HOME
DETAILS

ഫുട്ബോളിൽ നിന്നും വിരമിച്ചാൽ ഒരിക്കലും ആ കാര്യം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല: റൊണാൾഡോ

  
July 01 2025 | 12:07 PM

Portuguese legend Cristiano Ronaldo has revealed what role he will play in the future after retiring from football

ഫുട്ബോളിൽ നിന്നും വിരമിച്ചതിന് ശേഷം ഭാവിയിൽ ഏത് റോളിൽ എത്തുമെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഫുട്ബോളിൽ നിന്ന് വിരമിച്ചതിന് ശേഷം പരിശീലകനായി എത്താൻ തനിക്ക് താത്പര്യമില്ലെന്നാണ് റൊണാൾഡോ പറഞ്ഞത്. അൽ നസർ ഒഫീഷ്യലിന് നൽകിയ അഭിമുഖത്തിലാണ് റൊണാൾഡോ തന്റെ ഭാവിയെക്കുറിച്ച് സംസാരിച്ചത്. 

''വിരമിച്ചതിന് ശേഷം ഞാൻ ഒരിക്കലും ഒരു പരിശീലകൻയി എത്തില്ലെന്ന് എനിക്ക് പറയാൻ കഴിയും. യാഥാർത്ഥ്യം എന്തെന്നാൽ അടുത്ത അഞ്ച്, പത്ത്, അല്ലെങ്കിൽ 20 വർഷത്തിൽ എന്റെ പദ്ധതികളിൽ ഇതില്ല എന്നതാണ്. എന്നാൽ നമുക്ക് അറിയാവുന്നത് പോലെ ജീവിതം വളരെ സർപ്രൈസിങ് ആണ്. എന്താകുമെന്ന് കാണാം'' റൊണാൾഡോ പറഞ്ഞു. 

അടുത്തിടെ അൽ നസറിനൊപ്പമുള്ള കരാർ റൊണാൾഡോ പുതുക്കിയിരുന്നു. പുതിയ കരാർ പ്രകാരം റൊണാൾഡോ രണ്ടു വർഷം കൂടി സൗഊദിയിൽ കളിക്കും. പുതിയ കരാറിൽ റൊണാൾഡോയ്ക്ക് വർഷത്തിൽ 200 മില്യൺ ഡോളറാണ് ലഭിക്കുക. ആഴ്ചയിൽ 4.17 മില്യൺ ഡോളറും റൊണാൾഡോക്ക് ലഭിക്കും. ഇതിനുപുറമെ റൊണാൾഡോക്ക് 26.5 മില്യൺ ഡോളർ സൈനിങ്‌ ബോണസും 35.7 മില്യൺ ഡോളർ വിലമതിക്കുന്ന അൽ നസറിന്റെ 15 ശതമാനം ഉടമസ്ഥ അവകാശ ഓഹരിയും ലഭിക്കും.

റൊണാൾഡോക്ക് അൽ നസറിനൊപ്പം ഒരു മേജർ ട്രോഫി നേടാൻ സാധിച്ചിട്ടില്ല. 2023ലെ അറബ് ക്ലബ്ബ് ചാമ്പ്യൻസ് കപ്പ് മാത്രമാണ് റൊണാൾഡോക്ക് നേടാൻ സാധിച്ചത്. അതുകൊണ്ട് തന്നെ പുതിയ കരാർ പ്രകാരം അടുത്ത രണ്ട് വർഷത്തേക്ക് കൂടി സഊദിയിൽ കളിച്ചുകൊണ്ട് തനിക്ക് നേടാൻ സാധിക്കാത്ത കിരീടങ്ങൾ എല്ലാം നേടാനായിരിക്കും റൊണാൾഡോ ലക്ഷ്യം വെക്കുക. 

