
18നും 45നും ഇടയില്‍ പ്രായമുള്ളവരിലെ പെട്ടെന്നുള്ള മരണങ്ങള്‍; കാരണം കൊവിഡ് വാക്‌സിനേഷന്‍ അല്ലെന്ന് പഠനം

നന്യൂഡല്‍ഹി: യുവാക്കളിലെ പെട്ടെന്നുള്ള മരണങ്ങള്‍ അടുത്ത കാലത്തായി കൂടിയതിന് കൊവിഡ് വാക്‌സിനേഷനുമായി ബന്ധമില്ലെന്ന് കേന്ദ്ര ആരോഗ്യഏജന്‍സികളുടെ പഠനം. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍), നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (എന്‍.സി.ഡി.സി), ഡല്‍ഹി എയിംസ് എന്നിവര്‍ ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ജീവിതശൈലി പ്രശ്‌നങ്ങള്‍, രോഗാവാസ്ഥ, ജനിതഘടകങ്ങള്‍ എന്നിവയാകാം മരണകാരണമെന്നാണ് വിലയിരുത്തല്‍. 18നും 45നും ഇടയില്‍ പ്രായമുള്ളവരിലെ മരണങ്ങള്‍ സംഭവിക്കുന്നത് സംബന്ധിച്ച് പഠിക്കാനാണ് വിദഗ്ധരെ നിയോഗിച്ചത്.
കൊവിഡ് വാക്‌സിന്‍ തീര്‍ത്തും സുരക്ഷിതമാണെന്ന് പഠനം തെളിയിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് യുവാക്കളിലെ പെട്ടെന്നുള്ള മരണസാധ്യത വര്‍ധിപ്പിക്കുന്നില്ല. വ്യത്യസ്ത ഗവേഷണ സമീപനങ്ങള്‍ ഉപയോഗിച്ച് രണ്ട് പരസ്പര പൂരകപഠനങ്ങളാണ് നടത്തിയത്. ഐ.സി.എം ആറിന്റെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി (എന്‍.ഐ.ഇ) ഇന്ത്യയിലെ 1845 വയസ്സ് പ്രായമുള്ളവരിലെ മരണങ്ങളുമായി ബന്ധപ്പെട്ട ഘടകങ്ങള്‍ എ മള്‍ട്ടി സെന്‍ട്രിക് മാച്ച്ഡ് കേസ്‌കണ്‍ട്രോള്‍ സ്റ്റഡി എന്ന തലക്കെട്ടിലാണ് പഠനം നടത്തിയത്.
2023 മെയ് മുതല്‍ ആഗസ്റ്റ് വരെ 19 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 47 തൃതീയ പരിചരണ സൗകര്യങ്ങളുള്ള ആശുപത്രികളിലാണ് പഠനം നടത്തിയത്. 2021 ഒക്ടോബറിനും 2023 മാര്‍ച്ചിനും മധ്യേ ആരോഗ്യവാന്മാരായി കാണപ്പെട്ടെങ്കിലും പെട്ടെന്ന് മരിച്ച വ്യക്തികളെ സംബന്ധിച്ച വിവരങ്ങള്‍ സംഘം ശേഖരിച്ചു. കൊവിഡ് 19 പ്രതിരോധ കുത്തിവയ്പ്പ്, യുവാക്കളിലെ മരണസാധ്യത വര്‍ധിപ്പിക്കുന്നില്ലെന്ന് ഈ പഠനം കണ്ടെത്തി.
മരണ കാരണം വ്യക്തമാക്കല്‍ എന്ന തലക്കെട്ടിലാണ് രണ്ടാമത്തെ പഠനം നടത്തിയത്. ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസിന്റെ) ധനസഹായത്തോടെ, ഐ.സി.എം.ആറുമായി സഹകരിച്ചാണ് ഈ പഠനം. ഡാറ്റയുടെ ആദ്യ വിശകലനം ഹൃദയാഘാതം ഈ പ്രായത്തിലുള്ളവരില്‍ പെട്ടെന്നുള്ള മരണത്തിന്റെ പ്രധാന കാരണമായി തുടരുന്നുവെന്നാണ് സൂചിപ്പിക്കുന്നത്.
മുന്‍ വര്‍ഷങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കാരണങ്ങളുടെ പാറ്റേണില്‍ വലിയ മാറ്റങ്ങളൊന്നും നിരീക്ഷിക്കപ്പെട്ടിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. ഭൂരിഭാഗം മരണങ്ങളിലും ജനിതകഘടകങ്ങളാണ് കാരണമായി വിശദീകരിക്കപ്പെടുന്നത്. രണ്ടാമത്തെ പഠനം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ അന്തിമ ഫലം പുറത്തുവിടുമെന്നും മന്ത്രാലയം വ്യക്തമാക്കി.
