HOME
DETAILS

രാത്രിയില്‍ സ്ഥിരമായി മകള്‍ എയ്ഞ്ചല്‍ പുറത്തു പോകുന്നതിലെ തര്‍ക്കം; അച്ഛന്‍ മകളെ കൊന്നു

  
Laila
July 03 2025 | 03:07 AM

Alappuzha Honour Killing Shocker Father Kills Daughter Over Night Out Dispute

ആലപ്പുഴ: ഓമനപ്പുഴയില്‍ മകളെ അച്ഛന്‍ കൊലപ്പെടുത്തിയ സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. കൊലപാതകത്തിന് കാരണം മകള്‍ എയ്ഞ്ചല്‍ ജാസ്മിന്‍ രാത്രി പുറത്ത് പോകുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണെന്ന് പ്രതി അച്ഛന്‍ മൊഴി നല്‍കി എന്നാണ് പൊലിസ് നല്‍കുന്ന വിശദീകരണം. മകള്‍ സ്ഥിരമായി രാത്രി പുറത്തു പോകുന്നത് പിതാവ് ചോദ്യം ചെയ്തിരുന്നു.

തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ എത്തിച്ചത്. വഴക്കിനിടെ ഫ്രാന്‍സിസ് മകള്‍ എയ്ഞ്ചല്‍ ജാസ്മിന്റെ കഴുത്തിനു കുത്തിപ്പിടിക്കുകയും തുടര്‍ന്ന് കഴുത്തില്‍ തോര്‍ത്ത് മുറുക്കി കൊലപ്പെടുത്തുകയുമായിരുന്നു. മകള്‍ ഭര്‍ത്താവുമായി പിണങ്ങി വന്ന് വീട്ടില്‍ കഴിയുന്നതുമായി ബന്ധപ്പെട്ടും വഴക്ക് ഉണ്ടാകാറുണ്ടായിരുന്നു.  

സംഭവ സമയത്ത് എയ്ഞ്ചലിന്റെ അമ്മയും മുത്തശ്ശനും മുത്തശ്ശിയും വീട്ടിലുണ്ടായിരുന്നു. എയ്ഞ്ചലിന്റെ കൊലപാതകം വീട്ടിലെ അംഗങ്ങള്‍ക്കും അറിയാമായിരുന്നു. പേടിച്ചു പോയ കുടുംബം വിവരം പുറത്തു പറയാതെ സാധാരണ മരണമായി ചിത്രീകരിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും പൊലിസ് പറയുന്നു. ഇക്കാരണത്താല്‍ കേസില്‍ കൂടുതല്‍ പേരെ പ്രതി ചേര്‍ത്തേക്കും. 

രാവിലെ വീട്ടുകാരുടെ കരച്ചിലും ബഹളവും കേട്ടാണ് നാട്ടുകാര്‍ 28 കാരിയായ എയ്ഞ്ചല്‍ ജാസ്മിന്റെ മരണവിവരം അറിയുന്നത്. വീട്ടുകാര്‍ പറഞ്ഞത് പോലെ സ്വാഭാവിക മരണമെന്നാണ് എല്ലാവരും കരുതിയിയിരുന്നത്. ഇന്‍ക്വസ്റ്റ് നടപടികള്‍ നടത്തിയ പൊലിസിന് സംശയം തോന്നിയതു കൊണ്ടാണ് പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളജിലെത്തിച്ചതും ഡോക്ടര്‍മാരോട് ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തത്. 

