
UAE weather updates: അബൂദബിയില്‍ ശക്തമായ പൊടിക്കാറ്റ്; ദൂരക്കാഴ്ച കുറഞ്ഞു; പെട്ടെന്ന് കാലാവസ്ഥാ മാറ്റം:

അബൂദബി: അബൂദബിയില്‍ കാലാവസ്ഥയില്‍ പെട്ടെന്ന് മാറ്റവും ശക്തമായ പൊടിക്കാറ്റും. പൊടി അലര്‍ജിയുള്ളവര്‍ പ്രത്യേകിച്ചും ജാഗ്രത പാലിക്കാനും, ഉച്ച കഴിഞ്ഞ് വീടിനുള്ളില്‍ തന്നെ തുടരാനും അധികൃതര്‍ നേരത്തെ തന്നെ നിര്‍ദേശിച്ചിരുന്നു. ഇന്നലെ ഉച്ച കഴിഞ്ഞ് പെട്ടെന്നായിരുന്നു കാലാവസ്ഥയില്‍ മാറ്റമുണ്ടായത്. 3.30ഓടെ ശക്തമായ കാറ്റ് പൊടിക്കാറ്റിലേക്ക് മാറി. ഇത് പല റോഡുകളിലും ദൃശ്യപരത ഗണ്യമായി കുറച്ചു. വാഹനമോടിക്കുന്നവരെയും കാല്‍നട യാത്രക്കാരെയും ഇത് ബാധിച്ചു.
മേഖലയിലുടനീളം വടക്കുപടിഞ്ഞാറന്‍ കാറ്റ് വീശുന്ന സാഹചര്യമാണ് ഏതാനും ദിവസങ്ങളായി ഉള്ളതെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എന്‍.സി.എം) നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് കാരണം, അന്തരീക്ഷം പൊടിയും മണലും നിറയുന്ന സാഹചര്യമുണ്ട്. ഇത് മേഘാവൃത അവസ്ഥയ്ക്കും കാരണമാകുന്നുണ്ട്. ഈ പ്രതിഭാസം രാജ്യത്തുടനീളം ദൃശ്യപരതയെ ഗണ്യമായി കുറച്ചിട്ടുണ്ട്. വൈകുന്നേരം 6 മണി വരെ ഈ അവസ്ഥ നിലനില്‍ക്കുന്നതിനാല്‍ എല്ലാവരും ജാഗരൂകരാവണമെന്നും അധികൃതര്‍ ഉണര്‍ത്തി.
പൊടിപടലങ്ങള്‍ കാഴ്ചയെ തടസ്സപ്പെടുത്തുന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അബൂദബി പൊലിസ് നിര്‍ദേശിച്ചിട്ടുണ്ട്. വാഹനമോടിക്കുമ്പോള്‍ ഫോണുകള്‍ ഉപയോഗിക്കുന്നതില്‍ നിന്നും കാലാവസ്ഥയുടെ വീഡിയോകള്‍ എടുക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും പൊലിസ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ താമസക്കാരോട് അഭ്യര്‍ത്ഥിച്ചു.
തീരപ്രദേശങ്ങളില്‍ ഇന്നലെ 45° സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നിരുന്നു. പകല്‍ നേരത്ത് ഉയര്‍ന്ന അളവില്‍ ഈര്‍പ്പവും അനുഭവപ്പെട്ടിരുന്നു.
വാരാന്ത്യം കടല്‍ പ്രക്ഷുബ്ധമാകുമെന്ന് എന്‍.സി.എം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതിനാല്‍, തീരപ്രദേശങ്ങളിലേക്ക് പോകുന്നവര്‍ ശ്രദ്ധിക്കണം. ഇന്ന് കൂടി ഈയവസ്ഥയുണ്ടാകും. വടക്കുപടിഞ്ഞാറന്‍ കാറ്റ് മണിക്കൂറില്‍ 40 കിലോ മീറ്റര്‍ വരെ വേഗത്തില്‍ വീശാമെന്നും, 6 അടി ഉയരത്തില്‍ തീരത്തേക്ക് തിരകള്‍ ഉയരുമെന്നും അധികൃതര്‍ പറഞ്ഞു.
