
ലാറയുടെ 400 റൺസിന്റെ റെക്കോർഡ് തകർക്കാൻ ആ ഇന്ത്യൻ താരത്തിന് കഴിയുമായിരുന്നു: ബ്രോഡ്

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ നായകൻ ശുഭ്മൻ ഗില്ലിന് ബ്രയാൻ ലാറക്ക് തകർക്കാൻ സാധിക്കുമായിരുന്നുവെന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് പേസർ സ്റ്റുവർട്ട് ബ്രോഡ്. ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തികത സ്കോറായ 400 റൺസ് ലാറയുടെ പേരിലാണുള്ളത്. ഗിൽ രണ്ടാം ടെസ്റ്റിൽ മികച്ച രീതിയിൽ ബാറ്റിംഗ് തുടർന്നിരുന്നെങ്കിൽ ലാറയുടെ ഈ റെക്കോർഡ് തകർക്കപ്പെട്ടേനെയെന്നാണ് മുൻ ഇംഗ്ലീഷ് പേസർ ഫോർ ദി ലവ് ഓഫ് ക്രിക്കറ്റ് എന്ന പോഡ്‌കാസ്റ്റിൽ സംസാരിച്ചത്.
''ഇന്ത്യ മികച്ചതയായിരുന്നു. ഗിൽ നേടിയ 269 റൺസ്, അദ്ദേഹം ലാറയുടെ റെക്കോർഡ് തകർക്കുമെന്ന് കരുതി. എന്നാൽ അദ്ദേഹം വെറുതെ പുറത്തായി. ഒരു കാര്യവും ഗില്ലിനെ ബുദ്ധിമുട്ടിച്ചിരുന്നില്ല'' സ്റ്റുവർട്ട് ബ്രോഡ് പറഞ്ഞു.
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ രണ്ട് ഇന്നിങ്സിലും തകർപ്പൻ പ്രകടനമാണ് നായകൻ ഗിൽ നടത്തിയത്. ആദ്യ ഇന്നിങ്സിൽ ഡബിൾ സെഞ്ച്വറിയും രണ്ടാം ഇന്നിങ്സിൽ സെഞ്ച്വറി നേടിയുമാണ് ഗിൽ തിളങ്ങിയത്.ആദ്യ ഇന്നിങ്സിൽ 387 പന്തിൽ നിന്നും 269 റൺസാണ് ഗില്ലിന്റെ ബാറ്റിൽ നിന്നും പിറന്നത്. 30 ഫോറുകളും മൂന്ന് സിക്സുകളും അടങ്ങുന്നതാണ് ഗില്ലിന്റെ ഇന്നിംഗ്സ്. രണ്ടാമത്തെ ഇന്നിങ്സിൽ 161 പന്തിൽ 162 റൺസുമാണ് ഇന്ത്യൻ നായകൻ നേടിയത്. 13 ഫോറുകളും എട്ട് സിക്സുകളുമാണ് ഗിൽ നേടിയത്.
അതേസമയം സൗത്ത് ആഫ്രിക്കൻ താരം വിയാൻ മൾഡർക്ക് ലാറയുടെ ഈ റെക്കോർഡ് തകർക്കാൻ സുവർണാവസരം ഉണ്ടായിരുന്നു എന്നാൽ താരം 400 റൺസ് എത്തുന്നതിനു മുമ്പേ ഡിക്ലയർ ചെയ്യുകയായിരുന്നു. സിംബാബ്‌വെക്കെതിരായ രണ്ടാം ടെസ്റ്റിൽ വിയാൻ മൾഡർ 367 റൺസുമായി ക്രീസിൽ നിൽക്കെ രണ്ടാം ദിനത്തിന്റെ ഒന്നാം സെഷന് ശേഷം ദക്ഷിണാഫ്രിക്ക 626/5 എന്ന കൂറ്റൻ സ്കോറിൽ ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു.
ഈ തീരുമാനത്തിന് പിന്നിലുള്ള കാരണത്തെക്കുറിച്ചും മൾഡർ തുറന്നു പറയുകയും ചെയ്തിരുന്നു. ലാറയുടെ 400 റൺസിന്റെ ലോക റെക്കോർഡിനോടുള്ള ബഹുമാനമാണ് ഈ അപ്രതീക്ഷിത തീരുമാനത്തിന് പിന്നിലെന്ന് മൾഡർ വ്യക്തമാക്കിയത്. ടീമിന് ജയത്തിന് ആവശ്യമായ റൺസ് ലഭിച്ചുവെന്നും, ഇതിഹാസ താരങ്ങളാണ് ഇത്തരം റെക്കോർഡുകൾക്ക് അർഹരെന്നും ഭാവിയിൽ സമാന അവസരം ലഭിച്ചാലും തന്റെ തീരുമാനം മാറില്ലെന്നും മൾഡർ പറഞ്ഞു.
