HOME
DETAILS

പത്തനംതിട്ട പാറമട അപകടം: ഒരാളുടെ മൃത​ദേഹം തിരിച്ചറിഞ്ഞു, ഒപ്പമുണ്ടായിരുന്നയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ നാളെ രാവിലെ ഏഴിന് ആരംഭിക്കും

  
Web Desk
July 07 2025 | 15:07 PM

Pathanamthitta Paramada accident One persons body identified search for companion to begin tomorrow at 7 am

പത്തനംതിട്ട: കോന്നി പയ്യനാമൺ ചെങ്കുളത്ത് പാറമടയിലെത്തിയ ഹിറ്റാച്ചിക്ക് മുകളിൽ കൂറ്റൻ പാറ വീണ അപകടത്തിൽ ഒരാളുടെ മൃതദേഹം കണ്ടെത്തിയതായി ഫയർ ഫോഴ്സ് സ്ഥിരീകരിച്ചു. ഒഡീഷ സ്വദേശിയായ മഹാദേവ് പ്രധാനാണ് മരിച്ചത്. രണ്ട് തൊഴിലാളികളാണ് കുടുങ്ങിയത്. ഒപ്പമുണ്ടായിരുന്ന അജയ് റായിക്ക് വേണ്ടിയുള്ള തിരച്ചിൽ വൈകിട്ട് നടന്നിരുന്നു. എന്നാൽ പാറകൾ ഇനിയും ഇടിഞ്ഞ് വീഴാനുള്ള സാധ്യത കണക്കിലെടുത്ത് തിരച്ചിൽ തൽക്കാലം നിർത്തി വെച്ചു. തിരച്ചിൽ നാളെ രാവിലെ ഏഴ് മണിക്ക് വീണ്ടും ആരംഭിക്കും. പ്രദേശത്ത് രാത്രി തിരച്ചിൽ നടത്തുന്നത് അങ്ങേയറ്റം ദുഷ്കരമാണ്. മറ്റ് തൊഴിലാളികൾ ആരെങ്കിലും ഇനി കുടുങ്ങിയിട്ടുണ്ടോ എന്നും പരിശോധിക്കേണ്ടതുണ്ട്. ഒരാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. നീണ്ട രക്ഷാ പ്രവർത്തനത്തിലൊടുവിലാണ് മഹാദേവ് പ്രധാന്റെ മൃത​ദേഹം കണ്ടെത്തിയത്. പ്രദേശത്ത് രക്ഷാ പ്രവർത്തനം നടത്തുന്നത് ദുഷ്കരമായ സാഹചര്യത്തിലാണ് നാളെത്തേക്ക് മാറ്റി വെച്ചത്. 

ഉച്ചഭക്ഷണത്തിന് ശേഷം ഷിഫ്റ്റ് പ്രകാരം ജോലിക്ക് കയറിയവരാണ് അപകടത്തിൽപ്പെട്ടത്. പാറമടയുടെ ദുർഘടമായ ഭൂപ്രദേശം രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയാണ്. തിരുവല്ലയിൽ നിന്ന് എൻഡിആർഎഫ് സംഘം (27 അംഗങ്ങൾ) രക്ഷാപ്രവർത്തനത്തിനായി തിരിച്ചിട്ടുണ്ട്. കൊല്ലം, കോട്ടയം ജില്ലകളിൽ നിന്ന് കൂടുതൽ ഫയർ ഫോഴ്സ് സംഘവും സ്ഥലത്തേക്ക് എത്തുന്നു. പാറമടയിൽ മുകളിൽ നിന്ന് കല്ലുകൾ അടർന്നു വീഴുന്നത് രക്ഷാപ്രവർത്തനത്തെ സങ്കീർണമാക്കുന്നു. റോപ്പ് റെസ്ക്യൂ ലക്ഷ്യമിട്ടെങ്കിലും, ഫയർ ഫോഴ്സിന് ഹിറ്റാച്ചിക്ക് സമീപത്തേക്ക് എത്താനാകാത്ത സ്ഥിതിയാണ്. "മാൻപവർ കൊണ്ട് മാത്രം രക്ഷാപ്രവർത്തനം സാധ്യമല്ല. കൂടുതൽ യന്ത്രസാമഗ്രികൾ എത്തിക്കേണ്ടതുണ്ട്. പാറ അടർന്നു വീഴുന്ന ഭാഗം പൊട്ടിച്ചു മാറ്റേണ്ടി വരും," ജില്ലാ ഫയർ ഓഫീസർ പ്രതാപചന്ദ്രൻ വ്യക്തമാക്കി.

