HOME
DETAILS

'ആരോഗ്യവകുപ്പിൽ വാഴ്ത്തുപാട്ട്': മുൻ ആരോഗ്യമന്ത്രിയെ പുകഴ്ത്തി മുൻ വകുപ്പ് ഡയരക്ടർ; മന്ത്രി വീണയെ പ്രകീർത്തിച്ച് നിലവിലെ ഡയരക്ടറും

  
Shaheer
July 07 2025 | 01:07 AM

Former Director Praises Ex-Health Minister Current Director praises Minister Veena George

തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്നു വീണ് കൂട്ടിരിപ്പുകാരി മരണപ്പെട്ട സംഭവവും തിരുവനന്തപുരം മെഡിക്കൽ കോളജിൽ വകുപ്പ് മേധാവിയുടെ തുറന്ന് പറച്ചിലും സൃഷ്ടിച്ച വിവാദങ്ങളിൽ ആരോഗ്യവകുപ്പ് ഉലയുന്നതിനിടെ, വകുപ്പ്  മന്ത്രിമാരുമായി ബന്ധപ്പെട്ട വകുപ്പ് മേധാവികളുടെ പ്രതികരണം ചർച്ചയാകുന്നു.
വിവാദങ്ങൾക്കിടെ മുൻ ആരോഗ്യ മന്ത്രി കെ.കെ ശൈലജയെ പ്രകീർത്തിച്ച് മുൻ ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. സരിത ശിവരാമൻ രംഗത്തെത്തിയതോടെയാണ് ചർച്ചയുടെ തുടക്കം. പിന്നാലെ നിലവിലെ ആരോഗ്യ മന്ത്രിവീണാ ജോർജിനെ പുകഴ്ത്തി നിലവിലെ ഡയറക്ടർ ഡോ. കെ.ജെ റീനയും രംഗത്തെത്തി.

രക്ഷാപ്രവർത്തനം ഏകോപിപ്പിക്കേണ്ട നിരവധി സാഹചര്യങ്ങൾ നേരിടേണ്ടി വന്നപ്പോഴൊക്കെ കരുത്തും ആത്മവിശ്വാസവും പകർന്നുതന്ന് കൂടെ നിന്ന ജനപ്രതിനിധികളെ ഓർത്തുപോകുന്നുവെന്നായിരുന്നു കോട്ടയം ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ  ഡോ. സരിത നവമാധ്യമത്തിൽ കുറിച്ചത്. ജീവന്റെ ഒരു തുള്ളിയെങ്കിലുംബാക്കിയുള്ളവരെ മരണത്തിന് വിട്ടുകൊടുക്കാനാവില്ലെന്ന അവരുടെ നിശ്ചയദാർഢ്യം തന്ന ഊർജം ചെറുതല്ലെന്നും കോട്ടയത്ത് മന്ത്രിമാരുടെ സാനിധ്യമുണ്ടായിട്ടും രക്ഷാപ്രവർത്തനം വൈകി എന്ന വാർത്ത കേട്ടപ്പോൾ ഭൂതകാലത്തേക്ക് തിരിഞ്ഞുനോക്കിപ്പോയതാണെന്നുമായിരുന്നു  മുൻ ആരോഗ്യവകുപ്പ് ഡയറക്ടറുടെ വാക്കുകൾ.

