HOME
DETAILS

ആനയുണ്ട് തൃശൂരിൽ; തോട്ടികിട്ടാനുണ്ടോ? സൗകര്യങ്ങൾ പലതും ഉണ്ട്, പ്രവര്‍ത്തിപ്പിക്കാന്‍ ഡോക്ടര്‍മാരും ജീവനക്കാരുമില്ല.

  
കെ. കൃഷ്ണകുമാര്‍
July 02 2025 | 02:07 AM

Thrissur Medical College Faces Staffing Crisis

തൃശൂര്‍: എഴുന്നള്ളിപ്പിനു ആനയുണ്ട്, തോട്ടിയില്ല എന്നു പറഞ്ഞ പോലെയാണ് തൃശൂര്‍ മെഡി.കോളജിൻ്റെ അവസ്ഥ. പലതും ഉണ്ട്, കാര്യമില്ല. യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഡോക്ടര്‍മാരും ജീവനക്കാരുമില്ല. നാല് വര്‍ഷമായി സ്ഥിരം സൂപ്രണ്ട് ഇല്ല. ഇന്‍ചാര്‍ജ് ഭരണമാണ്. 10 വര്‍ഷമെങ്കിലും പ്രഫസര്‍ പദവിയില്‍ ഇരുന്നവര്‍ക്കാണ് സൂപ്രണ്ട് പദവിക്കു യോഗ്യത. 

ഇവിടെ പ്രഫസര്‍ പദവിയില്ലെങ്കിലും ഇന്‍ചാര്‍ജ് ആയി കസേരയിലിരിക്കാം. ആശുപത്രി സ്ഥാപിച്ച് 43 വര്‍ഷമായിട്ടും അടിസ്ഥാനവികസനം ഒട്ടുമില്ല. കെട്ടിടങ്ങള്‍ പണിയുന്നുണ്ടെങ്കിലും നല്ല ചികിത്സ ലഭിക്കുന്നില്ല. ചികിത്സ നല്‍കാന്‍ കഴിയുന്നതിൻ്റെ മൂന്നിരട്ടിയോളം പേരെ പ്രവേശിപ്പിക്കേണ്ടിവരുന്നു. കഴിഞ്ഞ മേയ് മാസത്തില്‍ റിവ്യുവിന് അടക്കം ചികിത്സതേടിയെത്തിയത് 5600 ല്‍ പരം രോഗികൾ. മഴക്കാലമായാല്‍ എണ്ണം കൂടും. എല്ലാവര്‍ക്കും കിടക്ക നല്‍കാനാകില്ലെന്നതിനാല്‍ അധികം വരുന്നവരെ നിലത്തു കിടത്തിയാണ് നമ്പര്‍വണ്‍ കേരളമാതൃക. അവശ്യ മരുന്നുകള്‍ പുറത്തുനിന്നു വാങ്ങണം. ലാബില്‍ അത്യാവശ്യ പരിശോധന മാത്രം. ബാക്കി പുറത്തേക്കു ചീട്ടെഴുതും. 
പാലക്കാട്, മലപ്പുറം, തൃശൂര്‍ ജില്ലകളിലെ അര്‍ബുദരോഗികള്‍ എത്തുന്ന മിനി ആര്‍.സി.സി എന്നു പേരുള്ള ഇവിടെ സ്‌കാനിങ് വൈകുന്നതും പതിവ്. രോഗനിര്‍ണയത്തില്‍ സുപ്രധാനമായ സി.ടി, എം.ആര്‍.ഐ, അള്‍ട്രാസൗണ്ട് സ്‌കാന്‍ എന്നിവ ചെയ്തു കിട്ടാന്‍ രണ്ടോ മൂന്നോ മാസം കാത്തിരിക്കണം. 5000 ത്തോളം പേരാണ് സ്‌കാനിങ് സമയം കുറിച്ചുകിട്ടാന്‍ മാത്രം വരി നില്‍ക്കുന്നത്. 

കിടപ്പുരോഗികള്‍ക്കും കാത്തിരിപ്പാണ്. കടമ്പ കടന്ന് സ്‌കാനിങ് നടന്നാലും ഫലം കിട്ടണമെങ്കില്‍ രണ്ട് ആഴ്ചയെങ്കിലും നീളും. തുടര്‍ചികിത്സയ്ക്കു സമയമെടുക്കും. കൈമലര്‍ത്തുകയല്ലാതെ ഡോക്ടര്‍മാര്‍ക്കു മുന്നില്‍ വഴിയില്ല. റേഡിയോളജി വിഭാഗത്തില്‍ സി.ടി സ്‌കാന്‍ ചെയ്യാന്‍ നാലു യന്ത്രങ്ങളുണ്ട്. ഒന്നൊഴികെയുള്ളവ പ്രവര്‍ത്തിപ്പിക്കാന്‍ ആളില്ല. സ്‌കാനിങ് നടത്തുമ്പോള്‍ പുറംകരാര്‍ നല്‍കുകയാണ്. കാര്യങ്ങള്‍ സുഗമമാവാൻ 20 ഡോക്ടര്‍മാർ വേണ്ടിടത്ത് അഞ്ചുപേര്‍ മാത്രം. അത്യാഹിത വിഭാഗത്തിലെ സ്‌കാനിങ് യന്ത്രങ്ങള്‍ ഒഴികെ മറ്റെല്ലാം ഭാഗികമായാണ് പ്രവര്‍ത്തിക്കുന്നത്. രണ്ടുമാസം മുമ്പു സ്ഥാപിച്ച യന്ത്രത്തിൻ്റെ അവസ്ഥയും സമാനം. 

