HOME
DETAILS

കേരള സര്‍വ്വകലാശാലയില്‍ നാടകീയ നീക്കങ്ങള്‍: ജോ. രജിസ്ട്രാര്‍ പി ഹരികുമാറിനെ സസ്‌പെന്‍ഡ് ചെയ്തു

  
Avani
July 07 2025 | 06:07 AM

kerala university-joint registrar p harikumar suspended-latest info

തിരുവനന്തപുരം: കേരള സര്‍വ്വകലാശാല ജോ.രജിസ്ട്രാര്‍ പി ഹരികുമാറിനെ സസ്‌പെന്‍ഡ് ചെയ്ത് വിസി സിസ തോമസ്. രജിസ്ട്രാറുടെ ചുമതല മിനി കാപ്പന് നല്‍കി.

താത്കാലിക വി സി ഡോ സിസ തോമസ് ഇറങ്ങിപ്പോയതിന് ശേഷവും സിന്‍ഡിക്കേറ്റ് യോഗത്തില്‍ തുടര്‍ന്നതില്‍ വിശദീകരണം നല്‍കാതെ ജോയിന്റ് രജിസ്ട്രാര്‍ ഹരികുമാര്‍ അവധിയില്‍ പ്രവേശിച്ചിരുന്നു. മറുപടി നല്‍കാന്‍ ജോയിന്റ് രജിസ്ട്രാര്‍ രണ്ടാഴ്ചത്തെ സാവകാശം ചോദിച്ചു. എന്നാല്‍ സീനിയര്‍ ജോയിന്റ് രജിസ്ട്രാറുടെ അവധി അപേക്ഷ ലഭിച്ചിട്ടില്ലെന്നാണ് താത്കാലിക വി സി സിസ തോമസിന്റെ പ്രതികരണം. രജിസ്ട്രാര്‍ സാവകാശം തേടിയതിനെക്കുറിച്ചും അറിയില്ല.  ഇന്ന് 9 മണിക്കുള്ളില്‍ മറുപടി നല്‍കണം എന്നായിരുന്നു വി സിയുടെ നിര്‍ദേശം. എന്നാല്‍ മറുപടി ലഭിക്കാതെ വന്നതോടെ നടപടിയിലേക്ക് കടന്നത്.

അതേസമയം രജരജിസ്ട്രാര്‍ കെ.എസ് അനില്‍ കുമാര്‍ ജോലിയില്‍ പ്രവേശിച്ചു. ഔദ്യോഗിക അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് തിരികെ ജോലിയില്‍ പ്രവേശിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

കേരള സര്‍വ്വകലാശാല രജിസ്ട്രാര്‍ ഡോ.കെ.എസ് അനില്‍കുമാറിന്റെ സസ്പെന്‍ഷന്‍ സംബന്ധിച്ച വിഷയത്തില്‍ വിസിയും സിന്‍ഡിക്കേറ്റും തമ്മിലുള്ള ഉള്‍പോര് തുടരുകയാണ്. സസ്പെന്‍ഷന്‍ റദ്ദാക്കിയെന്ന് സിന്‍ഡിക്കേറ്റ് അറിയിച്ചതിന് പിന്നാലെ സസ്പെന്‍ഷന്‍ റദ്ദാക്കിയിട്ടില്ലെന്ന് അറിയിച്ച് വൈസ് ചാന്‍സലറുടെ ചുമതലയിലുള്ള സിസാ തോമസും രംഗത്തെത്തിയിരുന്നു.

ഇന്നലെ ചേര്‍ന്ന സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗമാണ് സസ്പെന്‍ഷന്‍ റദ്ദാക്കാനുള്ള തീരുമാനമെടുത്തത്. എന്നാല്‍ യോഗംപിരിച്ചുവിട്ടതിന് ശേഷമുള്ള തീരുമാനത്തിന് നിയമസാധുതയില്ലെന്ന് വിസി പറഞ്ഞു.സസ്പെന്‍ഷന്‍ അതേ രീതിയില്‍ നിലനില്‍ക്കുന്നുവെന്ന് താത്കാലിക വൈസ് ചാന്‍സിലര്‍ ഡോ.സിസാ തോമസ് പറഞ്ഞു. താന്‍ വിളിച്ച യോഗം അവസാനിപ്പിച്ചതാണ്. അതിന് ശേഷം നടന്നത് കുശലാന്വേഷണം. സസ്പെന്‍ഷന്‍ നടപടിയില്‍ ചര്‍ച്ച അജണ്ടയില്‍ ഇല്ലാത്ത വിഷയമാണെന്നും സിസാ തോമസ് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ രജിസ്ട്രാറെ നിയമിക്കുന്നതിനും നടപടികളെടുക്കുന്നതിനും സിന്‍ഡിക്കേറ്റിനാണ് ചുമതലയെന്ന് കാണിച്ചാണ് സസ്പെന്‍ഷന്‍ റദ്ദാക്കിയതെന്നായിരുന്നു സിന്‍ഡിക്കേറ്റ് വ്യക്തമാക്കിയത്. വിസിയുടേത് ചട്ടങ്ങളും നടപടിക്രമങ്ങളും പാലിക്കാതെയുള്ള തീരുമാനമാണെന്നും സിന്‍ഡിക്കേറ്റ് ചൂണ്ടിക്കാട്ടി.