2023ലാണ് ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ യൂറോപ്പ്യൻ അധ്യായങ്ങൾക്ക് വിരാമമിട്ട് സഊദി പ്രൊ ലീഗ് ക്ലബായ അൽ നസറിലെത്തുന്നത്. റൊണാൾഡോയുടെ വരവോടെ സഊദി ലീഗിൽ വലിയ മാറ്റങ്ങളാണ് സംഭവിച്ചിട്ടുള്ളത്. റൊണാൾഡോയുടെ കടന്നുവരവോടെ സഊദി ഫുട്ബോളിന് ലോക ഫുട്ബോളിൽ കൃത്യമായ ഒരു മേൽവിലാസം സൃഷ്ടിച്ചെടുക്കാൻ സാധിച്ചിരുന്നു.

റൊണാൾഡോക്ക് പിന്നാലെ യൂറോപ്പിലെ വിവിധ ക്ലബ്ബുകളിലെ പ്രധാന താരങ്ങൾ ചേക്കേറിയിരുന്നു. കരിം ബെൻസിമ, നെയ്മർ, സാദിയോ മാനെ, റിയാദ് മെഹറസ്, റോബർട്ടോ ഫിർമീഞ്ഞോ തുടങ്ങിയ പ്രധാന താരങ്ങളും സഊദിയിലേക്ക് മാറിയിരുന്നു.

Portuguese legend Cristiano Ronaldo has revealed what role he will play in the future after retiring from football



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോറിത്താനിയൻ തീരത്ത് അഭയാർത്ഥികൾ സഞ്ചരിച്ച ബോട്ട് മുങ്ങി; 49 ആളുകൾ മരിച്ചു, നൂറിലധികം ആളുകളെ കാണാതായി

International
  •  2 days ago
No Image

പരിശീലകനായുള്ള അരങ്ങേറ്റം കളറാക്കി ഖാലിദ് ജമീൽ; കാഫ നേഷൻസ് കപ്പിൽ ഇന്ത്യക്ക് വിജയത്തുടക്കം

Football
  •  2 days ago
No Image

വാതിലുകൾ തുറന്നിട്ട് ബസുകളുടെ യാത്ര; ഒരാഴ്ചക്കിടെ മാത്രം പിടിയിലായത് 4099 ബസുകൾ

Kerala
  •  2 days ago
No Image

വിസ തട്ടിപ്പും അനധികൃത പണമിടപാടും; മൂന്ന് ക്രിമിനൽ ശൃംഖലകളെ തകർത്ത് കുവൈത്ത്

Kuwait
  •  2 days ago
No Image

താമസക്കാരുടെ ശ്രദ്ധയ്ക്ക്, അജ്ഞാത നമ്പറുകളില്‍ നിന്നുള്ള ഫോണ്‍ കോളുകള്‍ക്കെതിരെ മുന്നറിയിപ്പുമായി യുഎഇ മാനവ വിഭവശേഷി മന്ത്രാലയം

uae
  •  2 days ago
No Image

ഓണത്തിന് കേരളത്തിലൂടെ സ്പെഷ്യൽ ട്രെയിൻ; മംഗളൂരു - ബെംഗളൂരു റൂട്ടിൽ ബുക്കിംഗ് നാളെ രാവിലെ 8 മുതൽ

Kerala
  •  2 days ago
No Image

കോഴിക്കോട് കുറുക്കന്റെ ആക്രമണം; ഗൃഹനാഥന് പരുക്ക്

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് മഴ തുടരും; ഡാമുകളിൽ ജലനിരപ്പ് ഉയർന്നു, റെഡ് അലർട്ട്

Weather
  •  2 days ago
No Image

500 ദിർഹം നൽകിയാൽ ബുക്കിങ്; ഐ ഫോൺ 17 സ്വന്തമാക്കാൻ യുഎഇയിൽ വൻതിരക്ക് 

uae
  •  2 days ago
No Image

പാലക്കാട് അ​ഗളിയില്‍ ഓണാഘോഷത്തിനിടെ വിദ്യാര്‍ഥി കുഴഞ്ഞുവീണു മരിച്ചു

Kerala
  •  2 days ago