HOME
DETAILS

കാനം രാജേന്ദ്രൻ്റെ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു: ഭാര്യയ്ക്കും മകനും പരുക്ക്

  
Sabiksabil
July 11 2025 | 17:07 PM

Kanam Rajendrans Family Involved in Vehicle Accident Wife and Son Injured

 

കോട്ടയം: അന്തരിച്ച മുൻ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. ഭാര്യ വനജ രാജേന്ദ്രൻ (65) മകൻ സന്ദീപ് രാജേന്ദ്രൻ (42) എന്നിവരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. അപകടത്തിൽ ഇരുവർക്കും പരുക്കേറ്റു. തലയോലപ്പറമ്പ് വടകര തോട്ടം ജംഗ്ഷനു സമീപം ഇന്ന് വൈകിട്ട് 4:30-നാണ് അപകടം. ഇവർ സഞ്ചരിച്ചിരുന്ന ഇന്നോവ കാറും മിനിലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. ഭാര്യയ്ക്ക് തലയ്ക്ക് പരുക്കേറ്റതായാണ് റിപ്പോർട്ട്. പരുക്കേറ്റ ഇരുവരെയും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

എറണാകുളത്തു നിന്ന് തലയോലപ്പറമ്പ് ഇല്ലിത്തൊണ്ടിലെ ഗ്രാനൈറ്റ് കടയിലേക്ക് ലോഡുമായി വന്ന മിനിലോറിയും വാഴൂർ കാനത്തു നിന്ന് എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന കാറുമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തെക്കുറിച്ച് തലയോലപ്പറമ്പ്  പൊലീസ് അന്വേഷണം ആരംഭിച്ചു.

 

The family of late CPI state secretary Kanam Rajendran met with an accident when their Innova car collided with a mini-lorry near Thalayolaparambu, Kottayam. Kanam's wife, Vanaja Rajendran (65), and son, Sandeep Rajendran (42), sustained injuries and were admitted to a private hospital in Ernakulam. The car's front was completely damaged, with Vanaja suffering a head injury. The accident occurred at 4:30 PM when the lorry, carrying a load to a granite shop, collided with the car traveling towards Ernakulam



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊലക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന തടവുകാരന് വിവാഹത്തിനായി 15 ദിവസത്തെ പരോൾ അനുവദിച്ച് കേരള ഹൈക്കോടതി

Kerala
  •  7 hours ago
No Image

തിരുവനന്തപുരത്ത് കഞ്ചാവ് വിൽപന: എക്സൈസിനെ വിവരം അറിയിച്ച യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് തല മൊട്ടയടിച്ചു

Kerala
  •  7 hours ago
No Image

ആചാരങ്ങള്‍ക്ക് വിരുദ്ധമായി ജാതി മാറി വിവാഹം ചെയ്തു; ഒഡിഷയില്‍ യുവ ദമ്പതികളെ നുകത്തില്‍ കെട്ടി വയലിലൂടെ വലിച്ചിഴച്ചു

National
  •  7 hours ago
No Image

കീം പഴയ ഫോർമുലയിൽ പ്രവേശന നടപടികൾ പുനരാരംഭിച്ചു; ജൂലൈ 16 വരെ അപേക്ഷിക്കാം

Kerala
  •  7 hours ago
No Image

ബസിൽ നിന്ന് വിദ്യാർത്ഥിനി തെറിച്ചു വീണു എന്നിട്ടും നിർത്താതെ ബസ്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Kerala
  •  8 hours ago
No Image

ഇടുക്കിയിലെ മൂന്ന് പഞ്ചായത്തുകളിൽ നാളെ ഹർത്താൽ; ദേശീയപാത നിർമാണ നിരോധനത്തിനെതിരെ യുഡിഎഫും എൽഡിഎഫും പ്രതിഷേധം

Kerala
  •  8 hours ago
No Image

ഇന്ത്യയിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാർ ജാഗ്രത പാലിക്കുക: ചിലപ്പോൾ ട്രംപ് നിങ്ങളെ ആഫ്രിക്കയിലേക്ക് നാടുകടത്തിയേക്കാം

International
  •  8 hours ago
No Image

ഗുരുപൂർണിമ ആഘോഷത്തിൽ കാസർകോട് സ്കൂളിൽ വിവാദം; കുട്ടികളെ കൊണ്ട് അധ്യാപകരുടെ കാൽ കഴുകിച്ചു

Kerala
  •  9 hours ago
No Image

ഡൽഹിയിൽ തുടർച്ചയായ രണ്ടാം ദിവസവും ഭൂചലനം  

National
  •  9 hours ago
No Image

ഗസ്സയിലെ ഖബര്‍സ്ഥാനുകള്‍ ഇടിച്ച് നിരത്തി ഇസ്‌റാഈല്‍; മൃതദേഹാവശിഷ്ടങ്ങള്‍ മോഷ്ടിച്ചുകൊണ്ടുപോയി

International
  •  9 hours ago