വിസി മോഹനന്‍ കുന്നുമ്മലാണ് രജിസ്ട്രാര്‍ അനില്‍ കുമാറിനെ നേരത്തെ സസ്പെന്‍ഡ് ചെയ്തത്. മോഹനന്‍ കുന്നുമ്മല്‍ നിലവില്‍ വിദേശ യാത്രയിലാണ്. അദ്ദേഹത്തിന് പകരം വിസിയുടെ ചുമതല വഹിക്കുന്നത് ഡിജിറ്റല്‍ യൂണിവേഴ്സിറ്റി വിസി സിസ തോമസാണ്. സസ്പെന്‍ഷന്‍ റദ്ദ് ചെയ്യാനുള്ള സിന്‍ഡിക്കേറ്റ് തീരുമാനത്തിനെതിരെ അവര്‍ വിയോജനക്കുറിപ്പ് നല്‍കുകയായിരുന്നു.

രജിസ്ട്രാറുടെ സസ്പെന്‍ഷന്‍ നടപടി നിലവില്‍ ഹൈകോടതിയുടെ പരിഗണനയിലിരിക്കുകയാണ്. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പങ്കെടുത്ത ചടങ്ങിലുണ്ടായ ഭാരതാംബാ വിവാദത്തെ തുടര്‍ന്നാണ് രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്തത്. ഗവര്‍ണറോട് അനാദരവ് കാണിച്ചെന്നും സര്‍വകലാശാലയുടെ പ്രതിച്ഛായ മോശപ്പെടുത്തുന്നതരത്തില്‍ പ്രവര്‍ത്തിച്ചെന്നും കുറ്റപ്പെടുത്തി വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മലാണ് രജിസ്ട്രാറെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി അറേബ്യയിൽ തൊഴിൽ പെർമിറ്റുകൾ കഴിവിന്റെ അടിസ്ഥാനത്തിൽ മൂന്ന് വിഭാഗമാക്കി

Saudi-arabia
  •  6 hours ago
No Image

36 ദശലക്ഷം റിയാലിന്റെ നികുതി വെട്ടിപ്പ്; ഖത്തറില്‍ 13 കമ്പനികള്‍ക്കെതിരെ നടപടി

qatar
  •  6 hours ago
No Image

കനത്ത മഴ തുടരും: ശക്തമായ കാറ്റിനും സാധ്യത, ജാഗ്രതാ നിര്‍ദേശം

Kerala
  •  7 hours ago
No Image

'സണ്‍ഷേഡ് പാളി ഇളകി വീഴാന്‍ സാധ്യത ഉള്ളതിനാല്‍ വാതില്‍ തുറക്കരുത്' തകര്‍ച്ചയുടെ വക്കിലാണ്  കൊല്ലം ജില്ലാ ആശുപത്രിയും 

Kerala
  •  7 hours ago
No Image

ഉപ്പ് മുതല്‍ കഫീന്‍ വരെ; റെസ്‌റ്റോറന്റുകളിലെ മെനുവില്‍ പൂര്‍ണ്ണ സുതാര്യത വേണമെന്ന് സഊദി അറേബ്യ

Saudi-arabia
  •  7 hours ago
No Image

'അമേരിക്കന്‍ വിരുദ്ധ നയം, ബ്രിക്‌സുമായി സഹകരിക്കുന്ന രാജ്യങ്ങള്‍ക്ക് പത്ത് ശതമാനം അധിക തീരുവ' മുന്നറിയിപ്പുമായി ട്രംപ്

International
  •  7 hours ago
No Image

ഇന്ത്യക്കാര്‍ക്ക് ഇനി പ്രോപ്പര്‍ട്ടി ഇന്‍വെസ്റ്റ്‌മെന്റ് ഇല്ലാതെ തന്നെ യുഎഇ ഗോള്‍ഡഡന്‍ വിസ; 23 ലക്ഷം രൂപയ്ക്ക് ലൈഫ്‌ടൈം റെസിഡന്‍സി

uae
  •  8 hours ago
No Image

അതിവേഗം കുതിക്കുന്ന ദുബൈയിലെ വ്യവസായം; പ്രവാസികള്‍ക്കും പ്രിയങ്കരം ഈ ഭക്ഷണപ്പെരുമ

uae
  •  8 hours ago
No Image

ടാങ്കര്‍ ലോറി ദേഹത്തേക്ക് മറിഞ്ഞുവീണ് സഊദിയില്‍ പ്രവാസിക്ക് ദാരുണാന്ത്യം

Saudi-arabia
  •  9 hours ago
No Image

വെടി നിര്‍ത്തല്‍ നടപ്പിലാവുമെന്ന് ആവര്‍ത്തിച്ച് ട്രംപ്; കൊന്നൊടുക്കി നെതന്യാഹു, ഗസ്സയില്‍ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 82പേര്‍ 

International
  •  9 hours ago