പോസ്റ്റ്‌മോര്‍ട്ടത്തിലാണ്  കൊലപാതകമാണെന്ന് സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന് വീട്ടുകാരെ പൊലിസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. അച്ഛന്‍ ജോസ്‌മോന്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. വഴക്കിനിടെ മകളുടെ കഴുത്തില്‍ തോര്‍ത്ത് കുരുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നും സമ്മതിച്ചു. ഓട്ടോ ഡ്രൈവറായ ജോസ്‌മോന്‍ സെക്യൂരിറ്റി തൊഴിലും ചെയ്യാറുണ്ട്. കൊല്ലപ്പെട്ട എയ്ഞ്ചല്‍ ജാസ്മിന്‍ ലാബ് ടെക്‌നീഷ്യന്‍ ആണ്. ഭര്‍ത്താവുമായി പിണങ്ങി കുറച്ചുനാളായി സ്വന്തം വീട്ടിലാണ് എയ്ഞ്ചല്‍ കഴിയുന്നത്. ഇതിനെ ചൊല്ലിയും അച്ഛനും മകളും തമ്മില്‍ വഴക്കുണ്ടാകാറുണ്ടായിരുന്നുവെന്നും പൊലിസ് പറയുന്നു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അജ്മാനിന്റെ ആകാശത്തും ഇനി പറക്കും ടാക്സികളോ? സ്കൈപോർട്ട്സ് ഇൻഫ്രാസ്ട്രക്ചറുമായി കരാർ ഒപ്പിട്ടു

uae
  •  2 hours ago
No Image

ഡെലിവറി ഏജന്റാണെന്ന് പറഞ്ഞ് അപാര്‍ട്‌മെന്റിലെത്തി; കുരുമുളക് സ്‌പ്രേയടിച്ചു 22 കാരിയെ ബലാത്സംഗം ചെയ്തു

National
  •  3 hours ago
No Image

ലിവർപൂൾ താരം ഡിയാ​ഗോ ജോട്ട വാഹനാപകടത്തിൽ മരിച്ചു

Football
  •  3 hours ago
No Image

കോട്ടയം മെഡിക്കല്‍ കോളജ് അപകടം: രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ച, സ്ത്രീയ്ക്കായുള്ള തെരച്ചില്‍ ആരംഭിച്ചത് മകളുടെ പരാതി ലഭിച്ചതിന് ശേഷം

Kerala
  •  4 hours ago
No Image

കോട്ടയം മെഡിക്കൽ കോളേജ് അപകടം: കെട്ടിടത്തിൽ നിന്ന് പുറത്തെടുത്ത സ്ത്രീ മരിച്ചു, പുറത്തെടുത്തത് മണിക്കൂറുകൾ വൈകി, രക്ഷാപ്രവർത്തനത്തിൽ അനാസ്ഥ

Kerala
  •  4 hours ago
No Image

സൈനികരുടെ ഒളിത്താവളത്തിന് നേരെ ഫലസ്തീന്‍ പോരാളികളുടെ ഞെട്ടിക്കുന്ന ആക്രമണം; മരണം, പരുക്ക്, ഒടുവില്‍ പ്രദേശത്ത് നിന്ന് സേനയെ പിന്‍വലിച്ച് ഇസ്‌റാഈല്‍

International
  •  4 hours ago
No Image

കനിവിന്റെ കരങ്ങളുമായി ദുബൈ ഭരണാധികാരി; സ്‌പൈനൽ മസ്‌കുലർ അട്രോഫി ബാധിച്ച പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാൻ ഏഴ് മില്യൺ ദിർഹം നൽകും

uae
  •  5 hours ago
No Image

തബൂക്കില്‍ ജനങ്ങള്‍ തിങ്ങിനിറഞ്ഞ സ്ഥലത്ത്‌ വെടിവെപ്പ്; യുവാവ് പൊലിസ് കസ്റ്റഡിയില്‍

Saudi-arabia
  •  5 hours ago
No Image

ബാലിയിൽ ബോട്ട് മറിഞ്ഞ് നാല് പേർ മരിച്ചു, 38 പേരെ കാണാതായി; രക്ഷാപ്രവർത്തനം തുടരുന്നു

International
  •  5 hours ago
No Image

ഗള്‍ഫ് യാത്രയ്ക്കുള്ള നടപടികള്‍ ലഘൂകരിക്കും; ജിസിസി ഏകീകൃത വിസ ഉടന്‍ പ്രാബല്യത്തില്‍

uae
  •  5 hours ago