HOME
DETAILS

മോഷ്ടാക്കളെന്ന് സംശയം; ഗൂഗിൾ മാപ് സർവേ സംഘത്തിന് നേരെ നാട്ടുകാരുടെ ആക്രമണം

  
Web Desk
August 29 2025 | 06:08 AM

suspected as thieves google map survey team attacked by locals

കാൻപൂർ: ഉത്തർപ്രദേശിലെ കാൻപൂർ ഗ്രാമത്തിൽ ഗൂഗിൾ മാപ് സർവേ സംഘത്തിന് നാട്ടുകാരുടെ കൈയ്യേറ്റം. കാറിന് മുകളിൽ ക്യാമറ ഘടിപ്പിച്ച് രാത്രി സർവേ നടത്താനെത്തിയ സംഘത്തെ മോഷ്ടാക്കളെന്ന് തെറ്റിദ്ധരിച്ചാണ് ഗ്രാമവാസികൾ ആക്രമിച്ചത്. ഓഗസ്റ്റ് 28-ന് രാത്രിയാണ് സംഭവം.

അടുത്തിടെ പ്രദേശത്ത് മോഷണശല്യം രൂക്ഷമായിരുന്നു. തുടർന്ന് ജാഗ്രതയിലായിരുന്ന നാട്ടുകാർ, കാറിലെത്തിയവരെ മോഷ്ടാക്കളാണെന്ന് സംശയിക്കുകയായിരുന്നു. രാത്രികാല നിരീക്ഷണം ഏർപ്പെടുത്തിയിരുന്ന ഗ്രാമവാസികൾ, ക്യാമറയുമായി എത്തിയ സർവേ സംഘത്തെ കണ്ടതോടെ സംഘടിച്ച് വളഞ്ഞ് ആക്രമിക്കുകയായിരുന്നു. എന്നാൽ പൊലീസിനോ മറ്റ് അധികാരികൾക്കോ മുൻകൂർ അറിയിപ്പ് നൽകാതെയാണ് സർവേ നടത്താൻ സംഘമെത്തിയത് എന്ന് നാട്ടുകാർ ആരോപിച്ചതോടെ സ്ഥലത്ത് സംഘർഷാവസ്ഥ രൂക്ഷമാവുകയും ചെയ്തു.

സംഭവത്തെ തുടർന്ന് പൊലിസ് സ്ഥലത്തെത്തി ഇരു വിഭാഗങ്ങളെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഗൂഗിൾ മാപ് സംഘത്തിന്റെ ലീഡർ സന്ദീപ്, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അനുമതിയോടെയാണ് സർവേ നടത്തുന്നതെന്ന് പൊലിസിനെ ബോധ്യപ്പെടുത്തി. രേഖകൾ പരിശോധിച്ച ശേഷം പ്രശ്നം പരിഹരിച്ച പൊലിസ് ഇരു കൂട്ടരെയും വിട്ടയച്ചു.

 

In Kanpur, Uttar Pradesh, a Google Map survey team was attacked by villagers on August 28 night, mistaken for thieves. The team, equipped with a car-mounted camera, was conducting a survey without prior notice to local authorities.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശസ്ത്രക്രിയ പിഴവ്: യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവം: ഡോക്ടർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  3 hours ago
No Image

തൃശൂരിൽ എം.ഡി.എം.എയുമായി മൂന്ന് പേർ പിടിയിൽ; പിടിച്ചെടുത്തത് ബെം​ഗളൂരുവിൽ നിന്ന് ട്രെയിൻ വഴി എത്തിച്ച ലഹരിമരുന്ന്

Kerala
  •  3 hours ago
No Image

ശസ്ത്രക്രിയ പിഴവ്: യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവം: ഡോക്ടർക്കെതിരെ മൊഴി നൽകി

Kerala
  •  3 hours ago
No Image

വിദേശ മാധ്യമപ്രവര്‍ത്തകരുടേയും വിദ്യാര്‍ഥികളുടേയും വിസാ കാലയളവ് പരിമിതപ്പെടുത്താന്‍ ട്രംപ്

International
  •  4 hours ago
No Image

തോരാമഴ; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്, അഞ്ചിടത്ത് യെല്ലോ അലർട്; 40 - 50 കിലോമീറ്റർ വേഗത്തിലുള്ള കാറ്റിനും സാധ്യത

Kerala
  •  4 hours ago
No Image

യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ്:   രാഹുലുമായി ബന്ധപ്പെട്ടവരുടെ വീടുകളില്‍ പരിശോധന

Kerala
  •  4 hours ago
No Image

മെഡിക്കൽ എമർജൻസി; ചിക്കാഗോ - അബൂദബി എത്തിഹാദ് എയർവേയ്‌സ് വിമാനം വിയന്നയിലേക്ക് വഴിതിരിച്ചുവിട്ടു

uae
  •  4 hours ago
No Image

​ഗതാ​ഗതം സു​ഗമമാവും; പുതിയ അഞ്ച് ബസ് റൂട്ടുകൾ ആരംഭിക്കുമെന്ന് ദുബൈ ആർടിഎ

uae
  •  4 hours ago
No Image

സാങ്കേതിക തകരാർ; 170 യാത്രക്കാരുമായി പറന്ന സൂറത്ത് - ദുബൈ വിമാനം അഹമ്മദാബാദിലേക്ക് വഴിതിരിച്ചുവിട്ടു

uae
  •  6 hours ago
No Image

'ഉമ്മയുടെ ഹൃദയവും ആത്മാവുമായവനേ...ഞാന്‍ മരിച്ചെന്നറിഞ്ഞാല്‍ നീ കരയരുത്, എനിക്കായി പ്രാര്‍ഥിക്കുക' ഗസ്സയില്‍ ഇസ്‌റാഈല്‍ കൊലപ്പെടുത്തിയ മാധ്യമപ്രവര്‍ത്തക മറിയം അബു ദഖ മകനായി കുറിച്ച അവസാന വാക്കുകള്‍ 

International
  •  6 hours ago