HOME
DETAILS

ഗസ്സയിൽ വെടിനിർത്തൽ: കരാർ ഹമാസ് അംഗീകരിച്ചതായി റിപ്പോർട്ട് 

  
Web Desk
August 18 2025 | 16:08 PM

gaza ceasefire hamas approves deal reports say

ഗസ്സ: ഗസ്സയിൽ വെടിനിർത്തൽ കരാർ സംബന്ധിച്ച് ഹമാസ് തങ്ങളുടെ സമ്മതം അറിയിച്ചതായി റിപ്പോർട്ട്. ഖത്തർ പ്രധാനമന്ത്രിയുടെ ഈജിപ്ത് സന്ദർശന വേളയിലാണ് ​ഗസ്സയിൽ വെടിനിർത്തൽ സംബന്ധിച്ച കരാർ നടപടി മുന്നോട്ട് വന്നത്. ഖത്തറും ഈജിപ്തും മുന്നോട്ടുവച്ച ഏറ്റവും പുതിയ വെടിനിർത്തൽ കരാർ നിർദ്ദേശം ഹമാസ് അംഗീകരിച്ചതായും ഹമാസ് വൃത്തങ്ങൾ അൽ ജസീറയോട് വെളിപ്പെടുത്തി. എന്നിരുന്നാലും ഇരു രാജ്യങ്ങളുടെയും മധ്യസ്ഥതയിൽ ആദ്യ ഘട്ടമായി 60 ദിവസത്തെ വെടിനിർത്തൽ കരാറിനാണ് ധാരണയായിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

എന്നാൽ, മുൻകാല ചർച്ചകളുടെ പശ്ചാത്തലത്തിൽ, ഈ പ്രഖ്യാപനം ഇസ്റാഈലിന്റെ വംശ​ഹത്യ അവസാനിപ്പിക്കുമെന്ന് ഉറപ്പ് നൽകുന്നില്ല. കഴിഞ്ഞ രണ്ട് വർഷത്തിനിടെ, വെടിനിർത്തലിനും ഇസ്റാഈലി-ഫലസ്തീൻ തടവുകാരുടെ മോചനത്തിനുമുള്ള നിർദ്ദേശങ്ങൾ ഹമാസ് അംഗീകരിച്ചെങ്കിലും, ഇസ്റാഈൽ അവ നിരസിക്കുകയും വംശ​ഹത്യ തുടരുകയും ചെയ്തിരുന്നു.

വെടിനിർത്തലിന്റെ കാലാവധിയാണ് പ്രധാന വിഷയം. ഹമാസ് ശാശ്വത വെടിനിർത്തലാണ് ആഗ്രഹിക്കുന്നത്. എന്നാൽ, തടവുകാരെ മോചിപ്പിച്ച ശേഷം ഗസ്സയിൽ സൈനിക നടപടികൾ പുനരാരംഭിക്കാൻ അനുവദിക്കുന്ന താൽക്കാലിക വെടിനിർത്തലാണ് ഇസ്റാഈൽ ലക്ഷ്യമിടുന്നത്.

അതേസമയം, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇസ്റാഈലി ബന്ദികളെ മോചിപ്പിക്കണമെങ്കിൽ "ഹമാസിനെ നേരിടുകയും നശിപ്പിക്കുകയും" വേണമെന്ന് ആരോപിച്ചു. ഹമാസ് അംഗീകരിച്ചതായി പറയുന്ന പുതിയ കരാറിന്റെ വിശദാംശങ്ങൾ ഇതുവരെ വ്യക്തമല്ല. 

അതേസമയം തെക്കൻ ഗസ്സയിലെ ഖാൻ യൂനിസിലുള്ള നാസർ ആശുപത്രിയിലെ ദയനീയമായ ആരോഗ്യ സാഹചര്യങ്ങളെക്കുറിച്ച് ഫലസ്തീൻ വംശജയായ അമേരിക്കൻ നഴ്‌സ് അമാൻഡ നാസർ രംഗത്ത്. ആക്ടിവിസ്റ്റ് അമ്രോ തബാഷ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ, ആശുപത്രിയിലെ ഡോക്ടർമാരും രോഗികളും അങ്ങേയറ്റം ക്ഷീണിതരും വിശപ്പിന്റെ വക്കിലുമാണെന്ന് അമാൻഡ വെളിപ്പെടുത്തി.

