HOME
DETAILS

ലോകത്തിൽ ഒന്നാമനായി രാജസ്ഥാൻ താരം; ഏകദിനത്തിൽ നേടിയത് പുത്തൻ നേട്ടം

  
Sudev
July 06 2025 | 08:07 AM

Sri Lankan all-rounder Wanindu Hasaranga has made history in ODI cricket

ഏകദിന ക്രിക്കറ്റിൽ ചരിത്രംക്കുറിച്ച് ശ്രീലങ്കൻ ഓൾ റൗണ്ടർ വനിന്ദു ഹസരംഗ. ഏകദിനത്തിൽ 1000 റൺസും 100 വിക്കറ്റും സ്വന്തമാക്കുന്ന താരമായാണ് ഹസരംഗ മാറിയത്. ഇതോടെ ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ ഈ റെക്കോർഡ് കൈവരിക്കുന്ന താരമായും ഹസരംഗ മാറി. 63 ഏകദിനത്തിൽ നിന്നുമാണ് ലങ്കൻ താരം ഈ റെക്കോർഡിലെത്തിയത്. മുൻ സൗത്ത് ആഫ്രിക്കൻ താരം ഷോൺ പൊള്ളോക്കിനെ മറികടന്നാണ് ഹസരംഗ ഈ നേട്ടത്തിലെത്തിയത്. 68 ഏകദിനത്തിൽ നിന്നുമാണ് പൊള്ളോക്ക് ഈ നേട്ടം കൈവരിച്ചിരുന്നത്. 

ബംഗ്ലാദേശിനെതിരായ ഏകദിനത്തിലാണ് ഹസരംഗ ഈ നേട്ടം സ്വന്തമാക്കിയത്. മത്സരത്തിൽ മൂന്ന് വിക്കറ്റുകളാണ്‌ താരം സ്വന്തമാക്കിയത്. മത്സരത്തിൽ 16 പന്തിൽ 13 റൺസും താരം നേടി. കഴിഞ്ഞ മത്സരത്തിൽ ഹസരംഗ ഏകദിനത്തിൽ 100 വിക്കറ്റുകൾ എന്ന നേട്ടവും താരം സ്വന്തമാക്കിയിരുന്നു. 

ഈ നേട്ടത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ശ്രീലങ്കയ്ക്കായി ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ നൂറു വിക്കറ്റുകൾ സ്വന്തമാക്കുന്ന താരമായി മാറാനും ഇതോടുകൂടി ഹസരംഗക്ക് സാധിച്ചിരിക്കുകയാണ്. 63 ഇന്നിങ്സുകളിൽ നിന്നുമാണ് താരം 100 വിക്കറ്റ് നേട്ടത്തിലേക്ക് കാലെടുത്തുവെച്ചത്. ഇതോടെ ഇത്ര ഇന്നിംഗ്സുകളിൽ നിന്നു തന്നെ 100 ഏകദിനം വിക്കറ്റുകൾ നേടിയ അജന്ത മെൻഡീസിന്റെ റെക്കോർഡിനൊപ്പമെത്താനും ഈ രാജസ്ഥാൻ റോയൽസ് ഓൾ റൗണ്ടർക്ക് സാധിച്ചു.

 ശ്രീലങ്കയുടെ ബൗളിങ്ങിൽ നാല് വിക്കറ്റുകൾ നേടി വനിന്ദു ഹസരംഗ തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. 7.5 ഓവറിൽ രണ്ട് മെയ്ഡൻ ഓവറുകൾ ഉൾപ്പെടെ വെറും പത്ത് റൺസ് മാത്രം വിട്ടുനിൽക്കുകയാണ് ഹസരംഗ നാല് വിക്കറ്റുകൾ നേടിയത്.

അതേസമയം മത്സരത്തിൽ ശ്രീലങ്ക പരാജയപ്പെടുകയായിരുന്നു. 16 റൺസിനായിരുന്നു ബംഗ്ലാദേശിന്റെ വിജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 45.5 ഓവറിൽ 248 റൺസിന്‌ പുറത്തായി. മറുപടി ബാറ്റിങിൽ ശ്രീലങ്കൻ ഇന്നിംഗ്സ് 232 റൺസിൽ അവസാനിക്കുകയായിരുന്നു. 