നെഫ്‌റോളജിയില്‍ ഒരു ഡോക്ടര്‍ സദാ പുറത്താണ്. മറ്റൊരു ഡോക്ടറെ വെച്ചാണ് ഉന്തിത്തളളുന്നത്. ഗ്യാസ്‌ട്രോ എന്‍ട്രോളജിയില്‍ ഒരാഴ്ച 200 രോഗികളെയേ പരിശോധിക്കൂ. മൂന്നിരട്ടി പേര്‍ കാത്തുനില്‍പ്പിലാണ്. ഒരു ഡോക്ടറെ കൂടി നിയമിച്ചാലേ തിരക്ക് നിയന്ത്രിക്കാനാകൂ. ന്യൂറോളജിയിലെ ഡോക്ടര്‍ക്ക് ആഴ്ചയില്‍ ഒരുദിവസം കൊച്ചിയിലേക്കും പോകണം. കാര്‍ഡിയോ തൊറാസിക് വിഭാഗത്തിലുള്ളത് ഒരു ഡോക്ടര്‍. പെട്ടെന്നു ചികിത്സവേണ്ടവര്‍ ജീവന്‍ കൈയില്‍ പിടിച്ചുനില്‍ക്കണം.14 കോടി രൂപ മുടക്കി സിവറേജ് ട്രീറ്റ്‌മെൻ്റ് പ്ലാന്റ് ഉണ്ടാക്കിയെങ്കിലും പ്രവര്‍ത്തിക്കുന്നില്ല.

The Thrissur Medical College is facing a severe staffing crisis, with a shortage of doctors and employees to operate essential equipment. The hospital has been functioning without a permanent superintendent for four years, with an acting charge arrangement in place. According to the norms, only professors with at least 10 years of experience are eligible for the superintendent position.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോദിയുടെ മാതാവിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അധിക്ഷേപിച്ചെന്ന്; രാഹുല്‍ ഗാന്ധിയുടെ വാഹനം തടഞ്ഞ് ബി.ജെ.പി പ്രതിഷേധം

National
  •  3 days ago
No Image

'അഴിമതിക്കും ദുര്‍ഭരണത്തിനുമെതിരെയാണ് നേപ്പാളിലെ ജെന്‍സി പ്രക്ഷോഭം, ഇതിനെ ഇന്ത്യയിലെ ഗോഡി മീഡിയകള്‍ തെറ്റിദ്ധരിപ്പിക്കുന്നതെന്തിന്?' രൂക്ഷ വിമര്‍ശനവുമായി ധ്രുവ് റാഠി

International
  •  3 days ago
No Image

വീണ്ടും ലോക റെക്കോർഡ്; ഒറ്റ ഗോളിൽ ചരിത്രത്തിലേക്ക് നടന്നുകയറി റൊണാൾഡോ

Football
  •  3 days ago
No Image

വേടന്‍ അറസ്റ്റില്‍; വൈദ്യപരിശോധനക്ക് ശേഷം വിട്ടയക്കും 

Kerala
  •  3 days ago
No Image

അവസാന മത്സരം കളിക്കാതിരുന്നിട്ടും ഒന്നാമൻ; അർജന്റീനക്കൊപ്പം ലാറ്റിനമേരിക്ക കീഴടക്കി മെസി

Football
  •  3 days ago
No Image

''നിറഞ്ഞോട്ടെ ബഹുമാനം'': മുഖ്യമന്ത്രിയേയും മന്ത്രിമാരെയും 'ബഹുമാനപ്പെട്ട' എന്നു സംബോധന ചെയ്യണം, സര്‍ക്കുലര്‍ പുറത്തിറക്കി

Kerala
  •  3 days ago
No Image

തെല്‍ അവീവ് കോടതിയില്‍ കേസ് നടക്കുകയാണ്, അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍ നെതന്യാഹു ശിക്ഷിക്കപ്പെടും, ഇതൊഴിവാക്കാന്‍ അയാള്‍ എവിടേയും ബോംബിടും;സൈക്കോപ്പാത്ത് ഭരണം നടത്തിയാലുണ്ടാകുന്ന ഭീകരത

International
  •  3 days ago
No Image

ക്രിക്കറ്റിലെ എന്റെ റോൾ മോഡൽ ആ താരമാണ്: സൂര്യകുമാർ യാദവ് 

Cricket
  •  3 days ago
No Image

ഇന്ത്യന്‍ രൂപ താഴേക്ക് തന്നെ; അനുകൂല സാഹചര്യം പരമാവധി പ്രയോജനപ്പെടുത്തി പ്രവാസികള്‍; ഇന്നത്തെ മൂല്യം ഇങ്ങനെ | Indian Rupee Value

Economy
  •  3 days ago
No Image

നേപ്പാള്‍ മുന്‍ പ്രധാനമന്ത്രിയുടെ വീടിന് തീയിട്ട് പ്രക്ഷോഭകര്‍; ജലനാഥ് ഖനാലിന്റെ ഭാര്യ വെന്തുമരിച്ചു

International
  •  3 days ago