HOME
DETAILS

'ഇതാണ് നമ്മളാഗ്രഹിക്കുന്ന ദുബൈ'; 'ഐഡിയല്‍ ഫേസ് 2' സംരംഭത്തിന് തുടക്കം

  
Muqthar
July 03 2025 | 04:07 AM

This is the Dubai we want Dubais GDRFA unveils Ideal Face 2 initiative

ദുബൈ: നല്ല പെരുമാറ്റങ്ങളെ പ്രോത്സാഹിപ്പിക്കുകയും സമൂഹത്തില്‍ പരസ്പര ബഹുമാനത്തിന്റെയും സൗഹൃദത്തിന്റെയും സംസ്‌കാരം ശക്തിപ്പെടുത്തുകയും ചെയ്യുന്നതിന്റെ ഭാഗമായി ദുബൈ എമിഗ്രേഷന്‍ നേതൃത്വത്തില്‍ നടത്തുന്ന 'ഐഡിയല്‍ ഫേസ്' രണ്ടാം ഘട്ടത്തിന് തുടക്കമായി. ഇതിന്റെ ഭാഗമായി ദുബൈ അന്തര്‍ദേശീയ വിമാനത്താവളത്തില്‍ സജ്ജമാക്കിയ പ്രത്യേക ബൂത്ത് ജനറല്‍ ഡയരക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആന്‍ഡ് ഫോറീനേഴ്‌സ് അഫയേഴ്‌സ് ദുബൈ (ജി.ഡി.ആര്‍.എഫ്.എ.ഡി) മേധാവി ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍റി ഉദ്ഘാടനം ചെയ്തു.

'ഇതാണ് നമ്മളാഗ്രഹിക്കുന്ന ദുബൈ' എന്ന പ്രമേയത്തിലാണ് ഈ സംരംഭം നടപ്പാക്കുന്നത്. ദുബൈ എയര്‍പോര്‍ട്‌സ് ചീഫ് ഓപറേറ്റിംഗ് ഓഫിസര്‍ മാജിദ് അല്‍ ജോക്കര്‍, ജി.ഡി.ആര്‍.എഫ്.എ.ഡി ഡെപ്യൂട്ടി ഡയരക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂര്‍, ഉന്നത ഉദ്യോഗസ്ഥര്‍, ദുബൈ എയര്‍പോര്‍ട്‌സ് പാസഞ്ചര്‍ ടെര്‍മിനല്‍ ഓപറേഷന്‍സ് വിഭാഗം സീനിയര്‍ വൈസ് പ്രസിഡന്റ് ഈസ അല്‍ ഷംസി തുടങ്ങിയവര്‍ ബൂത്ത് സന്ദര്‍ശിച്ചു.

ഐഡിയല്‍ ഫേസ് 2 ബൂത്ത് ഈ മാസം 13 വരെ ദുബൈ എയര്‍പോര്‍ട് ടെര്‍മിനല്‍3ലെ ഡിപാര്‍ച്ചര്‍ വിഭാഗത്തില്‍ പ്രവര്‍ത്തിക്കും. നല്ല പെരുമാറ്റം കാഴ്ച വെച്ച വ്യക്തികള്‍ക്ക് 'ഐഡിയല്‍ ഫേസ്' ഇതാണ് നമ്മളാഗ്രഹിക്കുന്ന ദുബൈ' എന്ന സന്ദേശം ആലേഖനം ചെയ്ത കൃതജ്ഞതാ കാര്‍ഡ് നല്‍കും.

ദുബൈ വിമാനത്താവളത്തിലെ പ്ലാറ്റ്‌ഫോമിലൂടെയും ഔദ്യോഗിക പേജിലൂടെ ഡിജിറ്റലായും ഈ സംരംഭത്തില്‍ പ്രതിജ്ഞയെടുക്കാം.

Dubai International Airport has welcomed a new initiative that’s turning heads and hearts. The “Ideal Face 2” booth, launched by the General Directorate of Residency and Foreigners Affairs – Dubai (GDRFA), invites travelers and residents alike to celebrate good behavior, respect, and community spirit — all under the powerful theme, “This is the Dubai We Want.”

'This is the Dubai we want' Dubais GDRFA unveils 'Ideal Face 2' initiative



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെസ്റ്റ്ബാങ്കില്‍ ജൂത കുടിയേറ്റങ്ങള്‍ വിപുലീകരിക്കണമെന്ന ഇസ്‌റാഈല്‍ മന്ത്രിയുടെ പ്രസ്താവനയെ അപലപിച്ച് സഊദിയും ഖത്തറും കുവൈത്തും

Saudi-arabia
  •  a day ago
No Image

കൂത്തുപറമ്പ് വെടിവെപ്പിൽ ഡിജിപി റവാഡ ചന്ദ്രശേഖർ തെറ്റുകാരനല്ലെന്ന് എം.വി ജയരാജൻ

Kerala
  •  a day ago
No Image

യുഎഇയിലെ അടുത്ത പൊതുഅവധി ഈ ദിവസം; താമസക്കാര്‍ക്ക് ലഭിക്കുക മൂന്ന് ദിവസത്തെ വാരാന്ത്യം

uae
  •  a day ago
No Image

ദേശീയപാതയില്‍ നിര്‍മാണത്തിനെടുത്ത കുഴിയിലേക്ക് കാര്‍ മറിഞ്ഞു രണ്ടു പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Kerala
  •  a day ago
No Image

ജോലിക്ക് വേണ്ടി മാത്രമല്ല പഠിക്കാനും ഇനി ദുബൈയിലേക്ക് പറക്കും; തുറക്കുന്നത് ഐഐഎം അഹമ്മദാബാദ് ഉള്‍പ്പെടെ മൂന്ന് വമ്പന്‍ കാംപസുകള്‍

uae
  •  a day ago
No Image

മക്കയിലേക്ക് ഉംറ തീര്‍ഥാടകരുടെ ഒഴുക്ക്: ജൂണ്‍ 11 മുതല്‍ 1.9 ലക്ഷം വിസകള്‍ അനുവദിച്ചെന്ന് സഊദി ഹജ്ജ്, ഉംറ മന്ത്രാലയം

Saudi-arabia
  •  a day ago
No Image

രാത്രിയില്‍ സ്ഥിരമായി മകള്‍ എയ്ഞ്ചല്‍ പുറത്തു പോകുന്നതിലെ തര്‍ക്കം; അച്ഛന്‍ മകളെ കൊന്നു

Kerala
  •  a day ago
No Image

കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമങ്ങള്‍ പാലിച്ചില്ല; വിദേശ ബാങ്ക് ശാഖയ്ക്ക് യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് 5.9 മില്യണ്‍ ദിര്‍ഹം പിഴ ചുമത്തി

uae
  •  a day ago
No Image

സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷം; തിരുവനന്തപുരത്ത് ഇരുപതോളം പേർക്ക് കടിയേറ്റു, നായയ്‌ക്കായി തിരച്ചിൽ

Kerala
  •  a day ago
No Image

കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്‌പെന്‍ഷന് നിയമസാധുത ഇല്ലെന്ന് നിയമോപദേശം

Kerala
  •  a day ago