
നാല്‍പ്പത് ലക്ഷം തൊട്ട് ദുബൈയിലെ ജനസംഖ്യ; കഴിഞ്ഞ 14 വര്‍ഷത്തിനിടെ നഗരത്തിലെത്തിയത് 20 ലക്ഷം പേര്

ദുബൈ: ദുബൈയിലെ ജനസംഖ്യ 40 ലക്ഷം എന്ന മാന്ത്രിക സംഖ്യയില്‍ എത്തിയതായി ദുബൈ ഡാറ്റാ ആന്റ് സ്റ്റാറ്റിസ്റ്റിക്സ് എസ്റ്റാബ്ലിഷ്മെന്റ്. ദുബൈ ഡാറ്റാ ആന്റ് സ്റ്റാറ്റിസ്റ്റിക്സ് എസ്റ്റാബ്ലിഷ്മെന്റിന്റെ കണക്കുകള്‍ പ്രകാരം ഇന്നാണ് ദുബൈയിലെ ജനസംഖ്യ 40 ലക്ഷത്തില്‍ എത്തിയത്. കഴിഞ്ഞ പതിനാല് വര്‍ഷത്തിനുള്ളിലാണ് ദുബൈയിലെ താമസക്കാരുടെ എണ്ണം ഇരട്ടിയായത്. 2011-ല്‍ ദുബൈയിലെ ആകെ ജനസംഖ്യ ഇരുപത് ലക്ഷമായിരുന്നു.
2030 ആകുമ്പോഴേക്കും ദുബൈയിലെ ജനസംഖ്യ 50 ലക്ഷം ആകുമെന്നാണ് കണക്കുകൂട്ടുന്നത്. ദുബൈയിലെ നികുതി രഹിത അന്തരീക്ഷം, അടിസ്ഥാന സൗകര്യങ്ങള്‍, ബിസിനസ് സൗഹൃദ നയങ്ങള്‍ എന്നിവയാല്‍ ആകര്‍ഷിക്കപ്പെട്ട് നിരവധി പ്രവാസികളും ആഗോള നിക്ഷേപകരും പ്രതിഭകളുമാണ് നഗരത്തിലേക്ക് ഒഴുകിയെത്തുന്നത്. ഇവരുടെ നിരന്തരമായ ഒഴുക്കാണ് നഗരത്തിന്റെ ദ്രുതഗതിയിലുള്ള വികാസത്തിന് കാരണം.
ഡൗണ്ടൗണ് ദുബൈ, പാം ജുമൈറ, ദുബൈ മറീന തുടങ്ങിയ പ്രദേശങ്ങള്‍ സമീപ വര്‍ഷങ്ങളില്‍ വലിയ തോതിലുള്ള വളര്‍ച്ച കൈവരിച്ചിരുന്നു. ദുബൈ മെട്രോ, ബസുകള്‍, ട്രാമുകള്‍, ടാക്സികള്‍ എന്നീ ഗതാഗത മാര്‍ഗങ്ങളിലൂടെ വര്‍ഷം തോറും ദശലക്ഷക്കിനാളുകള് സഞ്ചരിക്കുന്നത് നഗരത്തിലെ പൊതുഗതാഗത സംവിധാനത്തിന്റെ മികവ് എടുത്തുകാണിക്കുന്നു.
കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമാണ് നഗരത്തിലെ പ്രധാനപ്പെട്ട വിമാനത്താവളമായ ദുബൈ അന്താരാഷ്ട്ര വിമാനത്താവളം. ലോകത്തിലെ ഏറ്റവും സുരക്ഷിതവും ആധുനികവുമായ നഗരങ്ങളിലൊന്നായി ദുബൈയെ അടുത്തിടെ നടന്ന ടൈം ഔട്ട് ഗ്ലോബല്‍ സര്‍വേയുടെ അടിസ്ഥാനത്തില്‍ കണ്ടെത്തിയിരുന്നു. 2040 ആകുമ്പോഴേക്കും ദുബൈയില്‍ സിഡ്നിയേക്കാള്‍ വലിയ ജനസംഖ്യ ഉണ്ടാകുമെന്നാണ് പ്രവചിക്കപ്പെടുന്നത്. അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ദുബൈയില്‍ അപ്പോഴേക്കും 7.8 ദശലക്ഷം താമസക്കാര്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തുന്നത്.
