HOME
DETAILS

കടുത്ത ചൂടിൽ ആശ്വാസം : യു.എ.ഇയിൽ ഇന്ന് മഴ, താപനിലയിൽ നേരിയ കുറവ് | UAE Weather

  
Muqthar
July 05 2025 | 02:07 AM

Uae weather updates chance to slight rain today

ദുബൈ: ഇന്ന് (ശനി) യു.എ.ഇയിൽ കാലാവസ്ഥ പൂർണമായോ, ഭാഗികമായോ മേഘാവൃതമായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻ.സി.എം) റിപ്പോർട്ട് ചെയ്തു. കിഴക്കൻ തീര ഭാഗാനങ്ങളിൽ താഴ്ന്ന മേഘങ്ങൾ പ്രത്യക്ഷപ്പെടുമെന്നും, രാവിലെയോടെ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. മഴയ്‌ക്കൊപ്പം, ഇന്ന് താപനിലയിൽ നേരിയ കുറവുമുണ്ടാകും. ഇത് കടുത്ത ചൂടിൽ നിന്ന് അല്പം ആശ്വാസമാകും.

വടക്കു-പടിഞ്ഞാറൻ ദിശയിൽ നിന്ന് മിതമായ നിലയിൽ കാറ്റടിക്കും. പൊടിയും മണലും അന്തരീക്ഷത്തിലുയരും. പകൽ പടിഞ്ഞാറു ദിശയിലും കാറ്റുണ്ടാകും. കാറ്റിന്റെ സ്പീഡ് മണിക്കൂറിൽ 10–25 കിലോ മീറ്റർ ആകും. ഇത് 45 കിലോ മീറ്റർ വരെയാവാനിടയുണ്ട്. രാത്രിയിൽ കടൽ പ്രക്ഷുബ്ധമാകും.

ഇന്ന് ദുബൈയിലെ ഏറ്റവും ഉയർന്ന താപനില 40° സെൽഷ്യസും, ഏറ്റവും കുറഞ്ഞ താപനില 32° സെൽഷ്യസുമാകും. താപനില അബൂദബിയിൽ 31°-38°, ഷാർജയിൽ 29°-39° സെൽഷ്യസ് എന്നിങ്ങനെയായിരിക്കും.

ഇന്നലെ എൻ.സി.എം യെല്ലോ അലേർട്ട് പുറപ്പെടുവിച്ചിരുന്നു. വെള്ളിയാഴ്ച രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില ഉച്ച കഴിഞ്ഞ് 3.45 ന് 46.2° സെൽഷ്യസ് ആയിരുന്നു.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മന്ത്രിയുടെ പിടിവാശി: മെഡിക്കൽ കോളജ് സർജിക്കൽ ബ്ലോക്ക് ഉദ്ഘാടനം വൈകുന്നതിനെതിരെ സി.പി.എം യുവനേതാവ്

Kerala
  •  4 hours ago
No Image

തരൂർ ഇസ്‌റാഈൽ എംബസി വിരുന്നിൽ പങ്കെടുത്തു: പാർട്ടിക്കുള്ളിൽ വിവാദ തീ

Kerala
  •  4 hours ago
No Image

വഖ്ഫ് നിയമ ഭേദഗതി: ഏകീകൃത പോർട്ടലിന്റെ നടപടികൾ വിജ്ഞാപനം ചെയ്ത് കേന്ദ്രം

National
  •  4 hours ago
No Image

ഗസ്സ വെടിനിര്‍ത്തൽ അന്തിമഘട്ടത്തിലേക്ക്; ചർച്ച ഉടനെന്നു ഹമാസ് | Gaza Ceasfire Talks

International
  •  4 hours ago
No Image

ഫിനാൻഷ്യൽ ഫ്രോഡ് റിസ്ക് ഇൻഡിക്കേറ്റർ: സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകൾക്ക് ആർ.ബി.ഐ മാർഗനിർദേശം

National
  •  4 hours ago
No Image

ഭിന്നശേഷി കുട്ടികളുടെ അധ്യാപനം: റിസോഴ്സ് ടീച്ചർമാരുടെ സ്ഥിരനിയമനം വൈകുന്നു

Kerala
  •  4 hours ago
No Image

വിശേഷ ദിനങ്ങള്‍ക്കനുസരിച്ച് പ്രഖ്യാപിത അവധികളിൽ വേണം ക്രമീകരണം

Kerala
  •  4 hours ago
No Image

ഡി.എൽ.എഡ് ഇളവിൽ വ്യക്തത വരുത്തി ഉത്തരവ് തുണയാവുക ആയിരത്തിലേറെ ഉദ്യോഗാർഥികൾക്ക്

Kerala
  •  4 hours ago
No Image

തുടർചികിത്സക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടു

Kerala
  •  5 hours ago
No Image

ഡോ. ഹാരിസിന്റെ ആരോപണങ്ങൾ: വിദഗ്ധസമിതി റിപ്പോർട്ട് മന്ത്രിക്ക്, തുടർനടപടികൾ ഉടൻ

Kerala
  •  5 hours ago