HOME
DETAILS

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ

  
Sabiksabil
July 06 2025 | 18:07 PM

Israels Relentless Attacks in Gaza Continue Hamas Commander Among 39 Killed Today

 

ഗസ്സ: ഗസ്സ മുനമ്പിൽ ഇസ്റാഈൽ സൈന്യം നടത്തിയ കനത്ത വ്യോമാക്രമണങ്ങളിൽ 78 പേർ കൊല്ലപ്പെട്ടതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ഗസ്സ സിറ്റിയിൽ മാത്രം 39 പേരാണ് കൊല്ലപ്പെട്ടത്. ഹമാസിന്റെ നാവിക സേനാ കമാൻഡർ റംസി റമദാൻ അബ്ദുൽ അലി സാലിഹ്, മോർട്ടാർ ഷെൽ അറേയുടെ ഡെപ്യൂട്ടി മേധാവി ഹിഷാം അയ്മാൻ അതിയ മൻസൂർ, നിസ്സിം മുഹമ്മദ് സുലൈമാൻ അബു സഭ എന്നിവർ കൊല്ലപ്പെട്ടതായി ഇസ്റാഈൽ സൈന്യം അവകാശപ്പെട്ടു.

ഗസ്സ നഗരത്തിന്റെ പടിഞ്ഞാറുള്ള അൽ-റിമൽ പ്രദേശത്ത് രാത്രിയിലും തുടരുന്ന ആക്രമണങ്ങളിൽ ​കുറഞ്ഞത് അഞ്ച് പേർ കൂടി കൊല്ലപ്പെട്ടതോടെ മരണസംഖ്യ 44 ആയി ഉയർന്നതായി അൽ-അഹ്ലി അറബ് ആശുപത്രി വൃത്തങ്ങൾ അൽ ജസീറയോട് വെളിപ്പെടുത്തി. ഇന്ന് പകൽ മാത്രം ഗസ്സ സിറ്റിയിൽ നടന്ന ഇസ്റാഈൽ ആക്രമണങ്ങളിൽ 39 പേർ മരിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

പുലർച്ചെ മുതൽ ഗസ്സ മുനമ്പിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന ഇസ്റാഈൽ ആക്രമണങ്ങൾ യുദ്ധത്തിന്റെ ആദ്യ ആഴ്ചകളെ ഓർമിപ്പിക്കുന്നതാണ്. രണ്ട് മണിക്കൂറിനുള്ളിൽ ഏഴോളം വ്യോമാക്രമണങ്ങൾ നടന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കൂടുതലും വാഹനങ്ങൾക്ക് നേരെയാണ് ആക്രമണങ്ങൾ. ഗസ്സ സിറ്റിയിലെ അൽ-ജലാൽ സ്ട്രീറ്റിൽ  വാഹനം ആക്രമിക്കപ്പെട്ടതിൽ ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു.  മറ്റൊരു വാഹനം ആക്രമിക്കപ്പെട്ടതിൽ മൂന്ന് പേർ കൊല്ലപ്പെടുകയും പരുക്കേറ്റവരെ അൽ-ഷിഫ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

ഷെയ്ഖ് റദ്‌വാൻ, തുഫാ എന്നിവിടങ്ങളിൽ ബോംബിട്ട് തകർത്ത രണ്ട് റെസിഡൻഷ്യൽ വീടുകളിൽ നിന്ന് മൃതദേഹങ്ങൾ വീണ്ടെടുക്കാൻ രക്ഷാപ്രവർത്തനം തുടരുകയാണ്. ദേർ എൽ-ബലായിലെ ഭക്ഷ്യവിതരണ കേന്ദ്രവും ആക്രമിക്കപ്പെട്ടവയിൽ ഉൾപ്പെടുന്നു, ഇതിൽ മൂന്ന് പേർ, പ്രധാന ഓപ്പറേറ്റർ ഉൾപ്പെടെ, കൊല്ലപ്പെട്ടു. വെടിനിർത്തൽ ചർച്ചകൾക്ക് മുന്നോടിയായി ഇസ്റാഈൽ ആക്രമണം ശക്തമാക്കുന്നതായി റിപ്പോർട്ടുകൾ.

