HOME
DETAILS

ലുലുവില്‍ 'ഇന്ത്യന്‍ മാംഗോ മാനിയ'; നാട്ടില്‍നിന്നുള്ള മാമ്പഴങ്ങളുടെയും മാമ്പഴവിഭവങ്ങളുടെയും വിപുല പ്രദര്‍ശനം | Dubai LuLu Hypermarket

  
Muqthar
July 03 2025 | 05:07 AM

Dubai LuLu Hypermarket has kicked off indian Mango Mania

അബൂദബി: ഇന്ത്യയില്‍നിന്നുള്ള സ്വാദിഷ്ഠമായ മാമ്പഴങ്ങളുടെയും മാമ്പഴ വിഭവങ്ങളുടെയും വിപുലമായ പ്രദര്‍ശനവുമായി 'ഇന്ത്യന്‍ മാംഗോ മാനിയ'യ്ക്ക് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ തുടക്കമായി. അഗ്രികള്‍ച്ചറല്‍ പ്രോസസ്ഡ് ഫുഡ് പ്രോഡക്ട് എക്‌പോര്‍ട്ട് ഡെവലപ്‌മെന്റ് അതോറിറ്റി(അപേഡ)യുമായി സഹകരിച്ചാണ് കാംപയിന്‍.

ജി.സി.സിയില്‍ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക്, പ്രത്യേകിച്ചും തനത് ഇന്ത്യന്‍ മാമ്പഴങ്ങള്‍ക്ക് കൂടുതല്‍ വിപണി ലഭ്യമാക്കുന്നതിന്റെ ഭാഗമായാണിത്. ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ യൂസഫലി, അപേഡ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഡോ. സി.ബി സിങ്, ഇന്ത്യന്‍ എംബസി കൗണ്‍സിലര്‍ (ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്) രോഹിത് മിശ്ര എന്നിവരുടെ സാന്നിധ്യത്തില്‍ യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍ മേള ഉദ്ഘാടനം ചെയ്തു. ഖാലിദിയ മാളിലെ ലുലു ഹൈപര്‍ മാര്‍ക്കറ്റിലായിരുന്നു ഉദ്ഘാടന ചടങ്ങ്.


ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് മികച്ച പ്രോത്സാഹനമാണ് ലുലു നല്‍കുന്നതെന്നും, വൈവിധ്യമാര്‍ന്ന ഇന്ത്യന്‍ മാമ്പഴങ്ങളുടെ പ്രത്യേകിച്ചും വടക്ക്കിഴക്കന്‍ മേഖലയിലെ ഉത്പന്നങ്ങളുടെ ഗുണമേന്മ ജി.സി.സിയില്‍ ലഭ്യമാക്കുക കൂടിയാണ് മാംഗോ മാനിയയിലൂടെ ലുലുവെന്നും അംബാസഡര്‍ പറഞ്ഞു. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് ജി.സി.സി വിപണികളില്‍ ലുലു നല്‍കുന്ന പിന്തുണ പ്രശംസനീയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേസര്‍, ലാംഗ്ര, അമ്രപാലി, വൃന്ദാവനി തുടങ്ങിയ വടക്ക്കിഴക്കന്‍ മേഖലകളിലെ മാമ്പഴങ്ങളും; അല്‍ഫോണ്‍സ, ബദാമി, നീലം തുടങ്ങിയ ദക്ഷിണേന്ത്യന്‍ മേഖലയിലെ മാമ്പഴങ്ങളും ഉള്‍പ്പെടെ മേളയുടെ ഭാഗമായി ലുലുവില്‍ ഒരുക്കിയിട്ടുണ്ട്. ഇത് കൂടാതെ, മാമ്പഴങ്ങള്‍ കൊണ്ടുള്ള വ്യത്യസ്ത ബേക്കറി വിഭവങ്ങള്‍, സലാഡുകള്‍, അച്ചാറുകള്‍, ജ്യൂസ് തുടങ്ങി വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങളുടെ ശേഖരമാണ് ലുലു ഹൈപര്‍ മാര്‍ക്കറ്റുകളില്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.
ഇന്ത്യയിലെ കാര്‍ഷിക മേഖലയ്ക്ക് കൂടി പിന്തുണ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ കാംപയിന്‍. ജി.സി.സിയിലെ കൂടുതല്‍ മേഖലകളിലേക്ക് കൂടി ഇന്ത്യന്‍ ഉത്പന്നങ്ങളുടെ ഗുണമേന്മ എത്തിക്കുകയാണ് ലുലു.

