HOME
DETAILS

ഗസ്സയിലേക്കുള്ള മാനുഷിക സഹായം വർധിപ്പിക്കാൻ ഇസ്രാഈലും യൂറോപ്യൻ യൂണിയനും കരാറിൽ

  
Ajay
July 10 2025 | 15:07 PM

Israel-EU Agreement Boosts Humanitarian Aid to Gaza

ഗസ്സ: ഗസ്സ മുനമ്പിലേക്കുള്ള മാനുഷിക സഹായം വർധിപ്പിക്കുന്നതിന് ഇസ്രാഈലും യൂറോപ്യൻ യൂണിയനും (ഇ.യു.) ഒരു കരാറിൽ ധാരണയിലെത്തിയതായി വ്യാഴാഴ്ച ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.

ഗസ്സ അതിർത്തിയിലൂടെയും ഇസ്രാഈലിലൂടെയും ഈജിപ്ത്, ജോർദാൻ എന്നിവിടങ്ങളിൽ നിന്നുള്ള റൂട്ടുകൾ വഴിയും കൂടുതൽ ക്രോസിംഗ് പോയിന്റുകൾ തുറക്കുന്നതോടെ, ഫലസ്തീൻ പ്രദേശത്തേക്ക് കൂടുതൽ സഹായം എത്തിക്കാൻ ഈ കരാർ വഴിയൊരുക്കുമെന്ന് വിശദാംശങ്ങളുമായി ബന്ധപ്പെട്ട ഒരു സ്രോതസ്സ് വെളിപ്പെടുത്തി.

യൂറോപ്യൻ യൂണിയന്റെ ഭാ​ഗമായി വൈസ് പ്രസിഡന്റ് കാജ കല്ലാസ് ഈ കരാർ സ്ഥിരീകരിച്ച് ഒരു പ്രസ്താവന പുറത്തുവിട്ടിരുന്നു. എന്നാൽ, ഇസ്രാഈൽ വിദേശകാര്യ മന്ത്രാലയം ഈ റിപ്പോർട്ടിനോട് പ്രതികരിച്ചിട്ടില്ല.

"ഗസ്സയിലേക്ക് ഭക്ഷണവും ഭക്ഷ്യേതര വസ്തുക്കളും എത്തിക്കുന്നതിനുള്ള ദൈനംദിന ട്രക്കുകളുടെ എണ്ണത്തിൽ ഗണ്യമായ വർധന, വടക്കൻ, തെക്കൻ മേഖലകളിൽ കൂടുതൽ ക്രോസിംഗ് പോയിന്റുകൾ തുറക്കൽ, ജോർദാൻ, ഈജിപ്ത് വഴിയുള്ള സഹായ റൂട്ടുകൾ പുനരാരംഭിക്കൽ, ഗസ്സ മുനമ്പിലുടനീളം ബേക്കറികളിലൂടെയും പൊതു അടുക്കളകളിലൂടെയും ഭക്ഷ്യവിതരണം, മാനുഷിക സൗകര്യങ്ങൾക്കായി ഇന്ധന വിതരണം പുനരാരംഭിക്കൽ, ജലശുദ്ധീകരണ സംവിധാനങ്ങൾക്കുള്ള വൈദ്യുതി വിതരണം, മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെ അറ്റകുറ്റപ്പണികൾ, സഹായ പ്രവർത്തകരുടെ സുരക്ഷ എന്നിവ ഈ കരാറിൽ ഉൾപ്പെടുന്നു," എന്ന് പ്രസ്താവനയിൽ പറഞ്ഞു.

"ഈ അടിയന്തര നടപടികൾ വേഗത്തിൽ നടപ്പാക്കാൻ യൂറോപ്യൻ യൂണിയൻ എല്ലാ മാനുഷിക പങ്കാളികളുമായും, യുഎൻ ഏജൻസികളുമായും, എൻജിഒകളുമായും ഏകോപനത്തിന് തയ്യാറാണ്," എന്ന് പ്രസ്താവന വ്യക്തമാക്കി.

Israel and the European Union have agreed to increase humanitarian aid to Gaza, with clear terms on truck access, crossing points, distribution centers, and water supply, as stated by EU diplomat Kaja Kallas. The deal, prompted by the 21-month Gaza war and global criticism, follows talks between Kallas and Israel's Gideon Saar. Implementation is expected soon. Ceasefire talks are ongoing, though an Israeli official denied claims of an imminent deal.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിമിഷ പ്രിയയുടെ മോചനത്തിന് അടിയന്തര ഇടപെടൽ വേണം; രാഷ്ട്രപതിക്ക് കത്തയച്ച് വി.ഡി. സതീശൻ

Kerala
  •  11 hours ago
No Image

ചെങ്കടലിൽ കപ്പൽ ആക്രമണത്തിന് പിന്നാലെ ഹൂതികൾ;  ഇസ്റാഈൽ വിമാനത്താവളം ലക്ഷ്യമിട്ട് മിസൈൽ ആക്രമണം

International
  •  12 hours ago
No Image

കേരള സിലബസുകാർക്ക് തിരിച്ചടി, കീമിൽ പഴയ ഫോർമുലയിലേക്ക് മടങ്ങി സർക്കാർ; റാങ്ക് ലിസ്റ്റ് ഇന്ന് പുതുക്കും

Kerala
  •  12 hours ago
No Image

അച്ചടക്ക നടപടിക്ക് നോട്ടീസ് നല്‍കി; ഹരിയാനയില്‍ രണ്ട് വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിനെ കുത്തിക്കൊന്നു

National
  •  12 hours ago
No Image

ആറ് മാസത്തിനുള്ളിൽ പണം ഇരട്ടി,ഒപ്പം ഫാമിലി ഗോവ ട്രിപ്പും; 100 കോടിയുടെ സൈബർ തട്ടിപ്പ് പിടിയിൽ

National
  •  13 hours ago
No Image

വളർത്തുപൂച്ച മാന്തിയതിനെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു 

Kerala
  •  13 hours ago
No Image

സംസ്ഥാന ടെന്നീസ് താരമായ രാധിക യാദവിനെ പിതാവ് വെടിവെച്ച് കൊലപ്പെടുത്തി

National
  •  13 hours ago
No Image

ഇംഗ്ലീഷ് ഓപ്പണർമാരെ തകർത്ത് റെഡ്ഢിയുടെ വിക്കറ്റ് വേട്ട; ഇംഗ്ലണ്ടിനെ വിറപ്പിച്ച തുടക്കം

Cricket
  •  13 hours ago
No Image

വായു മലിനീകരണം ബ്രെയിൻ ട്യൂമറിന് കാരണമാകുമെന്ന് പഠനം

National
  •  13 hours ago
No Image

'ചിലർക്ക് കൗതുകം ലേശം കൂടുതലാ; ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് തട്ടിപ്പിനിരയാകരുത്' - മുന്നറിയിപ്പുമായി കേരള പോലീസ്

Kerala
  •  14 hours ago