇന്ത്യൻ സമയം രാത്രി 1:13നാണ് ​ഗ്രഹണം (19:43 UTC).  

solar eclipse on september 21st

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിഹാര്‍ മോഡല്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണം രാജ്യവ്യാപകമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; ഒക്ടോബര്‍ മുതല്‍ നടപടികള്‍ ആരംഭിക്കാന്‍ തീരുമാനം

National
  •  4 hours ago
No Image

ജെന്‍ സി പ്രക്ഷോഭം; ആടിയുലഞ്ഞ് നേപ്പാള്‍; മുന്‍ ചീഫ് ജസ്റ്റിസ് സുശീല കര്‍ക്കി ഇടക്കാല പ്രധാനമന്ത്രിയായേക്കും

International
  •  5 hours ago
No Image

ചന്ദ്രഗഹണ ദിവസം ബിരിയാണി കഴിച്ചു; ഹിന്ദു വികാരം വ്രണപ്പെടുത്തി; യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ച് ബജ്‌റങ് ദള്‍ പ്രവര്‍ത്തകര്‍

National
  •  6 hours ago
No Image

കരച്ചിൽ കാരണം ഉറങ്ങാൻ കഴിയുന്നില്ല; 15 ദിവസം പ്രായമുള്ള കുഞ്ഞിനെ ഫ്രിഡ്ജിൽ അടച്ചുവെച്ച് അമ്മ

National
  •  6 hours ago
No Image

അന്താരാഷ്ട്ര വിദ്യാർഥികളിൽ 40 ശതമാനവും ഇന്ത്യക്കാർ; ഇനി അധികം ഇന്ത്യൻ വിദ്യാർഥികൾ വേണ്ട; ഈ രാജ്യം ഇന്ത്യൻ വിദ്യാർഥികളുടെ 80% വിസ അപേക്ഷകളും തള്ളി

National
  •  7 hours ago
No Image

സാധാരണക്കാര്‍ക്ക് നീതി ലഭിക്കുന്നില്ല; പൊലിസ് ദാസ്യവേല അവസാനിപ്പിക്കണം; എട്ടുമാസം കഴിഞ്ഞാല്‍ യുഡിഎഫ് അധികാരത്തിലെത്തുമെന്ന് രമേശ് ചെന്നിത്തല

Kerala
  •  7 hours ago
No Image

ഇസ്‌റാഈല്‍ അക്രമണം ഖത്തർ അമീറിനെ ഫോണിൽ വിളിച്ചു ഇന്ത്യൻ പ്രധാനമന്ത്രി 

qatar
  •  7 hours ago
No Image

പോയി പോയി! മസ്കിൻ്റെ എല്ലാം പോയി; ഓറക്കിൾ സഹസ്ഥാപകൻ ലാറി എലിസൺ ഇനി ലോക സമ്പന്നൻ

International
  •  7 hours ago
No Image

ഷാർക്ക് ഇന്റർസെക്ഷനിൽ നാല് ദിവസത്തെ താൽക്കാലിക ഗതാഗത നിയന്ത്രണം; അഷ്​ഗൽ

qatar
  •  7 hours ago
No Image

വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; രാമനാട്ടുകര സ്വദേശിനിക്കും മലപ്പുറം സ്വദേശിനിക്കും രോഗം സ്ഥിരീകരിച്ചു

Kerala
  •  7 hours ago