ലുലു ഗ്ലോബല്‍ ഓപറേഷന്‍ഡ് ഡയരക്ടര്‍ സലിം എം.എ, ചീഫ് ഓപറേറ്റിങ് ആന്‍ഡ് സ്ട്രാറ്റജി ഓഫിസര്‍ സലിം വി.ഐ, ലുലു അബൂദബി ആന്‍ഡ് അല്‍ദഫ്ര റീജിയണല്‍ ഡയരക്ടര്‍ അബൂബക്കര്‍.ടി തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സച്ചിന്റെ ആരുംതൊടാത്ത 24 വർഷത്തെ റെക്കോർഡും തകർത്തു; ചരിത്രമെഴുതി ഗിൽ

Cricket
  •  a day ago
No Image

കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന സംഭവം: ബലക്ഷയം നേരത്തെ ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്ന് സൂപ്രണ്ട്, അപകട ഉത്തരവാദിത്തം ഏറ്റെടുത്തു

Kerala
  •  2 days ago
No Image

യാത്രക്കിടെ ദേഹാസ്വാസ്ഥം; ആരോഗ്യമന്ത്രി വീണ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Kerala
  •  2 days ago
No Image

സച്ചിനെയും കോഹ്‌ലിയെയും ഒരുമിച്ച് വീഴ്ത്തി; ചരിത്രനേട്ടത്തിന്റെ നിറവിൽ ഗിൽ 

Cricket
  •  2 days ago
No Image

വെർച്വൽ കോടതി വാദത്തിനിടെ ബിയർ കുടിച്ച് അഭിഭാഷകൻ; വീഡിയോ വൈറൽ, ഹൈക്കോടതി കോടതിയലക്ഷ്യ നടപടി ആരംഭിച്ചു

National
  •  2 days ago
No Image

കേരളത്തിൽ പാൽ വില വർധന സാധ്യത; മിൽമയും കർഷകരും തമ്മിലുള്ള ചർച്ചകൾക്ക് ശേഷം തീരുമാനമെന്ന് മന്ത്രി

Kerala
  •  2 days ago
No Image

ഡൽഹി എയിംസ് ട്രോമ കെയറിൽ തീപിടുത്തം; അപകടത്തിൽ ആർക്കും പരുക്കുകളില്ലെന്ന് റിപ്പോർട്ട്

National
  •  2 days ago
No Image

കോഴിക്കോട്: വടകരയിൽ നാളെ സ്വകാര്യ ബസ് പണിമുടക്ക്; ആർഡിഒ നടത്തിയ ചർച്ച പരാജയം

Kerala
  •  2 days ago
No Image

ഭ്രഷ്‌ട് കൽപ്പിച്ച് കൊരൂര് ത്വരീഖത്ത് നേതൃത്വം; മാതാവിനെ കാണാനാകാതെ സഹോദരിമാർ; മരിച്ചാൽ സംസ്കരിക്കില്ലെന്ന് ഭീഷണി

Kerala
  •  2 days ago
No Image

രാജാവിന് ശേഷം രാജകുമാരൻ; ഡബിൾ സെഞ്ച്വറിയടിച്ച് ചരിത്രത്തിൽ രണ്ടാമനായി ഗിൽ

Cricket
  •  2 days ago