നവമാധ്യമത്തിലെ ഈ പോസ്റ്റ് ചർച്ചയായതോടെയാണ് നിലവിലെ ആരോഗ്യവകുപ്പ് ഡയറക്ടർ പ്രതികരണവുമായി രംഗത്തെത്തിയത്. ആരോഗ്യരംഗത്ത് ആശുപത്രികളുടെ വികസനകാര്യത്തിലും പൊതുജനാരോഗ്യ കാര്യത്തിലും സജീവമായി ഇടപെടുന്ന മന്ത്രിയാണ് വീണാ ജോർജെന്നായിരുന്നു ഡോ.കെ.ജെ റീനയുടെ പ്രതികരണം. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ആശുപത്രികളിൽ മന്ത്രി സന്ദർശനം നടത്താറുണ്ട്. ആശുപത്രികളിലെ ടോയ്‌ലറ്റ് അടക്കം സന്ദർശിച്ച് എന്തൊക്കെ മാറ്റങ്ങൾ വേണമെന്ന് മന്ത്രി നിർദേശം നൽകും. ആരോഗ്യ മന്ത്രിയുടെ ഇടപെടൽ മുതൽക്കൂട്ടാണെന്നും നിലവിലെ ഡയറക്ടർ പറയുന്നു. രണ്ടു പോസ്റ്റുകളും ചർച്ചയാകുമ്പോഴും ആരോഗ്യവകുപ്പിൽ നിലിവിൽ നേരിടുന്ന പ്രശ്നങ്ങൾക്കെതിരേ നവമാധ്യമങ്ങളിലുൾപ്പെടെ പ്രതിഷേധം ശക്തമാവുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ട പാറമട അപകടം: ശേഷിക്കുന്നയാള്‍ക്കായി തിരച്ചില്‍ തുടരുന്നു

Kerala
  •  3 hours ago
No Image

സ്വകാര്യ ബസ് സമരം തുടങ്ങി, ദേശീയ പണിമുടക്ക് അര്‍ധ രാത്രി മുതല്‍; സംസ്ഥാനത്ത് ഇന്നും നാളെയും ജനജീവിതം സ്തംഭിക്കും 

Kerala
  •  4 hours ago
No Image

'അദ്ദേഹം സമാധാനം കെട്ടിപ്പടുക്കുകയാണ്': ഡോണാള്‍ഡ് ട്രംപിനെ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിനായി നാമനിര്‍ദ്ദേശം ചെയ്തതായി ഇസ്‌റാഈല്‍ പ്രധാനമന്ത്രി; വൈറ്റ് ഹൗസിലെ ചര്‍ച്ചയില്‍ ഗസ്സ വെടിനിര്‍ത്തല്‍ കരാറും ചര്‍ച്ചയായി

International
  •  5 hours ago
No Image

'ആ വാദം ശരിയല്ല'; ഓപ്പറേഷന്‍ സിന്ദൂറിനിടെ ചൈന സഹായിച്ചെന്ന വാദം തള്ളി പാക് സൈനിക മേധാവി

International
  •  5 hours ago
No Image

നെതന്യാഹു വൈറ്റ് ഹൗസിൽ; ലക്ഷ്യം ഗസ്സയിലെ വെടിനിര്‍ത്തല്‍, ഹമാസിനു സമ്മതമെന്നു ട്രംപ്

International
  •  5 hours ago
No Image

ഇസ്രാഈൽ എന്നെ കൊല്ലാൻ ശ്രമിച്ചു; ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ

International
  •  13 hours ago
No Image

‘ഇന്ത്യയിലേക്ക് തിരിച്ചുപോ...’: അമേരിക്കക്കാരന്റെ വംശീയ പരാമർശങ്ങൾ; ശാന്തമായി പ്രതികരിച്ച് ഇന്ത്യൻ വംശജൻ

International
  •  13 hours ago
No Image

കോഴിക്കോട് നടുറോഡിൽ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്; പൊലീസ് ലാത്തിവീശി

Kerala
  •  14 hours ago
No Image

അസമിൽ 14-കാരിയുടെ ആത്മഹത്യ: അധ്യാപകനെതിരെ ഗുരുതര ആരോപണം, പോക്സോ നിയമപ്രകാരം അറസ്റ്റ്

National
  •  14 hours ago
No Image

പുന്നപ്ര വടക്ക് പഞ്ചായത്ത് യോഗത്തിൽ സിപിഎം-കോൺഗ്രസ് സംഘർഷം; പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, കോൺഗ്രസ് അംഗം ആശുപത്രിയിൽ

Kerala
  •  14 hours ago