Dubai's population has reached a new milestone of 4 million residents, reflecting the city's rapid growth and development. Discover the factors contributing to this population surge in one of the world's most dynamic cities.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മതപരിവര്‍ത്തനം ജനസംഖ്യാ വ്യതിയാനമുണ്ടാക്കുന്നു; ഓരോ കുടുംബത്തിലും മൂന്ന് കുട്ടികള്‍ വേണം; മോഹന്‍ ഭാഗവത്
National
• 9 hours ago
ഏഷ്യ കപ്പിൽ ഇന്ത്യയുടെ കളി മാറ്റിമറിക്കുക ആ മൂന്ന് താരങ്ങളായിരിക്കും: സെവാഗ്
Cricket
• 9 hours ago
സഊദിയുടെ തെക്കുപടിഞ്ഞാറന്‍ മേഖലയില്‍ കനത്ത മഴ; അസീറില്‍ മിന്നല്‍ പ്രളയത്തില്‍ കാറുകള്‍ ഒലിച്ചുപോയി
Saudi-arabia
• 9 hours ago
റോയൽസിനെയും വീഴ്ത്തി കൊച്ചിയുടെ ഹീറോയായി; സഞ്ജുവിന്റെ സ്വപ്ന കുതിപ്പ് തുടരുന്നു
Cricket
• 10 hours ago
കള്ളപ്പണം വെളുപ്പിക്കൽ കേസ്; ഇന്ത്യൻ ശതകോടീശ്വരൻ ബൽവിന്ദർ സിംഗ് സാഹ്നിക്കെതിരായ പിഴ മുന്നൂറ്റിമുപ്പത് കോടി രൂപയായി ഉയർത്തി ദുബൈ കോടതി
uae
• 10 hours ago
രബീന്ദ്രനാഥ ടാഗോര്‍ മാധ്യമ പുരസ്കാരം സുരേഷ് മമ്പള്ളിക്ക്
Kerala
• 10 hours ago
ക്രിക്കറ്റിലെ എന്റെ റോൾ മോഡൽ ആ താരമാണ്: ഡെവാൾഡ് ബ്രെവിസ്
Cricket
• 11 hours ago
അപകടത്തില്‍പ്പെട്ട കുടുംബത്തെ തിരിഞ്ഞുനോക്കിയില്ല; മന്ത്രിയെയും സംഘത്തെയും പിന്തുടര്ന്ന് ആക്രമിക്കാന്‍ ശ്രമിച്ച് നാട്ടുകാര്‍ | Video
National
• 11 hours ago
വീണ്ടും മണ്ണിടിച്ചില്‍; താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു
Kerala
• 11 hours ago
തലപ്പാടി അപകടം: മരിച്ചവരുടെ എണ്ണം ആറായി; ബസ്സിന് ഇന്‍ഷുറന്‍സ് ഉണ്ടായിരുന്നില്ലെന്ന് എംഎല്‍എ
Kerala
• 12 hours ago
കാലാവധി കഴിഞ്ഞ വാഹനങ്ങളുടെ രജിസ്ട്രേഷൻ ശരിയാക്കാം; ഗ്രേസ് പിരീട് നീട്ടി ഖത്തർ
qatar
• 12 hours ago
ശസ്ത്രക്രിയക്കിടെ യുവതിയുടെ നെഞ്ചിൽ ട്യൂബ് കുരുങ്ങിയ സംഭവം; ആരോഗ്യ വകുപ്പിന്റെ വിശദീകരണം, പരാതി ലഭിച്ചില്ലെങ്കിലും അന്വേഷണം നടത്തിയെന്ന് വാദം
Kerala
• 13 hours ago
അവിഹിതബന്ധമുണ്ടെന്ന സംശയം; ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തി യുവാവ്
crime
• 13 hours ago
ഈ ദിവസം മുതൽ മോട്ടോർ സൈക്കിൾ ഡെലിവറി പ്രവർത്തനങ്ങൾ പുനരാരംഭിക്കാനൊരുങ്ങി കുവൈത്ത്
Kuwait
• 13 hours ago
നിങ്ങൾ വാഹനം എടുക്കാനെത്തുമ്പോൾ, മറ്റൊരു വാഹനത്തിനാൽ നിങ്ങളുടെ വഴി തടസ്സപ്പെട്ടിട്ടുണ്ടോ? ഇതാണ് അതിനുള്ള പരിഹാരം; ദുബൈയിൽ ഇരട്ടപാർക്കിംഗ് എങ്ങനെ റിപ്പോർട്ട് ചെയ്യാം
uae
• 15 hours ago
കാസർകോട്-കർണാടക അതിർത്തിയിൽ വാഹനാപകടം; നിയന്ത്രണം നഷ്ടപ്പെട്ട ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഇടിച്ച് കയറി നാല് മരണം
Kerala
• 15 hours ago
താമരശ്ശേരി ചുരത്തിൽ വീണ്ടും ശക്തമായ മണ്ണിടിച്ചിൽ; ചാലുകളിൽ നിറവ്യത്യാസം, ജിയോളജി വകുപ്പ് പരിശോധന നടത്തി
Kerala
• 15 hours ago
ഷാഫി പറമ്പിൽ എംപിയെ തടഞ്ഞ സംഭവം; യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച്, പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി പൊലിസ്
Kerala
• 15 hours ago
ബിജെപി നേതാവ് സി കൃഷ്ണകുമാറിനെതിരായ പീഡനപരാതി: പൊലിസ് കൃത്യമായ അന്വേഷണം നടത്തിയില്ല, പരാതിയിൽ ഉറച്ചുനിൽക്കുന്നുവെന്ന് യുവതി
Kerala
• 13 hours ago
സ്കൂളുകളിൽ കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തും; പുതിയ മാർഗ്ഗനിർദ്ദേശങ്ങളുമായി സഊദി അറേബ്യ
Saudi-arabia
• 14 hours ago
തലപ്പാടിയില്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് ഇടിച്ചു കയറി; 6 മരണം
Kerala
• 14 hours ago