HOME
DETAILS

അച്ചടക്ക നടപടിക്ക് നോട്ടീസ് നല്‍കി; ഹരിയാനയില്‍ രണ്ട് വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിനെ കുത്തിക്കൊന്നു

  
Ashraf
July 10 2025 | 14:07 PM

school principal lost life after students attack hariyana

ഛണ്ഡീഗഡ്: ഹരിയാനയിലെ ഹിസാറില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനെ വിദ്യാര്‍ഥികള്‍ കുത്തിക്കൊന്നു. ഹിസാര്‍ കര്‍താര്‍ മെമ്മോറിയല്‍ പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജഗ്ബീര്‍ സിങ് പന്നുവാണ് കൊല്ലപ്പെട്ടത്.  അച്ചടക്ക നടപടിയുടെ ഭാഗമായി നോട്ടീസ് നല്‍കിയതിന് പ്രതികാരമായാണ് വിദ്യാര്‍ഥികള്‍ കൊല നടത്തിയതെന്ന് പൊലിസ് പറഞ്ഞു. 

സംഭവത്തില്‍ 15 വയസുള്ള രണ്ട് വിദ്യാര്‍ഥികളാണ് കുറ്റക്കാരെന്ന് ഹാന്‍സി പൊലിസ് സൂപ്രണ്ട് അമിത് യശ്വര്‍ദ്ധന്‍ പറഞ്ഞു. കുട്ടികളോട് മുടി മുറിക്കണമെന്നും, ഷര്‍ട്ട് ടക്ക് ഇന്‍ ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് പ്രിന്‍സിപ്പല്‍ നോട്ടീസ് നല്‍കിയത്. ഇതിന്‍ പ്രകോപിതരായ വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിനെ ആക്രമിക്കുകയും, കത്തി ഉപയോഗിച്ച് കുത്തുകയും ചെയ്തു. ആക്രമണത്തിന് തൊട്ടുമുന്‍പ് പ്രതികളായ വിദ്യാര്‍ഥികള്‍ സമൂഹമാധ്യമങ്ങളില്‍ ഭീഷണി സന്ദേശങ്ങള്‍ പങ്കുവെച്ചിരുന്നു. 

ഗുരുതര പരിക്കുകളോടെ ജഗ്ബീറിനെ ഹിസാറിനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. സംഭവ സ്ഥലത്ത് നിന്ന് കുത്താനുപയോഗിച്ച കത്തി പൊലിസ് കണ്ടെടുത്തിട്ടുണ്ട്. നിലവില്‍ പ്രതികളെ പിടികൂടാന്‍ പൊലിസിന് സാധിച്ചിട്ടില്ല. ഇവര്‍ ഒളിവിലാണെന്നും, അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും പൊലിസ് പറഞ്ഞു.

In a shocking incident from Hisar, Haryana, the Principal of Kartar Memorial Public School, Jagbir Singh Pannu, was stabbed to death by students.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചായക്കൊപ്പം ഈ പലഹാരങ്ങൾ കഴിക്കരുത്; ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പുകൾ

Food
  •  8 hours ago
No Image

തലശ്ശേരി ഖദീജ വധക്കേസ്; പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം തടവ്

Kerala
  •  9 hours ago
No Image

മലപ്പുറത്ത് പുതിയ നിപ കേസുകളില്ല: നിയന്ത്രണങ്ങൾ പിൻവലിച്ചു;  മങ്കട, കുറുവ പഞ്ചായത്തുകളിലെ കണ്ടൈൻമെന്റ് സോണുകളും നീക്കി

Kerala
  •  9 hours ago
No Image

പുതുക്കിയ കീം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്കിൽ മാറ്റം, കേരള സിലബസ് വിദ്യാർത്ഥികൾ പിന്നിൽ

Kerala
  •  9 hours ago
No Image

ഗുജറാത്തിൽ 4 വർഷത്തിനിടെ തകർന്നത് 16 പാലങ്ങൾ; കോൺഗ്രസ് പ്രതിഷേധം ശക്തമാക്കി

National
  •  9 hours ago
No Image

പ്രളയബാധിതർക്ക് സാമ്പത്തിക സഹായം അനുവദിച്ചു കേന്ദ്രം: വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിത പ്രദേശങ്ങൾക്ക് 153.20 കോടി രൂപ 

National
  •  9 hours ago
No Image

ഗസ്സയിലേക്കുള്ള മാനുഷിക സഹായം വർധിപ്പിക്കാൻ ഇസ്രാഈലും യൂറോപ്യൻ യൂണിയനും കരാറിൽ

International
  •  10 hours ago
No Image

നിമിഷ പ്രിയയുടെ മോചനത്തിന് അടിയന്തര ഇടപെടൽ വേണം; രാഷ്ട്രപതിക്ക് കത്തയച്ച് വി.ഡി. സതീശൻ

Kerala
  •  10 hours ago
No Image

ചെങ്കടലിൽ കപ്പൽ ആക്രമണത്തിന് പിന്നാലെ ഹൂതികൾ;  ഇസ്റാഈൽ വിമാനത്താവളം ലക്ഷ്യമിട്ട് മിസൈൽ ആക്രമണം

International
  •  11 hours ago
No Image

കേരള സിലബസുകാർക്ക് തിരിച്ചടി, കീമിൽ പഴയ ഫോർമുലയിലേക്ക് മടങ്ങി സർക്കാർ; റാങ്ക് ലിസ്റ്റ് ഇന്ന് പുതുക്കും

Kerala
  •  11 hours ago