HOME
DETAILS

നബിദിനം; യുഎഇയിലെ സർക്കാർ സ്ഥാപനങ്ങൾക്കും വകുപ്പുകൾക്കും സെപ്തംബർ 5 മുതൽ അവധി; പ്രവർത്തനം പുനരാരംഭിക്കുക സെപ്റ്റംബർ 8 ന്

  
Web Desk
August 28 2025 | 06:08 AM

dubai residents get a long weekend in september due to prophet muhammads birthday

ദുബൈ: നബിദിനത്തോടനുബന്ധിച്ച് 2025 സെപ്റ്റംബർ 5 വെള്ളിയാഴ്ച പൊതു അവധിയായി പ്രഖ്യാപിച്ചതിനാൽ ദുബൈ നിവാസികൾക്ക് സെപ്റ്റംബർ ആദ്യ ആഴ്ച നീണ്ട വാരാന്ത്യം ലഭിക്കും.

ദുബൈ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സസ് വകുപ്പ് (DGHR) പ്രഖ്യാപിച്ചതു പ്രകാരം സെപ്തംബർ 5ന് എല്ലാ സർക്കാർ സ്ഥാപനങ്ങളും വകുപ്പുകളും  അവധി ആചരിക്കും. തുടർന്ന്, 2025 സെപ്റ്റംബർ 8 തിങ്കളാഴ്ച മുതൽ ഔദ്യോഗിക ജോലികൾ പുനരാരംഭിക്കും വകുപ്പ് വ്യക്തമാക്കി.

ദുബൈ സർക്കാരിന്റെ മതപരവും ദേശീയവുമായ ആചാരങ്ങളുമായി ബന്ധപ്പെട്ട മാർഗനിർദ്ദേശങ്ങൾക്ക് അനുസൃതമാണ് 
ഈ അവധിയെന്ന്, DGHR സർക്കുലറിൽ വ്യക്തമാക്കി. 

അതേസമയം, ഷിഫ്റ്റ് ഷെഡ്യൂളുകളിൽ പ്രവർത്തിക്കുന്നതോ, അവശ്യ പൊതു സേവനങ്ങൾ നൽകുന്നതോ, നിർണായക സൗകര്യങ്ങൾ മേൽനോട്ടം വഹിക്കുന്നതോ ആയ സ്ഥാപനങ്ങളും വകുപ്പുകളും ഈ സർക്കുലറിന് വിധേയമല്ലെന്ന് DGHR വ്യക്തമാക്കി.

യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ഫെഡറൽ സുപ്രീം കൗൺസിൽ അംഗങ്ങൾ, യുഎഇയിലെ മറ്റ് ഭരണാധികാരികൾ, രാജ്യത്തെ പൗരന്മാർ തുടങ്ങിയവർക്ക് ദുബൈ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സസ് വകുപ്പ് ആശംസകൾ നേർന്നു.

Dubai residents will get a long weekend in the first week of September as September 5, a Friday, has been declared a public holiday on account of Nabi Day. This will allow residents to enjoy a three-day break, including the weekend days of Saturday and Sunday. The holiday is expected to boost leisure activities and travel plans for many residents ¹.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓണാവധിക്ക് നാട്ടിലെത്തിയ വിദ്യാർഥിനി മരിച്ച നിലയിൽ; ആൺസുഹൃത്തിനെതിരെ ബ്ലാക്മെയിലിങ്ങ്, മർദന ആരോപണം

crime
  •  2 days ago
No Image

പാർ‍ക്കിം​ഗ് ഇനി ഒരു പ്രശ്നമാവില്ല? ദുബൈയിൽ അടുത്തിടെ നിലവിൽ വന്ന അഞ്ച് പുതിയ പെയ്ഡ് പാർക്കിംഗ് സോണുകൾ

uae
  •  2 days ago
No Image

മലയാറ്റൂര്‍ വനമേഖലയില്‍ കാട്ടാനകളുടെ ജഡങ്ങള്‍ പുഴയില്‍ കണ്ടെത്തുന്ന സംഭവത്തില്‍ വിദഗ്ധ അന്വേഷണം: ഉത്തരവിട്ട് വനംവകുപ്പ്

Kerala
  •  2 days ago
No Image

'കേസ് കോടതിയില്‍നില്‍ക്കെ വഖ്ഫ് ഭൂമി പിടിച്ചെടുത്ത് കെട്ടിടങ്ങള്‍ തകര്‍ക്കുന്നു'; അടിയന്തര സ്റ്റേ ആവശ്യപ്പെട്ട് സമസ്ത സുപ്രിംകോടതിയില്‍

National
  •  2 days ago
No Image

ലിവ്-ഇൻ ബന്ധത്തിൽ നിന്ന് പിന്മാറി; യുവതിയെ നടുറോഡിൽ തീകൊളുത്തി കൊന്നു; പ്രതി അറസ്റ്റിൽ

National
  •  2 days ago
No Image

ചെങ്ങറ പുനരധിവാസ നടപടികള്‍ വേഗത്തിലാക്കണം; നിര്‍ദേശം നല്‍കി മുഖ്യമന്ത്രി

Kerala
  •  2 days ago
No Image

ദുബൈ മെട്രോ: റെഡ് ലൈനിലെ തിരക്ക് കുറയ്ക്കാൻ പുതിയ നേരിട്ടുള്ള റൂട്ട് ആരംഭിച്ച് ആർടിഎ

uae
  •  2 days ago
No Image

സെപ്റ്റംബറിൽ ഈ തീയതികൾ ശ്രദ്ധിച്ചുവെയ്ക്കുക; ആധാർ അപ്‌ഡേറ്റ് മുതൽ യുപിഎസ് പദ്ധതിയിലേക്ക് മാറാനുള്ള അവസരം വരെ

National
  •  2 days ago
No Image

മഞ്ചേരിയിൽ പെയിന്റിങ്ങിനിടെ വര്‍ക്ക്‌ഷോപ്പില്‍ കാര്‍ കത്തിനശിച്ചു

Kerala
  •  2 days ago
No Image

ഓണാഘോഷത്തിന് പോകവേ അധ്യാപികയ്ക്ക് ദാരുണാന്ത്യം; കഞ്ചിക്കോട്ട് അജ്ഞാത വാഹനം ഇടിച്ച് അപകടം

Kerala
  •  2 days ago