വൈകാരികമായും ചില സമയങ്ങളിൽ ഈ സാഹചര്യം താങ്ങാനാവാത്തതാണ്. ഉപരോധം മൂലം അടിസ്ഥാന ആവശ്യങ്ങൾ പോലും നിറവേറ്റാൻ കഴിയാത്തതിനാൽ നിരാശയും നിസ്സഹായതയും വേട്ടയാടുന്നു, അമാൻഡ വ്യക്തമാക്കി. ആശുപത്രിയിലേക്ക് എത്തിക്കുന്ന പരുക്കേറ്റവരിൽ ഭൂരിഭാഗവും തല, നെഞ്ച്, വയർ, പെൽവിസ് എന്നിവിടങ്ങളിൽ വെടിയേറ്റവരാണെന്നും അവർ ചൂണ്ടിക്കാട്ടി. ഒരു വെടിനിർത്തലിലൂടെയും അതിർത്തികൾ തുറക്കുന്നതിലൂടെയും ഫലസ്തീനികൾക്ക് ആവശ്യമായ സഹായം എത്തിക്കുന്നതിലൂടെയും ഈ ദുരന്തം തടയാൻ കഴിയും അവർ കൂട്ടിച്ചേർത്തു. ആശുപത്രിയുടെ ഇടനാഴികളിലും നിലത്തുമായി നിരവധി പരുക്കേറ്റവരാണ് മരുന്നുകളുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും കടുത്ത ക്ഷാമം മൂലം കഴിയുന്നത്.

 

 

Hamas has reportedly accepted a ceasefire proposal for Gaza, as conveyed to mediators during the Qatar Prime Minister's visit to Egypt, according to Al Jazeera. However, past negotiations suggest this may not guarantee an end to the conflict, with key disputes over the ceasefire's duration



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫലസ്തീനീ അഭയാർത്ഥി ദമ്പതികളുടെ മകൻ നൊബേൽ സമ്മാന ജേതാവായ കഥ; ആയിരങ്ങളെ പ്രചോദിപ്പിച്ച ഒമർ യാഗിയുടെ ജീവിതം

International
  •  7 days ago
No Image

പ്ലസ് ടു വിദ്യാർഥിനിക്ക് മെസേജ് അയച്ചതിന്റെ പേരിൽ സഹപാഠിയെ തട്ടിക്കൊണ്ടുപോയി മർദിച്ചു; പെൺകുട്ടിയുടെ വീട്ടുകാർ ഉൾപ്പെടെ നാല് പേർ പിടിയിൽ

crime
  •  7 days ago
No Image

കോഴിക്കോട് മുക്കത്ത് സ്കൂട്ടറിന് പിന്നിൽ സ്വകാര്യ ബസിടിച്ച് മൂന്ന് വയസുകാരന് ദാരുണാന്ത്യം

Kerala
  •  7 days ago
No Image

24 കിലോയിലധികം മയക്കുമരുന്ന് കടത്താൻ ശ്രമിച്ചു; ഒമാനിൽ യുവാവ് അറസ്റ്റിൽ

oman
  •  7 days ago
No Image

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 'ബുദ്ധിശക്തി' വെളിപ്പെടുത്തുന്ന കഥ; മുൻ യുവന്റസ് മേധാവിയുടെ വെളിപ്പെടുത്തൽ

Football
  •  7 days ago
No Image

കൊച്ചിയിൽ പട്ടാപകൽ വമ്പൻ കവർച്ച; തോക്ക് ചൂണ്ടി മുഖംമൂടി സംഘം 80 ലക്ഷം രൂപ കവർന്നു

crime
  •  7 days ago
No Image

പാകിസ്ഥാനിലെ 'സാമ്പത്തിക മുന്നേറ്റം' വാക്കുകളിൽ മാത്രമോ? ഓഹരി വിപണി കുതിക്കുമ്പോൾ ദാരിദ്ര്യം പെരുകുന്നു; ലോകബാങ്ക് റിപ്പോർട്ട്

International
  •  7 days ago
No Image

പറന്നുയരാൻ ഒരുങ്ങി റിയാദ് എയർ; ആദ്യ സർവീസ് ലണ്ടനിലേക്ക്; വരും വർഷങ്ങളിൽ ഇന്ത്യയിലേക്കും

Saudi-arabia
  •  7 days ago
No Image

കൊച്ചി വാട്ടർ മെട്രോയിലെ യാത്ര ഇനി കൂടുതൽ ഉല്ലാസകരം; രണ്ട് പുതിയ ടെർമിനലുകൾ നാളെ തുറക്കും

tourism
  •  7 days ago
No Image

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർഥിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതിയെ റിമാൻഡ് ചെയ്തു

crime
  •  7 days ago