HOME
DETAILS

മാനന്തവാടി ജില്ലാ ആശുപത്രിയുടെ പേര് മെഡിക്കൽ കോളജ് എന്നാക്കി; പക്ഷേ ​ഗുണം ഒന്നുമില്ല; ക്രിട്ടിക്കലായ രോ​ഗികൾ ചികിത്സയ്ക്ക് ചുരമിറങ്ങുക തന്നെ വേണം

  
July 02 2025 | 02:07 AM

Mananthavady District Hospital Renamed as Medical College But Infrastructure Remains Unchanged

കൽപ്പറ്റ: മാനന്തവാടി ജില്ലാ ആശുപത്രിയുടെ പേര് മെഡിക്കൽ കോളജ് എന്നാക്കിമാറ്റി. അല്ലാതെ വർഷങ്ങൾക്കിപ്പുറവും ഒരു മാറ്റവുമില്ല. അത്യാസന്ന രോഗികൾക്ക് ചികിത്സയ്ക്ക് ചുരമിറങ്ങേണ്ട ഗതികേടുതന്നെ. 2021ൽ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപായി ഉമ്മൻചാണ്ടി സർക്കാരാണ് മാനന്തവാടി ജില്ലാ ആശുപത്രിയിൽ ബോർഡ് മാറ്റി പ്രതിഷ്ഠിക്കുന്നത്. 
അന്നും ഇന്നും പരാധീനതകൾക്ക് നടുവിൽ നിൽക്കുന്ന ഈ ആതുരാലയം സാധാരണക്കാരന് സഹായകരമാകുന്നില്ല. വയനാട്ടുകാർക്കിടയിൽ 'മടക്കൽ കോളജ്' എന്ന പേരിലാണിത് അറിയപ്പെടുന്നത്. അത്യാഹിതങ്ങൾ സംഭവിക്കുമ്പോൾ കൽപ്പറ്റയിലെ ജനറൽ ആശുപത്രിയിലേക്ക് വരെ രോഗികളെ റഫർ ചെയ്യുന്ന സ്ഥിതിയുമുണ്ട്. അതീവ ഗുരുതരാവസ്ഥയിലെത്തുന്നവർക്ക് തീവ്ര പരിചരണം ഉറപ്പാക്കാനുള്ള എമർജൻസി മെഡിസിൻ സംവിധാനം ജില്ലയിലെ ഒരു സർക്കാർ ആശുപത്രിയിലുമില്ല. 

പുതിയ ബ്ലോക്ക് നിർമിച്ചെങ്കിലും പൂർണമായി പ്രവർത്തന സജ്ജമായിട്ടില്ല. സി.ടി സ്‌കാൻ സംവിധാനവും പ്രവർത്തന രഹിതം. വിവിധ വകുപ്പുകളിലായി നിരവധി ഒഴിവുകൾ നികത്താതെ തുടരുന്നു. പി.ജി ഡോക്ടർമാരെ നിയമിച്ചെങ്കിലും ആനുപാതികമായി മറ്റു ജീവനക്കാരില്ലാത്തത് പ്രതിസന്ധി രൂക്ഷമാക്കുകയാണ്. 

മെഡിക്കൽ കോളജാണങ്കിലും രേഖകളിൽ ഇപ്പോഴും ജില്ലാ ആശുപത്രിയാണ്. വിദ്യാർഥികൾക്ക് എം.ബി.ബി.എസ് പ്രവേശനം നൽകാനും സാധിച്ചിട്ടില്ല. 100 മെഡിക്കൽ സീറ്റുകൾ എന്നതായിരുന്നു സർക്കാർ പ്രഖ്യാപനം. അപേക്ഷ കഴിഞ്ഞ വർഷം ദേശീയ മെഡിക്കൽ കമ്മിഷൻ തള്ളി. ആവശ്യത്തിന് സൗകര്യമില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് തള്ളിയത്. ഈ വർഷം 50 സീറ്റിനായാണ് അപേക്ഷ നൽകിയിരിക്കുന്നത്. ഇക്കഴിഞ്ഞ 23ന് ദേശീയ മെഡിക്കൽ കമ്മിഷൻ സംഘം സന്ദർശിച്ച് വിവര ശേഖരണം നടത്തിയിരുന്നു. റിപ്പോർട്ട് വന്നാലേ ഈ അധ്യയനവർഷമെങ്കിലും പ്രവേശനം നൽകാനാകുമോ എന്ന കാര്യത്തിൽ വ്യക്തതയാവൂ.

