
കോട്ടയം മെഡിക്കൽ കോളേജ് അപകടം; ബിന്ദുവിന്റെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ച് ആരോഗ്യമന്ത്രി

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിന്റെ കെട്ടിടം തകർന്ന് മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ വീട്ടിൽ സന്ദർശനം നടത്തി ആരോഗ്യമന്ത്രി വീണ ജോർജ്. ഇന്ന് രാവിലെയാണ് ബിന്ദുവിന്റെ വീട്ടിലേക്ക് മന്ത്രി എത്തിയത്. കുടുംബങ്ങളെ ആശ്വസിപ്പിച്ച വീണ ജോർജ്, ബിന്ദുവിന്റെ അമ്മയുമായും ഭർത്താവുമായും മകളുമായും സംസാരിച്ചു. സർക്കാർ കുടുംബത്തോടൊപ്പം തന്നെ ഉണ്ടെന്ന് അറിയിച്ച മന്ത്രി കുടുംബത്തിനുള്ള സഹായ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുമെന്നും അറിയിച്ചു. ഉചിതമായ തീരുമാനമായിരിക്കും ഉണ്ടാവുകയെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, മെഡിക്കൽ കോളജ് അപകടത്തിൽ സർക്കാരിനെതിരെയും മന്ത്രി വീണ ജോർജിന്റെ രാജി ആവശ്യപ്പെട്ടും പ്രതിപക്ഷ പ്രതിഷേധം ഇന്നും തുടർന്നേക്കും. അപകടത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന ആവശ്യം കോൺഗ്രസ് ശക്തമാക്കിയിട്ടുണ്ട്. ഇക്കാര്യംകൂടി ഉന്നയിച്ചാകും ഇന്നത്തെ കോൺഗ്രസ് സമരം നടക്കുക. പുതുതായി നിർമിച്ച കെട്ടിടം തുറന്നുകൊടുക്കാത്തതിലും കോൺഗ്രസിന് ശക്തമായ എതിർപ്പുണ്ട്. മന്ത്രിമാർ അടക്കം പങ്കെടുത്ത മെയ് 30ലെ യോഗത്തിൽ പുതിയ കെട്ടിടത്തിലേക്ക് മാറാൻ തീരുമാനം ഉണ്ടായിട്ടും അത് നടപ്പാക്കാതിരുന്നതിനെതിരെ കടുത്ത വിമർശനവും ഉയരുന്നുണ്ട്. മന്ത്രിയുടെ സമയം നോക്കിയാണ് ഉദ്‌ഘാടനം നീട്ടിയത് എന്നാണ് ആരോപണം.
ഇതിനിടെ, അപകടത്തിൽ ജില്ലാ കളക്ടർ സമർപ്പിച്ച റിപ്പോർട്ടിനെതിരെയും പ്രതിപക്ഷം രംഗത്ത് വന്നു. ജില്ലാ കളക്ടറുടെ അന്വേഷണം തൃപ്തികരമെല്ലെന്നാണ് ആരോപണം. ബിന്ദുവിന്റെ കുടുംബത്തിനുള്ള ധനസഹായം നൽകുന്നതിനായുള്ള റിപ്പോർട്ടാണ് ജില്ലാ കളക്ടർ നൽകിയത്. ചീഫ് സെക്രട്ടറിക്കാണ് കളക്ടർ ജോൺ വി സാമുവൽ റിപ്പോർട്ട് നൽകിയത്. കഴിഞ്ഞ ദിവസം ആശുപത്രി വികസന ഫണ്ടിൽ നിന്ന് ആദ്യഘട്ടമെന്നോണം കുടുംബത്തിന് ധനസഹായം നൽകിയിരുന്നു. ഇതിന് പിന്നാലെ സർക്കാരിന്റെ ധനസഹായം പ്രഖ്യാപിക്കാനുള്ള ഒരു റിപ്പോർട്ട് കൈമാറണമെന്ന് മന്ത്രിമാർ ആവശ്യപ്പെട്ടിരുന്നു. ഈ റിപ്പോർട്ട് പരിഗണിച്ചാണ് സർക്കാർ ധനസഹായം മുഖ്യമന്ത്രി പ്രഖ്യാപിക്കുക.
Kerala Health Minister Veena George visited the residence of Bindu, a native of Thalayolaparambu, who tragically lost her life in the recent Kottayam Medical College building collapse. The Minister arrived at the family’s home earlier this morning. During the visit, Veena George consoled the grieving family members, including Bindu’s mother, husband, and daughter. She assured them that the Kerala government stands firmly with the family during this difficult time.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍, അടിയന്തരമായി തടയണം; അയ്യപ്പ സംഗമത്തിനെതിരെ സുപ്രിംകോടതിയില്‍ ഹരജി
Kerala
• a day ago
'പോസിറ്റിവ് റിസല്‍ട്ട്‌സ്' ഖത്തര്‍-യുഎസ് ചര്‍ച്ചകള്‍ ഏറെ ഫലപ്രദമെന്ന് വൈറ്റ്ഹൗസ് വക്താവ്; ഭാവി നീക്കങ്ങള്‍ ചര്‍ച്ച ചെയ്തു, ആക്രമണങ്ങള്‍ ചെറുക്കാന്‍ സുരക്ഷാപങ്കാളിത്തം ശക്തമാക്കും
International
• a day ago
ബാങ്കില്‍ കൊടുത്ത ഒപ്പ് മറന്നു പോയാല്‍ എന്ത് ചെയ്യും..? പണം നഷ്ടമാകുമോ..? പുതിയ ഒപ്പ് എങ്ങനെ അപ്‌ഡേറ്റ് ചെയ്യാം?