Israel’s ongoing military offensive in Gaza has resulted in the deaths of 44 people today, including a Hamas commander, as the conflict shows no signs of abating



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രാഈൽ എന്നെ കൊല്ലാൻ ശ്രമിച്ചു; ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ

International
  •  10 hours ago
No Image

‘ഇന്ത്യയിലേക്ക് തിരിച്ചുപോ...’: അമേരിക്കക്കാരന്റെ വംശീയ പരാമർശങ്ങൾ; ശാന്തമായി പ്രതികരിച്ച് ഇന്ത്യൻ വംശജൻ

International
  •  11 hours ago
No Image

കോഴിക്കോട് നടുറോഡിൽ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്; പൊലീസ് ലാത്തിവീശി

Kerala
  •  12 hours ago
No Image

അസമിൽ 14-കാരിയുടെ ആത്മഹത്യ: അധ്യാപകനെതിരെ ഗുരുതര ആരോപണം, പോക്സോ നിയമപ്രകാരം അറസ്റ്റ്

National
  •  12 hours ago
No Image

പുന്നപ്ര വടക്ക് പഞ്ചായത്ത് യോഗത്തിൽ സിപിഎം-കോൺഗ്രസ് സംഘർഷം; പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, കോൺഗ്രസ് അംഗം ആശുപത്രിയിൽ

Kerala
  •  12 hours ago
No Image

പാലക്കാട് വിക്ടോറിയ കോളേജ് വിവാദം: പ്രൊജക്റ്റിന് മാർക്ക് കുറച്ച് കെഎസ്‌യു നേതാവിനെ തോൽപ്പിച്ച സംഭവത്തിൽ റീ-അസസ്മെന്റ്; സിൻഡിക്കേറ്റ് യോഗം പിരിച്ചുവിട്ടു

Kerala
  •  13 hours ago
No Image

തെരുവുനായ ആക്രമണം: വിദഗ്ധ സമിതി രൂപീകരിക്കാൻ മനുഷ്യാവകാശ കമ്മീഷൻ; ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി ആവശ്യം

Kerala
  •  13 hours ago
No Image

നിപ: 461 പേർ സമ്പർക്ക പട്ടികയിൽ, 27 പേർ ഹൈ റിസ്കിൽ; കർശന നടപടികളുമായി സർക്കാർ

Kerala
  •  13 hours ago
No Image

പത്തനംതിട്ട പാറമട അപകടം: ഒരാളുടെ മൃത​ദേഹം തിരിച്ചറിഞ്ഞു, ഒപ്പമുണ്ടായിരുന്നയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ നാളെ രാവിലെ ഏഴിന് ആരംഭിക്കും

Kerala
  •  13 hours ago
No Image

സ്വകാര്യ ബസ് പണിമുടക്ക്; അധിക സർവിസുകൾ ഏർപ്പെടുത്താൻ കെ.എസ്.ആർ.ടി.സി

Kerala
  •  14 hours ago

No Image

സർക്കാർ ആശുപത്രിയിലെ ചികിത്സയിൽ മരണത്തിന്റെ വക്കിലെത്തിയ എന്നെ രക്ഷിച്ചത് സ്വകാര്യ ആശുപത്രി; വീണ്ടും വിവാദ പരാമർശവുമായി മന്ത്രി സജി ചെറിയാൻ

Kerala
  •  17 hours ago
No Image

പത്തനംതിട്ടയിൽ പാറമടയിൽ അപകടം: ഹിറ്റാച്ചിക്ക് മുകളിൽ കൂറ്റൻ പാറ വീണു, തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി വിവരം

Kerala
  •  17 hours ago
No Image

സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചു; സാന്ദ്രാ തോമസിനെതിരേ മാനനഷ്ടക്കേസ്

Kerala
  •  17 hours ago
No Image

"മക്കളുടെ വീൽചെയറും കൂടെ ഉപയോ​ഗിക്കാൻ സൗകര്യമുള്ള വീടായിരിക്കണം, കണ്ടെത്താൻ കുറെ ശ്രമിച്ചു": ഔദ്യോഗിക വസതിയെച്ചൊല്ലിയുള്ള വിവാദങ്ങൾക്ക് മറുപടിയുമായി മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്

National
  •  17 hours ago