ദൈനംദിന പ്രവർത്തനങ്ങൾക്ക് സർക്കാരിൽ നിന്നും പണം ലഭ്യമായിട്ടില്ല. സി.ടി സ്‌കാൻ മെഷീൻ മാസങ്ങളായി തകരാറിലാണ്. വിവിധ ഇൻഷുറൻസ് പദ്ധതികളിൽ ചികിത്സ തേടിയ ആളുകൾക്ക് നൽകുന്ന തുകയുടെ ഇനത്തിൽ 17 കോടി രൂപയോളം ലഭിക്കാനുണ്ട്. 

നിരവധി പി.ജി ഡോക്ടർമാരുടെ സേവനം ലഭ്യമാക്കി എന്ന് പറയുമ്പോഴും മറ്റു ജീവനക്കാരിൽ അനുപാതികമായ യാതൊരു മാറ്റവും വരുത്തിയിട്ടില്ല. പേ വാർഡുകൾ പ്രവർത്തിക്കുന്നില്ല. ആംബുലൻസുകളും രോഗികൾക്ക് ഉപകാരപ്പെടുന്നില്ലെന്നാണ് പരാതി.

The Mananthavady District Hospital in Wayanad district was renamed as a medical college in 2021, ahead of the Assembly elections, under the UDF government led by Oommen Chandy. However, years later, the hospital still lacks proper infrastructure and facilities, forcing critically ill patients to seek treatment elsewhere. Despite the name change, the hospital's infrastructure and services remain largely unchanged ¹.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൂക്കോട്ടൂർ യുദ്ധത്തിന് 104 വയസ്സ്; അവ​ഗണിക്കപ്പെടുന്ന വീരേതിഹാസത്തിന്റെ ഓർമകളിൽ നാട്

Kerala
  •  5 days ago
No Image

'ഗസ്സയില്‍ മാധ്യമപ്രവര്‍ത്തകരെ കൊന്നൊടുക്കാന്‍  കൂട്ടു നില്‍ക്കുന്നു'; റോയിട്ടേഴ്‌സില്‍ നിന്ന് രാജിവച്ച് കനേഡിയന്‍ മാധ്യമപ്രവര്‍ത്തക

International
  •  5 days ago
No Image

ഡി.കെ. ശിവകുമാർ ആർ.എസ്.എസ് പ്രാർഥനാ ഗാനം ആലപിച്ച സംഭവം: കോൺഗ്രസിനുള്ളിൽ വിവാദം: മാപ്പ് പറഞ്ഞ് ഉപമുഖ്യമന്ത്രി

National
  •  5 days ago
No Image

യുഎഇയില്‍ നിങ്ങള്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടോ എന്ന് എങ്ങനെ പരിശോധിക്കാം?

uae
  •  5 days ago
No Image

തീതുപ്പുന്ന ആകാശത്തിന് കീഴെ ഒന്നായവര്‍; ഇസ്‌റാഈല്‍ കൊന്നു കളഞ്ഞ മുഹമ്മദ് സലാമയുടെ പ്രണയകഥ 

International
  •  5 days ago
No Image

അമിതഭാരമുള്ള യാത്രക്കാരുടെ പോക്കറ്റ് കീറും: അധിക സീറ്റിന് ഇനി അധിക നിരക്ക്; പുതിയ നിയമവുമായി പ്രമുഖ എയർലൈൻസ്

Travel-blogs
  •  5 days ago
No Image

ക്ലിഫ് ഹൗസിന് മുന്നിൽ ‘സിപിഐഎം കോഴിഫാം’ ബാനർ; യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം

Kerala
  •  5 days ago
No Image

യുഎഇയിൽ 20 ലക്ഷം ദിർഹത്തിന്റെ സാധനങ്ങളുമായി ഷിപ്പിംഗ് കമ്പനി അപ്രത്യക്ഷമായി; ഉപഭോക്താക്കൾ ഞെട്ടലിൽ

uae
  •  5 days ago
No Image

അനധികൃത സ്വത്ത് സമ്പാദനക്കേസ്: മജിസ്‌ട്രേറ്റ് കോടതി നടപടിയില്‍ വീഴ്ചയെന്ന് ഹൈക്കോടതി, വിജിലന്‍സില്‍ നിന്ന് റിപ്പോര്‍ട്ട് തേടി

Kerala
  •  5 days ago
No Image

നബിദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ അഞ്ചിന് പൊതുമേഖലയ്ക്ക് അവധി പ്രഖ്യാപിച്ച് യുഎഇ | Uae Public Holiday

uae
  •  5 days ago