UAE residents, particularly people with dust allergies, are advised to stay indoors this afternoon due to a dust storm in Abu Dhabi. Late yester day afternoon, there was a sudden change in the weather, and by 3.30pm, strong winds had caused dust storms.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

താമസിക്കാന്‍ വേറെ ഇടം നോക്കണം; ഇറാന്റെ തിരിച്ചടിയില്‍ വീടുകള്‍ തകര്‍ന്ന് ഹോട്ടലുകളില്‍ അഭയം തേടിയ ഇസ്റാഈലികളെ ഒഴിപ്പിക്കാന്‍ ഹോട്ടലുടമകള്‍
International
• a day ago
യുഎഇയില്‍ കൈനിറയെ തൊഴിലവസരങ്ങള്‍; വരും വര്‍ഷങ്ങളില്‍ ഈ തൊഴില്‍ മേഖലയില്‍ വന്‍കുതിപ്പിന് സാധ്യത
uae
• a day ago
അതിവേഗതയില്‍ വന്ന ട്രക്കിടിച്ചു, കാര്‍ കത്തി യു.എസില്‍ നാലംഗ ഇന്ത്യന്‍ കുടുംബത്തിന് ദാരുണാന്ത്യം; മരിച്ചത് അവധിക്കാലം ആഘോഷിക്കാനെത്തിയ ഹൈദരാബാദ് സ്വദേശികള്‍
National
• a day ago
ചെങ്കടലില്‍ ബ്രിട്ടീഷ് ചരക്ക് കപ്പലിന് നേരെ ഹൂതി വിമതരുടെ ആക്രമണം; കപ്പല്‍ ജീവനക്കാരെ രക്ഷപ്പെടുത്തി യുഎഇ
uae
• a day ago
ജിസിസി രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന റെയില്‍ പാതയ്ക്ക് അംഗീകാരം നല്കി ഖത്തര്‍ മന്ത്രിസഭ
qatar
• a day ago
വ്യാജ തൊഴില്‍ വാര്‍ത്തകള്‍; ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്കി സപ്ലൈക്കോ
Kerala
• a day ago
ജിസിസി രാജ്യങ്ങളില്‍ ഏറ്റവും കുറവ് ജീവിതച്ചെലവ് ഉള്ളത് ഈ രാജ്യത്തെന്ന് റിപ്പോര്‍ട്ട്
oman
• a day ago
ഇസ്റാഈലിനെ ഞെട്ടിച്ച് വീണ്ടും ഹമാസ്; വടക്കന്‍ ഗസ്സയില്‍ ബോംബാക്രമണം, അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു, 14 പേര്‍ക്ക് പരുക്ക്
International
• a day ago
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ശാരീരികബന്ധം; ജയിലിലായിരുന്ന ബ്രിട്ടീഷ് കൗമാരക്കാരനെ വിട്ടയച്ച് ദുബൈ
uae
• a day ago
കമ്പനി തുണച്ചു; അഞ്ച് വര്‍ഷത്തിലേറെയായി സഊദി ജയിലില്‍ കഴിയുകയായിരുന്ന കുന്ദമംഗലം സ്വദേശി ഷാജു ജയില്‍മോചിതനായി
Saudi-arabia
• a day ago
അല്‍ അന്‍സാരി എക്സ്ചേഞ്ച് പണിമുടക്കി; നാട്ടിലേക്ക് അയച്ച പണം എത്താന്‍ 48 മണിക്കൂറിലധികം വൈകിയെന്ന് യുഎഇയിലെ പ്രവാസികള്‍
uae
• a day ago
തമിഴ്നാട്ടില്‍ സ്കൂള്‍ ബസില്‍ ട്രെയിന്‍ ഇടിച്ച് മൂന്ന് കുട്ടികള്‍ മരിച്ചു, നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്ക് , ബസ് പൂര്‍ണമായും തകര്‍ന്നു
National
• a day ago
പത്തനംതിട്ട പാറമട അപകടം: ശേഷിക്കുന്നയാള്‍ക്കായി തിരച്ചില്‍ തുടരുന്നു
Kerala
• a day ago
സ്വകാര്യ ബസ് സമരം തുടങ്ങി, ദേശീയ പണിമുടക്ക് അര്‍ധ രാത്രി മുതല്‍; സംസ്ഥാനത്ത് ഇന്നും നാളെയും ജനജീവിതം സ്തംഭിക്കും
Kerala
• a day ago
‘ഇന്ത്യയിലേക്ക് തിരിച്ചുപോ...’: അമേരിക്കക്കാരന്റെ വംശീയ പരാമർശങ്ങൾ; ശാന്തമായി പ്രതികരിച്ച് ഇന്ത്യൻ വംശജൻ
International
• 2 days ago
കോഴിക്കോട് നടുറോഡിൽ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്; പൊലീസ് ലാത്തിവീശി
Kerala
• 2 days ago
അസമിൽ 14-കാരിയുടെ ആത്മഹത്യ: അധ്യാപകനെതിരെ ഗുരുതര ആരോപണം, പോക്സോ നിയമപ്രകാരം അറസ്റ്റ്
National
• 2 days ago
പുന്നപ്ര വടക്ക് പഞ്ചായത്ത് യോഗത്തിൽ സിപിഎം-കോൺഗ്രസ് സംഘർഷം; പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, കോൺഗ്രസ് അംഗം ആശുപത്രിയിൽ
Kerala
• 2 days ago
'അദ്ദേഹം സമാധാനം കെട്ടിപ്പടുക്കുകയാണ്': ഡോണാള്‍ഡ് ട്രംപിനെ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിനായി നാമനിര്‍ദ്ദേശം ചെയ്തതായി ഇസ്റാഈല്‍ പ്രധാനമന്ത്രി; വൈറ്റ് ഹൗസിലെ ചര്‍ച്ചയില്‍ ഗസ്സ വെടിനിര്‍ത്തല്‍ കരാറും ചര്‍ച്ചയായി
International
• a day ago
'ആ വാദം ശരിയല്ല'; ഓപ്പറേഷന് സിന്ദൂറിനിടെ ചൈന സഹായിച്ചെന്ന വാദം തള്ളി പാക് സൈനിക മേധാവി
International
• a day ago
നെതന്യാഹു വൈറ്റ് ഹൗസിൽ; ലക്ഷ്യം ഗസ്സയിലെ വെടിനിര്‍ത്തല്‍, ഹമാസിനു സമ്മതമെന്നു ട്രംപ്
International
• a day ago