HOME
DETAILS

18,000 ജോഡി ഷൂസുകളുമായി ഗസ്സയില്‍ കൊല്ലപ്പെട്ട പിഞ്ചുബാല്യങ്ങള്‍ക്ക് ആദരമൊരുക്കി നെതര്‍ലന്‍ഡ്‌സിലെ പ്ലാന്റ് ആന്‍ ഒലിവ് ട്രീ ഫൗണ്ടേഷന്‍

  
Shaheer
July 01 2025 | 10:07 AM

Dutch Foundation Honors Gazas Fallen Children with 18000 Pairs of Shoes

ആംസ്റ്റര്‍ഡാം: 2023 ഒക്ടോബറില്‍ ഗസ്സയില്‍ യുദ്ധം ആരംഭിച്ചതിനുശേഷം ഇസ്‌റാഈലി ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട 18,000ലധികം ഫലസ്തീന്‍ കുട്ടികള്‍ക്ക് ആദരസൂചകമായി, നെതര്‍ലന്‍ഡ്‌സിലെ അല്‍മേറിലെ സ്റ്റാഡ്ഹുയിസ്പ്ലീന്‍ (സിറ്റി ഹാള്‍ സ്‌ക്വയര്‍) ചത്വരത്തില്‍ 18,000 ജോഡി കുട്ടികളുടെ ഷൂസ് പ്രദര്‍ശിപ്പിച്ചു. ഹൃദയസ്പര്‍ശിയായ ഈ പ്രദര്‍ശനം വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. പരിപാടിയില്‍ നിന്നുള്ള കുട്ടികളുടെ ഷൂസ്, ടെഡി ബിയറുകള്‍, 'ഗസ്സ ജീവിക്കട്ടെ' എന്നെഴുതിയ ബാനറുകള്‍ എന്നിവയുടെ ദൃശ്യങ്ങള്‍ ലോകമെമ്പാടും ശ്രദ്ധ നേടി. പ്ലാന്റ് ആന്‍ ഒലിവ് ട്രീ ഫൗണ്ടേഷനാണ് ഇത്തരത്തിലൊരു പ്രദര്‍ശനം സംഘടിപ്പിച്ചത്.

പ്രദര്‍ശന വേളയില്‍, ജീവന്‍ നഷ്ടപ്പെട്ട കുട്ടികളുടെ പേര്, പ്രായം എന്നിവ ഉറക്കെ വായിച്ചുകേള്‍പ്പിച്ചു. ഗസ്സയിലെ മാനുഷിക പ്രതിസന്ധിയെക്കുറിച്ചും നിലവിലുള്ള സ്ഥിതിഗതികളെക്കുറിച്ചും അവബോധം വളര്‍ത്താന്‍ വോളന്റിയര്‍മാര്‍ ലഘുലേഖകള്‍ വിതരണം ചെയ്യുകയും വഴിയാത്രക്കാരുമായി സംസാരിക്കുകയും ചെയ്തു.

'നെതര്‍ലന്‍ഡ്‌സിന്റെ വിവിധ ഭാഗങ്ങളില്‍ ഞങ്ങള്‍ ഇത്തരം പ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. കുട്ടികളെ കൊന്നൊടുക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഞങ്ങള്‍ ശബ്ദമുയര്‍ത്തുന്നു. ഇസ്‌റാഈലിന്റെ ആക്രമണങ്ങള്‍ തടയണം. ഈ ദുരന്തം തുടരാന്‍ അനുവദിക്കാനാവില്ല. ഗസ്സയില്‍ സമാധാനം പുനഃസ്ഥാപിക്കപ്പെടുന്നതുവരെ ഞങ്ങള്‍ പോരാട്ടം തുടരും.' പ്ലാന്റ് ആന്‍ ഒലിവ് ട്രീ ഫൗണ്ടേഷന്റെ ഡയറക്ടര്‍ എസ്തര്‍ വാന്‍ ഡെര്‍ മോസ്റ്റ് പറഞ്ഞു.


'നെതര്‍ലന്‍ഡ്‌സ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വേണ്ടത്ര നടപടികള്‍ സ്വീകരിക്കുന്നില്ല. ശക്തമായ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തേണ്ട സമയമാണിത്. നയതന്ത്ര ശ്രമങ്ങള്‍ മാത്രം പോര. കഴിഞ്ഞ ഒന്നര വര്‍ഷമായി മാത്രമല്ല, പതിറ്റാണ്ടുകളായി ഇസ്‌റാഈല്‍ ഭരണകൂടം ഇതു തന്നെയാണ് ചെയ്യുന്നത്. ഇപ്പോള്‍ ഇത് ഫലസ്തീന്‍ ജനതയുടെ വംശഹത്യയായി മാറിയിരിക്കുന്നു. ചരിത്രപരമായി, നെതര്‍ലന്‍ഡ്‌ല് തെറ്റായ വശത്താണ് നിന്നത്. ഇതാണ് ശരിയായ വശത്തേക്ക് മാറേണ്ട സമയം,' അവര്‍ കൂട്ടിച്ചേര്‍ത്തു.

