HOME
DETAILS

വാർത്ത ഏജൻസി റോയിട്ടേഴ്‌സിന്റെ ഇന്ത്യയിലെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് മരവിപ്പിച്ചു

  
Salah
July 06 2025 | 03:07 AM

reuters official x account withdeld in india

ന്യൂഡൽഹി: അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിന്റെ ഇന്ത്യയിലെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് മരവിപ്പിച്ചതായി റിപ്പോർട്ട്. മരവിപ്പിക്കലിന് പിന്നിലെ കാരണം വ്യക്തമല്ല. സംഭവത്തെ കുറിച്ച് റോയിട്ടേഴ്‌സോ കേന്ദ്ര സർക്കാർ വൃത്തങ്ങളോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ശനിയാഴ്ച രാത്രി 11:40 മുതലാണ് റോയിട്ടേഴ്‌സിന്റെ എക്‌സ് അക്കൗണ്ട് ലഭ്യമല്ലാതായാത് എന്നാണ് വിവരം. നിരവധി എക്‌സ് ഉപയോക്താക്കൾ റോയിട്ടേഴ്‌സിന്റെ എക്‌സ് ഹാൻഡിൽ ബ്ലോക്ക് ചെയ്തതുമായി ബന്ധപ്പെട്ട ട്വീറ്റുകൾ പങ്കിട്ടു.

ഔദ്യോഗിക എക്‌സ് അക്കൗണ്ടിന് പുറമെ റോയിട്ടേഴ്‌സ് വേൾഡിന്റെ എക്‌സ് അക്കൗണ്ടും ആക്‌സസ് ചെയ്യാൻ കഴിയുന്നില്ല എന്ന് ഉപഭോക്താക്കൾ പരാതി ഉന്നയിച്ചു. രണ്ട് എക്‌സ് ഹാൻഡിലുകൾ മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്‌തതിന്റെ കാരണം അറിവായിട്ടില്ല. 'നിയമപരമായ ആവശ്യത്തെത്തുടർന്ന്' ഇന്ത്യയിൽ നിയന്ത്രിച്ചിരിക്കുന്നു എന്നാണ് അക്കൗണ്ട് തുറക്കുമ്പോൾ കാണിക്കുന്നത്. 

മറ്റ് പ്രദേശങ്ങളിൽ നിന്ന് അക്കൗണ്ട് ഇപ്പോഴും ആക്‌സസ് ചെയ്യാൻ കഴിയുന്നതിനാൽ ബ്ലോക്ക് ഇന്ത്യയിൽ മാത്രമാണ്. ബ്ലോക്ക് താൽക്കാലികമാണോ സ്ഥിരമാണോ, അതോ പ്ലാറ്റ്‌ഫോമിനെതിരെ പുറപ്പെടുവിച്ച ഒരു പ്രത്യേക റിപ്പോർട്ടുമായോ നിയമ ഉത്തരവുമായോ ബന്ധപ്പെട്ടതാണോ എന്ന് ഇതുവരെ അറിവായിട്ടില്ല.

അതേസമയം, @Reuters X ന്റെ പ്രധാന അക്കൗണ്ട് ഇന്ത്യയിൽ ബ്ലോക്ക് ചെയ്‌തിട്ടുണ്ടെങ്കിലും, റോയിട്ടേഴ്‌സ് ടെക് ന്യൂസ്, റോയിട്ടേഴ്‌സ് ഫാക്റ്റ് ചെക്ക്, റോയിട്ടേഴ്‌സ് പിക്‌ചേഴ്‌സ്, റോയിട്ടേഴ്‌സ് ഏഷ്യ, റോയിട്ടേഴ്‌സ് ചൈന എന്നിവയുൾപ്പെടെ നിരവധി അനുബന്ധ അക്കൗണ്ടുകൾ ഇപ്പോഴും ആക്‌സസ് ചെയ്യാവുന്നതാണ്.

തോംസൺ റോയിട്ടേഴ്‌സിന്റെ വാർത്താ മാധ്യമ വിഭാഗമാണ് ലണ്ടൻ ആസ്ഥാനമായുള്ള റോയിട്ടേഴ്‌സ്. 200-ലധികം സ്ഥലങ്ങളിലായി 2,600 മാധ്യമപ്രവർത്തകർ റോയിട്ടേഴ്‌സിന്റെ ഭാഗമാണെന്ന് കമ്പനി പറയുന്നു. 

 

The official X (formerly Twitter) account of international news agency Reuters in India has reportedly been suspended, with the reason behind the action remaining unclear. Neither Reuters nor the Indian government has issued any official statement regarding the incident so far. According to reports, the Reuters India X account became inaccessible around 11:40 PM on Saturday night. Several users on the platform have shared posts indicating that the account has either been blocked or suspended.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂള്‍ സമയമാറ്റം: എസ്.കെ.എം.എം.എ പ്രക്ഷോഭത്തിലേക്ക്; പ്രഖ്യാപന സമ്മേളനം 10ന് കോഴിക്കോട്ട്

Kerala
  •  9 hours ago
No Image

രാഷ്ട്രീയത്തിനപ്പുറത്തെ ആത്മീയലയം, പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങളുടെ വിയോഗത്തിന് അരനൂറ്റാണ്ട്

Kerala
  •  9 hours ago
No Image

UAE weather updates: അബൂദബിയില്‍ ശക്തമായ പൊടിക്കാറ്റ്; ദൂരക്കാഴ്ച കുറഞ്ഞു; പെട്ടെന്ന് കാലാവസ്ഥാ മാറ്റം:

uae
  •  9 hours ago
No Image

സഹകരണ സംഘങ്ങളെ 'ലാഭത്തിലാക്കാൻ കുറുക്കുവഴി'; കുടിശികയ്ക്ക് റിസർവ് ഫണ്ട് കുറച്ച് സർക്കാർ

Kerala
  •  9 hours ago
No Image

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യത; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  9 hours ago
No Image

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി ഇന്ന് കൊച്ചിയില്‍; നഗരത്തില്‍ ഇന്നും നാളെയും ഗതാഗത നിയന്ത്രണം

Kerala
  •  10 hours ago
No Image

രജിസ്റ്റാറുടെ സസ്‌പെന്‍ഷന്‍; കേരള സര്‍വകലാശാല അടിയന്തര സിന്‍ഡിക്കേറ്റ് യോഗം ഇന്ന്

Kerala
  •  10 hours ago
No Image

'അമേരിക്ക പാര്‍ട്ടി': പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് ഇലോണ്‍ മസ്‌ക്; യുഎസ് ജനതയ്ക്ക് സ്വതാന്ത്ര്യം തിരികെ നല്‍കുമെന്നും പ്രഖ്യാപനം

International
  •  10 hours ago
No Image

വയനാട് സി.പി.എമ്മിലെ പ്രശ്നം തെരുവിലേക്ക്; ലോക്കൽ കമ്മിറ്റി ഓഫിസിന് ഏരിയാ കമ്മിറ്റി പൂട്ടിട്ടു 

Kerala
  •  11 hours ago
No Image

ക്യാപ്റ്റനും മേജറുമല്ല, കർമഭടൻമാരാണ് കോൺഗ്രസിന് വേണ്ടത്: മുല്ലപ്പള്ളി

Kerala
  •  11 hours ago