Former England pacer Stuart Broad has said that Indian captain Shubman Gill could have broken Brian Lara in the second Test against England
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പത്തനംതിട്ട ഓമല്ലൂരിൽ സിപിഎം-ബിജെപി സംഘർഷം; രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു, നാല് പേർ ആശുപത്രിയിൽ
Kerala
• an hour ago
ടെക്‌സസിലും ന്യൂ മെക്സിക്കോയിലും വെള്ളപ്പൊക്കം: 111-ലധികം മരണം, 173 പേരെ കാണാതായി
International
• an hour ago
ഷാർജയിൽ ട്രാഫിക് പിഴകളിൽ 35 ശതമാനം ഇളവ്; പിഴയടച്ച് എങ്ങനെ ലാഭം നേടാമെന്നറിയാം
uae
• an hour ago
ഇന്ത്യയെ വീഴ്ത്താൻ രാജസ്ഥാൻ സൂപ്പർതാരത്തെ കളത്തിലിറക്കി; ഇംഗ്ലണ്ട് ഇനി ഡബിൾ സ്ട്രോങ്ങ്
Cricket
• 2 hours ago
ഭാരത് ബന്ദ്: തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ രാജ്യവ്യാപക പണിമുടക്ക് ; കേരളത്തിൽ ജനജീവിതം സ്തംഭിച്ചു
National
• 2 hours ago
സായിദ് മുതൽ ഇൻഫിനിറ്റി വരെ: യുഎഇയിലെ പ്രധാനപ്പെട്ട പാലങ്ങളെക്കുറിച്ച് അറിയാം
uae
• 2 hours ago
മുംബൈ ഭീകരാക്രമണം; പ്രതി തഹവ്വൂർ റാണയുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി ഡൽഹി കോടതി
National
• 2 hours ago
നിപ സമ്പർക്കപട്ടികയിൽ ഉൾപ്പെട്ടിരുന്ന കോട്ടക്കൽ സ്വദേശിനി മരിച്ചു; സംസ്കാരം നിപ പരിശോധനാഫലം ലഭിച്ചതിനു ശേഷമെന്ന് ആരോഗ്യ വകുപ്പ്
Kerala
• 2 hours ago
നിമിഷ പ്രിയയുടെ മോചനം; കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് എംപിമാരുടെ കത്ത്
Kerala
• 3 hours ago
ദേശീയ പാത അറ്റകുറ്റപണി; ഒരാഴ്ച്ചക്കുള്ളിൽ പൂർത്തിയാക്കുമെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ ഉറപ്പു നൽകി
Kerala
• 4 hours ago
അബ്ദുറഹീമിന് കൂടുതൽ ശിക്ഷ നൽകണമെന്ന ആവശ്യം അപ്പീൽ കോടതി തള്ളി, ശിക്ഷ 20 വർഷം തന്നെ
Saudi-arabia
• 4 hours ago
പന്തിനെ ഒരിക്കലും ആ ഇതിഹാസവുമായി താരതമ്യം ചെയ്യരുത്: അശ്വിൻ
Cricket
• 4 hours ago
'എവിടെ കണ്ടാലും വെടിവെക്കുക' പ്രതിഷേധക്കാര്‍ക്കെതിരെ ക്രൂരമായ നടപടിക്ക് ശൈഖ് ഹസീന ഉത്തരവിടുന്നതിന്റെ ഓഡിയോ പുറത്ത്
International
• 4 hours ago
"സഹേൽ" ആപ്പ് വഴി എക്സിറ്റ് പെർമിറ്റ്: വ്യാജ വാർത്തകളെ തള്ളി കുവൈത്ത് മാൻപവർ അതോറിറ്റി
Kuwait
• 4 hours ago
കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
Kerala
• 6 hours ago
95 വർഷത്തെ ബ്രാഡ്മാന്റെ ലോക റെക്കോർഡ് തകർക്കാൻ ഗിൽ; വേണ്ടത് ഇത്ര മാത്രം
Cricket
• 6 hours ago
നാളെ എസ്.എഫ്.ഐ പഠിപ്പു മുടക്ക്; സമരം സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ള വരെ റിമാന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച്
Kerala
• 7 hours ago
മസ്കിന്റെ സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് സേവനം ഇനി മുതല്‍ ഖത്തറിലും
qatar
• 7 hours ago
അവൻ മെസിയെക്കാൾ കൂടുതകൾ ബാലൺ ഡി ഓർ നേടും: മുൻ ബാഴ്സ താരം
Football
• 5 hours ago
രാജസ്ഥാനിൽ വ്യോമസേനയുടെ ജാഗ്വാർ യുദ്ധവിമാനം തകർന്നുവീണു; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ അപകടം
National
• 5 hours ago
ഗവൺമെന്റിന്റെ പ്രകടനം വിലയിരുത്താൻ പുതിയ സംവിധാനം; പുത്തൻ മാറ്റവുമായി യുഎഇ
uae
• 5 hours ago