'ഗസ്സയിലെ ബോംബാക്രമണങ്ങള്‍ ഇന്ന് അവസാനിച്ചാലും, ഫലസ്തീന്‍ പൂര്‍ണമായി സ്വതന്ത്രമാകുന്നതുവരെ ഞങ്ങളുടെ പോരാട്ടം തുടരും. ഇനി ഇത്തരം അനുസ്മരണ പരിപാടികള്‍ ആവശ്യമില്ലാത്ത ഒരു ദിനം വരുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ,' എസ്തര്‍ വാന്‍ ഡെര്‍ മോസ്റ്റ് വ്യക്തമാക്കി.

2024 മാര്‍ച്ചില്‍, ഉട്രെക്റ്റിലെ വ്രെഡന്‍ബര്‍ഗ് സ്‌ക്വയറില്‍ 14,000 ജോഡി കുട്ടികളുടെ ഷൂസ് പ്രദര്‍ശിപ്പിച്ച് ഗസ്സയിലെ യുദ്ധത്തിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. 2023 ഒക്ടോബര്‍ മുതല്‍, ഇസ്‌റാഈലി ആക്രമണങ്ങളില്‍ 56,530ലധികം ഫലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ 17,400ലധികം കുട്ടികളാണ്. ഇസ്‌റാഈല്‍ ആക്രമണങ്ങളില്‍ 133,642 പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

The Plant an Olive Tree Foundation in the Netherlands has paid tribute to Palestinian children killed in Gaza by displaying 18,000 pairs of shoes, symbolizing the innocent lives lost in the conflict.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിൽ വന്നാൽ ആർ‌എസ്‌എസിനെ നിരോധിക്കും; പ്രിയങ്ക് ഖാർ​ഗെ

Kerala
  •  6 hours ago
No Image

ചാരിറ്റി സംഘടനകള്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കുവൈത്ത്

Kuwait
  •  6 hours ago
No Image

“ശല്യം”, പൊലിസുകാർ മാന്ത്രികരോ ദൈവങ്ങളോ അല്ല: വിജയാഘോഷങ്ങൾക്കിടെ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച സംഭവത്തിൽ ആർ‌സി‌ബിക്കെതിരെ ആഞ്ഞടിച്ച് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ

Kerala
  •  6 hours ago
No Image

പറന്നുയർന്ന ഉടനെ 900 അടിയിലേക്ക് വീണ് എയ‍ർ ഇന്ത്യ വിമാനം; അത്ഭുതരക്ഷ

National
  •  7 hours ago
No Image

'അവന് വേണ്ടിയുള്ള എന്റെ കാത്തിരിപ്പും പോരാട്ടവും അവസാന ശ്വാസം വരേയും തുടരും' നജീബിന്റെ ഉമ്മ ഫാത്വിമ നഫീസ് പറയുന്നു

National
  •  7 hours ago
No Image

കല്യാണത്തിന് എന്നുപറഞ്ഞ് വാടക സ്റ്റോറില്‍നിന്ന് പാത്രങ്ങള്‍ എടുത്ത് ആക്രിക്കടയില്‍ വിറ്റ് യുവാവ്; അന്വേഷണമാരംഭിച്ച് പൊലിസ്

Kerala
  •  7 hours ago
No Image

കുട്ടികളുടെ അവകാശ സംരക്ഷണത്തിനായി ദുബൈയിലെ കോടതികളില്‍ പ്രത്യേക യൂണിറ്റ് രൂപീകരിച്ചു

uae
  •  7 hours ago
No Image

വീരപ്പന് തമിഴ്‌നാട്ടിൽ സ്മാരകം നിർമിക്കണം; സർക്കാരിനോട് ആവശ്യം ഉന്നയിച്ച് ഭാര്യ മുത്തുലക്ഷ്മി

National
  •  8 hours ago
No Image

കേന്ദ്രവുമായുള്ള ഒത്തുതീർപ്പിന്റെ ഭാഗം, സിപിഎം രക്തസാക്ഷികളെ മറന്നു; ഡിജിപി നിയമനത്തിൽ സർക്കാരിനെതിരെ ​കെ സി വേണുഗോപാൽ

Kerala
  •  8 hours ago
No Image

ദുബൈയിലെയും ഷാര്‍ജയിലെയും 90 ശതമാനം ഡ്രൈവര്‍മാരും ഗതാഗതക്കുരുക്ക് നേരിടുന്നതായി റിപ്പോര്‍ട്ട്

uae
  •  9 hours ago