Sri Lankan all-rounder Wanindu Hasaranga has made history in ODI cricket Hasaranga became the first player to score 1000 runs and take 100 wickets in ODIs With this Hasaranga also became the fastest player to achieve this record in ODIs



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രാഈൽ എന്നെ കൊല്ലാൻ ശ്രമിച്ചു; ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ

International
  •  11 hours ago
No Image

‘ഇന്ത്യയിലേക്ക് തിരിച്ചുപോ...’: അമേരിക്കക്കാരന്റെ വംശീയ പരാമർശങ്ങൾ; ശാന്തമായി പ്രതികരിച്ച് ഇന്ത്യൻ വംശജൻ

International
  •  11 hours ago
No Image

കോഴിക്കോട് നടുറോഡിൽ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്; പൊലീസ് ലാത്തിവീശി

Kerala
  •  12 hours ago
No Image

അസമിൽ 14-കാരിയുടെ ആത്മഹത്യ: അധ്യാപകനെതിരെ ഗുരുതര ആരോപണം, പോക്സോ നിയമപ്രകാരം അറസ്റ്റ്

National
  •  12 hours ago
No Image

പുന്നപ്ര വടക്ക് പഞ്ചായത്ത് യോഗത്തിൽ സിപിഎം-കോൺഗ്രസ് സംഘർഷം; പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, കോൺഗ്രസ് അംഗം ആശുപത്രിയിൽ

Kerala
  •  12 hours ago
No Image

പാലക്കാട് വിക്ടോറിയ കോളേജ് വിവാദം: പ്രൊജക്റ്റിന് മാർക്ക് കുറച്ച് കെഎസ്‌യു നേതാവിനെ തോൽപ്പിച്ച സംഭവത്തിൽ റീ-അസസ്മെന്റ്; സിൻഡിക്കേറ്റ് യോഗം പിരിച്ചുവിട്ടു

Kerala
  •  13 hours ago
No Image

തെരുവുനായ ആക്രമണം: വിദഗ്ധ സമിതി രൂപീകരിക്കാൻ മനുഷ്യാവകാശ കമ്മീഷൻ; ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി ആവശ്യം

Kerala
  •  13 hours ago
No Image

നിപ: 461 പേർ സമ്പർക്ക പട്ടികയിൽ, 27 പേർ ഹൈ റിസ്കിൽ; കർശന നടപടികളുമായി സർക്കാർ

Kerala
  •  13 hours ago
No Image

പത്തനംതിട്ട പാറമട അപകടം: ഒരാളുടെ മൃത​ദേഹം തിരിച്ചറിഞ്ഞു, ഒപ്പമുണ്ടായിരുന്നയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ നാളെ രാവിലെ ഏഴിന് ആരംഭിക്കും

Kerala
  •  13 hours ago
No Image

സ്വകാര്യ ബസ് പണിമുടക്ക്; അധിക സർവിസുകൾ ഏർപ്പെടുത്താൻ കെ.എസ്.ആർ.ടി.സി

Kerala
  •  14 hours ago

No Image

സർക്കാർ ആശുപത്രിയിലെ ചികിത്സയിൽ മരണത്തിന്റെ വക്കിലെത്തിയ എന്നെ രക്ഷിച്ചത് സ്വകാര്യ ആശുപത്രി; വീണ്ടും വിവാദ പരാമർശവുമായി മന്ത്രി സജി ചെറിയാൻ

Kerala
  •  17 hours ago
No Image

പത്തനംതിട്ടയിൽ പാറമടയിൽ അപകടം: ഹിറ്റാച്ചിക്ക് മുകളിൽ കൂറ്റൻ പാറ വീണു, തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി വിവരം

Kerala
  •  17 hours ago
No Image

സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചു; സാന്ദ്രാ തോമസിനെതിരേ മാനനഷ്ടക്കേസ്

Kerala
  •  17 hours ago
No Image

"മക്കളുടെ വീൽചെയറും കൂടെ ഉപയോ​ഗിക്കാൻ സൗകര്യമുള്ള വീടായിരിക്കണം, കണ്ടെത്താൻ കുറെ ശ്രമിച്ചു": ഔദ്യോഗിക വസതിയെച്ചൊല്ലിയുള്ള വിവാദങ്ങൾക്ക് മറുപടിയുമായി മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്

National
  •  17 hours ago