HOME
DETAILS

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: ഇന്ത്യാ സഖ്യം സ്ഥാനാർഥിയെ നാളെ പ്രഖ്യാപിക്കും

  
Web Desk
August 18 2025 | 17:08 PM

vice presidential election india alliance to announce candidate tomorrow

ന്യൂഡൽഹി: ഇന്ത്യാ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർഥിയെ തീരുമാനിക്കുന്നതിനുള്ള നിർണായക യോഗം ഇന്ന് പൂർത്തിയായി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ നടന്ന യോഗത്തിൽ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ചകൾ നടന്നു. നാല് പേരുകളാണ് ചർച്ചയിൽ ഉയർന്നുവന്നത്. തമിഴ്നാട്ടിൽ നിന്നുള്ള ഒരു നേതാവിനെ സ്ഥാനാർഥിയാക്കാൻ സാധ്യതയേറെയാണ്.

ഇസ്റോയിലെ മുൻ ശാസ്ത്രജ്ഞനായ എം. അണ്ണാദുരൈയുടെ പേര് ചർച്ചയിൽ മുഖ്യമായും ഉയർന്നു വന്നു. ഭൂരിപക്ഷം നേതാക്കളും അണ്ണാദുരൈയുടെ പേര് പിന്തുണച്ചതായാണ് സൂചന. യോഗത്തിൽ പങ്കെടുക്കാത്ത മുന്നണിയിലെ മറ്റ് പാർട്ടി നേതാക്കളുമായി ഖാർഗെ ഫോണിൽ ചർച്ച നടത്തി അവരുടെ അഭിപ്രായങ്ങൾ സ്വീകരിച്ച ശേഷം നാളെ ഉച്ചയോടെ സ്ഥാനാർഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കും.

എൻഡിഎ സ്ഥാനാർഥിയെ പ്രഖ്യാപിച്ച സാഹചര്യത്തിൽ, ഇന്ത്യാ സഖ്യത്തിന്റെ സ്ഥാനാർഥി ആരാകുമെന്നാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്. നാളെ രാവിലെ അവസാനഘട്ട ചർച്ചകൾ പൂർത്തിയാക്കി സ്ഥാനാർഥി പ്രഖ്യാപനത്തിലേക്ക് മുന്നണി കടക്കും.

അതേസമയം എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി സി.പി. രാധാകൃഷ്ണനെ പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച അദ്ദേഹം നാമനിർദേശ പത്രിക സമർപ്പിക്കും. ഒബിസി വിഭാഗത്തിൽ നിന്നുള്ള നേതാവിനെ മുന്നോട്ടുവെച്ചുകൊണ്ട് സാമൂഹ്യ-രാഷ്ട്രീയ സന്തുലനം ഉറപ്പാക്കാനാണ് ബിജെപി നീക്കം. ആർഎസ്എസിന്റെ താത്പര്യങ്ങളും എൻഡിഎയുടെ സ്ഥാനാർഥി നിർണയത്തിൽ പരിഗണിക്കപ്പെട്ടതായാണ് വിവരം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റിലെയും ഇന്ത്യയുടെ മികച്ച ക്യാപ്റ്റന്മാരെയും,ബാറ്റർമാരെയും തെരഞ്ഞെടുത്ത് സൂര്യകുമാർ യാദവ്

Cricket
  •  a day ago
No Image

കോഴിക്കോട് വിദ്യാർഥിനിയെ മന്ത്രവാദി പീഡിപ്പിച്ചു: ദുഃസ്വപ്ന പരിഹാരത്തിന്റെ മറവിൽ പീഡനം, പ്രതി അറസ്റ്റിൽ

crime
  •  a day ago
No Image

മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ അതീവ ജാഗ്രത; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

Kerala
  •  a day ago
No Image

വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്റാഈൽ: വീടുകളിലേക്ക് മടങ്ങിയ 9 ഫലസ്തീനികളെ കൊലപ്പെടുത്തി അധിനിവേശ സൈന്യം

International
  •  a day ago
No Image

രാജസ്ഥാനിലെ ജയ്സാൽമീറിൽ ഓടുന്ന ബസിന് തീപിടിച്ച് 20 പേർ മരിച്ചു

National
  •  a day ago
No Image

കര്‍ണാകടയിലെ കോണ്‍ഗ്രസ് എംഎല്‍എയുടെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കാനുള്ള നടപടിക്ക് സുപ്രീം കോടതി സ്‌റ്റേ

National
  •  a day ago
No Image

അടിമാലിയിൽ മണ്ണിടിച്ചിൽ; വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു, മണ്ണിനടിയിൽ അകപ്പെട്ടയാളെ രക്ഷപ്പെടുത്തി

Kerala
  •  a day ago
No Image

ബിഎൽഎസ് ഇന്റർനാഷണലിനെ വിലക്കി ഇന്ത്യ; യുഎഇയിലെ പാസ്‌പോർട്ട്, വിസ സേവനങ്ങളെ ബാധിക്കുമോ?, പ്രവാസികൾ ആശങ്കയിൽ

uae
  •  a day ago
No Image

ഒരു പവന് മൂന്നര ലക്ഷം രൂപയോ? ഞെട്ടണ്ട ഈ സ്വർണ വില പാകിസ്താനിലാണ്, കാരണം ഇതാണ്

International
  •  a day ago
No Image

ഇടുക്കി എസ്‌റ്റേറ്റില്‍ അതിഥി തൊഴിലാളിയായി എത്തിയത് മാവോയിസ്റ്റ്; ഒന്നര വര്‍ഷത്തിന് ശേഷം അറസ്റ്റ്; പിടിയിലായത് മൂന്ന് പൊലിസുകാരെ കൊന്ന പ്രതി

Kerala
  •  a day ago