Kerala
• a day ago
അവൻ ഇന്ത്യക്കൊപ്പമില്ല, പാകിസ്താന് വിജയിക്കാനുള്ള മികച്ച അവസരമാണിത്: മിസ്ബ ഉൾ ഹഖ്
Cricket
• a day ago
കെട്ടിത്തൂക്കി യുവാവിന്റെ ജനനേന്ദ്രിയത്തില്‍ അടിച്ചത് 23 സ്റ്റാപ്ലര്‍ പിന്നുകള്‍; ഹണി ട്രാപ്പില്‍ കുടുക്കി ദമ്പതിമാരുടെ ക്രൂരപീഡനം, അറസ്റ്റില്‍
Kerala
• a day ago
തോറ്റത് ബംഗ്ലാദേശ്, വീണത് ഇന്ത്യ; ഏഷ്യ കീഴടക്കി ലങ്കൻ പടയുടെ കുതിപ്പ്
Cricket
• a day ago
പൊലിസ് യൂനിഫോമില്‍ മോഷണം; കവര്‍ന്നത് പണവും മൂന്ന് ലക്ഷം രൂപയുടെ ആഭരണങ്ങളും
National
• a day ago
'ബന്ദി മോചനത്തിന് തടസ്സം നില്‍ക്കുന്നത് നെതന്യാഹു, താമസിപ്പിക്കുന്ന ഓരോ നിമിഷവും മരണതുല്യം' പ്രധാന മന്ത്രിക്കെതിരെ പ്രതിഷേധത്തിരയായി ഇസ്‌റാഈല്‍ തെരുവുകള്‍, ഖത്തര്‍ ആക്രമണത്തിനും വിമര്‍ശനം
International
• a day ago
പിങ്ക് പേപ്പറില്‍ മാത്രമാണ് സ്വര്‍ണം പൊതിയുന്നത്...! സ്വര്‍ണം പൊതിയാന്‍ മറ്റു നിറങ്ങള്‍ ഉപയോഗിക്കാതിരിക്കുന്നത് എന്തുകൊണ്ടാണ്
Kerala
• a day ago
ഖത്തര്‍ പ്രധാനമന്ത്രിക്ക് വിരുന്നുനല്‍കി ട്രംപ്; ഇസ്‌റാഈല്‍ ആക്രമണത്തിനു പിന്നാലെ യു.എസില്‍ ചര്‍ച്ച
International
• a day ago
Asia Cup: ദുബൈയിൽ ഇന്ന് ഇന്ത്യ- പാക് പോരാട്ടം; ടിക്കറ്റ് മുഴുവനും വിറ്റ് പോയി, ആരാധകർക്കായി കർശന നിർദേശങ്ങൾ മുന്നോട്ടുവച്ചു പോലിസ്
Cricket
• a day ago
ഇന്ന് ശ്രീകൃഷ്ണ ജയന്തി; ആഘോഷത്തിനൊരുങ്ങി നാട്
Kerala
• a day ago
നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കം; വിഷയങ്ങൾ നിരവധി; പ്രക്ഷുബ്ധമാകും
Kerala
• a day ago
തെരുവുനായകൾക്ക് പൊതുസ്ഥലങ്ങളിൽ ഭക്ഷണം നൽകിയാൽ പിഴ ചുമത്തും; ചണ്ഡീഗഡ് മുൻസിപ്പൽ കോർപ്പറേഷൻ
National
• a day ago
നേപ്പാള്‍ ശാന്തമാകുന്നു; പൊതുതെരഞ്ഞെടുപ്പ് 2026 മാര്‍ച്ച് 5ന് നടത്തുമെന്ന് പ്രസിഡന്റ്
International
• 2 days ago
'ഇവിടെ കാല് കുത്തിയാൽ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യും'; ന്യൂയോർക്ക് മേയർ സ്ഥാനാർത്ഥി സൊഹ്റാൻ മംദാനി
International
• 2 days ago
പാകിസ്താനെ വീഴ്ത്താനിറങ്ങുന്ന ഇന്ത്യക്ക് കനത്ത തിരിച്ചടി; സൂപ്പർതാരത്തിന് പരുക്ക്
Cricket
• 2 days ago
വാഹനമിടിച്ച് വയോധികന് മരിച്ച സംഭവത്തില്‍ വഴിത്തിരിവ്; അപകടമുണ്ടാക്കിയ കാര്‍ പാറശാല എസ്എച്ച്ഒയുടേത്
Kerala
• 2 days ago
ബഹ്റൈനിൽ ഫുഡ് ട്രക്കുകളുടെ ലൈസൻസ് സ്വദേശികൾക്ക് മാത്രമാക്കാൻ നീക്കം; പ്രവാസികൾക്ക് തിരിച്ചടി ആകും
bahrain
• a day ago
അമീബിക് മസ്തിഷ്ക ജ്വരം; സംസ്ഥാനത്ത് ഒമ്പത് മാസത്തിനിടെ മരണപ്പെട്ടത് 17 പേർ
Kerala
• a day ago
ഖത്തറിൽ ഇന്നും നാളെയും ഇടിക്കും മഴയ്ക്കും സാധ്യത | Qatar Weather Updates
qatar
• a day ago