Extensive studies conducted by the Indian Council of Medical Research (ICMR) and AIIMS have conclusively established no linkage between coronavirus vaccines and sudden premature deaths among adults post Covid-19. The national studies have identified lifestyle and pre-existing conditions as key factors behind the deaths.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വാട്‌സ്ആപ്പ്, ഇ-മെയിൽ സന്ദേശങ്ങളും കരാറായി പരിഗണിക്കാം; നിര്‍ണായക വിധിയുമായി ഡൽഹി ഹൈക്കോടതി
National
• 15 hours ago
യുഎസിൽ നാല് വയസ്സുകാരിയുടെ കൊലപാതകം: ഇന്ത്യൻ വംശജയും ശിശുരോഗ വിദഗ്ധയുമായ അമ്മ അറസ്റ്റിൽ
International
• a day ago
ഇറാൻ ഖുദ്സ് ഫോഴ്സിനെ ലക്ഷ്യമിട്ട് ബെയ്റൂത്തിൽ ഇസ്റാഈൽ വ്യോമാക്രമണം
International
• a day ago
ബിന്ദുവിന്റെ മൃതദേഹം മാറ്റുന്നതിനിടെ കോൺഗ്രസ് പ്രതിഷേധം; ചാണ്ടി ഉമ്മനടക്കം 30 പേർക്കെതിരെ കേസ്
Kerala
• a day ago
ജപ്പാനിലെ ടോകറ ദ്വീപുകളിൽ 900-ലധികം ഭൂകമ്പങ്ങൾ; നിവാസികൾ ഉറക്കമില്ലാതെ ഭയത്തിൽ
International
• a day ago
സച്ചിന്റെ ആരുംതൊടാത്ത 24 വർഷത്തെ റെക്കോർഡും തകർത്തു; ചരിത്രമെഴുതി ഗിൽ
Cricket
• a day ago
കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന സംഭവം: ബലക്ഷയം നേരത്തെ ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്ന് സൂപ്രണ്ട്, അപകട ഉത്തരവാദിത്തം ഏറ്റെടുത്തു
Kerala
• a day ago
യാത്രക്കിടെ ദേഹാസ്വാസ്ഥം; ആരോഗ്യമന്ത്രി വീണ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Kerala
• a day ago
സച്ചിനെയും കോഹ്‌ലിയെയും ഒരുമിച്ച് വീഴ്ത്തി; ചരിത്രനേട്ടത്തിന്റെ നിറവിൽ ഗിൽ
Cricket
• a day ago
വെർച്വൽ കോടതി വാദത്തിനിടെ ബിയർ കുടിച്ച് അഭിഭാഷകൻ; വീഡിയോ വൈറൽ, ഹൈക്കോടതി കോടതിയലക്ഷ്യ നടപടി ആരംഭിച്ചു
National
• a day ago
ഡൽഹി എയിംസ് ട്രോമ കെയറിൽ തീപിടുത്തം; അപകടത്തിൽ ആർക്കും പരുക്കുകളില്ലെന്ന് റിപ്പോർട്ട്
National
• a day ago
കോഴിക്കോട്: വടകരയിൽ നാളെ സ്വകാര്യ ബസ് പണിമുടക്ക്; ആർഡിഒ നടത്തിയ ചർച്ച പരാജയം
Kerala
• a day ago
ഭ്രഷ്ട് കൽപ്പിച്ച് കൊരൂര് ത്വരീഖത്ത് നേതൃത്വം; മാതാവിനെ കാണാനാകാതെ സഹോദരിമാർ; മരിച്ചാൽ സംസ്കരിക്കില്ലെന്ന് ഭീഷണി
Kerala
• a day ago
രാജാവിന് ശേഷം രാജകുമാരൻ; ഡബിൾ സെഞ്ച്വറിയടിച്ച് ചരിത്രത്തിൽ രണ്ടാമനായി ഗിൽ
Cricket
• a day ago
കോട്ടയം മെഡിക്കല്‍ കോളജ് അപകടം: മുഖ്യമന്ത്രി മെഡിക്കല്‍ കോളജിലെത്തി
Kerala
• a day ago
ഞങ്ങൾ എല്ലാവരും നിങ്ങളെ മിസ്സ് ചെയ്യും: ജോട്ടയുടെ വിയോഗത്തിൽ വൈകാരികമായി റൊണാൾഡോ
Football
• a day ago
'ആദ്യം പറഞ്ഞത് ഉദ്യോഗസ്ഥരില്‍ നിന്നറിഞ്ഞ വിവരം'; രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ച പറ്റിയെന്ന് സമ്മതിക്കാതെ ആരോഗ്യമന്ത്രി
Kerala
• a day ago
വിദേശത്തേക്ക് കടക്കാന്‍ ഇന്ത്യന്‍ കോടീശ്വരന്മാര്; 2025ല്‍ 35,00 കോടീശ്വരന്മാര് രാജ്യം വിടുമെന്ന് റിപ്പോര്‍ട്ട്
National
• a day ago
തൃശൂർ അളഗപ്പനഗറിൽ കെട്ടിടം തകർന്നു വീണു; വൻ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി
Kerala
• a day ago
ഇന്ത്യൻ റെയിൽവേയുടെ പുതിയ സൂപ്പർ ആപ്പ് 'റെയിൽവൺ': ഐആർസിടിസി ആപ്പിന്റെ ഭാവി എന്ത്?
National
• a day ago
സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു
Kerala
• a day ago