120 ഏക്കർ വിസ്തൃതിയിൽ പ്രവർത്തിക്കുന്ന ഈ പാറമടയ്ക്കെതിരെ നേരത്തെ പരാതികൾ ഉയർന്നിരുന്നു. പാറമടയിലെ ക്രഷറിന്റെ ലൈസൻസ് കഴിഞ്ഞ ജൂൺ 30-ന് അവസാനിച്ചതാണ്. കോന്നി പഞ്ചായത്തിൽ മുൻ അംഗം ബിജി കെ. വർഗീസ് പാറമടയ്ക്കെതിരെ പരാതി നൽകിയിരുന്നതായി വിവരമുണ്ട്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിറത്തിന്റെയും സ്ത്രീധനത്തിന്റെയും പേരില്‍ നിരന്തര പീഢനം; ബെംഗളൂരുവില്‍ യുവ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ജീവനൊടുക്കി

National
  •  2 days ago
No Image

ഒമ്പത് മാസങ്ങൾക്ക് ശേഷം കാനഡയിൽ ഇന്ത്യൻ സ്ഥാനപതി; ദിനേശ് കെ. പട്‌നായിക് ചുമതലയേൽക്കും

National
  •  2 days ago
No Image

777 മില്യൺ ഡോളറിന്റെ ബിറ്റ്‌കോയിൻ: പക്ഷേ അയൺകീ വാലറ്റിന്റെ പാസ്‌വേഡറിയില്ല; നിധികാക്കും ഭൂതം പോലൊരാൾ!

International
  •  2 days ago
No Image

വയനാട് ചുരത്തിലെ മണ്ണിടിച്ചില്‍; ഭാരം കുറഞ്ഞ വാഹനങ്ങള്‍ ഒറ്റവരിയായി കടത്തിവിടാന്‍ തീരുമാനം

Kerala
  •  2 days ago
No Image

പ്രവാസി ഇന്ത്യക്കാരുടെ ശ്രദ്ധയ്ക്ക്; പാസ്‌പോര്‍ട്ട് അപേക്ഷാ പ്രക്രിയയിൽ മാറ്റം വരുത്തി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്

uae
  •  2 days ago
No Image

യുഎഇയിലെ വിദ്യർത്ഥികൾക്ക് ആശ്വാസ വാർത്ത; ഗൾഫിൽ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് അപാർ നമ്പർ ആവശ്യമില്ലെന്ന് സിബിഎസ്ഇ

uae
  •  2 days ago
No Image

മഴ വില്ലനായി; ചതുപ്പില്‍ മണ്ണ് മാന്തി യന്ത്രങ്ങള്‍ ഇറക്കാനായില്ല; വിജിലിന്റെ മൃതദേഹത്തിനായുള്ള ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചു

Kerala
  •  2 days ago
No Image

താമരശേരി ചുരത്തിലെ മണ്ണിടിച്ചിൽ തടയുന്നതിനായുള്ള നടപടികൾ പഠിക്കാൻ വിദഗ്ധ സമിതിയെ അയക്കണം; നിതിൻ ഗഡ്കരിയോട് ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി

Kerala
  •  2 days ago
No Image

കളിക്കളത്തിൽ അദ്ദേഹത്തിൽ നിന്നാണ് ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചത്: ഡെമ്പലെ

Football
  •  2 days ago
No Image

നാല്‍പ്പത് ലക്ഷം തൊട്ട് ദുബൈയിലെ ജനസംഖ്യ; കഴിഞ്ഞ 14 വര്‍ഷത്തിനിടെ നഗരത്തിലെത്തിയത് 20 ലക്ഷം പേര്‍

uae
  •  2 days ago