HOME
DETAILS

കേരള യൂണിവേഴ്‌സിറ്റി രജിസ്ട്രാറുടെ സസ്‌പെൻഷൻ റദ്ദാക്കി; വിസിയെ മറികടന്ന് സിൻഡിക്കേറ്റ് തീരുമാനം

  
Web Desk
July 06 2025 | 08:07 AM

Kerala University Syndicate has revoked the suspension of Registrar KS Anilkumar

തിരുവനന്തപുരം: കേരളാ യൂണിവേഴ്സിറ്റി രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്ത നടപടി റദ്ദ് ചെയ്ത് സിൻഡിക്കേറ്റ് യോഗം. രജിസ്ട്രാർ കെ.എസ് അനിൽകുമാറിന്റെ സസ്‌പെൻഷനാണ് വിസിയുടെ ചുമതല വഹിക്കുന്ന സിസ തോമസിന്റെ വിയോജനക്കുറിപ്പ് മറികടന്ന് പ്രത്യേക സിൻഡിക്കേറ്റ് യോഗം റദ്ദ് ചെയ്തത്. രജിസ്ട്രാറെ നിയമിക്കുന്നതിനും നടപടികളെടുക്കുന്നതിനും സിൻഡിക്കേറ്റിനാണ് ചുമതലയെന്ന് കാണിച്ചാണ് നടപടി ഉണ്ടായത്. വിസിയുടേത് ചട്ടങ്ങളും നടപടിക്രമങ്ങളും പാലിക്കാതെയുള്ള തീരുമാനമാണെന്നും സിൻഡിക്കേറ്റ് ചൂണ്ടിക്കാട്ടി.

വിസി മോഹനൻ കുന്നുമ്മലാണ് രജിസ്ട്രാർ അനിൽ കുമാറിനെ നേരത്തെ സസ്പെൻഡ് ചെയ്തത്. മോഹനൻ കുന്നുമ്മൽ നിലവിൽ വിദേശ യാത്രയിലാണ്. അദ്ദേഹത്തിന് പകരം വിസിയുടെ ചുമതല വഹിക്കുന്നത് ഡിജിറ്റൽ യൂണിവേഴ്സിറ്റി വിസി സിസ തോമസാണ്. സസ്‌പെൻഷൻ റദ്ദ് ചെയ്യാനുള്ള സിൻഡിക്കേറ്റ് തീരുമാനത്തിനെതിരെ അവർ വിയോജനക്കുറിപ്പ് നൽകുകയായിരുന്നു. 

രജിസ്ട്രാറുടെ സസ്പെൻഷൻ നടപടി നിലവിൽ ഹൈകോടതിയുടെ പരിഗണനയിലിരിക്കുകയാണ്. രജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കിയതിനെ വിയോജിച്ച് കുറിപ്പ് നൽകിയ സാഹചര്യത്തിൽ കാര്യങ്ങൾ വിശദീകരിച്ച് സിസ തോമസിന് പ്രത്യേക സത്യവാങ്മൂലം ഹൈക്കോടതിയിൽ നൽകാൻ കഴിയും.

 

The Kerala University Syndicate has revoked the suspension of Registrar K.S. Anilkumar, overruling the dissent note from acting Vice Chancellor C.S. Thomas. The decision was taken in a special Syndicate meeting held to address the matter. The Syndicate emphasized that the authority to appoint and take action against the Registrar lies with the Syndicate itself, not solely with the Vice Chancellor. It further stated that the VC’s suspension order was issued without following proper procedures and university regulations.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്കൂളുകളിൽ കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തും; പുതിയ മാർഗ്ഗനിർദ്ദേശങ്ങളുമായി സഊദി അറേബ്യ

Saudi-arabia
  •  3 days ago
No Image

തലപ്പാടിയില്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് ഇടിച്ചു കയറി; നാലു മരണം 

Kerala
  •  3 days ago
No Image

വിജിലിന്റെ മൃതദേഹഭാഗങ്ങള്‍ കണ്ടെത്താനുള്ള തെരച്ചില്‍ തുടരുന്നു; സരോവരം പാര്‍ക്കിന് സമീപം, പരിശോധനക്കായി രണ്ട് കഡാവര്‍ നായകളെ എത്തിച്ചു

Kerala
  •  3 days ago
No Image

നിങ്ങൾ വാഹനം എടുക്കാനെത്തുമ്പോൾ, മറ്റൊരു വാഹനത്തിനാൽ നിങ്ങളുടെ വഴി തടസ്സപ്പെട്ടിട്ടുണ്ടോ? ഇതാണ് അതിനുള്ള പരിഹാരം; ദുബൈയിൽ ഇരട്ടപാർക്കിം​ഗ് എങ്ങനെ റിപ്പോർട്ട് ചെയ്യാം

uae
  •  3 days ago
No Image

കാസർകോട്-കർണാടക അതിർത്തിയിൽ വാഹനാപകടം; നിയന്ത്രണം നഷ്ടപ്പെട്ട ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഇടിച്ച് കയറി നാല് മരണം

Kerala
  •  3 days ago
No Image

താമരശ്ശേരി ചുരത്തിൽ വീണ്ടും ശക്തമായ മണ്ണിടിച്ചിൽ; ചാലുകളിൽ നിറവ്യത്യാസം, ജിയോളജി വകുപ്പ് പരിശോധന നടത്തി

Kerala
  •  3 days ago
No Image

ഷാഫി പറമ്പിൽ എംപിയെ തടഞ്ഞ സംഭവം; യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച്, പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി പൊലിസ്

Kerala
  •  3 days ago
No Image

മഴയൊഴിയുന്നില്ല; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്, അഞ്ചിടത്ത് യെല്ലോ അലർട്; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

Kerala
  •  3 days ago
No Image

ഓണാഘോഷം അതിരുവിട്ടു; വിദ്യാർഥികൾ രൂപമാറ്റം വരുത്തിയ ആറ് കാറുകളുമായി ക്യാമ്പസിലെത്തി, പൊലിസ് കേസെടുത്തു

Kerala
  •  3 days ago
No Image

രാഹുലിനെതിരായ കേസന്വേഷണ സംഘത്തില്‍ സൈബര്‍ വിദഗ്ധരും

Kerala
  •  3 days ago